Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മി
അനുഭവം ഓർമ്മകൾ ജീവിതം സ്ത്രീ

അമ്മി

By VimithaFebruary 12, 20241 Comment3 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

കണ്ടുമുട്ടുന്നത് എന്തും ജീവിതങ്ങൾ ആണ്, പ്രവാസത്തിൽ പ്രത്യേകിച്ച്.

അമ്മിയുടെയും അബ്ബയുടെയും വിവാഹ മോചനത്തെ തുടർന്നാണ് ആമിന അമ്മിയെ ദുബൈയിലേക്ക് കൊണ്ട് വരുന്നത്.

മിക്കവാറും എല്ലാം ദിവസവും ആമിന രാത്രി എട്ടര കഴിയുമ്പോൾ നന്നായി മേക്കപ്പ് ചെയ്ത് പുറത്തേക്ക് പോകും. പിന്നീട് തിരികെ വരുന്നത് ഒരുപാട് വൈകി ആയിക്കും. നല്ല ഭംഗിയുള്ള അബായ ധരിച്ച് അധികം ഉയരം ഇല്ലാത്ത ആമിനയെ കാണാൻ വല്ലാത്തൊരു ആകർഷണം ആയിരിക്കും. വലിയ കണ്ണുകൾ അല്പം കൂടി വലുതായി കാണും.

മിക്കവാറും രാത്രികളിൽ ഹാളിൽ ഇരുന്നുള്ള നമ്മുടെ കത്തിയടിക്കിടെ ആയിരിക്കും ആമിന ഹാളിൽ നമ്മള് ഇരിക്കുന്നതിന്റെ എതിർവശത്തു സ്ഥാപിച്ച അവളുടെ അലമാരിയുടെ മുന്നിലെ കണ്ണാടിയിൽ നോക്കി മേക്കപ് ചെയുന്നത്.

അലസമായി അഴിഞ്ഞുകിടക്കാറുള്ള അബായയിൽ ആമിന സുന്ദരി ആണ്.

പലപ്പോഴും നമ്മുടെ കളിചിരികൾക്കിടയിൽ ആമിനയുടെ മലയാളത്തിൽ ഉള്ള മറുപടി കേൾക്കാം. “എന്തെടീ പറയെടി, മിണ്ടെടി, പോടി” അങ്ങനെ ചില മലയാളം അവൾക്കും അറിയാം.

അമ്മിയും മിക്കവാറും ദിവസങ്ങളിൽ നമ്മുടെ കൂടെ കൂടും. കൂട്ടത്തിൽ തമിഴും ഉറുദുവും ഫ്രഞ്ചും സംസാരിക്കുന്നവർ കൂടി ഉള്ളതിനാൽ മിക്കവാറും നമ്മള് ഇംഗ്ലീഷ് തന്നെ ആയിരിക്കും സംസാരിക്കുക. അതുകൊണ്ട് തന്നെ അമ്മിക്ക് ഇംഗ്ലീഷ് നന്നായി അറിയില്ലെങ്കിലും അവരുടേതായ രീതിയിൽ പറ്റുന്നത് പോലെ നമ്മള് പറയുന്നത് മനസിലാക്കി എടുക്കും.

അമ്മി എന്നും രാവിലെ എണീക്കും.. സുബ്ഹി നിസ്കരിച്ചു അടുക്കളയിൽ കയറി ചായ ഉണ്ടാക്കും. അമ്മിയുടെ ചായ തിളപ്പിച്ചു ഹാളിലെ കസേരയിൽ ഇരുന്ന് അത് കുടിക്കുമ്പോഴായിരിക്കും മിക്കവാറും ദിവസങ്ങളിൽ ഞാൻ എഴുന്നേല്കുന്നത്.

എന്നെ കാണുമ്പോൾ ഒക്കെയും”ബഹുത്ത് സ്യാദാ ഠണ്ടാ” എന്ന് പറഞ്ഞോണ്ട് കൈ രണ്ടു നെഞ്ചിലേക്ക് അമർത്തി വെക്കും. ഗുഡ് മോർണിംഗ് അമ്മി എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് കേറും. അമ്മി ചായക്കപ്പ് കഴുകി വെച്ചിട്ട് താഴേക്ക് നടക്കാനും.

