ഒരിക്കലും സ്നേഹം തേടി ഞാൻ അലഞ്ഞിട്ടില്ല
തേടിവന്ന സ്നേഹത്തിൽ പലതിലും ഞാൻ കൊതിച്ചതൊന്നും കണ്ടുമില്ല
അറിയാതെ തേടിയെത്തിയ നിന്നിൽ ഒഴികെ.
ഞാൻ എന്നുമുതൽ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് എനിക്കറിയില്ല.. നീ എന്നെയും.
പക്ഷേ ഒന്നറിയാമായിരുന്നു. മറ്റാർക്കും കടന്നു ചെല്ലാൻ കഴിയാത്ത മനസിൻ്റെ ഏറ്റവും ആഴത്തിൽ ഒരു കുഞ്ഞു ചെപ്പിൽ ആയിരുന്നു ഞാൻ നിന്നോടുള്ള സ്നേഹം സൂക്ഷിച്ചിരുന്നത്. നീയെന്ന ശരിയെ ഞാൻ അത്രയേറെ വിശ്വസിച്ചിരുന്നു.
സ്നേഹം എന്നാൽ പ്രണയം മാത്രമല്ല,
ചിലപ്പോൾ പ്രണയമേ അല്ല.
ചിലനേരങ്ങളിൽ കരുതലും സാന്ത്വനവും തരുന്ന ഒരു തലോടൽ മാത്രം മതിയാവും നമ്മൾ മറ്റൊരാൾക്ക് എത്രമേൽ പ്രിയപ്പെട്ടവർ ആണെന്ന് മനസ്സിലാക്കാൻ.
എൻ്റെ പിണക്കങ്ങളെ ചെറുചിരിയിൽ ഇണക്കങ്ങൾ ആക്കി മാറ്റാൻ നിനക്കല്ലാതെ മറ്റാർക്കും കഴിഞ്ഞിരുന്നില്ല.
അമ്മയെ പോലെ സ്നേഹിക്കാൻ അച്ഛൻ്റെ വാത്സല്യവും കരുതലും തരാൻ ഈ ജന്മം എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ഇന്നും എന്നും നിൻ്റെ നന്മ മാത്രമെ ആഗ്രഹിച്ചിട്ടുള്ളൂ, അത് ഒരുപക്ഷേ എനിക്ക് തീരാത്ത നോവ് തരുമായിരിക്കാം,
എങ്കിലും. മറ്റൊന്നും ആഗ്രഹിക്കാൻ വയ്യാത്ത എനിക്ക് മറ്റെന്താണ് ചെയ്യാൻ പറ്റുന്നത്?.
എൻ്റെ ഉള്ളിൽ എന്നുമുണ്ടാവും ഈ ഇഷ്ടം
പിറക്കാൻ മടിച്ച കവിത പോലെ
ഉള്ളിൽ കിടന്നത് വീർപ്പുമുട്ടും
അപ്പോഴും ഒന്നും പുറത്ത് കാട്ടാതെ ഞാൻ ഈ യാത്ര തുടരും, കൂട്ടിന് എന്നിൽ പിറവി കൊണ്ട പ്രണയവും.
എൻ്റെ ജീവിതം മനോഹരമായ ഒരു പൂക്കാലാമാവാൻ ഇത്രയൊക്കെ മതിയെന്നെ, ഇത് തന്നെ ധാരാളം.
