കർക്കിടകമാരി പെയ്തൊഴിഞ്ഞു കള്ളച്ചിരിയുമായി ചിങ്ങം എത്തി വയലുകൾ കൊയ്ത്തിനു പാകമായി ഇനി കൊയ്ത്തു പാട്ടിൻ താളമേളമായി മലയാളക്കരയുടെ പുതുവർഷപ്പിറവിയിൽ മരതക പട്ട് ഞൊറിഞ്ഞുടുത്ത് നാനാവർണ്ണസൂനജാലം ചാർത്തി പ്രകൃതി ഒരുങ്ങുന്നു മോഹിനിയായി നയനമനോജ്ഞമീ കാഴ്ചകൾ എന്നുള്ളിൽ ഏതോ മധുരമാം ഗാനമായി നിറയുന്നു ദുഖങ്ങളെ വിട, ഞാനുമീ വേളയിൽ ഒരു മയിലായി പീലി വിടർത്തിയാടാം പൂവേ പൊലി പാടാൻ തിടുക്കമായി ഉള്ളം പൂവായ പൂവോക്കെ തേടാൻ വെമ്പി ഇനിയുള്ള നാളുകൾ സാമോദമോടെ പൊന്നോണത്തിനായ് ഞാനും കാത്തിരിപ്പൂ പുത്തനുടുപ്പ് കൊതിച്ച ബാല്യം ഇന്നും ചിത്തത്തിൽ ഉണ്ട് മായാത്ത ചിത്രം എത്ര വളർന്നാലും മാഞ്ഞുപോകില്ലെൻ്റെ പൊന്നോണക്കോടി എന്നുള്ള മോഹം മാവേലി എന്ന മനോഹര സങ്കല്പം കാത്തിരിപ്പിൻ്റെ സുഖം മധുരം മുറ്റത്തെ നിരയൊത്ത പൂക്കളമോർക്കേ വിരുന്നെത്തുമെന്നും ആ ബാല്യമെന്നിൽ ഇനിയുള്ള നാളുകൾ ഉള്ളിലെ മോഹത്തിൻ മലരിതൾ കൊണ്ട് പൂക്കളമൊരുക്കാം പൊൻവെയിൽ ചൊരിയുന്ന ചിങ്ങസൂര്യാ നിൻ്റെ കതിരൊളി പോലെ ഞാൻ പുഞ്ചിരിക്കാം കഠിനമീ ജീവിതയാത്രയ്ക്കിടക്കിടെ സുഖദമാം ഇടവേള പോലെ എത്തും…
Author: Jula V Gopal
ജാലകത്തിനപ്പുറം മഴയുടെ നേരത്തെ സംഗീതം കേൾക്കാം. തണുത്ത് കുളിരുന്ന ഈ രാത്രിയിൽ ഉറക്കം വരാത്ത എൻ്റെ കണ്ണുകൾ നിന്നെ കാണുവാൻ കൊതിച്ചു കൊണ്ടിരിക്കുന്നു.. ആ മടിയിൽ തലചായ്ച്ച് ആ കൈത്തലം തലോടി നിൻ്റെ കഥകൾ കേൾക്കാൻ വല്ലാതെ മോഹിക്കുന്നു. മഴച്ചാറൽ നനഞ്ഞുകൊണ്ട് പഠിപ്പുര കടന്നു നീ വരുന്നത് ഞാൻ മനക്കണ്ണിൽ കാണുന്നുണ്ട്.. പക്ഷേ… ഈ മഴക്കാലത്തിനൊടുവിൽ ശരത്കാലം മിഴി തുറന്നാലും ഇനി നീ വരില്ലല്ലോ? വരുവാൻ കഴിയാത്ത ബന്ധനപാശത്താൽ നിന്നെ ഒരിടത്ത് കെട്ടിയിട്ടത് എനിക്ക് അറിയാമല്ലോ. ജൂല വി ഗോപാൽ
ഊർമ്മിള ദുഃഖത്തെ പുഞ്ചിരിയാൽ മറച്ചവൾ ദേവി നീ എന്നുമെനിക്ക് തീരാത്ത അതിശയം രാമനും സീതയും നിറഞ്ഞു നിൽക്കുന്ന രാമായണത്തിൻ്റെ താളുകളിൽ ഒന്ന് മുഖം കാട്ടി തൻ്റെ കടമകളിലേക്ക് മടങ്ങിയവൾ വാൽമീകി മൗനത്താൽ പൊതിഞ്ഞു വെച്ചത് നിൻ്റെ ത്യാഗവും സഹനവും വിരഹ വേദനയും ആത്മസമർപ്പണവും ഓരോ കർക്കിടകത്തിലും രാമായണ ശീലുകളിലൂടെ ഞാൻ യാത്ര ചെയ്യുമ്പോൾ ഉള്ളിൽ ഒരു നോവായി നിറയുന്നു നീ സഖീ ഓർമ്മകളിൽ ഒരു കണ്ണുനീർ തുള്ളിയായി കൂരിരുട്ടിനൊരു പുലരി ഉണ്ടാകുമെന്ന