Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൂറിയും ജിന്നും – 2
കഥ

ഹൂറിയും ജിന്നും – 2

By Jees KaitharamFebruary 9, 2024Updated:February 12, 20245 Comments5 Mins Read165 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

കാവൽ പുരയിലെ ഇരുട്ടിൽ ഇരുന്നു കൊണ്ട് മണി പുറത്തേക്ക് നോക്കി, ഒളിച്ച് നിൽക്കുന്ന നിലാവൊളിയുടെ കിരണങ്ങളിൽ ചിലത് തണങ്ങിന്റെ ഇടയിലൂടെ മാടത്തിലേക്ക് അരിച്ചിറങ്ങണുണ്ട്. മണി വെറുതെ ട്രൗസറിന്റെ പോക്കറ്റിൽ തപ്പി നോക്കി ബീഡി ഇല്ല, ഇടക്ക് വലിച്ചിരുന്ന ബീഡിയുടെ മണം ഓൾക്കിഷ്ടമല്ലന്ന് പറഞ്ഞപ്പോൾ നിർത്തി… അമ്മ പലതവണ പറഞ്ഞിട്ട് കേട്ടിട്ടില്ല ഓളൊരു തവണ പറഞ്ഞപ്പോൾ തന്നെ നിർത്തി, മണിക്ക് ചിരി വന്നു… ഓളെ പോലൊരു പെണ്ണ് പറഞ്ഞാൽ ആരാ കേൾക്കാത്തെ?… 

കായ കട്ടതിന്റെ പിറ്റേന്നും ഓള് വന്ന് രണ്ട് കായ കൊണ്ടുപോയി കട്ടിട്ടല്ലന്ന് മാത്രം “രണ്ട് കായ തരോ മണി ചേട്ടാ ” എന്ന് ചോദിച്ചപ്പോൾ താൻ തന്നെ ഉരിഞ്ഞ് കൊടുക്കുയായിരുന്നു. “ന്റെ പേരെങ്ങനെ കിട്ടി?” എന്ന ചോദ്യത്തിന് കുലുങ്ങി ചിരിച്ച് ഓടി മറഞ്ഞു… “ഈ കായെക്കൊ എത് നായിന്റെ മക്കള് ഉരിഞ്ഞോണ്ടോയി ന്റെ റബ്ബേ ” എന്ന അദ്രുമാൻ കാക്കയുടെ ചോദ്യം മണി കേട്ടില്ലന്ന് വച്ചു. 

അദ്രുമാന്റെ വാഴപ്പണി കഴിഞ്ഞ് അയ്യപ്പേട്ടന്റെ തൊടില് കവാത്ത് എടുക്കുമ്പോഴും ഓളു വന്നു “തൊടീല് അമ്പഴം വീണിരിക്കണോ മണിയേട്ടാ ” എന്ന് ചോദിച്ച് ! ഇത് അമ്പഴ ണ്ടാവണ സമയമല്ലന്ന് പറഞ്ഞപ്പോൾ വളകിലുക്കി ഓടി… പാപ്പുട്ടി ചേട്ടന്റെ തൊടിയിൽ ഓള് മഞ്ചാടി പെറുക്കാൻ വന്നപ്പളാ ചോയ്ച്ചത് ” മണി ചേട്ടന് എത്ര വയസായി? ” “ഇരുപത്തി നാല് “
” അമ്പമ്പോ മംഗലം കഴിക്കാൻ ഉള്ളതൊക്കൊ ആയിരിക്കണ് ” എന്ന് പറഞ്ഞ് അവൾ കണ്ണുകളിലേക്ക് നോക്കിയപ്പോൾ താൻ ചൂളിപോയി.. 

പിന്നീടങ്ങോട്ട് ഓളെ കണ്ണിലെ പിടക്കുന്ന മീനിനെ കാണുമ്പോൾ ഇടത്തെ നെഞ്ചിലൊരു പിടപിടപ്പാണ്, നാട്ടില് ഏത് തൊടിയിൽ പണിക്ക് പോയാലും ഓള് കറങ്ങി തിരിഞ്ഞ് ആടെ വരും… “ഇതെന്തിനാ ഇങ്ങനെ പിന്നാലെ വരണത് ” എന്ന് ചോയ്ച്ചപ്പോ
” ഇങ്ങക്കിഷ്ടല്ലങ്കി ബരണില്ല ” എന്നായി

മേലെ തൊടിയില് കച്ചറ വെട്ടാൻ തോനെ ആളുണ്ടായി കൂട്ടത്തില് ചെറിയ കോയാക്കാന്റെ മോൻ സുബൈറാണ് ചോയ്ച്ചത് “അല്ല ജമീലാ അനക്ക് പൊരേല് പണിയൊന്നുല്ല?” ഞാം നാല് ചുള്ളി പെറുക്കാൻ വന്നതാ സുബൈറിക്കാ എന്ന് പറഞ്ഞിട്ട് ഓൾ പോയി. ചുള്ളി പെറുക്കാൻ വന്നവൾ ചുള്ളി പെറുക്കാണ്ട് പോയത് കണ്ട് സുബൈറ് അന്തമില്ലാണ്ട് ചിന്തിച്ചു നിന്നു. 

