Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചൂലെടുക്കേണ്ടിവരുമ്പോൾ
പ്രണയകഥ മത്സരം സാമൂഹ്യപ്രശ്നങ്ങൾ

ചൂലെടുക്കേണ്ടിവരുമ്പോൾ

By Sreeja AjithFebruary 11, 2024Updated:February 22, 20247 Comments3 Mins Read189 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് സമൂഹമാധ്യമത്തിൽ വായിക്കാനിടയായ ഒരു പ്രമുഖന്റെ പോസ്റ്റാണ് ഈ എഴുത്തിനു ആധാരം. പൊതുസ്ഥലത്ത് വെച്ചു അതിരുകടന്നു സ്നേഹം പ്രകടിപ്പിച്ച യുവമിഥുനങ്ങളെ ഒരു കൂട്ടം വീട്ടമ്മമാർ ചൂലെടുത്തു അടിച്ചോടിച്ചു.അതിൽ അവരെ വിമർശിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. ഇങ്ങനെയൊക്കെയുള്ള നിയന്ത്രണങ്ങൾ കാരണമാണ് യുവതലമുറ കേരളം വിടുന്നതെന്നുള്ള നിരീക്ഷണവും കൂടെയുണ്ട്. ചൂലെടുത്ത വീട്ടമ്മമാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ധാരാളം കമന്റുകളും കണ്ടു.

മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് എത്തിനോക്കുന്നത് തികച്ചും തരംതാണ ഒരു പ്രവൃത്തി തന്നെയാണ്.നിയമം കൈയ്യിലെടുക്കാൻ ആർക്കും അനുവാദമില്ല. സദാചാരപോലീസ് ചമയുന്നത് ഗുണ്ടായിസം തന്നെയാണ്.

എങ്കിലും പൊതുസ്ഥലം ഒരിക്കലും ഒരാളുടെയും സ്വകാര്യഇടമല്ല. ഇന്നത്തെ യുവതലമുറ തീർച്ചയായും ഒരുപാട് സ്വാതന്ത്ര്യം അനുഭവിയ്ക്കുന്നവരാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിവുള്ളവർ തന്നെയാണ് ഭൂരിപക്ഷം രക്ഷിതാക്കളും അധ്യാപകരും. പക്ഷേ അധികമായാൽ അമൃതും വിഷം എന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങളുടെ അവസ്ഥ. ഒരു പരിധിയിൽ കവിഞ്ഞു സ്വന്തം മക്കളുടെ കാര്യങ്ങളിൽ ഇടപെടാൻ മാതാപിതാക്കൾക്കു പോലും ഭയമാണ്. കാരണം മക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞുകൂടാ.

ബൈക്ക് വാങ്ങി നൽകാത്തതിനും മൊബൈൽ ഗെയിം കൊടുക്കാത്തതിനും കൗമാരത്തിൽ കാലുകുത്തുന്ന കുട്ടികൾ വരെ ആത്മഹത്യ ചെയ്യുകയും നാടുവിട്ടു പോവുകയും ചെയ്യുന്ന കാലമാണിത്. അധ്യാപകർക്കും സത്യത്തിൽ കുട്ടികളെ ശിക്ഷിയ്ക്കാൻ പേടിയാണ്.വാദി പ്രതിയാകാൻ നിമിഷങ്ങൾ മതി. രാഷ്ട്രീയസ്വാധീനമുള്ള പീഡനകൊലപാതകപ്രതികൾ രക്ഷപ്പെട്ടു പോകുകയും നിരപരാധികളെ വൈരാഗ്യത്തിന്റെ പേരിൽ ക്രൂശിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ആരും ഭയക്കുമല്ലോ.

