അകലെ നിന്നോടിയെത്തും മഴനൂലുകളെ വാരിപ്പുണരാൻ കൊതിക്കുന്ന ഒഴുകുന്ന ആറ്റിലെ ഓളങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ആകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങളോട് കഥ പറയുന്ന അമ്പിളി മാമൻ്റെ വാത്സല്യം കൊതിക്കുന്ന പൂവുകളെ ഉമ്മ വയ്ക്കുന്ന പൂത്തുമ്പിക്ക് പിറകെ ഓടുന്ന ആ ഞാനില്ലേ, ആ എന്നെയാണ് എനിക്കിഷ്ടം.
Author: Jula V Gopal
വിരഹത്തിൻ്റെ ചൂടേറ്റ് കരിഞ്ഞുണങ്ങിയ എൻ്റെ പ്രണയം ഒരു അഗ്നിയായി ആളിക്കത്തുന്നതിന് മുൻപ് നീ വരിക, എനിക്കേറെ ഇഷ്ടപ്പെട്ട മേഘമൽഹാർ രാഗവുമായി ആ രാഗത്തിലലിഞ്ഞ് വിണ്ണിലെ മേഘത്തുണ്ടുകൾ ആനന്ദ ബാഷ്പം പൊഴിക്കെ നമുക്കതിലൊന്നായി അലിഞ്ഞു ചേരാം വീണ്ടും അകലാതിരിക്കാം
തൊടിയിൽ വിരിഞ്ഞാൽ മിഴിയഴക് നിന്നെ മുടിയിൽ ചൂടിയാൽ ഏഴഴക് മനസ്സ് മയക്കും നിറയഴക് എൻ്റെ കണ്ണൻ്റെ ഇഷ്ടം നീ കനകാംബരം ചൂടാൻ കൊതിപ്പൂ ഞാൻ വീണ്ടും ഒരിക്കൽ പ്രിയ സഖിയായി കണ്ണൻ്റെ മാറിൽ ചേരാൻ അരിമുല്ല ചേർത്തു ഞാൻ മെനഞ്ഞതോർക്കുമ്പോൾ നനവാർന്നൊരോർമ്മകൾ ഓടിയെത്തും അച്ഛൻ്റെ പ്രിയങ്കരിയായിരുന്നില്ലേ നീ അത്രമേൽ എന്നിലും നിറഞ്ഞിരുന്നു മുറ്റത്ത് നിരയായി പൂവിട്ടുനിൽപ്പത് വീടിൻ്റെ പുണ്യമായി കണ്ടിരുന്നു അച്ഛനുമില്ലിന്ന് വീടിൻ്റെ മുന്നിൽ നിൻ മുഗ്ദസൗന്ദര്യവും മാഞ്ഞുപോയി എങ്കിലും എന്നുള്ളിൽ ഉണ്ട് നീ ഇപ്പോഴും അത്രമേൽ നിയെൻ്റെ ഇഷ്ടമല്ലേ ഇനിയും നിൻ അഴകിനെ കണ്ണന് ചാർത്തണം പിന്നെ അതെൻ്റെയീ കൂന്തലിലും ഇനിയും എൻ തൊടികളിൽ നീ വിരിഞ്ഞീടുമോ അരികിൽ നിൻ സഖിയായി ഞാനിരിക്കാം
അകലെ ചിരി തൂകി നിൽകുന്നോരമ്പിളി അരികത്തായി എന്ന് നീ വന്നുചേരും? എന്നെ തലോടാൻ താരാട്ടു പാടിടാൻ അച്ഛനുമമ്മയും ഇല്ലെനിക്ക്. കൂടെ കളിക്കാനും കൂടെയുറങ്ങാനും അമ്പിളി മാമൻ വരികയില്ലേ? കാച്ചിയ പാലുണ്ട് കദളി പഴമുണ്ട് പപ്പടവും കൂടി ചോറുമുണ്ണാം.