സത്യം നിത്യം ഹൃത്തിൽ ഒരുവിട്ടു കൊണ്ട് നീ പുഞ്ചിരി തൂകി പാറിപ്പറന്നു നടന്നു അയോധ്യയിലെങ്ങും ഒരു വർണ്ണപ്പൂത്തുമ്പി പോൽ കടമകൾ ഒന്നും മറക്കാതെ നീ നിത്യം ഏറ്റം നല്ല ഗൃഹസ്ഥായി രാജമാതാക്കൾക്ക് പിറക്കാതെ പോയ പ്രിയ പുത്രിയായി ഒരിക്കൽ പോലും ഒരു വാക്കിനാൽ പോലും നിൻ പതിയെ കുറ്റപ്പെടുത്താതെ നീ ഓർത്തു മാതൃവാക്യത്തെ നെഞ്ചോട് ചേർത്ത് നീ വരുമൊരു നല്ല…
മോഹങ്ങൾ തരളമായി മയങ്ങും നിൻ കണ്ണിൽഒരു സ്നേഹചുംബനം നൽകാൻ കൊതിപ്പൂ ഞാൻഇന്ന് ഏറ്റവും മൃദുവാം ഒരു തൂവൽസ്പർശമായിഎൻ്റെ ജീവൻ്റ അന്ത്യാഭിലാഷമായി ജീവിതയാത്ര ഇനിയെത്ര ദൂരം താണ്ടണംഈ ഊന്നുവടിയുടെ വാർദ്ധക്യയാത്രഅറിയില്ല ഒന്നുമാത്രമറിയാംസ്നേഹിച്ചിരുന്നില്ല നിന്നെ ഞാൻ ഇതുവരെ കാമത്തിരകൾ ഉയർന്നു പൊങ്ങുംനേരങ്ങളിൽ എത്രയോ ഉമ്മവെച്ചു നിന്നെഎങ്കിലും അതൊട്ടുമേ സ്നേഹംപൂത്ത മലരികൾ അല്ലായിരുന്നുവല്ലോ അല്ലെങ്കിൽ എന്തെ ഒരുവട്ടമെങ്കിലുംവാടി തളർന്നു നീ ഋതുക്കൾ താണ്ടുമ്പോൾഒരു കൈത്താങ്ങായി ഒരു സ്നേഹ ചുംബനമായിഞാൻ അരികെയണഞ്ഞില്ല പരിഭവങ്ങൾ ഒന്നുമൊത്താതെയീവീടിൻ്റെ വിളക്കായി തെളിഞ്ഞു കത്തവേഅതിൽ സ്നേഹമാം നറുനെയ്യൊഴിക്കാൻഎന്തെ ഞാൻ ഓർത്തതില്ല ഒടുവട്ടമെങ്കിലും കൊതിക്കാതിരിക്കുമോ പ്രേയസി നീഎന്നിൽ നിന്നുമൊരു സ്നേഹചുംബനംഒരുമിച്ചിരുന്ന് ഒരു പൗർണ്ണമി രാവിൽനിലാവിൽ കുളിക്കാൻ കൊതിക്കാതിരിക്കുമോ? കൊതിച്ചിരിക്കാം..അവൾ പലതും മോഹിച്ചിരിക്കാം…ഒന്നും അറിയാത്ത മൂഢനായി ഞാൻസ്വന്തം സുഖം തേടും സ്വാർത്ഥനായി .. ഇന്നു ഞാൻ നൽകാം എന്നോമലെഅന്ന് നൽകാൻ മറന്നൊരാ ചുടുചുംബനംസ്നേഹാർദ്രമായി നിൻ തിരുനെറ്റിയിൽകവിളിൽ അന്ന് നൽകാൻ മറന്നൊരാ പ്രേമചുംബനം.. “നീ അറിയുമോ ചൂടറ്റ നിൻ മുഖത്ത്എൻ്റെ ചുണ്ടുകൾ മെല്ലെ തൊടുന്നത്”
നിൻ്റെ സ്നേഹമില്ലാതെ ജീവിക്കാനാവില്ല എന്നോർമ്മിപ്പിക്കുന്നുണ്ട് നിൻ്റയീമൗനം എന്നെ ഓരോ നിമിഷവും ഈ സങ്കടകടലിൽ എന്നെ നീ തനിച്ചാക്കില്ല എന്നെനിക്കറിയാം തിരികെ എത്തുമെന്ന നിൻ്റെ വാക്ക് പാഴ്വാക്കല്ലെന്നും എങ്കിലും വെറുതെ നിറയുന്ന മിഴികൾ നിന്നെ സദാ തേടികൊണ്ടിരിക്കുന്നു നൊമ്പരം ബാക്കിയാക്കി നീളുന്ന ശൂന്യത അതെന്നിൽ രാധാ വിരഹത്തിൻ സ്മൃതിയുണർത്തുന്നു വിരഹതീയിൽ വെന്തുരുകിയ കണ്ണൻ്റെ രാധയെ പോലെ ഞാനും എൻറയീ കുടീലിൽ നിന്നെയും കാത്തിരിക്കുന്നു..
