Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചങ്ങലകളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നവർ…
ജീവിതം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ചങ്ങലകളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നവർ…

By Aswathy Joy ArakkalFebruary 13, 2024Updated:February 13, 20244 Comments2 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

“വിവാഹം കഴിഞ്ഞു ശരിക്കുമുള്ള സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ദിവസങ്ങളും മാസങ്ങളും ഒന്നും പോരാ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം. അതിനു മുൻപുള്ള വർഷങ്ങളിൽ ദേഷ്യവും വെറുപ്പും തല്ലും ഒക്കെയുണ്ടാകും. നമുക്ക് ആ ബന്ധത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ തോന്നും, ജീവിതം അവസാനിപ്പിക്കാൻ തോന്നും, ഡിവോഴ്സ് വേണമെന്ന് തോന്നും. പക്ഷെ അതൊക്കെ സ്നേഹം ആണെന്നും, എന്തൊരു നല്ല പങ്കാളിയെയാണ് നമുക്ക് കിട്ടയതെന്നുമൊക്കെ തിരിച്ചറിയാൻ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം…”

രാവിലെ ഫേസ്ബുക്കിൽ കണ്ട മോട്ടിവേഷൻ വീഡിയോയുടെ കോണ്ടെന്റ് ആണിത്. കുറച്ചു പ്രായമുള്ളൊരു വ്യക്തിയാണ് ഈ വിവരക്കേട് തള്ളി വിടുന്നത്. ഉള്ള നല്ല പ്രായം മുഴുവൻ തല്ലും വെറുപ്പും പേടിയുമൊക്കെ ആയി നരകിച്ചിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞ്, ഇത്രയും വർഷങ്ങൾ മുഴുവൻ ദുരിതങ്ങൾ മാത്രം തന്ന പങ്കാളി നല്ല വ്യക്തി ആണെന്ന് തിരിച്ചറിയും പോലും. കുറെ വർഷങ്ങൾ കഴിയുമ്പോൾ “കഷ്ടപ്പാടൊക്കെ ശീലമായിക്കൊള്ളും” എന്ന് പറയുന്നത് പോലുള്ള മോട്ടിവേഷൻ. ദുരിതങ്ങൾ മുഴുവൻ സഹിച്ചും ഒരു ബന്ധത്തിൽ ഒരു വ്യക്തി തുടരുന്നെങ്കിൽ ഒന്നുകിൽ അതയാളുടെ നിവർത്തികേട് അല്ലെങ്കിൽ തന്നെ കെട്ടിയിട്ടിരിക്കുന്ന ചങ്ങലയെ പ്രണയിക്കുന്ന അടിമയുടെ അവസ്ഥ പോലെ സ്റ്റോക്ഹോം  സിൻഡ്രോം/ ട്രോമ ബോണ്ടിങ്ങ്. ഒരു ഉളുപ്പും ഇല്ലാതെ വന്നിരുന്നു ട്രോമ ബോണ്ടിങ്ങിനെയൊക്കെ സ്നേഹമായി വ്യാഖ്യാനിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു.

ഏറ്റവും അൺഹെൽത്തി ആയ ബന്ധമാണ് ട്രോമ ബോണ്ടിങ്. പങ്കാളിക്ക് ഒരു പ്രാധാന്യവും നൽകാത്ത, ആ ബന്ധത്തിൽ വരുന്ന പ്രശ്നങ്ങൾക്കൊക്കെ കാരണം താനാണെന്ന് പങ്കാളിയെ തോന്നിപ്പിക്കുന്ന, അടിയോ വഴക്കോ എന്തുണ്ടായാലും അതൊക്കെ നടക്കുന്നത് സ്നേഹം കൊണ്ടാണെന്നു പങ്കാളിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകുന്ന അൺഹെൽത്തി ആയിട്ടുള്ള ബന്ധമാണ് ട്രോമ ബോണ്ടിങ്. അടിച്ച് എല്ലൊടിച്ചാലും, പിന്നീട് ഭർത്താവ് വന്നു രണ്ടു പഞ്ചാര വർത്തമാനം പറഞ്ഞാൽ ചില സ്ത്രീകൾ ഭർത്താവിന് പുറകെ പോകുന്നത് കാണാം. ഏട്ടന് സ്നേഹം ഉണ്ട്‌… കള്ള് കുടിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചു പോകുന്നതാണ് എന്ന ന്യായീകരണവും കേൾക്കാം. അതൊക്കെ ട്രോമ ബോണ്ടിങ് എന്ന അവസ്ഥയാണ്. തല അറുത്താലും കാ‍ന്താരി ഏട്ടനെ ചിലപ്പോൾ സപ്പോർട്ട് ചെയ്യും. ഈ ഗതികേടിനെ പ്രോത്സാഹിപ്പിക്കാൻ കുറെ ഉപദേശകരും…