സർവ്വ ചരാചര സങ്കട മോചന സിദ്ധിവിനായകാ വരമരുളൂ വിഘ്‌ന വിനാശന പാർവതി നന്ദന നിത്യവും നീയെന്നിൽ തുണയരുളൂ വലിയ പരാജയമായ് മാറിയോരെൻ്റെ ജീവിതപാതയിൽ കരുണയേകൂ ഗജമുഖനല്ലേ നീ തുമ്പിക്കരമതിൽ എന്നിലെ ദുഃഖങ്ങൾ സ്വീകരിക്കൂ ഏക ദന്താ നിൻ ദിവ്യമാം കൊമ്പിനാൽ മാറ്റുമോ മുന്നിലെ വിഘ്നമെല്ലാം അജ്ഞത നീക്കിയെന്നിൽ നിറവായിടൂ അക്ഷയഖനിയാക്കൂ അക്ഷരങ്ങൾ ദ്രൂമകേതൂ എന്നും കൃപ ചൊരിഞ്ഞീടുമോ എൻ തെറ്റുകളെല്ലാം പൊറുത്തീടണം വക്രതുണ്ഡാ നിൻ നടയിൽ ഞാൻ കുമ്പിടാം നിൻ മനം നിറയുവാൻ ഏത്തമിടാം ബാല ഗണേശാ നൽകിടാം മോദകം പഴവും ശർക്കരയും അവലുമേകാം.
ഒരിക്കലും സ്നേഹം തേടി ഞാൻ അലഞ്ഞിട്ടില്ല തേടിവന്ന സ്നേഹത്തിൽ പലതിലും ഞാൻ കൊതിച്ചതൊന്നും കണ്ടുമില്ല അറിയാതെ തേടിയെത്തിയ നിന്നിൽ ഒഴികെ. ഞാൻ എന്നുമുതൽ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് എനിക്കറിയില്ല.. നീ എന്നെയും. പക്ഷേ ഒന്നറിയാമായിരുന്നു. മറ്റാർക്കും കടന്നു ചെല്ലാൻ കഴിയാത്ത മനസിൻ്റെ ഏറ്റവും ആഴത്തിൽ ഒരു കുഞ്ഞു ചെപ്പിൽ ആയിരുന്നു ഞാൻ നിന്നോടുള്ള സ്നേഹം സൂക്ഷിച്ചിരുന്നത്. നീയെന്ന ശരിയെ ഞാൻ അത്രയേറെ വിശ്വസിച്ചിരുന്നു. സ്നേഹം എന്നാൽ പ്രണയം മാത്രമല്ല, ചിലപ്പോൾ പ്രണയമേ അല്ല. ചിലനേരങ്ങളിൽ കരുതലും സാന്ത്വനവും തരുന്ന ഒരു തലോടൽ മാത്രം മതിയാവും നമ്മൾ മറ്റൊരാൾക്ക് എത്രമേൽ പ്രിയപ്പെട്ടവർ ആണെന്ന് മനസ്സിലാക്കാൻ. എൻ്റെ പിണക്കങ്ങളെ ചെറുചിരിയിൽ ഇണക്കങ്ങൾ ആക്കി മാറ്റാൻ നിനക്കല്ലാതെ മറ്റാർക്കും കഴിഞ്ഞിരുന്നില്ല. അമ്മയെ പോലെ സ്നേഹിക്കാൻ അച്ഛൻ്റെ വാത്സല്യവും കരുതലും തരാൻ ഈ ജന്മം എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്നും എന്നും നിൻ്റെ നന്മ മാത്രമെ ആഗ്രഹിച്ചിട്ടുള്ളൂ, അത് ഒരുപക്ഷേ എനിക്ക് തീരാത്ത നോവ് തരുമായിരിക്കാം,…
