Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ വെല്ലുപ്പ
അനുഭവം ജീവിതം

ഓർമ്മയിലെ വെല്ലുപ്പ

By Ramzeena NasarFebruary 9, 2024Updated:November 12, 202410 Comments4 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രഭാത പ്രാർത്ഥന കഴിഞ്ഞു ഉമ്മറത്തെ തിണ്ണയിൽ പഠിക്കാനിരിക്കുന്ന എനിക്കെന്നും ശകുനം വെല്ലുപ്പയായിരുന്നു. അതിനൊരു പ്രത്യേക ഐശ്വര്യവുമുണ്ടായിരുന്നു. പള്ളിയിൽ പോയി പ്രഭാത പ്രാർത്ഥനയും കഴിഞ്ഞു അടുത്തുള്ള ചായപ്പീടികയിൽ കയറി ഒരു ചായകൂടി കുടിച്ചാലേ വെല്ലുപ്പാടെ പ്രഭാതം ശുഭമാകു. ഒറ്റമുണ്ടും തോളിലിട്ടു ഇടവഴിയിലൂടെ നടന്നുവരുന്ന വെല്ലുപ്പയെ കാണുന്നമാത്രയിൽ  ഞാൻ അടുത്തേക്കോടും. അരയിലെ പച്ചനിറത്തിൽ വീതിയുള്ള അരപ്പട്ടയിൽ എനിക്കുള്ള വിഹിതമുണ്ടാകും അതിനു വേണ്ടിയുള്ള പാച്ചിലാണ് ഞാൻ. കയ്യിൽകിട്ടിയത്‌ അപ്പാടെ വായിലിട്ട് വെല്ലുപ്പാടെ കയ്യിൽ തൂങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എന്നും ഒരു ഉപദേശമുണ്ട്.

”നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിക്കണം എന്റെ മോൾ. വെല്ലുപ്പാക്ക് ആയ കാലത്തു പഠിക്കാനും എഴുതാനുമൊന്നും പറ്റിയില്ല കുഞ്ഞുനാളിൽ തന്നെ കുടുംബപ്രാരാബ്ദം തലയിലായതല്ലേ പഠിക്കാനും എഴുതാനുമൊക്കെ ഒരു യോഗം വേണം”.
നിറയെ നഷ്ടബോധമായിരുന്നു വെല്ലുപ്പടെ വാക്കുകളിൽ.
അതെ വെല്ലുപ്പ പ്രായം തൊണ്ണൂർ കടന്നെങ്കിലും അതിന്റെ ക്ഷീണമോ അവശതയോ ഇല്ലായിരുന്നു ആ മുഖത്ത്. രക്തസമ്മർദ്ദമോ ഷുഗറോ വല്ലുപ്പയെ എത്തിനോക്കിയിരുന്നില്ല. പണ്ടത്തെ വിഷമടിക്കാത്ത ഭക്ഷണത്തിന്റെ ആരോഗ്യമാ കണ്ടില്ലേ ആ മുഖത്തെ പ്രകാശം, വല്ലുപ്പയെ നോക്കി അയൽവാസി മാഷിന്റെ സ്ഥിരം പല്ലവിയാണത്.

വെല്ലുപ്പ അനുഭവിച്ച കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥ മാഷിന്റെ വായിലൂടെയാണ് കേട്ടറിഞ്ഞതും മനസ്സിലാക്കിയതും. മാഷിനാണേൽ വല്ലുപ്പയെ പറ്റിപറയാൻ നൂറുനാവാണ്. മാഷും വെല്ലുപ്പയും തമ്മിലുള്ള ദൃഢമായ ആത്മബന്ധമാണതെന്ന് എപ്പോഴും ഓർക്കാറുണ്ട്. മാഷ് എന്നും പറഞ്ഞു തന്നിരുന്ന ഒരു കാര്യമുണ്ട്
”സ്വന്തമായി ഒന്നും സമ്പാദിച്ചില്ലെങ്കിലും മുഹമ്മദുണ്ണി കുടുംബത്തെ അസ്സലായി നോക്കിയിട്ടുണ്ട്. അതും വാപ്പയും ഉമ്മയുമില്ലാത്ത താഴെയുള്ള രണ്ടു പെങ്ങൻമാരെ നോക്കി കല്യാണം കഴിപ്പിച്ചു അതും കഠിനധ്വാനം ചെയ്തു തന്നെ. നാട്ടിൽ ആരുടെ കയ്യിൽ പണമില്ലെങ്കിലും മുഹമ്മദുണ്ണിയുടെ കയ്യിലുണ്ടാവും. മഹാ അഭിമാനി, ആരുടെ മുമ്പിലും ഒരാവിശ്യത്തിനും കൈനീട്ടില്ല. “