ഇങ്ങനെയൊക്കെ തള്ളിവിട്ട് ടോക്സിറ്റി പ്രോത്സാഹിപ്പിക്കുമ്പോൾ ആ ബന്ധത്തിനുള്ളിൽ ഉള്ള കുഞ്ഞുങ്ങളുടെ ദുരവസ്ഥ കൂടി ഉപദേശകർ ആലോചിക്കണം. അവരെത്ര ബുദ്ധിമുട്ടുന്നുണ്ട് എന്നുകൂടി മനസ്സിലാക്കണം… ഇതുപോലുള്ള ബന്ധങ്ങൾക്കുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന കുഞ്ഞുങ്ങളോളം ദുരിതം പിടിച്ചവർ വേറെ ഇല്ല.

ശരിയാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യർ ഒന്നിച്ചു ജീവിക്കുമ്പോൾ പ്രശ്നങ്ങൾ സ്വഭാവികമാണ്. എന്നുവച്ചു അത് ശാരീരികവും മാനസികവുമായ ഉപദ്രവം ആകുന്നത് സഹിക്കണോ?. വിഡിയോയിൽ മോട്ടിവേഷൻ കൊടുത്ത വ്യക്തി പ്രശ്നങ്ങൾ ഉണ്ടാകാം എന്നല്ല അടിയും വഴക്കും വെറുപ്പും തുടങ്ങി ആത്മഹത്യ ചിന്ത വരെ ഉണ്ടാകാം എന്നാണ്  പറയുന്നത്. അതൊക്കെ സഹിച്ചുകൊണ്ട് അയാളുടെ സ്നേഹം അറിയാൻ എന്തിന് കുറെ വർഷങ്ങൾ കാത്തിരിക്കണം. ഇനിയിപ്പോ പ്രെസെന്റിൽ നന്നായി ജീവിക്കാതെ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞ് നല്ലതാണെന്നു തിരിച്ചറിയാൻ ആ പങ്കാളി ജീവിച്ചിരിപ്പില്ല എങ്കിൽ എന്ത് ചെയ്യും?…

ഒറ്റ നോട്ടത്തിൽ നമുക്ക് തോന്നും ഇതൊക്കെ നിർദ്ദോഷകരമായ വീഡിയോകൾ ആണെന്ന്. പക്ഷെ നമ്മുടെ നാട്ടിലൊക്കെ കോമൺ ആയി വ്യക്തികളെ ആരോഗ്യപരമല്ലാത്ത വിവാഹബന്ധങ്ങളിൽ തളച്ചിടാൻ ഇതുപോലുള്ള ഉപദേശങ്ങളുടെ കൂട്ട് പിടിക്കുന്നത് കാണാറുണ്ട്.

മൈക്ക് കിട്ടിയാൽ  കുറച്ചു വ്യൂസിനും പണത്തിനും വേണ്ടി എന്തും വിളിച്ചു പറയുന്ന കുറെ ഉപദേശകർ… കഷ്ടം എന്നല്ലാതെ എന്ത് പറയാൻ… കുഞ്ഞുങ്ങളെന്നും സമൂഹമെന്നും കുടുംബത്തിന്റെ അന്തസ്സെന്നുമൊക്കെ പറഞ്ഞു പെണ്ണിനെ കെട്ടിയിടുന്ന ഈ വൃത്തികെട്ട ഏർപ്പാടിന് ചുക്കാൻ പിടിക്കുന്ന പണി ഇനിയെങ്കിലും ഇവർക്കൊക്കെ നിർത്തിക്കൂടെ?.

അശ്വതി ജോയ് അറയ്ക്കൽ…

Post Views: 33
3
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

4 Comments

  1. Joyce on January 24, 2025 12:01 AM

    True.
    Agree with you.
    👏👍

    Reply
  2. Suma Jayamohan on January 23, 2025 1:56 PM

    സത്യം
    എൻ്റെ ഒരു കസിൻ 24 വർഷം ഈ അനുഭവത്തിൽക്കൂടി കടന്നുപോയി. ഞങ്ങളെയൊന്നും കാണാനോ Contact ചെയ്യാനോ ാലും. മക്കളില്ലാഞ്ഞതു നന്നായെന്നു മാത്രം.

    Reply
  3. Sunandha Mahesh on February 15, 2024 3:58 PM

    നല്ലൊരു പോസ്റ്റ്‌.. 👍

    Reply
  4. Manasi on February 15, 2024 2:58 PM

    Sathyam 👌👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.