Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈബർ വാർദ്ധക്യം
അനുഭവം നര്‍മം വീട്

സൈബർ വാർദ്ധക്യം

By Silvy MichaelFebruary 7, 2024Updated:February 18, 20248 Comments3 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

“എടീ,ഇടയ്ക്കൊക്കെ എന്നെ ഒന്ന് വിളിക്കണെടീ ”

82 കഴിഞ്ഞ അമ്മച്ചിയുടെ യാചനയാണ്! എവിടെക്കേൾക്കാൻ… മകൾ ആകെ തിരക്കിലാണ്. കൂട്ടക്ഷരങ്ങൾ പഠിക്കണം.. പഠിപ്പിക്കണം.. ഇടയ്ക്കിടയ്ക്ക് ഇമ്പോസിഷൻ എഴുതണം. കൂട്ടുകാർക്ക് ഉറക്കെ വായിച്ചു കൊടുക്കണം. പിന്നെ കൂട്ടക്ഷരങ്ങൾ കൂട്ടായ്മയിലെ കൊടികെട്ടിയ പ്രഗൽഭരെ വായിക്കണം! കമന്റ് ബോക്സിൽ കയറി മണ്ടത്തരം കാച്ചിയിട്ട് ഞാൻ ട്രോളിയല്ലോ എന്ന അഭിമാനത്തോടെ ഞെളിഞ്ഞിരിക്കണം!! അവൾക്ക് സമയമില്ല.

അമ്മച്ചി പിന്നെയും വിളിക്കും..” നിന്റെ ഒച്ച കേൾക്കാൻ കൊതിയായിട്ടാടീ.. വല്ലപ്പോഴും എങ്കിലും ഒന്ന് വിളിക്കത്തില്ലേ നിനക്ക്? ”

” എന്റെ അമ്മച്ചി അമ്മച്ചിയെ വിളിക്കാൻ ദേ! ഞാനിപ്പം ഓർത്തതേയുള്ളൂ.അപ്പഴാ അമ്മച്ചി ഇങ്ങോട്ട് വിളിച്ചത്. ” മകൾ ഖേദത്തോടെ പറയും. വന്നുവന്ന് അതൊരു തുടർക്കഥയായി. അമ്മച്ചി അതുമായി അങ്ങ് സമരസപ്പെട്ടു!
അങ്ങനെയിരിക്കെയാണ് അമ്മച്ചിയുടെ ജീവിതത്തിൽ ആ വലിയ വഴിത്തിരിവ് സംഭവിക്കുന്നത്…