വല്ലുപ്പയെപറ്റി പറഞ്ഞുമതിയാകാതെ മാഷും കേട്ടുകൊതി തീരാതെ ഞാനും.
ആറുവയസ്സിൽ തുടങ്ങിയ അനാഥത്വമായിരുന്നു വെല്ലുപ്പയുടെ. ഉപ്പ മരിച്ചതും ഉമ്മയെ വേറെ വിവാഹം കഴിപ്പിച്ചതും താഴെയുള്ള രണ്ടു പെങ്ങന്മാരുമൊത്തുള്ള അനാഥബാല്യം. അന്നു മുതൽ തുടങ്ങിയ കഷ്ടപ്പാടായിരുന്നു വല്ലുപ്പയുടെ. ചകിരിയും ചക്കിലാട്ടിയ വെളിച്ചെണ്ണയും തലച്ചുമടായി പൊന്നാനിചന്തയിലേക്ക് നടന്നു കൊണ്ടുപോയി കച്ചവടംചെയ്തു ഉണ്ടാക്കിയതാ ഇക്കാണുന്നതൊക്കെ അതിന്റെ തഴമ്പ് ഇപ്പോഴുമുണ്ടാകും അവന്റെ തലയിൽ. മാഷു നിർത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.
അതെ വെല്ലുപ്പ എന്നുമെനിക്കൊരു വിസ്മയമായിരുന്നു ജീവനുടനീളം ഏകാന്തത അനുഭവിച്ച ജീവിതം. അതിനിടയിൽ ആരൊക്കെയോ ചേർന്നു നടത്തികൊടുത്ത
വിവാഹം അതും കാലുവെയ്യാത്ത ഒരു സ്ത്രീയുമായിട്ട്. കാഴ്ചയിൽ സുന്ദരനായിരുന്ന വെല്ലുപ്പ നടക്കാൻ പറ്റാത്ത കാഴ്ചയിൽപോലും തനിക്കു ചേരാത്ത ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചല്ലോ എന്ന സത്യം ഇന്നുമെന്നെ അത്ഭുതപ്പെടുത്താറുണ്ട്. ആ വിവാഹത്തിൽ ഉണ്ടായ മൂന്നുമക്കളിൽ ഇളയ പെൺകുട്ടി ജന്മനാ ബുദ്ധിയില്ലാത്ത കുട്ടിയായിരുന്നു. കാലു വയ്യാത്ത ഭാര്യയും ബുദ്ധിയില്ലാത്ത മകളെയും പരിചരിക്കാൻ
വെല്ലുപ്പ വളരെയതികം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്ന് മാഷു തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്‌.  ആ വിവാഹ ജീവിതം അതികനാൾ നീണ്ടുനിന്നിരുന്നില്ല ഒരുപാട് രോഗങ്ങളിലൂടെ കടന്നു പോയ വെല്ലുമ്മ അകാലത്തിൽ മരണപ്പെടുകയായിരുന്നു.  മൂത്ത രണ്ടാണ്മക്കളെയും വിവാഹം കഴിപ്പിച്ചെങ്കിലും ജന്മനാ ബുദ്ധിയുറക്കാത്ത മകളുമായുള്ള ജീവിതമായിരുന്നു പിന്നീട് വെല്ലുപ്പയുടേത്.

കാലങ്ങൾ കടന്നുപോയി വെല്ലുപ്പ നൂറുവയസ്സും കടത്തി വെട്ടി ആരോഗ്യത്തോടെ തന്നെ. അതിനിടയിലുണ്ടായ പേരക്കുട്ടികളിൽ ഒരാളായിരുന്നു ഞാൻ. ഓർമ്മ വെച്ചനാൾ മുതൽ എനിക്കും വെല്ലുപ്പാക്കുമിടയിൽ മറ്റു പേരകുട്ടികളിലില്ലാത്ത പ്രത്യേക ആത്മബന്ധമുണ്ടായിരുന്നു വെല്ലുപ്പയെ ആരും കുറ്റംപറയുന്നതോ വഴക്കു പറയുന്നതോ എനിക്കിഷ്ടമല്ലായിരുന്നു. വിഷാദം നിറഞ്ഞ വെല്ലുപ്പയുടെ മുഖം കാണുമ്പോൾ എനിക്കെന്നും സങ്കടമായിരുന്നു.

