Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയിക്കുകയാണ് നമ്മൾ
ജീവിതം പ്രണയകഥ മത്സരം ബന്ധങ്ങൾ സ്ത്രീ

പ്രണയിക്കുകയാണ് നമ്മൾ

By Jula V GopalFebruary 12, 2024Updated:February 15, 20245 Comments4 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ പത്രം നിവർത്തി നോക്കിയപ്പോൾ മുൻ പേജിൽ തന്നെ വലിയ ചുവന്ന അക്ഷരത്തിൽ ചുറ്റിലും കുഞ്ഞു ഹൃദയ ചിത്രങ്ങളുമായി ഇന്ന് വാലൻ്റൈൻസ് ഡേ എന്നെഴുതിയത് ഒരു നോക്കു കണ്ടേ ഉള്ളൂ. 56 വയസ്സ് മറന്നു ഞാൻ പതിനെട്ടിൽ എത്താൻ ഒരു ഓട്ടം ആയിരുന്നു

വാർത്തകൾ വെറുതെ ഓടിച്ചു നോക്കുമ്പോൾ മനസിലായി ഒന്നും മനസ്സിൽ എത്തുന്നില്ല. ഉള്ളൂ നിറയെ മറ്റെന്തോ..

പതുക്കെ എഴുനേറ്റു.. കണ്ണാടി യുടെ മുന്നിൽ പോയി നിന്നു.  മുടി Balck and white. സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം ആവുന്നതേ ഉള്ളൂ. റിട്ടയർമെൻറ് ആവുമ്പോൾ മുടി നരക്കണം എന്ന് നിയമം ഉള്ളത് പോലെയുണ്ട്. അതുവരെ  കാണത്തക്ക വിധം നര ഉണ്ടായിരുന്നില്ലല്ലോ എനിക്ക്. മുഖത്ത് അങ്ങിങ്ങ് ചെറിയ ചുളിവുകൾ. വേറെ കാര്യമായി മാറ്റം ഒന്നും ഇല്ല.  പണ്ടൊരിക്കൽ…  വേണ്ട,  ഓർത്തെടുക്കാൻ തുടങ്ങിയാൽ മണിക്കൂറോളം ഓർക്കാൻ മാത്രം ഓർമ്മകൾ ഉണ്ടാവും. അവയൊക്കെ മനസ്സിൻ്റെ ഉള്ളറയിൽ സുഖമായി മയങ്ങട്ടെ.

പ്രണയികൾക്കുള്ളതാണ് ഈ ദിനം. ഇന്ന് ഞാൻ എന്തിനാണ് ഇങ്ങനെ..

38 വർഷങ്ങൾക്ക് മുൻപ് അവിചാരിതമായി കണ്ടുമുട്ടിയ ആ നിമിഷം എന്തിനാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്.. പരസ്പരം ഒന്നും ഉരിയാടാതെ മാസങ്ങൾ. പിന്നിട് എപ്പോഴോ അരികിൽ എത്തി എടോ തനിക്ക് എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ച ദിവസവും.

വേഗം അടുക്കളയിൽ ചെന്നു. മനസിനെ എങ്ങനെ മറ്റൊരിടത്ത് എത്തിക്കും. റേഡിയോ ഓൺ ചെയ്തു.

പ്രണയ സരോവര തീരം…

പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..

മനോഹരമായ പ്രണയഗാനം യേശുദാസിൻ്റെ ഘന ഗംഭീര ശബ്ദത്തിൽ. എന്ത് ചെയ്യണം എന്നറിയാതെ കുറച്ച് നേരം അവിടെ നിന്നു.   പിന്നെ പതുക്കെ ബാത്ത് റൂമിൽ കേറി.  നല്ലൊരു കുളി കുളിച്ചു.  ഇഷ്ടപെട്ടൊരു സാരി എടുത്തുടുത്തു. കുറച്ചധികം സമയം എടുത്ത് ഭംഗിയായി ഒരുങ്ങി. മൊബൈൽ എടുത്തു ബാഗിൽ ഇട്ട് ചാവിയുമായി കാറിൽ കേറി.  വണ്ടി നേരെ വിട്ടത്  ആ പാർക്കിൽ. ഒരുപാട് സായാഹ്നങ്ങൾ ഒരുമിച്ച് ചിലവഴിച്ച അതേ സിമന്റ് ബെഞ്ചിൽ ചെന്നിരുന്നു. രാവിലെ ആയത് കൊണ്ട് അധികം ആളില്ല. ഭാഗ്യം.