അതിലേക്ക് കടക്കുന്നതിനു മുൻപ് അമ്മച്ചിയെക്കുറിച്ച് ഒരല്പം പിന്നാമ്പുറം( ഐ മീൻ ബാക്ക്ഗ്രൗണ്ട് )..
നാലാം ക്ലാസും ഗുസ്തിയും ആണ് വിദ്യാഭ്യാസയോഗ്യത. നാലിൽ വച്ച് എന്തോ കുന്നായ്മ ഒപ്പിച്ചതിന് ടീച്ചർ ബെഞ്ചിൽ കയറ്റി നിർത്തിയത്രേ! അമ്മച്ചി ആരാ മോൾ! അന്ന് ബെഞ്ചൊടിച്ചതാണ്, ക്ഷമിക്കണം, കോലൊടിച്ചതാണ്! പിന്നെ സ്കൂളിൽ കയറിയിട്ടില്ല!! എങ്കിലും പോരാളി എന്നും പോരാളി തന്നെ. മലയാളഭാഷയുടെ ഉച്ചാരണ സ്ഫുടതയിൽ ആകാശവാണി മാറിനിൽക്കും. അച്ചടി ഭാഷയുടെ ഭംഗിയും ഗാംഭീര്യവുമാണ് മുണ്ടക്കയത്ത് പിച്ചവെച്ച്, ഹൈറേഞ്ചിന്റെ തലപ്പൊക്കത്തിൽ തമ്പടിച്ച അമ്മച്ചിക്ക്. കിട്ടുന്നതെന്തും വായിക്കും. വീട്ടിൽ എപ്പോഴും രണ്ട് കത്തികൾ സജ്ജമാണ്– ഒന്ന് അടുക്കളയിലും ഒന്ന് അമ്മച്ചിയുടെ നാവിൻ തുമ്പിലും! രാകി മിനുക്കി പത്തരമാറ്റ് തിളക്കമാണ് എപ്പോഴും രണ്ടിനും.
ചൊറിച്ചുമല്ല് എന്നൊരു കലാരൂപമുണ്ട്. ആരും നെറ്റി ചുളിക്കണ്ട. ഞങ്ങളുടെ കുന്നുംപുറത്തിന്റെ തനതായ, ഇപ്പോൾ ഏകദേശം അന്യം നിന്നുകൊണ്ടിരിക്കുന്ന, ഒരു രസികൻ കലാരൂപമാണ് അത്. വാക്കുകളുടെ ആദ്യാക്ഷരങ്ങൾ തമ്മിൽ മാറ്റിപ്പറയുക- അത്രതന്നെ!( ഇംഗ്ലീഷിലെ പി ലാംഗ്വേജ് പോലെ. ഐ ലവ് യു എന്നത് അപ്പൈ ലപ്പൗ യുപ്പൂ എന്ന് പറയില്ലേ, അതുപോലെ ) മറിച്ചു ചൊല്ല് ആദ്യാക്ഷരങ്ങൾ മാറ്റിയിടുമ്പോൾ ചൊറിച്ചുമല്ലാകും. തമാശയാണല്ലോ എന്നത് അമാശതാണല്ലോ എന്നും ഞാൻ എഴുതി എന്നത് ഏൻ ഞഴുതി എന്നും ആകും. സിമ്പിൾ!! കേട്ടുനിൽക്കുന്ന സഹൃദയനോ അഹൃദയനോ ഏതായാലും ഒരു ചുക്കും മനസ്സിലാവില്ല.. ഇപ്പറഞ്ഞ കല അറിയില്ലെങ്കിൽ! എന്തിനേറെ പറയണം, അമ്മച്ചി ഒരു ഉസ്താദ് ആയിരുന്നു ഈ കലയിൽ! കൂടെക്കൂടാൻ കുറച്ച് തലതെറിച്ച പിള്ളേരും! അങ്ങനെ ഭാഷ കൊണ്ടുള്ള അർമാദമായിരുന്നു അമ്മച്ചിയുടെ ഭൂതകാലം.

പതിയെപ്പതിയെ, വാർദ്ധക്യം ആ സിരകളിലേയ്ക്കും സന്ധികളിലേക്കും ഇഴഞ്ഞു കയറി. മേഞ്ഞു നടന്നിരുന്ന കുന്നിൻപുറങ്ങൾ അമ്മച്ചിയെ കാണാതെയും അമ്മച്ചി അവയെ കാണാതെയും പരസ്പരം നെടുവീർപ്പുകൾ തൊടുത്തുവിട്ടു .മൂന്നുവർഷങ്ങൾക്കു മുൻപ് മൾട്ടിപ്പിൾ മൈലോമ എന്ന മണകുണാഞ്ചൻ അമ്മച്ചിയുടെ എല്ലുകളെ ആസകലം കശക്കി എറിയാൻ തുടങ്ങി. അസുഖം ബാധിച്ച് അമ്മച്ചി കട്ടിലിൽ ഒതുങ്ങിപ്പോയി!! എങ്കിലും പറയാതെ വയ്യ, കുഴപ്പം എല്ലിനാണെങ്കിലും നാക്കിന്റെ എല്ലിന് യാതൊരു തട്ടുകേടും സംഭവിച്ചില്ല! പക്ഷേ കാര്യമില്ലല്ലോ.. ഒന്ന് കൊതി തീരെ വർത്തമാനം പറയണമെങ്കിൽ സന്ദർശകർ ആരെങ്കിലും കനിയണം!
ഈ സാഹചര്യത്തിലാണ് ഞാൻ മേൽപ്പറഞ്ഞ ഫോൺ വിളികളും യാചനകളും അമ്മച്ചിയുടെ വക സംഭവിച്ചുകൊണ്ടിരുന്നത്.

