Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ കടിഞ്ഞൂൽ പ്രണയം
അനുഭവം ഓർമ്മകൾ കഥ ജീവിതം പ്രണയം പ്രണയകഥ മത്സരം ബന്ധങ്ങൾ

എന്റെ കടിഞ്ഞൂൽ പ്രണയം

By Chutki ChutkiFebruary 14, 202410 Comments3 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

❤️❤️❤️❤️❤️❤️❤️❤️

എന്റെ പ്രിയനേ

നീ ഇപ്പോൾ എവിടെ ആയിരിക്കും? ഈ ഭൂലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ചുണ്ടിലൊരു മധുര ഗാനത്തിന്റെ ഇരടികൾ നേർത്ത ശബ്ദത്തിൽ മൂളിക്കൊണ്ട് നിന്റെ സന്തത സഹചാരിയായ ഗിറ്റാറും കയ്യിലേന്തി നടപ്പുണ്ടാകുമോ?

കോളേജ് വരാന്തയിൽ ലാബ് എക്സാം കഴിഞ്ഞു വരുമ്പോളാണ് നമ്മൾ ആദ്യമായി പരസ്പ്പരം സംസാരിച്ചത്. ഒരു പക്ഷെ അന്ന് മാത്രമായിരിക്കും നീ എന്നെ ശ്രദ്ധിച്ചിട്ടുള്ളതും.

പക്ഷെ അതിനുമെത്രയോ നാളുകൾ മുൻപേ നീ എന്റെ ഹൃദയത്തിൽ ചേക്കറിയിരുന്നു. ആർട്സ് ഡേയ്ക്ക് നിന്റെ മ്യൂസിക് ബാൻഡ് സ്റ്റേജിൽ കയറിയ നാൾ.. ഗിറ്റാറുമായി നീ…കയറിവന്നത് എന്റെ ഹൃദയത്തിലേക്കും കൂടിയായിരുന്നു.”കഭി അൽവിദ നാ കഹ്‌നാ….”എന്ന് നീ പാടിയത് എന്നോടാണെന്ന്…. എന്നോട് മാത്രമാണെന്ന് ഞാൻ സങ്കൽപ്പിച്ചു. നിന്റെ പാട്ടിൽ ഞാൻ അത്രമേൽ അലിഞ്ഞു പോയിരുന്നു.നിന്റെ ചുരുണ്ട മുടിയും അൽപ്പം ചെരിഞ്ഞുള്ള നിൽപ്പും എന്തിന് നീ ഇട്ടിരുന്ന ജീൻസിന്റെ കളർ വരെ എനിക്കിന്നും മായാത്ത ഓർമ്മകളാണ്. എന്നെ മാത്രം നോക്കിയാണ് പ്രിയനേ നീ നിൻ ഗിറ്റാറിൻ തന്ത്രീകൾ മീട്ടിയതെന്നു ഞാൻ നിനച്ചു. അതിനായിരുന്നു ഞാൻ ഏറെ കൊതിച്ചതും. ആറടി പൊക്കവും കാർവർണ്ണന്റെ നിറവുമുള്ള നിന്നെ എനിക്ക് ഒരുപാടിഷ്ട്ടമായിരുന്നു.

സീനിയർ ആയ നിന്നെ കാണാൻ എനിക്ക് ചാൻസ് കുറവായിരുന്നു. ലൈബ്രറിയുടെ ഇടനാഴികളിൽ നിന്റെ തലവട്ടം കാണുമ്പോൾ എന്റെ ഉള്ളം തുടി ച്ചിരുന്നതെന്തിനാണ്? ഒരു വാക്ക് മിണ്ടാൻ നീ എന്നെ ഒരിക്കലെങ്കിലുമൊന്നു നോക്കാൻ ഞാൻ ആറ്റുനോറ്റ് കാത്തിരുന്ന ആ നാളുകളിലൊരു ദിവസമാണ് ലാബിൽ നിന്നിറങ്ങി വന്നപ്പോൾ നീ എന്നോട് ചിരപരിചിതനെ പോലെ “ഹൌ വാസ് ദി എക്സാം ഫൊർ യു “എന്ന് സൗഹൃദ ഭാവത്തിൽ ചോദിച്ചത്. ഓ… ആ ഒരു നിമിഷം….. സ്വർഗ്ഗം നേടിയ സന്തോഷമായിരുന്നു എനിക്ക്. പുറമെ ഞാൻ വളരെ കാഷ്വൽ ആയിആണ് നിന്നോട് അന്ന് സംസാരിച്ചതെങ്കിലും ഉള്ളിൽ ആഹ്ലാദത്തിരമാല അലതല്ലുകയായിരുന്നു.

എന്തെല്ലാം സ്വപ്നങ്ങളാണ് ഞാനന്ന് നെയ്തു കൂട്ടിയതെന്നറിയാമോ നിനക്ക്.? സ്വപ്നങ്ങൾക്ക് അതിർ വരമ്പുകളില്ലല്ലോ . ഒരിക്കലും നടക്കില്ലെന്നറിയാമെങ്കിലും ആ സ്വപ്‌നങ്ങൾ ഞാൻ നെഞ്ചേറ്റി ലാളിച്ച എന്റെ ഏറ്റവും കാതരമായ വിചാ രങ്ങൾ ആയിരുന്നു.

