എന്തു വിചിത്രമാണീ ലോകം
ചലച്ചിത്രം എന്ന മായാലോകം
അവിഹിത കഥകളാൽ സമ്പന്നം
അത് ഹിതമായി കരുതും പൊതുജനം
പ്രശസ്തിക്കു മുന്നിൽ സ്വയം കീഴ്പ്പെടൽ പെണ്ണിനുപചാരമായത് എങ്ങനെ?
അഭിനയം എന്ന കലയിൽ വിളങ്ങുവാൻ പെണ്ണിനു മാനം പണയ വസ്തു
തൊഴിലിടങ്ങളിൽ ചതിക്കുഴി തീർക്കുവോർ ഓർക്കുന്നതില്ല തനിക്കും പെൺമക്കൾ
നാളെ അവരുടെ വാതിലിൽ തട്ടുവാൻ പുത്തൻ തലമുറ വളരുമെന്ന്
സ്ത്രീയെ മാനിക്കുവാൻ പഠിക്കുക
മദലഹരി പൂണ്ട മനുഷ്യാ നീ
ഇണയെ കൂടെ കരുതുക വേണ്ടുകിൽ ഇരവുകൾ മോഹനമാക്കീടുവാൻ
മടിക്കുത്തിറക്കിയാൽ വീഴുന്ന പുരുഷനെ വലയിലാക്കാൻ ഇവിടെ പെണ്ണുമുണ്ട്
വിഷയലോലുപനായ മനുഷ്യാ നീ ഓർക്കുക
മാനം, അതൊരിക്കലേ പോവുകുള്ളൂ
തിരികെ ലഭിക്കില്ല പിന്നീട് ഒരിക്കലും
പണത്തിനും മായ്ക്കാൻ കഴിയില്ല പാപക്കറ
ലോകം നിനക്ക് പതിച്ചു നൽകും സ്ത്രീജിതൻ എന്നൊരു പുതിയ പേര്