ഇതിന്റെയെല്ലാം ഫലമായി എന്തും ചെയ്യാനുള്ള ഒരു അധികാരമായി തങ്ങൾക്കു ലഭിയ്ക്കുന്ന സൗകര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള പ്രവണത പലർക്കും, പ്രത്യേകിച്ചു യുവാക്കൾക്കുണ്ട്. പ്രണയം തീർച്ചയായും തെറ്റല്ല. എതിർലിംഗത്തിൽപ്പെട്ടവരോട് തോന്നുന്ന ആകർഷണം തികച്ചും സ്വാഭാവികമാണ്.
പാർക്കിലും ബീച്ചിലുമിരുന്നു സംസാരിക്കുന്നതും കൈകോർത്തു പിടിച്ചു നടക്കുന്നതോ കണ്ണിൽപ്പെട്ടാലും അധികപേരും അതൊന്നും ശ്രദ്ധിക്കുകയില്ല. ഇനി ശ്രദ്ധിച്ചാൽ പോലും ഭൂരിപക്ഷം പേരും അതവഗണിച്ചു സ്വന്തം കാര്യം നോക്കിപോകുകയേയുള്ളു. കാരണം ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാൻ പലർക്കും താല്പര്യം ഉണ്ടാകില്ല.പക്ഷേ കൊച്ചുകുട്ടികൾ പോലും കാണുന്ന വിധത്തിൽ അതിരുകടക്കുന്ന പ്രകടനങ്ങൾ കാണുന്നവരിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നത് തീർച്ചയാണ്.കുടുംബമായി പോകുന്ന ഒരിടത്തു വെച്ച് ഇത്തരം കാര്യങ്ങൾ കണ്ടാൽ കുട്ടികൾ കൗതുകത്തോടെ നോക്കുമെന്നത് തീർച്ചയാണ്.

നോക്കാതിരുന്നാൽ പോരെ എന്നുള്ള വാദം ചില പുരോഗമനക്കാർ പറയുന്നത് കേട്ടു. പൊതുവിടം എല്ലാവരുടെയും അവകാശമാണ്. അവിടെ അശ്ലീലമായ പ്രവർത്തികൾ ചെയ്‌താൽ അവഗണിക്കുന്നതിനു പരിധിയുണ്ട്.

സ്വന്തം സ്വകാര്യത മറ്റുള്ളവരെ കാണിക്കുന്നത് സംസ്കാരമുള്ള മനുഷ്യന് ചേർന്നതല്ല. വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ സ്വകാര്യഇടങ്ങൾ കണ്ടെത്തണം. ബഹുഭൂരിപക്ഷം മാതാപിതാക്കളും സ്വന്തം വീട്ടിൽ മക്കളെ നിയന്ത്രിക്കുന്നത് കൊണ്ടായിരിക്കുമല്ലോ അവരുടെ ദൃഷ്ടിയിൽപ്പെടാത്ത സ്ഥലങ്ങൾ സ്നേഹപ്രകടനത്തിനായി പ്രണയികൾ (പ്രണയമോ, കാമമോ? രണ്ടായാലും തെറ്റല്ല, പരിസരബോധം വേണമെന്ന് മാത്രം.)തിരഞ്ഞെടുക്കുന്നത്.

