വിരഹത്തിൻ്റെ ചൂടേറ്റ് കരിഞ്ഞുണങ്ങിയ
എൻ്റെ പ്രണയം ഒരു അഗ്നിയായി ആളിക്കത്തുന്നതിന് മുൻപ് നീ വരിക,
എനിക്കേറെ ഇഷ്ടപ്പെട്ട മേഘമൽഹാർ
രാഗവുമായി
ആ രാഗത്തിലലിഞ്ഞ് വിണ്ണിലെ മേഘത്തുണ്ടുകൾ
ആനന്ദ ബാഷ്പം പൊഴിക്കെ
നമുക്കതിലൊന്നായി അലിഞ്ഞു ചേരാം
വീണ്ടും അകലാതിരിക്കാം