എന്തു വിചിത്രമാണീ ലോകം ചലച്ചിത്രം എന്ന മായാലോകം അവിഹിത കഥകളാൽ സമ്പന്നം അത് ഹിതമായി കരുതും പൊതുജനം പ്രശസ്തിക്കു മുന്നിൽ സ്വയം കീഴ്പ്പെടൽ പെണ്ണിനുപചാരമായത് എങ്ങനെ? അഭിനയം എന്ന കലയിൽ വിളങ്ങുവാൻ പെണ്ണിനു മാനം പണയ വസ്തു തൊഴിലിടങ്ങളിൽ ചതിക്കുഴി തീർക്കുവോർ ഓർക്കുന്നതില്ല തനിക്കും പെൺമക്കൾ നാളെ അവരുടെ വാതിലിൽ തട്ടുവാൻ പുത്തൻ തലമുറ വളരുമെന്ന് സ്ത്രീയെ മാനിക്കുവാൻ പഠിക്കുക മദലഹരി പൂണ്ട മനുഷ്യാ നീ ഇണയെ കൂടെ കരുതുക വേണ്ടുകിൽ ഇരവുകൾ മോഹനമാക്കീടുവാൻ മടിക്കുത്തിറക്കിയാൽ വീഴുന്ന പുരുഷനെ വലയിലാക്കാൻ ഇവിടെ പെണ്ണുമുണ്ട് വിഷയലോലുപനായ മനുഷ്യാ നീ ഓർക്കുക മാനം, അതൊരിക്കലേ പോവുകുള്ളൂ തിരികെ ലഭിക്കില്ല പിന്നീട് ഒരിക്കലും പണത്തിനും മായ്ക്കാൻ കഴിയില്ല പാപക്കറ ലോകം നിനക്ക് പതിച്ചു നൽകും സ്ത്രീജിതൻ എന്നൊരു പുതിയ പേര്
കാപട്യത്തിൻ്റെ കറുത്ത പുകമറക്കുള്ളിൽ എത്രകാലം സത്യത്തെ മൂടിവെക്കാൻ കഴിയും കാലം ഒരിക്കൽ ആ പുകമറയെ കാറ്റിൻ്റെ കൈകളാൽ തട്ടിമാറ്റുക തന്നെ ചെയ്യും ചെയ്തുപോയ തെറ്റുകൾ പൊറുക്കണം എന്നോതി കാൽക്കൽ വീഴേണ്ട പക്ഷേ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ വെറുതെയെങ്കിലും ഒന്ന് ശ്രമിച്ചുകൂടെ ഒരിക്കൽ നഷ്ടമായ സ്നേഹവും വിശ്വാസവും ഇനി തിരികെ കിട്ടില്ല കാലമെത്ര കഴിഞ്ഞാലും എനിക്കുമറിയാമത് പക്ഷെ വിരോധിയായി എന്തിന് വെറുതെ ഈ വിലപ്പെട്ട ജീവിതം പാഴാക്കണം സ്നേഹം വിളക്ക് തെളിയിക്കാത്തയിടം കോട്ടാരമെങ്കിലും കൂരിരുട്ടിലാണ് അവിടെ അശാന്തിയുടെ കേളികൊട്ടുണരും അരങ്ങിൽ എന്നും കത്തി വേഷവും
ആടിമാസത്തിൻ ദുരിതമൊഴിഞ്ഞല്ലോ ആവണിമാസം വിരുന്നിനെത്തി ഇനിയുള്ള നാളുകൾ ഈ മണ്ണിലെങ്ങും ഓണ നിലാവ് ചിരിച്ചു നിൽക്കും കൃഷ്ണകിരീടം പണിതുവെച്ചു അത്തം ചെമ്പരത്തിയെ നോക്കിനിന്നു ഇനിയുള്ള പത്തുനാൾ തുമ്പയെ തേടണം പലജാതി പൂക്കളാൽ മുറ്റം നിറക്കണം എള്ളിൻപൂ മുല്ലപ്പൂ കാക്കപ്പൂ തെച്ചിപ്പൂ അരളിപ്പൂ പിന്നെയോ ചെണ്ടുമല്ലി മല്ലിക പൂക്കൾ ചിരിക്കുന്നു ഞാനും