Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നല്ല ഡീസന്റ് പയ്യൻ
ജീവിതം വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നല്ല ഡീസന്റ് പയ്യൻ

By Soumya MuhammadFebruary 12, 2024Updated:February 18, 20242 Comments3 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

കുംഭ മാസത്തിലെ തീ പാറുന്ന പന്ത്രണ്ടു മണിയോടടുത്ത ഉച്ച നേരത്ത്  ഉമ്മറത്തിരുന്ന് അന്നത്തെ  പത്രം അലസമായി  വായിച്ചിരിക്കുമ്പോഴാണ്  സുറുമി കൊച്ചിനെയും ഒക്കത്തിരുത്തി ഇടവഴി കടന്നു വരുന്നത് ഞാൻ കണ്ടത്.

” ഈ നട്ടം തിരിയണ വെയിലത്ത് ഈ കൊച്ചിനെയും കൊണ്ട് നീ  എങ്ങോട്ട്  പോയതാണ്”, വെയിലിലേക്ക് നോക്കി കണ്ണുകൾ ചുളിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“കുഞ്ഞിന് സുഖമില്ല, ആശുപത്രീല് പോയി വരുവാണ്”, അല്പം ഇടച്ചയോടെ അവൾ പറഞ്ഞു.

“എന്ത് വെയിലാണ്, നിനക്കൊരു ഓട്ടോ പിടിച്ചു വന്നുകൂടായിരുന്നോ?”

ചോദിച്ചതും അവളുടെ മുഖത്തെ പരുങ്ങൽ കണ്ടപ്പോൾ എനിക്കെന്തോ അയ്യടാ എന്നായി പോയി.

ചോദിക്കണ്ടായിരുന്നു…

ജംഗ്ഷനിൽ നിന്നും ഓട്ടോ പിടിച്ചു വരണേൽ കുറഞ്ഞത് അൻപത് രൂപയെങ്കിലും വേണം.

അതുണ്ടായി കാണില്ല!

തോളത്തു പറ്റി ചേർന്ന് വാടി ഉറങ്ങുന്ന കുഞ്ഞിനെ മറു തോളത്തേക്ക് മാറ്റി കിടത്തി അവൾ പോകാൻ തുടങ്ങുമ്പോൾ ഞാൻ ചോദിച്ചു

“നിനക്ക് കുടിക്കാൻ എന്തേലും വേണോ?”

“വേണ്ട ! വീടെത്തിയല്ലോ”

പറഞ്ഞുകൊണ്ട് ഒരു വേലിക്കപ്പുറം അവരുടെ വീട്ടിലേക്ക് അവൾ നടന്നകലുമ്പോൾ വേനലിൽ ചെറുതായി വീശിയ കാറ്റിൽ കരിയിലകൾ താഴെ പൊടിമണ്ണിലേക്ക് മെല്ലെ  വീഴുന്നുണ്ടായിയുന്നു.

കത്തുന്ന വെയിലിൽ അവൾ നടന്നകലുമ്പോൾ മൂന്നു  കൊല്ലം മുന്നേ അവളുടെ ഉമ്മ അവൾക്കൊരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നു പറയുന്നതിനായി ഈ ഉമ്മറത്ത് വന്ന ദിവസമാണ് ഞാൻ ഓർത്തത്.

“തെക്ക് നിന്നും ഒരു  ആലോചന വന്നേക്കുന്നു സുറുമിക്ക്. അവർക്ക് കാര്യായിട്ട് ഒന്നും വേണ്ട. നല്ല ചുറ്റുപാടുള്ളവരും ആണെന്നാണ് കേട്ടത്”

“അവള് ചെറു പ്രായം അല്ലേ ഇത്താ? കുറച്ചുകൂടി കഴിഞ്ഞു പോരെ നികാഹ്”

എന്റെ ചോദ്യം തീർത്തും അവഗണിച്ച് അവർ വീണ്ടും പറഞ്ഞു

” നല്ലൊന്നാന്തരം അലോചനയാണ് വന്നേക്കുന്നത്. നല്ല ഡീസന്റ് പയ്യനും”

“അതൊക്കെ ശരിയായിരിക്കും! എന്നാലും അവള് പഠിച്ചോണ്ടിരിക്കുവല്ലേ?”

“മോള് എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്? പഠിച്ചിട്ട് ഇപ്പോ എന്ത് ആക്കാനാണ്?
എങ്ങനേലും അവളെ ഒന്ന് കെട്ടിച്ചു വിട്ടിട്ടു വേണം എനിക്ക്  ഇനി അടുത്തവളുടെ കാര്യം നോക്കാനായിട്ട്. അല്ലെങ്കിൽ തന്നെ ഞാനൊറ്റക്ക് എന്താക്കാനാണ്?”

