അകലെ നിന്നോടിയെത്തും മഴനൂലുകളെ വാരിപ്പുണരാൻ കൊതിക്കുന്ന
ഒഴുകുന്ന ആറ്റിലെ ഓളങ്ങളെ നോക്കി പുഞ്ചിരിക്കുന്ന
ആകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങളോട് കഥ പറയുന്ന
അമ്പിളി മാമൻ്റെ വാത്സല്യം കൊതിക്കുന്ന
പൂവുകളെ ഉമ്മ വയ്ക്കുന്ന പൂത്തുമ്പിക്ക് പിറകെ ഓടുന്ന ആ ഞാനില്ലേ,
ആ എന്നെയാണ് എനിക്കിഷ്ടം.