ബോറടി മാറ്റാൻ ഞങ്ങൾ പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. പക്ഷേ നീണ്ട വായനക്ക് കണ്ണുകൾ വഴങ്ങിയില്ല! റേഡിയോ വാങ്ങിക്കൊടുത്തു. അമ്മച്ചിയുടെ മുറിയുമായി കണക്ഷൻ ഉണ്ടാക്കുവാൻ മടിച്ച് റേഡിയോ തരംഗങ്ങൾ ശഠിച്ചു നിന്നു . ആ ദശാസന്ധിയിൽ ഒരു ദിവസം,പഴയ നോക്കിയ എടുത്ത് വലിച്ചെറിഞ്ഞ് പകരം ഒരു കിടു സ്മാർട്ട്ഫോൺ എന്റെ ആങ്ങള അമ്മച്ചിക്ക് സമ്മാനിക്കുന്നു .
ഇനിയല്ലേ പൂരം…

ഫോൺ കിട്ടിയശേഷം ആദ്യമായി അമ്മച്ചി ചെയ്തത്, അമ്മച്ചിയുടെ ബൈസെപ്സിന്റെ ഫോട്ടോയെടുത്ത് ഞങ്ങളുടെ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റുകയാണ്!! ‘പള്ളിയിലെയും പ്രമാണിമാരുടെയും ഒന്നും ഗ്രൂപ്പിൽ അമ്മച്ചിയെ ചേർക്കാതിരുന്നത് ഏതോ മുജ്ജന്മ ഭാഗ്യം!’ എന്ന് ഖത്തറിലുള്ള ആങ്ങള ആത്മഗതം പറഞ്ഞത് ആണ് ഗ്രൂപ്പിൽ തൊട്ടു പിന്നാലെ വൈറലായത്! ഏതായാലും അന്ന് തുടങ്ങിയതാണ് അമ്മച്ചിയുടെ ലീലാവിലാസങ്ങൾ,അല്ല ഫോണേവിലാസങ്ങൾ!അങ്ങനെയിരിക്കുമ്പോൾ നമ്മുടെ വാട്സാപ്പിൽ വിളിവരും -അമ്മച്ചി കോളിംഗ്! എടുത്താലോ? നമ്മള് ഒന്നാന്തരം കമ്പിളിപ്പുതപ്പ്. ആശാട്ടി ഇതൊന്നും അറിയുന്നേ ഉണ്ടാവില്ല! പക്ഷേ പുച്ഛിക്കാൻ വരട്ടെ.ആദ്യത്തെ ഒന്നൊന്നര മാസങ്ങൾ കൊണ്ട് അമ്മച്ചി ആളാകെ അങ്ങ് മാറി. ഇന്നിപ്പോൾ ആളാകെ തിരക്കിലാണ്!

ആങ്ങളയും അനിയത്തിമാരും (അമ്മച്ചിയുടെ) ഒക്കെ ചേർന്ന് 75 കഴിഞ്ഞ ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ട് ഇപ്പോൾ. സദാസമയവും ഗ്രൂപ്പ് കോളും ബിസിനസ് മീറ്റും! അല്ലാത്തപ്പോൾ തുരങ്കത്തിലായിരിക്കും. എന്ന് പറഞ്ഞാൽ യൂട്യൂബ്! കിട്ടുന്നതെന്തും കാണും.അല്ലെങ്കിൽ ഇഷ്ടമുള്ളത് കിട്ടുന്നതുവരെ തോണ്ടും.ഓൺലൈൻ കുർബാന, ധ്യാന പ്രസംഗങ്ങൾ തുടങ്ങിയ ‘ജനപ്രിയ’ പ്രോഗ്രാമുകളിൽ ആണ് അഡിക്ഷൻ!
2024 ആരംഭത്തിൽ അമ്മച്ചിയുടെ നിഘണ്ടു ഒന്ന് പുതുക്കി. പുതിയ എഡീഷനിൽ ബോറടി, വിഷാദം, ഏകാന്തത തുടങ്ങിയ ഏതാനും വാക്കുകൾ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ല! മാത്രമല്ല നിശ്വാസങ്ങളുടെ നനവേറ്റ് കനം തൂങ്ങി നിന്നിരുന്ന മുറിയിലെ മൗനം ഇന്ന് ചിരി മണികൾ ഉതിർത്തുകൊണ്ട് പ്രസരിപ്പിന്റെ തിളങ്ങുന്ന വാചാലതയ്ക്ക് വഴിമാറിയിരിക്കുന്നു!നവകാലം സമ്മാനിക്കുന്ന നവരസങ്ങൾക്ക് നന്ദി!

ദിവസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ അമ്മച്ചിക്ക് മകളുടെ വക ഒരു കോൾ.. ” “അമ്മച്ചീ,എടയ്‌ക്കെങ്കിലും ഒക്കെ ഒന്ന് വിളിക്കണേ, അമ്മച്ചിയുടെ ഒച്ച കേൾക്കാൻ കൊതിയായിട്ടാ.. ”

ഒന്ന് പകച്ചെങ്കിലും കൂട്ടക്ഷരക്കാരിയുടെ ‘ആക്കിയുള്ള’ ഗദ്ഗദം അമ്മച്ചിക്ക് അങ്ങ് പെരുത്ത് പുടിച്ചു.പിന്നെ, പൊട്ടിച്ചിരിയുടെ ചിറ്റോളങ്ങൾ തീർത്തുകൊണ്ട് ഫോണിന്റെ ഇരുതലയ്ക്കലും സന്തോഷം പതഞ്ഞു പൊന്തി.

Post Views: 32
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

8 Comments

  1. അനാമിക s on April 8, 2024 7:17 PM

    അമ്മച്ചിയും മോളും കിടുവല്ലേ 🥰🥰👌👌👌👌

    Reply
  2. Amal Fermis on February 11, 2024 9:34 PM

    നന്നായെഴുതി സിൽവി അനുഭവങ്ങൾ എഴുതാൻ കൊച്ചിന് ഒരു പ്രത്യേക കഴിവുണ്ട്. ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത് മനോഹരരചന

    Reply
  3. Nafs nafs on February 9, 2024 11:43 PM

    മൊബൈൽ നമുക്കു ചുറ്റുമൊരു ആൾവലയം സൃഷ്ടിക്കുന്നുണ്ട്. ബന്ധുക്കളുടെ, കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ അങ്ങനെയങ്ങനെ…
    അമ്മച്ചിയെ എനിക്കു തരോ
    😘😘😘😘😘😘😘😘😘😘😘😘
    ഇതൊക്കെ അമ്മച്ചിക്ക്💃💃💃💃

    Reply
  4. Joyce Varghese on February 8, 2024 3:55 AM

    കടമകൾ തീർന്നു, ഒത്തിരി ഒഴിവുസമയം വീണുക്കിട്ടുന്ന വാർദ്ധക്യം ആകെ അടിപൊളിയാക്കുന്ന സൈബർ അമ്മച്ചിമാരുണ്ട്.
    രസകരം. ആസ്വദിച്ചു വായിച്ചു. ആകെ ഒരു അടിപൊളി. 👌

    Reply
    • Silvy on February 8, 2024 11:18 PM

      ചിലർക്കൊക്കെ അതൊരു വലിയ അത്താണിയാണ്.എന്നാൽ അതുമൂലം പലയിടങ്ങളിലും കുടുംബ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ദൂരെയുള്ള മക്കളോട് അമ്മച്ചിമാർ വേണ്ടതും വേണ്ടാത്തതും എല്ലാം പറഞ്ഞു കേൾപ്പിക്കും. ഒപ്പം നിൽക്കുന്ന മക്കൾ ഒറ്റപ്പെടുത്തലുകൾക്ക് ഇരയാകുവാൻ അത് ഇടയാക്കാറുണ്ട്. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോയ്സ്

      Reply
      • Suma Jayamohan on April 12, 2025 3:22 PM

        സിൽവീ …… അടിപൊളി❤️👌🌹

        Reply
  5. Jasna Basheer on February 7, 2024 4:44 PM

    മൊബൈലും ഗ്രൂപ്പുമെല്ലാം അകലങ്ങൾ ഇല്ലാതാക്കി. 👍👍

    Reply
    • Silvy on February 8, 2024 11:19 PM

      ശരിയാണ് ജസ്ന.ഒത്തിരി സന്തോഷങ്ങൾക്ക് അത് കാരണമാകുന്നുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.