ചിലമ്പിച്ച ശബ്ദത്താൽ അവർ  പിന്നെയും പരിഭവങ്ങൾ  പറയുമ്പോൾ ഞാൻ
നോക്കിയത് വെയിലും മഴയും ഏറ്റ് വല്ലാതെ  കരുവാളിച്ചു പോയ അവരുടെ മുഖത്തേക്കാണ്. അവിടെ ചുളിവുകൾ വീണു തുടങ്ങിയിരുന്നു.

ശരിയാണ്… മൂന്നു കൊല്ലം മുന്നേ ഭർത്താവ് മരിച്ചതിൽ പിന്നെ അവർ ഒറ്റക്കാണ് കുടുംബം നോക്കുന്നത്. രണ്ടു പെൺകുട്ടികളും വലിയ വ്യത്യാസമില്ലാതെ വളർന്നു വരുന്നു.  നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ രണ്ടിനേം വേണമെങ്കിൽ ഒരേ പന്തലിൽ തന്നെ കെട്ടിക്കാം.

അങ്ങനെ നാട്ടുകാരുടേം വീട്ടുകാരുടേം സഹായത്തോടെ നല്ലൊന്നാന്തരം ഡീസന്റ് പയ്യനെ കൊണ്ട് സുറുമിയെ കെട്ടിച്ചു.

അല്ലറ ചില്ലറ എല്ലാ കുരുത്തകേടും ഉള്ള പയ്യനെ നന്നാക്കുന്നതിനായി വീട്ടുകാര് കണ്ടു പിടിച്ച മറു മരുന്നായിരുന്നു കല്യാണം. പെണ്ണാലോചിച്ചു  നടന്ന് അവരുടെ നിലക്കും വിലക്കും ഉള്ളതൊന്നും ഒക്കാതെ വന്നപ്പോൾ കുറേ കുടുംബ മഹിമയും പയ്യന്റെ ഗുണ ഗണങ്ങളും കെട്ടിച്ചമച്ച്‌ ഒടുവിൽ പാവപ്പെട്ട വീട്ടീന്നൊരു പെണ്ണിനെ കണ്ടു പിടിച്ചതാണ് സുറുമി.

എന്നിട്ടെന്തായി? കൊല്ലം രണ്ടു  തികയുന്നേനും മുന്നേ ഒക്കത്തൊരു കൊച്ചുമായി അവള് തിരിച്ച് ഇവിടെ തന്നെ വന്നു പെട്ടു.

അഞ്ചാറു മാസങ്ങൾ കടന്നു പോയി. അപ്പോഴേക്കും മഴ തുള്ളികൾ ഉണങ്ങി പോയ പുൽ നമ്പുകളെയെല്ലാം പച്ച പട്ട് അണിയിച്ചിരുന്നു.

ഞാൻ  മുളം കാടിനുമപ്പുറം കുറച്ച്  ഉള്ളിലേക്കുള്ള  സുറുമിയുടെ വീട്ടിലേക്ക്  ഇടക്കൊക്കെ  നോക്കും

ഇല്ല അവൾ പോയിട്ടില്ല…

ഇനി ചിലപ്പോൾ ഒരിക്കലും പോകില്ലായിരിക്കും!

ഒരു പെണ്ണിനെ കെട്ടിച്ചു പരീക്ഷിച്ചിട്ടും നന്നാകാത്ത മകന് വേണ്ടി ചിലപ്പോൾ അവന്റെ വീട്ടുകാർ വേറെ വഴി തേടി പോയിരിക്കും.

ചിന്തകൾ പെരുകി പെരുകി എന്റെ തലക്ക് ഓളം വെട്ടി എന്റെ ഉച്ച മയക്കങ്ങളെയും പിന്നെ രാത്രി ഉറക്കങ്ങളെയും അവളും കൊച്ചും നശിപ്പിച്ചപ്പോഴാണ് അവൾക്ക് സ്വന്തമായി ഒരു തയ്യൽ മെഷിനും കുറച്ചു നൈറ്റി തുണികളും സംഘടിപ്പിച്ച്‌ അവൾക്കൊരു കുഞ്ഞു വരുമാനം ആക്കി കൊടുത്തത്.

കൺവെട്ടത്തെ ഉരുകി തീരുന്ന ജീവിതത്തിന് ഉപദേശമല്ലാതെ മറ്റെന്തെങ്കിലും കൂടി ചെയ്‌തെന്ന സമാധാനത്തിൽ ഞാൻ  ചെറുതായൊന്ന് ആശ്വസിച്ചു.അങ്ങനെ വീണ്ടും ഞാനെന്റെ ഉമ്മറത്തിരുന്ന്  മഴയും വെയിലും മഞ്ഞും കണ്ടു.