സ്നേഹം തീർച്ചയായും നല്ല വികാരമാണ്. പക്ഷേ കൗമാരത്തിലേയ്ക്ക് കാലുകുത്തുന്ന കുട്ടികൾ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാതെ ഇത്തരം ശരീരസുഖം മാത്രം ലക്ഷ്യം വെച്ചുള്ള ബന്ധങ്ങളിൽ ചെന്നുചാടുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും
ചെറുപ്പക്കാരുടെ ജീവിതം കണ്ടിട്ട് മുതിർന്നവർക്ക് അസൂയയാണെന്ന നിരീക്ഷണവും കണ്ടു.ഒരിക്കലും ഈ എതിർപ്പുകൾ അസൂയയുടേതല്ല. കുട്ടികൾ പൊതു ഇടങ്ങളിൽ പക്വതയോടെ പെരുമാറണം, അവർ സമൂഹത്തിന് തെറ്റായ മാതൃക ആവരുത് എന്നാഗ്രഹിക്കുന്ന ഏതൊരാളും ഇത്തരം പ്രവൃത്തികൾ കണ്ടാൽ സ്വാഭാവികമായും പ്രതികരിച്ചു പോകുന്നു എന്നു മാത്രം.
യഥാർത്ഥമായ സ്നേഹമോ പ്രണയമോ ഉള്ളവർ ഇത്തരം പ്രകടനങ്ങൾ പൊതുവിടങ്ങളിൽ നടത്താൻ തുനിയില്ല.സ്വന്തം വീട്ടിലായാലും മാതാപിതാക്കൾ മക്കളുടെ മുന്നിൽ വെച്ച് വഴക്കുകൂടുന്നതിലും നല്ലത് അവർ തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് തന്നെയാണ്. മാതാപിതാക്കളുടെ സ്നേഹം കണ്ടാണ് മക്കൾ വളരേണ്ടത്. എങ്കിലും അതിനെല്ലാം അതിരുകൾ ഇല്ലേ? ആ ഒരു നിയന്ത്രണം എല്ലാവർക്കും വേണ്ടേ?
സ്വന്തം മക്കൾ അല്ലല്ലോ, വല്ലവരുടെയും മക്കൾ അല്ലേ, അവരുടെ ജീവിതം നശിച്ചാൽ നമുക്കെന്ത്? എന്ന ഹീനമനോഭാവം മാത്രമാണ് ഇത്തരം ചെയ്തികളെ പിന്തുണയ്ക്കുന്നവരുടെ ഉള്ളിൽ. വർധിച്ചു വരുന്ന പോക്സോ കേസുകൾ ഇതോട് ചേർത്തു വായിച്ചാൽ മനസ്സിലാകും. വിവേകമില്ലാത്ത പ്രായത്തിൽ ലഭിക്കുന്ന അമിതമായ സ്വാതന്ത്ര്യം തീർച്ചയായും ദോഷം ചെയ്യും.പൊതുവിടങ്ങളിലെ മാന്യതയ്ക്ക് നിരയ്ക്കാത്ത പെരുമാറ്റം ചൂലെടുക്കാതെ നിയമം കൊണ്ടു തന്നെ കൈകാര്യം ചെയ്യണം. കുട്ടികളെ നേർവഴിയ്ക്ക് നയിക്കാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം. കുത്തഴിഞ്ഞ ജീവിതത്തിനുള്ള ലൈസൻസ് ആയി സ്വാതന്ത്ര്യത്തെ കാണുന്നവർ ആകാതിരിക്കട്ടെ നമ്മുടെ ഭാവിതലമുറ. അവരുടെ മനസ്സും ശരീരവും ആരോഗ്യം നിറഞ്ഞതാകട്ടെ. വൈകാരികപക്വത നേടട്ടെ.

മെച്ചപ്പെട്ട ജോലിയ്ക്കും വിദ്യാഭ്യാസത്തിനുമായി നാട് വിടുന്ന യുവതലമുറയെ ദയവു ചെയ്തു അപമാനിക്കരുത്. ഉത്തരവാദിത്തബോധമില്ലാതെ പാശ്ചാത്യസംസ്ക്കാരം നൽകുന്ന സൗകര്യം മാത്രം കണ്ട് വിദേശത്തു കുടിയേറിയാലും ജീവിതവിജയം നേടാനാവില്ല.

മാന്യമായ പെരുമാറ്റവും വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പുരോഗമനം പറഞ്ഞു യുവതലമുറയെ കുത്തഴിഞ്ഞ ജീവിതം നയിക്കാൻ പ്രോത്സാഹിപ്പിക്കരുത്.

ചിത്രത്തിന് കടപ്പാട് : siasat.com

Post Views: 48
4
Sreeja Ajith

വായനയോട് പ്രിയം.

7 Comments

  1. Machingal Faisal on February 23, 2024 12:57 PM

    കൗമാരം ജീവിക്കുന്നത് ഒരു മിഥ്യയിൽ ആണ്…. പലപ്പോഴും വളർത്തു ദോഷം പറഞ്ഞു മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നു… പക്ഷെ സത്യത്തിൽ അത് കുട്ടികളുടെ പ്രവർത്തി ദോഷം അല്ലേ…. സാഹചര്യങ്ങൾ ആണ് പലപ്പോഴും കുറ്റ കൃത്യങ്ങൾ സൃഷ്ടിക്കുന്നത്…..
    കുട്ടികൾ കാണുന്നതും വായിക്കുന്നതും അവരിൽ സ്വാധീനം ചെലുത്തുന്നു… ചിലത് അനുഭവിക്കാനും അറിയാനും ഉള്ള ഒരു ത്വര ഉണ്ടാകുന്ന പ്രായം ആണിത്… എന്റെ അഭിപ്രായം ആണിനും പെണ്ണിനും നിയന്ത്രണങ്ങൾ വേണം എന്ന് തന്നെയാണ്…. അവരുട സ്വാതന്ത്ര്യം ഹനിക്കാതെ തന്നെ…..

