ജാലകത്തിനപ്പുറം മഴയുടെ നേരത്തെ സംഗീതം കേൾക്കാം.
തണുത്ത് കുളിരുന്ന ഈ രാത്രിയിൽ ഉറക്കം വരാത്ത എൻ്റെ കണ്ണുകൾ നിന്നെ കാണുവാൻ കൊതിച്ചു കൊണ്ടിരിക്കുന്നു..
ആ മടിയിൽ തലചായ്ച്ച് ആ കൈത്തലം തലോടി നിൻ്റെ കഥകൾ കേൾക്കാൻ വല്ലാതെ മോഹിക്കുന്നു.
മഴച്ചാറൽ നനഞ്ഞുകൊണ്ട് പഠിപ്പുര കടന്നു നീ വരുന്നത് ഞാൻ മനക്കണ്ണിൽ കാണുന്നുണ്ട്..
പക്ഷേ…
ഈ മഴക്കാലത്തിനൊടുവിൽ ശരത്കാലം മിഴി തുറന്നാലും ഇനി നീ വരില്ലല്ലോ?
വരുവാൻ കഴിയാത്ത ബന്ധനപാശത്താൽ നിന്നെ ഒരിടത്ത് കെട്ടിയിട്ടത് എനിക്ക് അറിയാമല്ലോ.
ജൂല വി ഗോപാൽ
