Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം അനാദിയാമഗ്നിനാളം
ജീവിതം പ്രണയം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

പ്രണയം അനാദിയാമഗ്നിനാളം

By Soumya MuhammadFebruary 7, 2024Updated:February 15, 20242 Comments2 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

നിന്നോടുള്ള പ്രണയവും അതിന്റെ നിറങ്ങളും ഓർമ്മകളും എന്നിൽ ഇല്ലെങ്കിൽ എന്റെ ഈ ജാലകത്തിനപ്പുറത്തെ മഴ തോർന്ന പുലരിക്ക് എന്ത്ഭംഗിയാണുളളത്?

പൊള്ളുന്ന ഈ വേനലിനപ്പുറവും ഒരു പൂക്കാലം ഉണ്ടാകുമെന്ന് ഞാനെങ്ങനെ സ്വപ്നം കാണും?

എന്റെ മുന്നിലെ  ഈ ഒറ്റവരിപ്പാതയുടെ അങ്ങേയറ്റത്തുള്ള ഗുൽമോഹറിൽ നിന്നും അവസാന പക്ഷിയും പറന്നകലുന്ന സന്ധ്യകളിൽ ഞാൻ ആരെ കുറിച്ചോർത്തു വ്യാകുലപ്പെടും?

വിരൽ തുമ്പു പോലും തൊട്ടശുദ്ധമാകാത്ത, ജീവിതത്തിന്റെ ഏത് നോവുകൾക്കിടയിലും നിന്നോർമ്മകളിൽ ഹൃദയതാളം ഉയരുന്ന, നീ പോലും അറിയാത്ത ഈ പ്രണയമാണ് എനിക്കിഷ്ടം. യാതൊരു വിധ ഉടമ്പടികളും  ഉപാധികളും സ്വപ്നങ്ങൾക്ക് അതിരുകളും കല്പിക്കാത്ത രക്തവർണ്ണമുള്ള ഈ പ്രണയം… എന്റെ ആത്മാവിനെ പൊതിഞ്ഞു നിൽക്കുന്ന ഈ സുന്ദര ഓർമ്മ പ്രണയം… ഇതാണ് എനിക്കിഷ്ടം.

ഈ തണുത്ത സുന്ദര ഓർമ്മകൾക്കിടയിലും പത്രം വായിക്കുകയും, പുറത്തെ മറ്റുള്ളവരുടെ ജീവിതത്തിലെ വേദനകളിലേക്കു ഒന്നു കണ്ണോടിക്കുകയും ചെയ്യുന്ന മറ്റാരെയും പോലെ ഞാനും അസ്വസ്ഥയാണ്.

പണ്ടൊന്നും പ്രണയം എന്നാൽ ഒരിക്കലും ഭ്രാന്തായിരുന്നില്ല. പെണ്ണൊന്നു ‘ NO ‘ പറഞ്ഞാൽ ആസിഡ് ഒഴിച്ച് പൊളളി ക്കാനും, കഴുത്തറുത്ത് കൊല്ലാനും ഒരുമ്പെടുന്ന ഈ ഭ്രാന്തിനെ ഇനിയാരും പ്രണയം എന്നൊന്നും വിളിക്കരുതേ…

അന്നൊക്കെ ആ കൗമാരകാലങ്ങളിൽ കുളിച്ച് കണ്ണെഴുതി ഉള്ളതിൽ വച്ചേറ്റവും നല്ല വസ്ത്രവും ധരിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഇന്നും പതിവുപോലെ പിന്നിൽ സൈക്കിൾ മണിയൊച്ച കേൾക്കുന്നുണ്ടോന്നു ശ്രദ്ധിക്കും. ഇന്നലെരാത്രി  പെയ്ത മഴയിൽ ഉറങ്ങാതെ കണ്ട സ്വപ്നങ്ങളിൽ മുഴുവൻ അവനായിരുന്നെങ്കിലും നേരിട്ട് കണ്ടാൽ മുഖം തിരിക്കും. എത്ര പുറകേ നടന്നാലും, ഒന്ന് ചിരിച്ചില്ലേലും അവനും  ഒരു പരിഭവവും ഇല്ല. പിന്നെയും കാണും ആ വഴിയരികിൽ… ഒന്നും മിണ്ടാതെ.. കണ്ണിലൊരായിരം കിനാക്കളുമായി…

പിന്നെന്നാണ് നമ്മുടെ ഈ കുട്ടികളുടെയെല്ലാം പ്രണയ സങ്കൽപ്പങ്ങൾ  പാടേ മാറിയത്?

