Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് – ഭാഗം 2
കഥ ജീവിതം തുടർക്കഥ / സീരീസ് പ്രണയം സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

മരണം തന്ന തിരിച്ചറിവ് – ഭാഗം 2

By മുറുകൊടുങ്ങല്ലൂർFebruary 6, 2024Updated:February 12, 20243 Comments4 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

ഭാഗം: 2

നീണ്ട ഒരു ഉറക്കം കഴിഞ്ഞ് ഇപ്പോൾ എഴുന്നേറ്റുള്ളൂ. ഉറക്കം ഉണർന്നപ്പോൾ വീണ്ടും വേദന എടുത്ത് തുടങ്ങി. സമയം എത്ര ആയി എന്നറിയില്ല. ഈ മുറിയുടെ നാല് ചുവരുകൾക്ക് പുറത്ത് എന്ത് നടക്കുന്നു എന്നറിയാൻ വയ്യ. ഏത് വശത്തേക്ക് നോക്കിയാലും ചായം പൂശി2യ സിമന്റ് ചുമരു7കൾ മാത്രമേ കാണാനുള്ളു. ഇപ്പോൾ നേരം വെളുത്തിട്ടുണ്ടാകുമോ. അറിയില്ല. കയ്യിൽ പിടിപ്പിച്ചിരിക്കുന്ന ഗ്ലുക്കോസ് കുപ്പിയിലെ ദ്രാവകം കഴിയാൻ ആയിട്ടുണ്ട്. അത് തീരുമ്പോഴേക്കും സിസ്റ്റർ വരും അത് മാറ്റി വേറെ ഇടാൻ. കഴിഞ്ഞ കുറെ നാളുകളായി എന്റെ ജീവൻ നിലനിർത്തുന്നത് ഈ ഗ്ലുക്കോസ് കുപ്പിയിലെ ദ്രാവകം ആണ്. 2 പിടി ചോറ് തിന്നാൻ കൊതിയാകുന്നുണ്ട്. എത്ര നാളുകളായി ഞാൻ എന്റെ വായിലൂടെ ഒരു തുള്ളി വെള്ളം എങ്കിലും കഴിച്ചിട്ട്. ഇനി ഈ ജന്മം അതിന് കഴിയുമോ എന്ന് അറിയില്ല. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ഈ അവസാന സമയത്ത്. അതിൽ ഒന്നാണ് മരണത്തിന്റെ മാലാഖമാർ എന്റെ ജീവൻ എടുക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് വെള്ളം എങ്കിലും എനിക്ക് എന്റെ വായിലൂടെ കഴിക്കണം എന്നത്. നടക്കുമോ എന്നറിയില്ല. എന്റെ ഇപ്പോഴത്തെ അവസ്‌ഥ പറഞ്ഞ് ഞാൻ നിങ്ങളെ ആരെയും ബോറടിപ്പിക്കുന്നില്ല. ഇതിനെല്ലാം ഉത്തരവാദി ഞാൻ മാത്രം ആണ്. അത് എന്തു കൊണ്ടാണെന്ന് വഴിയേ നിങ്ങൾക്ക് മനസിലാകും. ഞാൻ ഇന്നലെ പറഞ്ഞ പോലെ അത് അറിയുമ്പോൾ ആരും എന്നെ വെറുക്കരുത്. ശപിക്കരുത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. നമുക്ക് എന്റെ കഥ തുടരാം.

നമ്മൾ ഇന്നലെ എവിടെയാ പറഞ്ഞ് നിർത്തിയത്.

ആ, ശാനുക്കന്റെ ആലോചനയുമായി ബ്രോക്കർ സുലൈമാനിക്ക വന്നതും വാപ്പ ആളോട് വീട്ടിലെ കാര്യങ്ങൾ എല്ലാം പറഞ്ഞതും അത് ശാനുക്കാന്റെ വീട്ടിൽ പറയാൻ വേണ്ടി സുലൈമാനിക്ക പോയതും.

