കാണുന്നവരിലൊക്കെ കാമം തേടുന്നവരെ
എന്തു പറയാൻ ആണ്?
സാഹോദര്യത്തിൻ്റെ അർഥം ഇനി എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു പഠിപ്പിക്കേണ്ടത്?
തൊഴിൽ ഇടങ്ങളിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സൗഹൃദങ്ങളിൽ ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള ശരീരങ്ങളെ തേടുന്നതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്?
സ്വന്തം ഇണയല്ലാത്ത മറ്റെല്ലാത്തിനെയും സഹോദരതുല്യരായി കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
പണത്തിനും പ്രശസ്തിക്കും മുന്നിൽ സ്ത്രീകൾ മറ്റെല്ലാം മറക്കുന്നത് എന്തുകൊണ്ടാണ്?
ആത്മാഭിമാനം പണയം വെക്കാൻ സ്ത്രീകൾ തയ്യാറാവുന്നത് എന്തുകൊണ്ടാണ്?
പെൺകുട്ടികൾ എങ്ങനെയാണ് സ്വന്തം ശരീരത്തോട് ബഹുമാനമില്ലാത്തവരായി മാറുന്നത്?
മാന്യമായ വസ്ത്രധാരണം പോലും ഒരു ഭാരമോ ബാധ്യതയോ ആയി കാണുന്നത് എന്തുകൊണ്ടാണ്?
ചോദ്യങ്ങൾ ഒരുപാടുണ്ട്
പക്ഷേ ഉത്തരം വെറും മൗനവും.
ഈ മൗനം തച്ചുടക്കാത്ത കാലത്തോളം ഇവിടെ ഒന്നും മാറില്ല , മാറാൻ പോകുന്നില്ല.