കാണുന്നവരിലൊക്കെ കാമം തേടുന്നവരെ എന്തു പറയാൻ ആണ്? സാഹോദര്യത്തിൻ്റെ അർഥം ഇനി എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു പഠിപ്പിക്കേണ്ടത്? തൊഴിൽ ഇടങ്ങളിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സൗഹൃദങ്ങളിൽ ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള ശരീരങ്ങളെ തേടുന്നതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? സ്വന്തം ഇണയല്ലാത്ത മറ്റെല്ലാത്തിനെയും സഹോദരതുല്യരായി കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്? പണത്തിനും പ്രശസ്തിക്കും മുന്നിൽ സ്ത്രീകൾ മറ്റെല്ലാം മറക്കുന്നത് എന്തുകൊണ്ടാണ്? ആത്മാഭിമാനം പണയം വെക്കാൻ സ്ത്രീകൾ തയ്യാറാവുന്നത് എന്തുകൊണ്ടാണ്? പെൺകുട്ടികൾ എങ്ങനെയാണ് സ്വന്തം ശരീരത്തോട് ബഹുമാനമില്ലാത്തവരായി മാറുന്നത്? മാന്യമായ വസ്ത്രധാരണം പോലും ഒരു ഭാരമോ ബാധ്യതയോ ആയി കാണുന്നത് എന്തുകൊണ്ടാണ്? ചോദ്യങ്ങൾ ഒരുപാടുണ്ട് പക്ഷേ ഉത്തരം വെറും മൗനവും. ഈ മൗനം തച്ചുടക്കാത്ത കാലത്തോളം ഇവിടെ ഒന്നും മാറില്ല , മാറാൻ പോകുന്നില്ല.
എൻ്റെ ഉൻമേഷത്തിൻ്റെ, സന്തോഷത്തിൻ്റെ, പുഞ്ചിരിയുടെ കാവൽക്കാരന്, ഇഷ്ടങ്ങളുടെ കൂട്ടുകാരന്, എൻ്റെ മനസിൽ മൊട്ടിടുന്ന ആയിരമായിരം മോഹങ്ങൾക്ക് ഇന്ന് നിൻ്റെ പുഞ്ചിരിയുടെ അഴകാണ്. എന്നിൽ ഉതിരുന്ന ഓരോ മഞ്ഞുതുള്ളിക്കും നിൻ്റെ വിരൽ സ്പർശത്തിൻ കുളിരാണ്. ഞാനറിയാതെ എന്റെ ചുണ്ടിൽ വിടരുന്ന ഓരോ പുഞ്ചിരിക്കും അവകാശി നീ മാത്രമാണ്. പാതിരാവിൽ എന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളോട് എനിക്ക് പറയാനുള്ളത് നിന്നെക്കുറിച്ച് മാത്രമാണ്. പുലരിയിൽ എന്നെ തൊട്ടുവിളിക്കുന്ന സൂര്യകിരണങ്ങൾക്ക് എന്നോട് ചോദിക്കാനുള്ളതും നിന്നെക്കുറിച്ച് തന്നെ. ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാൻ കഴിയുന്നത് പ്രിയപ്പെട്ട ഒരാൾ നമ്മളിൽ അത്രമേൽ ആഴത്തിൽ നിറഞ്ഞു നിൽക്കുമ്പോഴാണ്.ഇനിയുമെങ്ങനെയാണ് ഞാൻ എന്നിലെ പ്രണയം നിന്നോട് പറയേണ്ടത്. വാക പൂത്ത് നിൽക്കുന്ന, താഴെ പൂക്കൾ പട്ടുവിരിച്ച ഒരു ഇടവഴിയിൽ വെച്ച് നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നത് ഞാൻ എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു. പൂത്തു നിൽക്കുന്ന പൂവാകയ്ക്ക് കീഴിലായിരിക്കും നമ്മുടെ ആദ്യ സമാഗമം എന്ന് നീ പറഞ്ഞിരുന്നല്ലോ. എനിക്കും അതാണ് ഇഷ്ടം. എനിക്ക് ഇപ്പോഴും…