സുലൈമാനിക്ക പോയതോടെ വീട്ടിൽ വാപ്പയും ഉമ്മയും തമ്മിൽ ഭയങ്കര ചർച്ച ആയിരുന്നു. എന്റെ കല്യാണം ആണ് വിഷയം. ബ്രോക്കർ ശാനുക്കയെ കുറിച്ച് പറഞ്ഞത് എല്ലാം വാപ്പ ഉമ്മാക്ക് പറഞ്ഞ് കൊടുക്കുകയാണ്.

ഇത് നടക്കുമോ ഇല്ലയോ എന്ന് ഒരു ശതമാനം പോലും ഉറപ്പിലാത്തത് കൊണ്ട് ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. ഞാൻ എന്റെ റൂമിൽ പോയി കിടന്നു. അങ്ങിനെ കിടന്ന് ഉറങ്ങിപോയി. ഉമ്മ രാത്രി വിളിച്ചിട്ടും ഞാൻ എഴുന്നേറ്റില്ല എന്ന് തോന്നുന്നു. പിന്നെ ഞാൻ കണ്ണ് തുറന്നപ്പോൾ സമയം 7 മണി. ചാടി എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ഒക്കെ തീർത്ത് കടയിൽ പോയി.

പോകുന്ന വഴിയിൽ കണ്ടു, റോഡിന്റെ സൈഡിൽ ബുള്ളറ്റിൽ ചാരി ഞാൻ വരുന്നതും നോക്കി നിൽക്കുന്നുണ്ട്, ഇടക്കിടെ കാണാറുള്ള ആ വായ്‌നോക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിക്കവാറും എല്ലാ ദിവസവും ഞാൻ വരുന്ന വഴിയിൽ കാണുന്നുണ്ട് ഇയാളെ. ചിലപ്പോൾ രാവിലെ അല്ലെങ്കിൽ വൈകുന്നേരം അതുമല്ലെങ്കിൽ കടയിൽ വരും, എന്നിട്ട് എന്തെങ്കിലും സാധനങ്ങൾ വാങ്ങി കുറെ നേരം നിന്ന് തിരിച്ച് പോകും. ഇടക്ക് കടയിലെ മജീദ്‌ക്കാനോട് സംസാരിക്കുന്നത് കാണാം. പ്രത്യേകിച്ച് ശല്യം ഒന്നും ഇല്ല. വെറുതെ നോക്കി ചിരിക്കും. പ്രേമത്തിൽ പണ്ടേ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാറെ ഇല്ല, ഇദ്ദേഹത്തിനെ. ഇയാൾക്കൊന്നും വേറെ പണിയില്ലേ എന്ന് ചിന്തിച്ച് കടയിൽ പോയി. ഇന്ന് കടയിൽ മജീദ്ക്ക ഉണ്ടായിരുന്നില്ല. പയ്യൻ മാത്രേ ഉണ്ടായിരുന്നുള്ളു. കടയിൽ ആണെങ്കിൽ നല്ല തിരക്കും. ഉച്ചഭക്ഷണം കഴിച്ചപ്പോൾ 3 മണി കഴിഞ്ഞു.

വൈകീട്ട് കടയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ഓർത്തത് സുലൈമാനിക്ക വന്നിട്ടുണ്ടാകുമോ എന്ന്. അവർ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക. ചെറിയൊരു ടെൻഷൻ ഉണ്ട് മനസ്സിൽ. പിന്നെ അലോചിച്ചു. പടച്ചോൻ എനിക്ക് ആ ഇക്കയെ ആണ് വിധിച്ചത് എങ്കിൽ ശാനുക്കാന്റെ മഹർ എനിക്ക് കിട്ടും. അല്ലെങ്കിൽ അവൻ ആരെ ആണോ എന്റെ ഇണയാക്കി ഭൂമിയിൽ സൃഷ്ടിച്ചിട്ടുളത് ആ ആളുടെ മഹർ. അതിന് വേണ്ടി നമ്മൾ വെറുതെ ആലോചിച്ച് തല പുണ്ണാക്കിയിട്ട് കാര്യം ഇല്ല. അങ്ങിനെ ഓരോന്ന് ആലോചിച്ച് വീട്ടിൽ എത്തിയത് അറിഞ്ഞില്ല. വീട്ടിൽ ചെന്നപ്പോൾ മനസിലായി സുലൈമാനിക്ക വന്നിട്ടില്ല എന്ന്.

