നിൻ്റെ സ്നേഹമില്ലാതെ ജീവിക്കാനാവില്ല
എന്നോർമ്മിപ്പിക്കുന്നുണ്ട് നിൻ്റയീമൗനം
എന്നെ ഓരോ നിമിഷവും
ഈ സങ്കടകടലിൽ എന്നെ നീ തനിച്ചാക്കില്ല
എന്നെനിക്കറിയാം
തിരികെ എത്തുമെന്ന നിൻ്റെ വാക്ക് പാഴ്വാക്കല്ലെന്നും
എങ്കിലും വെറുതെ നിറയുന്ന മിഴികൾ
നിന്നെ സദാ തേടികൊണ്ടിരിക്കുന്നു
നൊമ്പരം ബാക്കിയാക്കി നീളുന്ന ശൂന്യത
അതെന്നിൽ രാധാ വിരഹത്തിൻ സ്മൃതിയുണർത്തുന്നു
വിരഹതീയിൽ വെന്തുരുകിയ കണ്ണൻ്റെ രാധയെ പോലെ ഞാനും
എൻറയീ കുടീലിൽ നിന്നെയും കാത്തിരിക്കുന്നു..