പ്രായം കൂടിയപ്പോൾ പ്രാർത്ഥന വീട്ടിൽ നിന്നായി പ്രഭാത പ്രാർത്ഥനക്കു ശേഷമുളള വെല്ലുപ്പാക്കുള്ളസ്ഥിരം ചായ എത്തിച്ചു കൊടുക്കുന്ന ചുമതല ഞാൻ ഏറ്റടുത്തു. വടികുത്തി നടന്നു വരുന്ന വല്ലുപ്പയെ കണ്ടാൽ ഓടിച്ചെന്നു കൈപിടിച്ചു നടത്തി കൊണ്ടുവന്നു കൂടെയിരുന്നു സംസാരിക്കാനും വാർദ്ധക്യത്തിലെത്തിയ വല്ലുപ്പ വീടിനു ശല്യമാണെന്നു പറഞ്ഞ മരുമകളോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയാനും കുഞ്ഞുനാളിൽ തന്നെ എനിക്കു ഒരു മടിയുമില്ലായിരുന്നു. വെല്ലുപ്പ കഷ്ടപ്പെട്ടു സമ്പാദിച്ച വീട്ടിൽ നിൽക്കാനുള്ള അവകാശം മരണം വരേ വിട്ടു കൊടുക്കില്ലന്നു പറഞ്ഞ എന്നെ ഒരുപാടു അധിക്ഷേപിച്ചെങ്കിലും വെല്ലുപ്പാക്ക് വേണ്ടിയായതു കൊണ്ട് ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങി. ജീവത യാത്രയിൽ ഒരു സന്താഷവും അനുഭവിക്കാത്ത മനുഷ്യൻ വാർദ്ധക്യത്തിലെങ്കിലും കുറച്ചു സന്തോഷം അനുഭവിക്കണമെന്നു എനിക്ക് വാശിയായിരുന്നു. അതിനു വേണ്ടി ആരോടും കയർത്തു സംസാരിക്കാൻ എനിക്കൊരു മടിയുമില്ലായിരുന്നു.
പൈപ്പിൽ വെള്ളമില്ലാത്ത ദിവസം കിണ്ടിയിൽ വെള്ളം നിറച്ചു വെല്ലുപ്പാനെ വുളു ചെയ്യിപ്പിക്കുന്നതും മുറുക്കാൻ അടക്കമൊരി കളഞ്ഞു അമ്മിയിലിട്ടു പൊടിച്ചു കൊടുക്കുന്നതുമൊക്കെ സന്തോഷത്തോടെ ചെയ്യുമായിരുന്നു.

വെല്ലുപ്പാടെ ബാക്കിയുള്ള ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ നടത്തി കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നുള്ള സംതൃപ്തി ഇന്നും ഉള്ളിൽ ഉണ്ട്‌. പക്ഷെ എന്റെ വിവാഹം നടത്തികാണാൻ കൊതിച്ച വെല്ലുപ്പാടെ ആ ആഗ്രഹം മാത്രം നടന്നില്ല. വാർദ്ധക്ക്യ സഹജമായ ഒരസുഖവും ഇല്ലാതിരുന്നിട്ടും കാലുതെന്നി വീണ വെല്ലുപ്പ നടക്കാൻ വയ്യാതെ രണ്ടു വർഷം കിടപ്പിലായി.  പക്ഷെ ഭക്ഷണത്തിനോ ഓർമ്മക്കോ ഒരു തകരാറു പോലും വരാതെ 110 വയസ്സു വരേ ജീവിച്ചു വെല്ലുപ്പ.
2003 ജൂൺ ഒരു വ്യാഴായ്ച്ച നാലുമണിക്കുള്ള റസ്കും ചായയും കഴിച്ചത് തൊണ്ടയിൽ നിന്നും ഇറങ്ങാത വന്നപ്പോൾ വല്ലുപ്പയെ പിടിച്ചിരുത്തിയതും അലമാരിയിലുള്ള സംസം (മക്കയിലെ പവിത്ര തീർത്ഥം )വെള്ളമെടുത്തു വെല്ലുപ്പാടെ വായയിലോട്ട് ഒഴിച്ചു കൊടുത്തതും ഉള്ളിലിരുന്ന് ആരോ പറഞ്ഞു ചെയ്യിപ്പിച്ച പോലെ ഇന്നും തോന്നാറുണ്ട്. പക്ഷെ അതു വെല്ലുപ്പാടെ അവസാനത്തെ ഭക്ഷണവും വെള്ളവുമാണെന്നു തിരിച്ചറിഞ്ഞത് അൽപനിമിഷങ്ങൾക്ക് ശേഷം വെല്ലുപ്പ ഈ ലോകത്തോടു വിടപറഞ്ഞു എന്നുള്ള സത്യം ആരൊക്കെയോ ചേർന്നു പറഞ്ഞപ്പോഴായിരുന്നു. വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനക്ക് മുമ്പ് കബറടക്കിയ വെല്ലുപ്പാടെ നഷ്ടം ഇന്നും നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