ഇന്ന് നിൻ മുറ്റത്തു ചന്തമേകാം ഓണമെന്നും മലയാളമനസിന് സുഖദമാം ഓർമ്മയും അനുഭൂതിയും വള്ളം കളിയുണ്ട് കമ്പ വലിയുണ്ട് പുത്തൻ ഉടുപ്പുണ്ട് ഇല സദ്യയും കൈകൊട്ടി കളിയുടെ ഈണമുണ്ട് പിന്നെ ആയത്തിൽ ആടുവാൻ ഊഞ്ഞാലുണ്ട് പൂക്കൂടയേന്തി കൂട്ടുകാരോടൊത്ത് പു തേടി അലഞ്ഞൊരു ബാല്യമുണ്ട് മാലോകരെ മുഴുവൻ ഒരുപോലെ കണ്ടൊരു മഹാനുഭാവൻ വാണ നാട്ടിൽ അതിരുകൾ ഇല്ലാതെ മതിലുകൾ ഇല്ലാതെ ആമോദമോടിനിയൊത്തുകൂടാം മാനവ സ്നേഹത്തിൻ പൊന്നോല കുടയേന്തി മാവേലി മന്നൻ വരുന്ന നേരം പണ്ടത്തെ നാടിൻ്റെ കൂട്ടായ്മ വീണ്ടും
കാതോർത്തിരിപ്പൂ ഞാൻ നിൻ മുരളീരവം കാണുവാൻ നിന്റെയാ ചാരു രൂപം മീരയല്ല നിന്റെ രാധയും അല്ല ഞാൻ മുകിൽ വർണ്ണാ നിൻ പ്രിയ തുളസിയല്ലോ
നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ കളങ്കം തൊട്ട് തീണ്ടാത്ത സംസാരം കേട്ടപ്പോൾ, ഞാൻ കരുതി നീയൊരു പാവം ആണെന്ന്. കാപട്യം അറിയാത്ത പിഞ്ചു പൈതലെന്ന് കാണുന്നവർക്കൊക്കെ സ്നേഹം ചൊരിഞ്ഞ്, ആപത്തുകളിൽ സഹായിയായി അവരുടെ വേദനകളിൽ പങ്കാളിയായി മനുഷ്യ സ്നേഹത്തിൻ ഉത്തമ മാതൃകയായി പരിചയിച്ചവർക്കെല്ലാം നീ പ്രിയങ്കരനായി വീട്ടിലോ അമ്മ പെങ്ങന്മാർക്ക് അരുമ തികഞ്ഞ കുടുംബ സ്നേഹി. പക്ഷേ അമ്മയെന്നാൽ ജീവനാണെന്നു അറിഞ്ഞപ്പോൾ തന്നെയും ജീവനായി കരുതി സ്നേഹിക്കുമെന്നു ധരിച്ചത് എനിക്ക് പറ്റിയ ആദ്യത്തെ തെറ്റ് പുറമെ കാണിക്കുന്ന പ്രകടനങ്ങൾക്കപ്പുറം മാറാല കെട്ടിയ ഒരു മനസ്സും ചിന്നി ചിതറിയ ചിന്തകളും അതിൽ കെട്ടുപിണഞ്ഞ സംശയങ്ങളും കൂട്ടിനുണ്ടെന്നു അറിയാതെ പോയത് രണ്ടാമത്തെ തെറ്റ് എൻ്റെ കുറവുകളെ ചൂണ്ടിക്കാണിച്ചു വിലപറയാൻ പഠിപ്പിച്ച നിൻ്റെ അമ്മയെ സ്നേഹിക്കാൻ കഴിയാതെ പോയത് മൂന്നാമത്തെ തെറ്റ് അജ്ഞതയും കൂരിരുട്ടും എന്നപോലെ പരസ്പരം ചുറ്റപ്പെട്ട അമ്മയും മകനും വാഴുന്നിടത്തിൽ തനിക്ക് ഇടമില്ല എന്ന് തിരിച്ചറിയാൻ വൈകിയത് നാലാമത്തെ തെറ്റ് കേൾക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്തവരോട് എന്നെ വിശദീകരിക്കാൻ പോയത് അഞ്ചാമത്തെ…