അന്ന് മോന്തിക്ക് കനാലിൽ നിന്ന് കൊണ്ട് തുണി കുത്തി പിഴിയുമ്പോൾ ഓള് ഏടെന്നോ പ്രത്യക്ഷപ്പെട്ട് ” നിക്ക് ഇങ്ങളെ ഒന്ന് കാണണം ” എന്ന ആവശ്യം കേട്ട് ചോദ്യഭാവത്തിൽ നിന്ന മണിയോട് “ഞാം മോന്തിക്ക് വാഴേല് വരും” എന്നും പറഞ്ഞ് ഓള് ഓടി…
മേപ്പാടി പോയി അരിയും സാധനങ്ങളും വാങ്ങി വീട്ടിൽ എത്തിയപ്പോൾ എട്ടു മണി കഴിഞ്ഞുണ്ടാവും… സാഗറ് ഹോട്ടലിന്ന് വാങ്ങിയ പൊറോട്ടയും ബീഫും പങ്കിട്ട് അമ്മക്കുള്ളത് മാറ്റി വച്ച് ബാക്കി പൊതിഞ്ഞ് തൂക്കുപാത്രത്തിൽ വെള്ളവുമെടുത്ത് വാഴയിലെത്തിയപ്പോൾ 9 മണി ! കവുങ്ങ് കൂട്ടി അടിച്ച തട്ടിന്റെ അടിയിൽ നിന്ന് മണി കാലി പാട്ട എടുത്ത് കാവൽ പുരയുടെ മോന്തായത്തിൽ തൂക്കി, രാത്രി പന്നിക്കൂട്ടം വന്നാൽ അതിൽ മുട്ടാൻ കാപ്പിന്റെ വടി വെട്ടി മിനുക്കി വച്ചത് എടുത്ത് തണങ്ങിന്റെ ഇടയിൽ തിരുകി തിരിയുമ്പോഴാണ് വാഴയുടെ മറവിൽ ആരോ നിൽക്കുന്നതായി തോന്നിയത്… “ആരാത്?
വീണ്ടുമൊരിക്കൽ കൂടി ചോദിക്കണേന് മുന്നെ കാറ്റ് പോലെ അവൾ വന്ന് വായ പൊത്തി മർമ്മരം പോലെ ” ഒച്ചയുണ്ടാക്കല്ലേന്ന് “… പറഞ്ഞ് അവനെ ഉന്തി കാവൽ പുരയിലേക്ക്… അവളുടെ കാച്ചെണ്ണയുടെ ഗന്ധം അവനെ ഉന്മത്തനാക്കി… കാവൽ പുരയിലെ കമുകിൻ തടികളിൽ നിന്ന് വിരിച്ചിട്ട തണങ്ങോലകൾ പൊടിഞ്ഞ് താഴേക്ക് ഉതിർന്നു വീണു കൊണ്ടിരുന്നു… പോരാട്ടങ്ങൾക്കൊടുവിൽ ജയിച്ചതാരെന്ന് തിരിച്ചറിയാനാവാതെ ഇഴുകി ചേർന്ന് മണിയുടെ നെഞ്ചിൽ ജമീല കിടന്നു… അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ അവൾ വിരലോടിച്ചു, ഇടക്ക് ചുരുണ്ട രോമരാജികൾ നേർത്ത വിരലിനാൽ വലിച്ച് വേദനിപ്പിച്ചു അവനാകട്ടെ അവളുടെ മുടിയിഴകളിലെ കാച്ചെണ്ണയുടെ സുഗന്ധത്തിൽ മയങ്ങി കിടന്നു. 