എന്തു കൊണ്ടാണ് വാലെന്റൈൻസ്  ഡേ ലേഖനങ്ങളിൽ ചുവന്ന റോസാപൂവിനോടൊപ്പം  നിങ്ങളുടെ പ്രണയത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഉണ്ടാകരുതേ  എന്നു പലർക്കും ഓർ മ്മിപ്പിക്കേണ്ടി വരുന്നത്?

ഈ പുതുവത്സര ദിനങ്ങളിലെ പത്ര വാർത്തകളിലും കണ്ടു പ്രണയപ്പകയുടെ ഇരയായ മൂന്നു നാലു പെൺകുട്ടികളെ കുറിച്ച്. കൊന്നതോ…  ഒരു സമയത്ത് വാട്സ്ആപ്പിൽ  “നീയാണെന്റെ  എല്ലാം “എന്ന് തുരുതുരെ  മെസ്സേജ് അയച്ച അവരുടെ കാമുകന്മാരും.

പകയോടെ നിങ്ങൾ കത്തിച്ചും, കുത്തിയും വകവരുത്തിയ ആ കുട്ടികൾ കൈ വളരുന്നോ  കാൽ വളരുന്നോ എന്നു നോക്കി തങ്ങളുടെ നടക്കാതെ പോയ ഇഷ്ടങ്ങൾ എല്ലാം അവർക്ക് നിറവേറ്റികൊടുത്തു  ജീവിച്ച അച്ഛനമ്മമാരുടെ സ്വപ്നങ്ങൾ ആയിരുന്നു എന്നത് നിങ്ങൾ മറക്കരുത്.
പെൺകുട്ടികളോട് ഒരു വാക്ക്.
പ്രണയം ഒരിക്കലും ഒരു തെറ്റല്ല. പക്ഷേ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ ഉള്ള, ഒരു വിരൽ തുമ്പിനപ്പുറം നിങ്ങളുടെ ഏത് വികാരങ്ങളും കാണാൻ ആളുണ്ടാകുന്ന ഈ ലോകത്ത്.. ഒരിക്കലും നിങ്ങൾ നിങ്ങളുടെ മനസ്സും ശരീരവും അനാരോഗ്യകരമായ പ്രവണതകളിലേക്കു തുറന്നു വിടരുത്. നമ്മുടെ ശരീരത്തിന്റെ കടിഞ്ഞാൺ പൂർണ്ണമായും നമ്മുടെ കയ്യിലായിരിക്കണം.

നിങ്ങളുടെ മുൻപിൽ പാത്രം കഴുകിത്തീർക്കുകയും  ലഞ്ച് ബോക്സ്‌ നിറച്ചുതരികയും ചെയ്യുന്ന ഈ അമ്മമാർക്കും, ആദികാലം മുതൽ ജീവിച്ചുവന്ന ആത്മാവുള്ള ഏത് മനുഷ്യനും പ്രണയമെന്ന വികാരമുണ്ടായിരുന്നു എന്നു നിങ്ങൾ മനസിലാക്കുക. അതുകൊണ്ട് സ്വന്തവും, മറ്റു പലരുടെയും ജീവിതാനുഭവങ്ങളിൽ നിന്നും പാഠo  പഠിച്ച മുതിർന്നവരുടെ ഉപദേശം ഒരു ശല്യമായി കാണരുതേ…

പലരും ആവർത്തിച്ച ഒരു വാചകം ഒന്നുകൂടി ഓർമിപ്പിക്കുന്നു. “നിസ്വാർത്ഥ പ്രണയം – അതിൽ മറ്റേയാളുടെ നന്മയും സന്തോഷവും മാത്രമായിരിക്കും ലക്ഷ്യം “.
അതേ… ഈ പ്രണയം.. മനസ്സിന്റെ വാതായനങ്ങൾ കടന്ന് ഒരിക്കലും പുറത്തു വരാത്ത, എന്റെ പ്രാർത്ഥനകളിൽ ഞാൻ കൂടെ കൂട്ടുന്ന, എന്നോടൊപ്പം മണ്ണിൽ അലിഞ്ഞില്ലാതാകുന്ന എന്റെ  ഈ പ്രണയം… ഇതാണ്എനിക്കേറെ ഇഷ്ടം…

Post Views: 38
3
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. sabira latheefi on February 8, 2024 10:13 AM

    പ്രണയം അഗ്നി ആണെന്ന് പറയാറുണ്ടല്ലോ. അഗ്നി ആവശ്യമനുസരിച്ചു ഉപയോഗിച്ചില്ലേൽ എല്ലാത്തിനെയും ചാമ്പലാക്കും. നല്ല എഴുത്തു.

    Reply
    • Soumya Muhammad on February 8, 2024 12:00 PM

      വായനക്ക് വളരെ സ്നേഹം @sabira latheefi

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.