ഓർമ്മകളെ താലോലിക്കാൻ ഏകാന്തമായ അന്തരീക്ഷം തന്നെയാണ് നല്ലത്.

കാറ്റാടി മരത്തണലിൽ ഇളം കാറ്റേറ്റ് കണ്ണടച്ചിരുന്നു.

38 വർഷങ്ങൾക്ക് മുൻപ് ഇഷ്ടപ്രണയത്തെ മറ്റൊരുവൾക്ക് ദാനമായി നൽകിയ ഞാൻ ഇന്ന് ഓർമ്മകളുടെ നീറ്റലിൽ പിടയുന്നു, മുൻപൊരിക്കലും ഇല്ലാത്ത വിധം. ഒരുപക്ഷേ ഇതാവും പ്രണയം.

പ്രണയം അതിൻറ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലം. ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത വിധം ഹൃദയങ്ങൾ ഒന്നു ചേർന്നിരുന്നു. എൻ്റെ അതേ കോളേജിൽ പഠിച്ചിരുന്ന മൃദുല അദ്ദേഹത്തിന്റെ ഒരേ ഒരു മുറപ്പെണ്ണ്. ഒരു കാറപകടത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അവൾ അനാഥയായതും അദ്ദേഹത്തെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ ആലോചിക്കുന്നതും അവളുടെ കൂട്ടുകാരി പറഞ്ഞറിഞ്ഞ നിമിഷം എൻ്റെ ഉള്ളിലെ മോഹങ്ങളെ താഴിട്ടു പൂട്ടിയതല്ലെ?

എൻ്റെ മാറ്റം കണ്ടു തളർന്നു പോയ ആ മനുഷ്യനെ ഒന്ന് സമാധാനിപ്പിക്കാൻ എന്തുമാത്രം പാടുപെട്ടു. വേദനയോടെ അതിലേറെ ദേഷ്യത്തോടെ എന്നെ ഒന്ന് തിരിഞ്ഞു നോക്കി നടന്നകന്നു പോയ പാവം.

ഒരു വർഷത്തിനകം ആ വിവാഹം നടന്നു. അവളോടൊപ്പം നാട്ടിൽ നിന്നും തന്നെ പോയി. ഇനിയൊരിക്കലും എൻ്റെ മുന്നിൽ വരില്ല എന്നാവും തീരുമാനം.

ഉള്ളെരിഞ്ഞു പൊള്ളുമ്പോഴും ആശ്വാസം തോന്നിയിരുന്നു. എൻ്റെ മനസ്സ് എന്നോടൊപ്പം നിന്നതിൽ അഭിമാനിച്ചിരുന്നു. ഓർമ്മകൾ ഇടക്കിടെ കണ്ണീർ ചാലുകൾ തീർത്തിരുന്നെങ്കിലും എൻ്റെ ഉള്ളം മറ്റാരും അറിയാതെ സൂക്ഷിച്ചിരുന്നു. എല്ലാം തുറന്നു പറയുന്ന അച്ഛനെയും അമ്മയെയും പോലും എൻ്റെ മനസ്സ് അറിയിച്ചിരുന്നില്ല. ഒരു പക്ഷേ അതൊരു ഭാഗ്യമായിരുന്നു. ആദ്യമായി എഴുതിയ PSC പരീക്ഷയിൽ മൂന്നാം റാങ്ക് കിട്ടി. താമസിയാതെ ജോലിയിൽ പ്രവേശിച്ചു. അപ്പോഴേക്കും ഇഷ്ടം പോലെ വിവാഹ അലോചനകൾ വന്നുതുടങ്ങി. ചേർച്ചയുള്ള വിവാഹാലോചനകൾ എല്ലാം ഞാൻ തിരസ്കരിച്ചപ്പോൾ അവർ നിരന്തരം ചോദിച്ചു. നിൻ്റെ മനസ്സിൽ ആരാണെന്ന് ? പറഞ്ഞത് ആരുമില്ലെന്ന് വലിയ നുണയും. വിവാഹ ജീവിതത്തിൽ താല്പര്യമില്ലെന്ന് പറഞ്ഞ എന്റെ മനസ്സ് അവർ ഉൾക്കൊണ്ടു. പിന്നെ സ്വതന്ത്രമായി ജീവിക്കാനായി അനുവദിച്ചു. അങ്ങനെയുള്ള അച്ഛനമ്മമാരെ കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
നമ്മളെ സ്നേഹിക്കുന്ന നമ്മളോടൊപ്പം നിൽക്കുന്ന ആരാണെങ്കിലും അത് ഒരു അനുഗ്രഹം തന്നെയാണ്. ഇന്നവർ രണ്ടുപേരും ഇല്ല. എങ്കിൽപോലും ഒറ്റപ്പെട്ടു എന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. ആ സ്നേഹം ഒരു കുളിർക്കാറ്റായി എന്നുമെന്നെ തഴുകുമ്പോൾ ഞാൻ എങ്ങനെ ഒറ്റപ്പെടും.