അകത്ത് പോയി ഡ്രസ്സ് ഒക്കെ മാറി പുറത്ത് വന്നപ്പോൾ വാപ്പ പറഞ്ഞു മോൾ വിഷമിക്കേണ്ട. നമ്മുടെ അവസ്‌ഥ അറിഞ്ഞപ്പോൾ അവർ ആ ആലോചന വേണ്ട എന്ന് വെച്ച്കാണും. നിനക്ക് പടച്ചോൻ വിധിച്ച പയ്യൻ അതിന്റെ സമയം ആകുമ്പോൾ എത്തും എന്നൊക്കെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കുകയാണ്. ഞാൻ ചിരിച്ച് കൊണ്ട് വപ്പയോട് പറഞ്ഞു എനിക്ക് വിഷമം ഒന്നും ഇല്ല. അല്ലെങ്കിലും ഞാൻ എന്തിന് വിഷമിക്കണം. അയാളെ ഞാൻ കണ്ടിട്ട് പോലും ഇല്ല. എനിക്ക് ഒരു വിഷമവും ഇല്ല. ഇതോർത്ത് നിങ്ങൾ ആരും വിഷമിക്കാതിരുന്നാൽ മതി എന്നും പറഞ്ഞ് ഞാൻ അകത്തേക്ക് പോയി. വാപ്പക്കും ഉമ്മാക്കും ഉള്ള ചായ എടുത്ത് കൊണ്ട് വന്ന് ഉമ്മറത്ത് ഇരുന്ന് ഞങ്ങൾ മൂന്നു പേരും കൂടി കുടിച്ച് കൊണ്ടിരിക്കുമ്പോൾ ബ്രോക്കർ സുലൈമാനിക്ക വരുന്നു. സുലൈമാനിക്കയെ കണ്ടതോടെ ഞാൻ അകത്തേക്ക് പോയി.

ശാനുക്കന്റെ വീട്ടിൽ പോയി സംസാരിച്ച ശേഷം ഉപ്പയെ കാണാൻ ഉള്ള വരവാണ്. എന്താണ് അവർ പറഞ്ഞത് എന്ന ടെൻഷൻ വാപ്പയുടെയും ഉമ്മയുടെയും മുഖത്ത് ഉണ്ട്. പക്ഷെ എനിക്ക് യാതൊരു ടെൻഷനും ഇല്ല. എല്ലാം പടച്ചവനിൽ അർപ്പിച്ച് ഞാൻ അവരുടെ വർത്തമാനത്തിലേക്ക് ചെവിയോർത്തു.

സുലൈമാനിക്ക വാപ്പയോടും ഉമ്മയോടും സംസാരിക്കുകയാണ്. സുലൈമാനിക്ക ശാനുക്കാന്റെ വാപ്പയോടും ഉമ്മയോടും സംസാരിച്ചു. അവർക്ക് ഒന്നും വേണ്ട, എന്നെ നിക്കാഹ് ചെയ്ത് കൊടുത്താൽ മാത്രം മതി എന്നാണ് ശാനുക്കന്റെ ഉപ്പയും ഉമ്മയും പറഞ്ഞതെത്രെ. മാത്രമല്ല കല്യാണം ഒരു ആർഭാടങ്ങളും ഇല്ലാതെ വളരെ ലളിതമായ രീതിയിൽ നടത്താനാണ് അവരുടെ ആഗ്രഹം എന്നും പറഞ്ഞു.

അപ്പോൾ വാപ്പ പറഞ്ഞു, ശാനുന്റെ ഉപ്പയും ഉമ്മയും പറഞ്ഞാൽ മാത്രം പോര. ശാനുന്റെ തീരുമാനം ആണ് പ്രധാനം.

ഈ കാര്യത്തിൽ ഉപ്പയുടെയും ഉമ്മയുടെയും തീരുമാനം തന്നെ ആണ് തന്റെയും തീരുമാനം എന്നാണ് ശാനുക്ക പറഞ്ഞതെന്ന് സുലൈമാനിക്ക പറഞ്ഞു.

ഞങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞ ശേഷം ആണ് ഇങ്ങിനെ ഒരു തീരുമാനം എന്നറിഞ്ഞ വാപ്പ ശാനുക്കാനോട് എന്നെ പെണ്ണ് കാണാൻ അവരോട് വരാൻ പറഞ്ഞു. ശാനുക്കാനേം വീട്ടുകാരേം കൂട്ടി നാളെ രാവിലെ വരാം എന്ന് പറഞ്ഞ് ചായയും കുടിച്ച് സുലൈമാനിക്ക പോയി.

സുലൈമാനിക്ക പോയ ശേഷം അകത്തേക്ക് പോയ ഞാൻ വാപ്പാടെ കയ്യിൽ ബ്രോക്കർ കൊടുത്ത ശാനുക്കയുടെ ഫോട്ടോ എടുത്ത് നോക്കി. കഴിഞ്ഞ ദിവസം വാപ്പയുടെ കയ്യിൽ കൊടുത്തതാണെങ്കിലും അവരുടെ മറുപടി എന്താണ് എന്ന് അറിയാത്തത് കൊണ്ട് ഞാൻ ഫോട്ടോ നോക്കിയിരുന്നില്ല. ഫോട്ടോ കണ്ട ഞാൻ ഞെട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവസവും ഞാൻ കടയിൽ പോകുന്ന വഴിയിൽ നിന്ന് എന്നെ നോക്കി ചിരിക്കുന്ന ആ സുന്ദരൻ ഇക്ക. എന്നും എന്നെ നോക്കി ചിരിക്കുമായിരുന്നു എങ്കിലും വെറുമൊരു വായിനോക്കി എന്നതിനപ്പുറം ആ ഇക്കാക്ക് ഞാൻ ഒരു പരിഗണന കൊടുത്തിരുന്നില്ല. എന്നാലും ഏത് കല്യാണത്തിനായിരിക്കും ആ ഇക്ക എന്നെ ആദ്യം കണ്ടത് എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്തായാലും കാണാൻ വരുമ്പോൾ കൂടുതൽ സംസാരിക്കാം എന്നു കരുതി. അപ്പോഴേക്കും പള്ളിയിൽ മഗ്‌രിബ് ബാങ്ക് കൊടുത്തു. വുളു ചെയ്ത് നമസ്കരിച്ച് ദിക്കർ എല്ലാം ചൊല്ലി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. “അല്ലാഹുവേ ഈ ബന്ധം എനിക്ക് നല്ലതാണെങ്കിൽ ഇത് നടത്തി തരണേ. അല്ലെങ്കിൽ ഒഴിവാക്കി തരണേ”. പ്രാർത്ഥനയെല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ഞാനും അനിയത്തിമാരും ഒരുമിച്ചാണ് കിടക്കുന്നത്. മൂന്നോ നാലോ വയസ്സിന് ഇളയത് ആണെങ്കിലും ഞങ്ങൾ കൂട്ടുകാരെ പോലെ ആണ്. അത് കൊണ്ട് ആ രാത്രി ഉറങ്ങുന്നത് വരെ രണ്ടാളും എന്നെ കളിയാക്കി കൊണ്ടിരുന്നു. അതിനിടയിൽ എപ്പോഴോ ഞങ്ങൾ ഉറങ്ങി.

ഉറക്കത്തിൽ സ്വപ്നം കണ്ട ഞാൻ ഞെട്ടി ഉണർന്നു…

അടുത്ത ഭാഗം ഉടനെ….

മുറു…

മരണം തന്ന തിരിച്ചറിവ് 3

Post Views: 37
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

3 Comments

  1. sabira latheefi on February 7, 2024 7:39 PM

    വെയ്റ്റിംഗ്… ബാക്കി അറിയാൻ ❤️❤️

    Reply
  2. Silvy Michael on February 7, 2024 11:02 AM

    Waiting….

    Reply
  3. Pingback: മരണം തന്ന തിരിച്ചറിവ് - ഭാഗം 1 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.