ഉമ്മറക്കോലായിലെ ചാരു കസേരയിൽ ഒറ്റമുണ്ടും തോളിലിട്ടിരിക്കുന്ന വെല്ലുപ്പ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഐശ്വര്യം പിന്നീട് തിരികെ വന്നില്ല.
ജീവിതത്തിൽ ഒരുപാട്‌ പ്രതിസന്ധികൾ നേരിട്ടപ്പോഴും ജീവിതത്തിനു മുമ്പിൽ വഴിമുട്ടിയപ്പോഴും ആരുടെയൊക്കെയോ അദൃശ്യ കരങ്ങൾ എന്നെ താങ്ങി നിർത്തിയിട്ടുണ്ട്. ഒരുപക്ഷെ വൃദ്ധരായവരുടെയൊക്കെ പ്രാർത്ഥനയാകാം, നമ്മൾ അവരുടെ സന്തോഷങ്ങൾക്കു വേണ്ടി  ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളുടെ പ്രതിഫലമാകാം .
വാർദ്ധക്യം ഒരു രോഗമോ വൃദ്ധർ ഒരു ഭാരമോ അല്ല അതൊരു അവസ്ഥയാണ്. നാളെ നമ്മളും ആ അവസ്ഥയിലൂടെ വഴി നടക്കേണ്ടവർ.
നിങ്ങൾ അവർക്കൊരു താങ്ങായില്ലെങ്കിലും ഉപദ്രവമാകാതിരിക്കുക.
”പഴുത്തപ്ലാവില വീഴുന്നതു കണ്ട്‌ പച്ചപ്ലാവില ചിരിക്കേണ്ട”.
എന്ന പഴംചൊല്ലിൽ പതിരു തീരെയില്ലെന്നോർക്കുക.

റംസീന നാസർ

#വാർദ്ധക്യം

 

 

 

.

Post Views: 46
2
Ramzeena Nasar

10 Comments

  1. Bilal John Kurishingal on February 13, 2024 8:45 PM

    💙

    Reply
  2. Sunandha Mahesh on February 9, 2024 11:04 PM

    നല്ല ഓർമ്മകൾ.. സ്നേഹ ഓർമ്മകൾ ❤️

    Reply
    • ramzeena nasar on February 10, 2024 12:24 PM

      thank u cheechi 🥰🥰🥰🙏🙏

      Reply
  3. Nafs nafs on February 9, 2024 10:37 PM

    വല്യുപ്പ ഒരേ സമയം സാന്ത്വനവും നൊമ്പരവുമാക്കുന്നു. ഓർമ്മക്കൾക്ക് ഊദിനേക്കാൾ സുഗന്ധം. ആശംസകൾ👏👏👏💞💞💞

    Reply
    • ramzeena nasar on February 10, 2024 12:25 PM

      nafs nafs thank u somuch 🙏🙏🙏🥰🥰🥰🥰🥰

      Reply
      • Aswathy Joy Arakkal on February 14, 2024 5:23 AM

        അതെ. താങ്ങായില്ല എങ്കിലും ഉപദ്രവം ആവാതിരിക്കുക. നല്ല വരികൾ. നല്ലെഴുത്ത് ♥️

        Reply
  4. Seena Navaz on February 9, 2024 10:32 PM

    വല്യുപ്പായുടെ ഓർമ്മകൾ ഹൃദയസ്പർശിയായി❤️

    Reply
    • ramzeena nasar on February 10, 2024 12:26 PM

      seena navas thank u🥰🥰🥰🙏🙏🙏

      Reply
    • Aswathy Joy Arakkal on February 14, 2024 5:23 AM

      അതെ. താങ്ങായില്ല എങ്കിലും ഉപദ്രവം ആവാതിരിക്കുക. നല്ല വരികൾ. നല്ലെഴുത്ത് ♥️

      Reply
      • ramsinas on February 14, 2024 10:59 AM

        thank u ashwathy 🥰🥰🥰🙏🙏🙏

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.