പെട്ടെന്നെന്തോ ഓർത്തപോലെ അവൾ പിടഞ്ഞെഴുന്നേറ്റു… “ഏടെ… ന്റെ പൊറോട്ടയും ബീഫും?” മണി തൂക്കിയിട്ട സഞ്ചിയിൽ നിന്നും പൊതിയെടുത്തു കൊടുത്തു… തുണി വാരി ചുറ്റി അവനഭിമുഖമായി അവളിരുന്നു. പൊതിയഴിച്ച് പൊറോട്ട കുനു കുനാ കീറിയിട്ട് അതിലേക്ക് ബീഫ് കുടഞ്ഞിട്ടു… ബീഫ് പൊറോട്ടയിൽ പൊതിഞ്ഞ് വായിലേക്ക് കൊണ്ടുപോയ അവൾ ഒരു നിമിഷം ആലോചിച്ച് അവന് നേരെ കൈ നീട്ടി അവളുടെ കൈ വായിലാക്കിയ അവൻ മൃദുവായി അതിൽ കടിച്ചു… അവളുടെ കുണുങ്ങി ചിരിയിൽ അവൻ എല്ലാം മറന്നു… പങ്കു വച്ചു തീർന്ന പൊതിയിലെ അവസാന തുള്ളിയും വടിച്ചെടുത്ത് ശബ്ദമുണ്ടാക്കിയപ്പോൾ അവൻ വിളിച്ചു… “കൊതിച്ചി”…
പോകാനിറങ്ങിയ അവളെ ചേർത്ത് നിർത്തിയ അവനോട് ജമീല ചോദിച്ചു ” ഇങ്ങളെന്നെ കെട്ടോ?”
” കെട്ടും “
” സത്യം… “
“സത്യം… “
“ന്റെ കൂട്ടര് പ്രശ്നാക്കിയാലോ?”
” ഞാം വിളിച്ചാ നീ ന്റെ കൂടെ വരോ?”
“ബരും… എപ്പളാ ബിളിക്കാ… “
“മാരിയമ്മന്റെ ഉൽസവം കഴിഞ്ഞിട്ട് “
” സത്യം “
” സത്യം ” അവനെ പിരിയാൻ മടിച്ച് അവൾ അവനോട് ചേർന്നു നിന്നു… ദൂരെയെവിടെയോ പുള്ളുകൾ ചിറകടിച്ച ശബ്ദം കേട്ടു… വാഴയിലയിൽ നിന്ന് ഉതിർന്ന് വീണ വെള്ളതുള്ളികൾ മണ്ണിനെ നനച്ചു കൊണ്ടിരുന്നു… 

” ഇങ്ങള് ഉൽസവത്തിന് പോണില്ലെ?” ഡാമിൽ മുങ്ങി നിവർന്ന മണിയുടെ മുന്നിലേക്ക് ജമീല വന്ന് ചോദിച്ചു… പണി കഴിഞ്ഞ് മേൽ കഴുകാനിറങ്ങിയതാണ് അവൻ… വെള്ളത്തിനടിയിൽ മുങ്ങി കണ്ണ് തുറന്ന് കുറച്ച് നേരം അവൻ നിൽക്കും ഒരോ തവണ മുങ്ങുമ്പോഴും എണ്ണി നോക്കും ശ്വാസം മുട്ടി തനിയെ പൊങ്ങി പോരണത് വരെ…
” ഇന്ന് കൊടി കേറിയല്ലെ ഉള്ള്… ഇന്ന് എന്ത് കാണാനാ? ഞാം പോണില്ല ” മണി നീന്തി കയറി കനാലിന്റെ പടിയിൽ ഇരുന്നു… അവന്റെ കറുത്ത ശരീരത്തിൽ നിന്ന് ഉരുണ്ടു വന്ന വെള്ളതുള്ളികൾ കനാലിലേക്ക് ഇറ്റുവീണു കൊണ്ടിരുന്നു… ” എക്കിത്തിരി വള വാങ്ങി തരോ? ചോന്നത് “
” അയിനെന്താ… വാങ്ങാലോ… “
” കൺമഷിയും വേണം… ഞാം ബായേല് വരാം… ” മറുപടി പറയാൻ മണി നോക്കുമ്പളേക്കും അവൾ പോയി കഴിഞ്ഞിരുന്നു… കാച്ചെണ്ണ മണം മാത്രം അവന്റെ ചുറ്റിലും നിറഞ്ഞു നിന്നു. 

