ഊർമ്മിള ദുഃഖത്തെ പുഞ്ചിരിയാൽ മറച്ചവൾ
ദേവി നീ എന്നുമെനിക്ക് തീരാത്ത അതിശയം
രാമനും സീതയും നിറഞ്ഞു നിൽക്കുന്ന
രാമായണത്തിൻ്റെ
താളുകളിൽ ഒന്ന് മുഖം കാട്ടി തൻ്റെ കടമകളിലേക്ക് മടങ്ങിയവൾ
വാൽമീകി മൗനത്താൽ പൊതിഞ്ഞു വെച്ചത്
നിൻ്റെ ത്യാഗവും സഹനവും വിരഹ വേദനയും ആത്മസമർപ്പണവും
ഓരോ കർക്കിടകത്തിലും രാമായണ ശീലുകളിലൂടെ ഞാൻ യാത്ര ചെയ്യുമ്പോൾ
ഉള്ളിൽ ഒരു നോവായി നിറയുന്നു നീ സഖീ
ഓർമ്മകളിൽ ഒരു കണ്ണുനീർ തുള്ളിയായി
കൂരിരുട്ടിനൊരു പുലരി ഉണ്ടാകുമെന്ന സത്യം
നിത്യം ഹൃത്തിൽ ഒരുവിട്ടു കൊണ്ട് നീ
പുഞ്ചിരി തൂകി പാറിപ്പറന്നു നടന്നു അയോധ്യയിലെങ്ങും ഒരു വർണ്ണപ്പൂത്തുമ്പി പോൽ
കടമകൾ ഒന്നും മറക്കാതെ നീ നിത്യം
ഏറ്റം നല്ല ഗൃഹസ്ഥായി
രാജമാതാക്കൾക്ക് പിറക്കാതെ പോയ പ്രിയ പുത്രിയായി
ഒരിക്കൽ പോലും ഒരു വാക്കിനാൽ പോലും
നിൻ പതിയെ കുറ്റപ്പെടുത്താതെ നീ ഓർത്തു
മാതൃവാക്യത്തെ നെഞ്ചോട് ചേർത്ത് നീ
വരുമൊരു നല്ല നാളേക്ക് കാത്തിരുന്നു.
പാതിവ്രത്യത്തിൻ ശക്തിയാലോ നീ നിൻ്റെ
ജീവിതം പരിപൂർണ്ണ വിജയമാക്കി.
ശ്രീരാമ ദേവൻ്റെ അനുഗ്രഹത്താൽ നീ വിരഹവേദന അറിഞ്ഞതില്ലേ
അതോ സദാ പതിയുടെ സാന്നിധ്യം അനുഭവിച്ചോ..
അല്ലെങ്കിൽ എങ്ങനെ ദേവി നീ നീണ്ട
പതിനാല് സംവത്സരങ്ങൾ
നിൻ്റെ ദുഃഖങ്ങൾ എല്ലാം മറികടന്നു
ജൂല വി ഗോപാൽ