നന്ദി… ചിതലരിച്ച എൻ്റെ ഓർമ്മകളെ പൊടിതട്ടി എടുത്തതിന് ഇനിയും എന്നിൽ വസന്തം നിറചാർത്തുകൾ ചേർക്കുമെന്ന രഹസ്യം കാതിലോതിയതിന് വാടി വീണ പൂവുകളിൽ അല്ല ചെടിയുടെ സ്വപ്നങ്ങൾ ഇനിയും വിടരാനിരിക്കുന്ന മൊട്ടുകളിൽ ആണെന്ന് പഠിപ്പിച്ചതിന് കാത്തിരിപ്പ് തുടരുക എന്നതാണ് ജീവിതത്തോട് കാട്ടാവുന്ന ഏറ്റവും വലിയ നീതി എന്ന് മനസിലാക്കിച്ചതിന് കണ്ടുമറന്ന സ്വപ്നങ്ങൾ വീണ്ടുമൊരു നാളിൽ സഫലമാവും എന്ന് അറിയിച്ചതിന് സ്നേഹത്തിനു വേണ്ടി അലയാതിരിക്കുക എന്നതാണ് സന്തോഷം കണ്ടെത്താനുള്ള എളുപ്പവഴി എന്ന് പറഞ്ഞു തന്നതിന് കഴിഞ്ഞതൊന്നുമല്ല ജീവിതം ഇനി വരാനുള്ളതാണ് എന്ന് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ് ഇനിയും പെയ്തുതൊരാത്ത ഒരു ചാറ്റൽ മഴ പോലെ നീ എന്നിൽ സ്നേഹമഴയായി പൊഴിയുമ്പോൾ ഇതുവരെ അറിയാതെ പോയ ദിവ്യാനുഭൂതിയാൽ എന്നുള്ളം തുടിക്കുമ്പോൾ ഞാൻ എങ്ങിനെ നിന്നോട് ഒരു നന്ദി വാക്കെങ്കിലും ചൊല്ലാതിരിക്കും.. ഈ ജന്മം തന്നാൽ മതിയാവില്ലല്ലോ ഈ സ്നേഹത്തിനു പകരമായി..
കനവിലാണിയെന്റെ ജന്മം, ഇനിയുള്ള കാലം നിൻ കനവിൽ മാത്രമാണ് ഇനിയെന്റെ ലോകം കരുണയില്ലാത്ത ദൈവങ്ങൾ എന്തിനീ പാവമാം പെണ്ണിനോടീ ക്രൂരത കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടെന്നെ അനാഥയാക്കിയതെന്തിനാണ് ? പ്രിയമുള്ള ഓർമ്മകൾ ബാക്കിയാക്കി പ്രിയമുള്ളവരൊക്കെയും മിഴിനീരായി ഉള്ളം തകർന്നു ഞാൻ ശിലയായി നിന്നപ്പോൾ ശക്തിയായി ധൈര്യമായി ചാരത്തണഞ്ഞു നീ നിൻ വിരൽ തുമ്പിൽ സാന്ത്വനം തേടി ഞാൻ നീ മാത്രമെൻ തുണയെന്നുമറിഞ്ഞു ഞാൻ ഒരുചിതയിൽ ഒരുമിച്ച് ഒരു കുടുംബം ഒന്നായി എരിയുന്ന കാഴ്ചയിൽകൂട്ടായി നീ മിഴിനീര് വറ്റിയ മിഴികളിൽ നോക്കി ഇനി കൂട്ടിനായി ഞാൻ ഉണ്ടെന്നോതിയില്ലേ നിൻ്റെ സാന്ത്വനത്തിന്റെ തണലിൽ ഞാൻ എൻ്റെ ദുഃഖങ്ങളെ മറക്കാൻ ശ്രമിക്കവേ നിന്നെയും എന്നിൽ നിന്നെന്നേക്കുമായി അടർത്തിമാറ്റിയതെന്തിനാണ് ദൈവം? പ്രാണൻ അകന്നുപോയി ദേഹം മൃത തുല്യമായി ഇനി എന്തിനോ ബാക്കിയായി ഈ ജീവിതം കണ്ണ് തുറക്കാൻ മോഹമില്ല ഇനി കാണുവാൻ മുന്നിൽ ഒരു കാഴ്ചയില്ല കനവുകൾ കാണുവാനിഷ്ടമിന്ന് എൻകനവിൽ നീ എന്നുമെൻ ചാരയുണ്ട് കളിചിരികൾ നിറയുന്ന…