” ഇക്കൊരു കാര്യം പറയാനുണ്ട് “ഇരുട്ടിലും മിന്നിമറയുന്ന അവളുടെ കണ്ണിന്റെ പിടച്ചിൽ അവൻ കണ്ടു…
” ന്റെ നിക്കാഹുറപ്പിച്ചു… ഗൾഫിലാ ഓര്ക്ക് പണി”
ജമീലയെ ചേർത്തുപിടിച്ചിരുന്ന മണിയുടെ കൈ അയഞ്ഞു അവൻ അവിശ്വസനീയതയോടെ അവളെ നോക്കി… അവളാകട്ടെ കാവൽ പുരയിലെ ഇരുട്ടിലേക്ക് നോക്കി
“യ്… യ്… നീ സമ്മയിച്ചോ?” അവൻ വിക്കി…
” ന്റെ സമ്മതോക്കൊ ആര് നോക്കണ്… ഓര് വന്ന് കണ്ട് വാക്കുറപ്പിച്ച്… “
” ഇയ്യ് എന്റെ കുടീലേക്ക് പോര്… “
” അതൊന്നും ശര്യാവില്ല… ന്റെ കൂട്ടക്കാര് ഇങ്ങളെ കൊല്ലം “
” ന്നെ ആരും ഒന്നും ചെയ്യില്ല… “
” അതൊന്നും നടക്കണ കാര്യല്ല… ഞാം കാരണം എല്ലാരിക്കും എടങ്ങേറാകും”
” ഞാം എന്ത് ചെയ്യും?”
“ഇങ്ങള് ഇങ്ങളെ കൂട്ടത്തീന്ന് തന്നെ കെട്ടിക്കോളി… “
“അനക്ക് ഇതെങ്ങനെ പറയാൻ കഴിയണ്?”
” എനിക്ക് മാമാനെയും കൂട്ടരേം സുയിപ്പാക്കാൻ കഴിയൂല… “
“ഇത് ഞാനെടുക്കാ… ഇക്ക് ഇങ്ങളെ മറക്കാൻ കഴിയൂല… ന്നാലും ഇതല്ലാണ്ട് വേറെ വഴിം തിരിയണില്ല… കയ്യിൽ വളയും കൺമഷിയും എടുത്ത് ജമീല പോവാനിറങ്ങി… ഇരുട്ടിൽ മണിയുടെ ഒലിച്ചിറങ്ങിയ കണ്ണീർ അവൾ കണ്ടില്ല… ” ഞാം പോട്ടെ… ” അവനൊന്നും മിണ്ടിയില്ല… ഒരു നിമിഷം തിരിഞ്ഞ് നിന്ന് നെടുവീർപ്പയച്ച് അവൾ വാഴകൾക്കിടയിലേക്ക് ഇറങ്ങി പോയി… 

മാരിയമ്മന്റെ കോവിലിൽ പൂരപറമ്പിൽ നിന്ന് ആകാശത്തേക്ക് പൊങ്ങിയ അമിട്ടുകളുടെ വെളിച്ചം ഡാമിലെ ജലാശയത്തിൽ മിന്നി ചിതറി… കനാൽ കരയിൽ നിന്ന് മണി പതുക്കെ വെളളത്തിലേക്കിറങ്ങി… പല തവണ നീന്തി തുടിച്ച ജലാശയം അവനെ പൊതിഞ്ഞു… കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോഴും തണുപ്പവനറിഞ്ഞില്ല… അടിതട്ടിലെത്തി അവൻ കണ്ണുകൾ തുറന്ന് എണ്ണി… 1, 2… 3… 4… ശ്വാസം മുട്ടിയിട്ടും അവന് തിരിഞ്ഞു പോരാൻ തോന്നിയില്ല വാശിയോടെ അവൻ എണ്ണി കൊണ്ടിരുന്നു 98… 99… 100… 101… അവന് തുടർന്ന് എണ്ണാൻ കഴിഞ്ഞില്ല മണിയുടെ ശ്വാസം വിലങ്ങി… കഴുത്തിലെ കയറഴിക്കാൻ അവൻ ശ്രമം നടത്തി… അവന്റെ വാശി തന്നെ വിജയിച്ചു… ഊരാകുടുക്കിട്ട കയറിന്റെ അറ്റത്തുള്ള കല്ല് അവനെ വിജയശ്രീലാളിതനാക്കി… തൂങ്ങിയാടുന്ന ജിമിക്കിയും കൊലുസിന്റെ താളവും അവൻ കേട്ടു കാച്ചെണ്ണയുടെ ഗന്ധം അറിയാൻ അവൻ മൂക്ക് വിടർത്തി… പതുക്കെ അവന്റെ ചുറ്റിലും അവൾ നിറഞ്ഞു… അവൻ അവളായി ഒരു നേർത്ത കുമിള പോലെ ജലത്തിന് മീതെ പൊങ്ങി കിടന്നു… 

ജീസ് കൈതാരം

Post Views: 50
3
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

5 Comments

  1. sabira latheefi on February 10, 2024 9:55 PM

    👌👌👌👌

    Reply
  2. Nafs nafs on February 10, 2024 5:19 PM

    👌👌👌🔥🔥🔥

    Reply
  3. Smitha on February 9, 2024 3:03 PM

    👌❤️

    Reply
    • Ranjith on July 17, 2024 9:38 PM

      👏👏👏👏👏👏

      Reply
    • Ranjith on July 17, 2024 9:39 PM

      👏👏👏👏👏👏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.