കാപട്യത്തിൻ്റെ കറുത്ത
പുകമറക്കുള്ളിൽ
എത്രകാലം സത്യത്തെ
മൂടിവെക്കാൻ കഴിയും
കാലം ഒരിക്കൽ ആ പുകമറയെ
കാറ്റിൻ്റെ കൈകളാൽ
തട്ടിമാറ്റുക തന്നെ ചെയ്യും
ചെയ്തുപോയ തെറ്റുകൾ
പൊറുക്കണം എന്നോതി
കാൽക്കൽ വീഴേണ്ട
പക്ഷേ ഇനിയെങ്കിലും
ആവർത്തിക്കാതിരിക്കാൻ
വെറുതെയെങ്കിലും
ഒന്ന് ശ്രമിച്ചുകൂടെ
ഒരിക്കൽ നഷ്ടമായ
സ്നേഹവും വിശ്വാസവും
ഇനി തിരികെ കിട്ടില്ല
കാലമെത്ര കഴിഞ്ഞാലും
എനിക്കുമറിയാമത്
പക്ഷെ വിരോധിയായി
എന്തിന് വെറുതെ ഈ
വിലപ്പെട്ട ജീവിതം പാഴാക്കണം
സ്നേഹം വിളക്ക്
തെളിയിക്കാത്തയിടം
കോട്ടാരമെങ്കിലും
കൂരിരുട്ടിലാണ്
അവിടെ അശാന്തിയുടെ
കേളികൊട്ടുണരും
അരങ്ങിൽ എന്നും
കത്തി വേഷവും