അമ്മിയുടെ റോഡിലൂടെ ഉള്ള നടത്തം അടുക്കള ജനൽ വഴി നോക്കിയാൽ എനിക്ക് കാണാം. ഒരു ദിവസം അമ്മി തിരിച്ചു വന്നപ്പോൾ ഇനി നടക്കുമ്പോൾ അടുക്കള ജനലിലൂടെ എന്നെ നോക്കണം എന്ന് ഞാൻ ശട്ടം കെട്ടി. അത് പ്രകാരം പിന്നീട് എല്ലാം ദിവസവും അമ്മി എന്നെ നോക്കി താഴെ റോഡിൽ നിന്ന് കൈവീശും. ഞാൻ തിരിച്ചും.

അമ്മിയേ കാണാൻ അവരുടെ മകൻ ദിവസവും വരും. അമ്മി അവനുള്ള ഭക്ഷണം പാകം ചെയും. ചില ദിവസങ്ങളിൽ അമ്മി അവന്റെ തല എണ്ണയിട്ട് മസാജ് ചെയ്തു കൊടുക്കുന്നത് കാണാം.

ആങ്ങള തിരിച്ചു പോയതിനു ശേഷം മാത്രം ആമിന പോകാറുള്ളു. ശേഷം അമ്മി മുറിയിൽ നിന്ന് പുറത്തിറങ്ങില്ല. അല്ലാത്തപ്പോൾ ഒക്കെയും അവര് നമ്മുടെ മുറിയിലോ നമ്മുടെ കൂടെയോ ഇരിക്കാൻ ഇഷ്ടപ്പെട്ടു.

രാവിലെ ഏഴരയോടെ അമ്മി ഖുർആൻ വായിക്കാനായി ബാൽക്കണിയിൽ വന്നിരിക്കും. അന്നേരം അൽപസമയം എന്നെ നിർബന്ധിച്ചു വെയിലത്തു നിർത്തിക്കും. ചിലപ്പോ കുളിക്കുന്നതിനു മുൻപ് എന്റെ തലയിൽ എണ്ണ തേച്ചു തരും. മുടി നന്നായി കൊഴിയുന്നുണ്ട് ശ്രദ്ധിക്കണം എന്ന് പറയും. ശരീരം മുഴുവൻ വേദന ആണെന്നും ഷുഗർ ഉള്ളതുകൊണ്ടാണ് നടക്കാൻ പോകുന്നത് എന്നും പറയും. തലേന്ന് രാത്രി ഐസ്ക്രീം കഴിച്ചതിനു ഞാൻ വഴക്ക് പറയുമ്പോൾ അല്പമല്ലേ കഴിച്ചുള്ളൂ എന്ന് കണ്ണിറുക്കി കൈ കൊണ്ട് അല്പം എന്ന് ആംഗ്യം കാണിക്കും.

മുറിയിലെ ആമിന ഭർത്താവിനോട് വഴക്കിട്ടാൽ വഴക്ക് മാറ്റാൻ വേണ്ടി ആമിനയെ ഇടക്കിടെ കണ്ണുരുട്ടിക്കൊണ്ടേ ഇരിക്കും.

അടുത്ത മുറിയിൽ ഉള്ളവർ നമ്മുടെ മുറിയിൽ കേറുന്നത് അമ്മി പ്രോത്സാഹിപ്പിക്കരുത്, നമുക്ക് അവരെ ഇഷ്ടം അല്ലെന്ന് കളിയായി പറയുമ്പോൾ ചെവിക്ക് പിടിക്കും. നമ്മുടെ മുറിയുടെ ബാൽക്കണി നമുക്ക് മാത്രം ഉള്ളതാണെന്നും നമ്മള് അല്ലാതെ ആരും തന്നെ ബാൽക്കണി ഉപയോഗിക്കരുത് എന്ന് പറഞ്ഞപോൾ ഗേറ്റ് വെച്ച് അടക്കെന്ന് പറഞ്ഞ് കമ്പി കൊണ്ടൊരു സാധനം എടുത്ത് കൊണ്ടു

വന്നു വാതിലിനു കുറുകെ വെച്ചു. അന്ന് ആണ് അമ്മിയോട്‌ സ്വാതന്ത്ര്യത്തോടെ എന്തും പറയാം എന്നത് എനിക്ക് ബോധ്യം വന്നത്. റൂമിലെ കുട്ടികൾ തമ്മിൽ ദിവസേന ഉള്ള ഈ കളിവഴക്കുകൾ അമ്മി നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു .

അമ്മി നന്നായി ഫ്ലാറ്റ് വൃത്തി ആക്കി വെക്കും. ഒരു മുടി നിലത്തു കണ്ടാൽ പോലും വൃത്തി ആക്കണം. നന്നായി പാചകം ചെയ്യും. ഞായറാഴ്ചകളിൽ അവരുടെ അടുക്കളയിൽ നിരവധി പാകിസ്താനി വിഭവങ്ങൾ നിറയും. അന്ന് അവർക് വിരുന്നുകാരുമുണ്ടാകും

ഇടക്ക് അമ്മിയുടെ സഹോദരൻ വരും. അവര് ഒരുപാട് നേരം ഒന്നിച്ച് ഇരിക്കും.. പക്ഷെ മുറി മുഴുവൻ സമയവും നിശബ്ദമായിരിക്കും. ആങ്ങള പോയിക്കഴിഞ്ഞാൽ കലങ്ങിയ കണ്ണുമായി മുറിക്ക് പുറത്തേക്ക് വരാറുള്ള അമ്മി അന്ന് രാത്രി വരെ നമ്മളോട് സംസാരിക്കില്ല. ചിരിക്കും, തെളിച്ചം ഇല്ലാത്ത ചിരി.

അമ്മി പഞ്ചാബി കലർന്ന ഹിന്ദിയിൽ ആണ് സംസാരിക്കുക. നമുക്ക് അത് മനസിലാക്കാൻ അല്പം പ്രയാസം അനുഭവപ്പെടാറുണ്ട്.

അമ്മി നന്നായി വസ്ത്രങ്ങൾ തയ്ക്കും. മുഴുവൻ സമയവും എന്തെങ്കിലും പണി എടുത്തുകൊണ്ടു ഇരിക്കുന്നത് കാണാം. ഒന്നും ചെയ്യാൻ ഇല്ലാത്തപ്പോൾ പഴയ ദുപ്പട്ടയുടെ പല്ലു മാറ്റിക്കെട്ടും.

അമ്മി സദാ സമയവും നിശബ്ദയാണ്. മക്കളെ ഒന്നിനും നിർബന്ധിക്കുന്നത് കണ്ടിട്ടില്ല. അവരുടെ ജീവിതത്തിൽ നിന്നും അവര് പഠിച്ച പലതും ആകാം കാരണം.

ഒരുപാട് പൈസ ചിലവാക്കി മകളുടെ വിവാഹം നടത്തി, ആമിനയുടെ. എന്നാൽ പ്രവാസിയായ ഭാര്യ എന്നത് അവർക്ക് ധനം സമ്പാദിക്കാൻ ഉള്ള വഴി മാത്രം ആയിരുന്നു.

ആമിനയുടെ അമ്മായി അമ്മ ഫോൺ ചെയ്യുന്ന ദിവസങ്ങളിൽ അമ്മി ചിരിക്കാറില്ല. ആമിനയുടെ അച്ഛൻ പാകിസ്ഥാനിൽ ആണ്. ആമിന അമ്മയെ നമ്മളെ ഏല്പിച്ചു നാട്ടിൽ പോയി വരും. അന്നും അമ്മി സുബ്ഹിക്ക് എണീറ്റു ചായ കുടിച്ച് നടക്കാൻ പോകും. നമ്മളോട് സംസാരിക്കും. മുറിയിൽ ഇരുന്ന് ഇഷ്ടപെട്ട ജോലികൾ ചെയ്യും, സിനിമ കാണും. നമ്മളെ കളിയാക്കാൻ കൂട്ടത്തിൽ കൂടും.

അമ്മി പലപ്പോഴും നിശബ്ദ ആണ്. ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത വിധം നിശബ്ദ.

ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ, അറിയാതെ പോകുന്ന എത്രയെത്ര ജീവിതങ്ങൾ.

കടപ്പാട് ചിത്രം

Post Views: 22
2
Vimitha

1 Comment

  1. Joyce Varghese on February 12, 2024 8:28 AM

    👌
    നല്ല രചന ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.