ഇന്ന് വിശ്രമജീവിതം നയിക്കാൻ തുടങ്ങിയ ഈ വർഷം എന്താണ് എൻ്റെ മനസ്സ് ഇങ്ങനെ ചഞ്ചലപ്പെടാൻ. അല്ലെങ്കിൽ തന്നെ പ്രണയികൾക്ക് എന്തിനാണ് ഇങ്ങനെ ഒരു ദിനം. ഒരു പക്ഷെ എന്നെ പോലെ ഒരുമിക്കാൻ കഴിയാത്ത പ്രണയികൾക്കു വേണ്ടിയാകാം.

പ്രണയം നിരസിച്ചാൽ ആസിഡ് ഒഴിച്ചും കുത്തിയും കൊല്ലുന്ന തലമുറയല്ലേ ഇന്നത്തേത്. ശരീരം സ്വന്തമാക്കാൻ ഉള്ള വെറും അഭിനിവേശം മാത്രം എങ്ങും.
റിട്ടയർമെൻറിന് തൊട്ട് മുന്നെ ആണ് സഹപ്രവർത്തകയുടെ രണ്ടു മക്കളിൽ മൂത്തയാൾ പ്ളസ് ടൂ വിദ്യാർത്ഥി, തൻെറ കൂട്ടുകാരി തന്നെ വിട്ട് മറ്റൊരു കൂട്ട് കണ്ടെത്തിയതിൽ മനം നൊന്ത് ജീവിതം അവസാനിപ്പിച്ചത്. ഇഷ്ടങ്ങളെല്ലാം നേടിയെടുത്ത ശീലിച്ച അവന് ഈ ചെറിയൊരു നഷ്ടം അംഗീകരിക്കാനായില്ല.
നഷ്ടങ്ങളെ അംഗീകരിക്കാനോ ഇഷ്ടങ്ങൾ ത്യജിക്കാനോ ഇന്നാർക്കും കഴിയുന്നില്ല.
വിവാഹത്തിൽ എത്തിയാലും ആവേശം അവസാനിക്കുന്നതോടെ full stop വീഴുന്നു പല ബന്ധങ്ങൾക്കും..

സ്വന്തമാക്കുക മാത്രമല്ല വിട്ടുകൊടുക്കാൻ മനസ്സ് കാട്ടുന്നതും സ്നേഹം ആണെന്ന് ഇന്നാർക്കും അറിയുക പോലും ഇല്ല.

ഉദാത്തമായ പല പ്രണയ കഥകളിലെയും ജോടികൾ ഒരിക്കലും ഒരുമിച്ചവർ അല്ലെന്ന് ഈയടുത്ത കാലത്ത് ആരോ ഒരു ഇൻറർവ്യൂവിൽ ഓർമ്മപ്പെടുത്തിയത് ഓർത്തു.

ചിന്തകൾ കറങ്ങിത്തിരിഞ്ഞ് എന്നിൽ തന്നെ വന്നു നിന്നു.