അങ്ങനെ  കുറച്ചു നാളുകൾ കൂടി കടന്നു പോയി.

“മോളെ സുറുമീടെ ഇളയ ആൾക്ക് വടക്കുന്നൊരു കല്യാണാലോചന വന്നേക്കുന്നു. അവര് നല്ല കുടുംബക്കാരും പോരാത്തേന് ചെക്കൻ നല്ല സ്വഭാവോം ആണെന്നാണ് കേട്ടത്”.

തോരാമഴ പെയ്യുന്ന ഒരു സന്ധ്യക്കാണ് ഇക്കുറി  സുറുമീടുമ്മ എന്റടുത്ത്  വന്നത്.

“ഓഹോ! സുറുമീടെ പയ്യന്റെ അത്രേം ഡീസെന്റ് ആണോ?”

മനസ്സിൽ തികട്ടിയ ദേഷ്യവും സങ്കടവും  അപ്പാടെ മുഖത്ത് വരുത്തി ഞാൻ ചോദിക്കുമ്പോൾ

“അവൾക്ക് വേണങ്കിൽ അവിടെ കഴിയാമായിരുന്നു. അല്ലെങ്കിൽ തന്നെ ഇപ്പോ ഈ കാണായ പെണ്ണുങ്ങൾ മുഴുവൻ ഒന്നും സഹിക്കാണ്ടാണോ ഈ ലോകത്ത് ജീവിക്കണത്?.

ശോഷിച്ച കൈപ്പടം ചോദ്യ ഭാവത്തിൽ എന്റെ നേരെ ഉയർത്തി മഴയത്തേക്ക് ഇറങ്ങുമ്പോൾ അവർ വീണ്ടും പറഞ്ഞു

“പടച്ചോനായിട്ട് കൊണ്ടു തന്ന ബന്ധമാണിത് ”

അപ്പോൾ അവർ നടന്നകന്ന  ആ മഴയിലേക്ക് നോക്കി ഞാൻ അമർഷത്തോടെ  ഉറക്കെ ചോദിച്ചു

“ഈ പാവപ്പെട്ട വീട്ടിലെ പെണ്ണുങ്ങൾക്കെന്തിനാണ് പടച്ചോൻ ഇത്രയും ഡീസന്റ് പയ്യന്മാരെ കൊടുക്കുന്നത്?”

പിന്നെ എന്റെ ഓർമ്മയിൽ കുറേ നനവാർന്ന മുഖങ്ങൾ തെളിഞ്ഞതും ഞാൻ എന്തിനെന്നില്ലാതെ  ആർത്തലച്ചു കരഞ്ഞു.
എന്റെ നിലവിളി ഒച്ചകൾ ആരുമാരും കേൾക്കാതെ ആ മഴയിലലിഞ്ഞു ചോർന്നു പോകുമെന്നുറപ്പുണ്ടായിട്ടും ഞാൻ വെറുതേ കരഞ്ഞു കൊണ്ടിരുന്നു പിന്നെയും ഏറെനേരം… മഴ തോരുന്നത് വരെയും…

Post Views: 21
5
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. Sunandha Mahesh on February 24, 2024 4:38 PM

    എന്തൊരു ദുരന്തമാണിതെല്ലാം.

    എഴുത്ത് 👌

    Reply
  2. sabira latheefi on February 13, 2024 7:42 AM

    മുമ്പ് മാധ്യമം എഡിറ്റർ ഒ. അബ്ദു റഹ്‌മന്റെ ഓർമ കുറിപ്പുകളിൽ വായിച്ചിരുന്നു നാട്ടിലെ യതീമായ പെൺകുട്ടിക്ക് വേണ്ടി വരന്റെ സ്വഭാവം അന്വേഷിക്കാൻ വന്ന ടീമിനോട് അദ്ദേഹം പറഞ്ഞു. അവനൊരു കുടിയനാണ്, വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കണ്ട വന്നവർ അദ്ദേഹത്തോട് പറഞ്ഞത് യതീം കുട്ടിയുടെ കാര്യം എങ്ങനെയും നടക്കട്ടെ കരുതുമ്പോൾ മുടക്കുന്നോ എന്ന്. ഇങ്ങയാണ് നാട്ടുകാർ. യതീം കുട്ടികൾക്ക് വിവാഹം കഴിഞ്ഞാലും സ്വാസ്ഥത ഉണ്ടാവരുത്. ഒത്തിരി അനുഭവങ്ങൾ ഇങ്ങനെ മുന്നിൽ വെക്കാൻ പറ്റും. നല്ല എഴുത്ത് ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.