    Reply
    • Sreeja Ajith on February 23, 2024 1:07 PM

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Reply
  2. Reeshasayish on February 23, 2024 11:27 AM

    കുട്ടികൾ പരസ്പരം ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പോലും തെറ്റായി കാണുന്ന പ്രതീതി എല്ലായിടത്തും മാറണം. സെക്സ് എന്നത് എപ്പോൾ എന്തിന് എന്ന് അവരിൽ അമ്മയ്ക്കും അച്ഛനും പറഞ്ഞ് മനസ്സിലാക്കികൊടുക്കാം.. എന്നാൽ സൗഹൃദം എന്നതിൽ ഒരാണും പെണ്ണും ചേർന്നു നിൽക്കുന്നതോ തോളിൽ കൈ വെക്കുന്നതോ, ഒന്ന് hug ചെയ്യുന്നതോ ഒരിക്കലും തെറ്റല്ല എന്നതും മനസ്സിലാക്കികൊടുക്കണം… ഫീലിംഗ്സ് പലതരത്തിൽ ആണ്… അതിന്റെ വശങ്ങൾ കുട്ടികളിൽ എത്തിക്കുക. ഓരോന്നിനും അതിന്റെതായ അർത്ഥങ്ങളും സ്വകാര്യതയും ഉണ്ടെന്ന് പറഞ്ഞുകൊടുക്കുക. അതുള്കൊള്ളും വിധം… പേരെന്റ്സ് മാത്രമല്ല അദ്ധ്യാപകർക്കും കുട്ടികളെ നല്ലരീതിയിൽ മാറ്റിയെടുക്കാൻ പറ്റണം. പെറ്റമ്മ സ്വന്തം അമ്മയാണ് പോറ്റമ്മ ഗുരുക്കൻ മാരാണ്

    Reply
  3. Sunandha Mahesh on February 13, 2024 4:33 PM

    അമ്മേ തല്ലിയാലും രണ്ടു പക്ഷം നിൽക്കുന്ന സമൂഹമാണ് ഇന്നുള്ളത്.
    റോഡിലൂടെ പോവുമ്പോഴോ അല്ലേൽ പാർക്കിൽ ഒരിക്കൽ കാണുമ്പോഴാ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാം പക്ഷേ ഇത് സ്ഥിരമാവുമ്പോൾ react ചെയ്യും അതാണ്..

    Reply
  4. sabira latheefi on February 11, 2024 9:21 PM

    ശ്രീജ ❤️❤️❤️. ലാസ്റ്റ് ലൈൻസ് ഒന്ന് ബോൾഡ് ചെയ്തു കൊടുക്കണം.

    Reply
    • Sreeja Ajith on February 11, 2024 9:22 PM

      ചെയ്യാം ❤️

      Reply
    • Sreeja Vijayan on February 12, 2024 6:01 PM

      നല്ല ഒഴുക്കുള്ള എഴുത്ത്. പക്ഷെ പോസ്റ്റിലെ കൺടെന്റിനോട് വിയോജിക്കുന്നു.
      പുതിയ തലമുറ നാട് വിടുന്നതിൽ നമ്മുടെ നാട്ടുകാരുടെ ഇത്തരം സ്വഭാവത്തിനു നല്ല പങ്കുണ്ട്. പിന്നെ അവരെ ചൂലെടുത്ത് തല്ലാൻ ഇവരാര. സ്വകര്യത പബ്ലിളിക്കായി കാണിക്കുന്നത് പോലെ തെറ്റല്ലേ ഒരാളെ കായികമായി ഉപ്ദ്രവിക്കുന്നതും.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.