ആ പഴയ പാവാടക്കാരി കണ്ണ് നിറയെ സ്നേഹവുമായി ഒരാളെ കാത്തിരിക്കുന്നത്
ഞാൻ കാണുന്നു… പിന്നൊരുനാൾ കണ്ണീരോടെ വിട പറഞ്ഞകലുന്നതും. അന്നദ്ദേഹം പറഞ്ഞത് ഒരക്ഷരം വിടാതെ ഇന്നും മനസ്സിൽ ഉണ്ട്.

“ഒന്നുമാത്രം നീ പറയരുത്. നിന്നെ മറക്കാൻ.. അതെനിക്ക് കഴിയില്ല..
എൻ്റെ ജീവിതമെന്ന പുസ്തകത്തിലെ ഏറ്റവും നല്ല അധ്യായമായി നീയും നിൻ്റെ ഓർമ്മകളും എന്നുമുണ്ടാകും. ആരുടെ കൂടെ കഴിഞ്ഞാലും. എൻ്റെ മരണം വരെ ഞാൻ നിന്നെ സ്നേഹിക്കും.”

ഓർക്കവെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറിക്കൂടി. ഇതിൽപരം ഒരു പ്രണയിനിക്ക് എന്ത് വേണം. ഒരുമിച്ച് ജീവിച്ചു ദിവസങ്ങൾ കൊണ്ട് പ്രണയം മരിച്ചുപോകുന്നതിൽ ഭേദം ഇത് തന്നെ..
എന്നിലും നിന്നിലും ഒരിക്കലും മരിക്കാത്ത ഈ പ്രണയം. ചിന്തകളുടെ മലവെള്ളപ്പാച്ചിൽ കുത്തൊഴുക്ക് കുറഞ്ഞു ഓളങ്ങൾ അടങ്ങി പതുക്കെ
ഹൃദയ നദിയിൽ ചെന്ന് നിപതിച്ചു. മനസ്സ് പതുക്കെ ശാന്തമാകുന്നത് അനുഭവിച്ചറിഞ്ഞു.
കടല വണ്ടിക്കാരന്റെ കയ്യിൽ നിന്ന് വാങ്ങിയ കടല മുഴുവനും കഴിച്ച് തീരും വരെ അവിടെ ഇരുന്നു.
പിന്നെ പതിയെ എഴുന്നേറ്റ് കോഫി ഹൗസ് ലേക്ക്. പണ്ട് സ്ഥിരം ഇരിക്കാറുണ്ടായിരുന്ന സ്ഥലം ഭാഗ്യത്തിന് ഒഴിഞ്ഞിരിക്കുന്നു.
ഊണ് കഴിച്ചു വയറു നിറയെ. തിരികെ വണ്ടിയിൽ കയറി. നല്ല ഒരു പ്രണയ ഗാനം തന്നെ ആവട്ടെ. ഫോണിൽ ഇഷ്ടപ്പെട്ടൊരു പാട്ട് പ്ലേ ചെയ്തു.

പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ…
പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ…
പ്രണയിക്കയാണ് നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ…
ഒപ്പം പാടി ഡ്രൈവ്  ചെയ്യുമ്പോൾ അതുവരെ ഇല്ലാത്ത വിധം മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നത് എന്തിനാണാവോ..

✍️ ജൂല വി ഗോപാൽ

Post Views: 18
2
Jula V Gopal

എഴുത്തിൽ ഒരു തുടക്കക്കാരി. കൈയ്യിൽ കിട്ടുന്നത് എന്തും വായിക്കുന്ന ശീലം.

5 Comments

  1. Sunandha Mahesh on February 19, 2024 6:48 PM

    ഈ പ്രണയകഥ ഇഷ്ട്ടായി 👍

    Reply
  2. Rema Damodaran on February 12, 2024 1:25 PM

    വ്യത്യസ്ഥമായൊരു പ്രണയം നന്നായിട്ടുണ്ട്.👌

    Reply
    • Jula V Gopal on February 12, 2024 8:31 PM

      🙏സ്നേഹം ചേച്ചി

      Reply
  3. Joyce Varghese on February 12, 2024 8:34 AM

    ദാനം നൽകിയ പ്രണയം… വളരെ നന്നായി എഴുതി.

    Reply
    • Jula V Gopal on February 12, 2024 8:34 PM

      🙏🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.