എനിക്ക് വേണ്ടി മാത്രം പാടുന്ന നീ… പരസ്പ്പരം വിരൽ കോർത്തു തോളോട് തോൾ ചേർന്ന് ആ വാകമരച്ചുവട്ടിലൂടെ നടന്നു നീങ്ങുന്ന നമ്മൾ.. നിന്റെ കൈക്കുമ്പിളിൽ എന്റെ കവിളുകൾ… നിന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഞാൻ… എന്റെ മടിയിൽ കിടക്കുന്ന നിന്റെ മുടിയിഴകളെ തലോലിച്ചു നിന്റെ മൂർദ്ധാവിൽ മൃദു ചുംബനം നൽകുന്ന ഞാൻ… അങ്ങിനെയങ്ങിനെ നൂറായിരം കിനാവുകൾ. ഞാനും നീയും മാത്രമായ ആ പ്രണയലോകത്തു വിരാജിക്കുകയായിരുന്നു ഞാൻ. എല്ലാ ദിവസവും നിന്നെ കാണുമ്പോൾ നിന്നോട് എന്തെങ്കിലും സംസാരിക്കണം എന്നും അങ്ങനെ കത്തിയടിച്ച് കൂട്ടായി ഒടുവിൽ എന്റെ പ്രണയം നിന്നോട് വെളിപ്പെടുത്തണമെന്നും കനവ് കണ്ടിരുന്നെങ്കിലും ഒരിക്കൽ പോലും അതിന് എനിക്ക് ധൈര്യമുണ്ടായില്ല എന്നതാണ് സത്യം.

നിനക്ക് വേണ്ടി മാത്രം ഞാൻ അണിഞ്ഞൊരുങ്ങിയിരുന്ന ആ നാളുകൾ.നിന്റെ വിദൂര സാമീപ്യം പോലും എന്റെ മനസ്സിൽ വികാര വേലിയേറ്റങ്ങൾ സൃഷ്ട്ടി ച്ചിരുന്നു. പ്രണയിക്കുമ്പോൾ നാം ഈ ലോകത്തെ തന്നെ മറക്കുന്നു. അഥവാ ഈ ലോകം 2 പേരിൽ ചുരുങ്ങുന്നു. പ്രണയനഷ്ടമോ തീരാ വ്യഥയും.

നിന്റെ ഫൈനൽ ഇയർ ലാസ്റ്റ് ഡേ.. കോളേജ് വരാന്തകളിൽ നിന്റെ നിഴൽ ഇനിയുണ്ടാവില്ല… ആർട്സ് ഡേകളിൽ നിന്റെ മധുരസ്വര വീചികൾ ഒഴുകില്ല … നിന്റെ ഗിറ്റാറിന്റെ തന്ത്രികളും മുഴങ്ങില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളനാവാതെ ഞാൻ ഉരുകി. നീ മിക്കവാറും ഹയർ സ്റ്റഡീ സിന് സ്റ്റേറ്റ്സി

ലേക്ക് പോകുമെന്ന്‌ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞു. എവിടെ ആണെങ്കിലും നിനക്ക് നല്ലതുമാത്രം വരട്ടെ എന്ന് മൂകമായി പ്രാർത്ഥിക്കാൻ മാത്രമേ അപ്പൊഴെനിക്ക് കഴിയുമായിരുന്നുള്ളൂ.

വർഷങ്ങൾ എത്ര കഴിഞ്ഞാലും ഗിറ്റാറിന്റെ ഈണം കേൾക്കുമ്പോൾ… അൽവിദ നാ കഹ്‌നാ.. എന്ന ഈരടികൾ കേൾക്കുമ്പോൾ.. നിന്റെ നിറവും നിന്റെ അതേ പൊക്കവും ചുരുണ്ട മുടിയുമുള്ളവരെ കാണുമ്പോൾ എന്റെ ഹൃദയം ഒരു നിമിഷം പിടക്കുന്നതെന്തിനാണ്. ഞാൻ ആശിച്ചപോലെ കൈകോർത്തു പിടിച്ചു ക്യാമ്പസ്‌ മരങ്ങൾക്കിടയിലൂടെ മുട്ടിയിരുമ്മി നടന്നില്ലെങ്കിലും… ഞാൻ ആശിച്ചപോലെ കണ്ണിൽ കണ്ണിൽ നോക്കി കിന്നാരം പറഞ്ഞില്ലെങ്കിലും പ്രിയനേ ഇന്നുമെൻ പ്രണയം നിനക്കായ്‌ തുടിക്കുന്നു.

❤️❤️❤️

Picture courtesy

Google.

IMG-20240213-WA0083❤️❤️❤️

Post Views: 23
3
Chutki Chutki

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരുവൾ. എഴുത്തും വായനയും സിനിമയും യാത്രയും ഇഷ്ട്ടം.

10 Comments

  1. Sunandha Mahesh on February 19, 2024 7:05 PM

    ഒരു കലാലയ പ്രേമം.. 👍അതിനൊരു പ്രത്യേക ഭംഗിയാണ് 😍

    Reply
  2. Silvy on February 14, 2024 2:42 PM

    വീണ്ടും പ്രേമിക്കാൻ തോന്നുന്നു😄😘😘😘

    Reply
    • Chutki Chutki on February 14, 2024 6:23 PM

      😄😄🥰പ്രേമം….. നിത്യ പ്രേമം!!!

      Reply
  3. Sajna on February 14, 2024 12:08 PM

    സൂപ്പർ ❤️

    Reply
    • Chutki Chutki on February 14, 2024 1:12 PM

      Thanks dear!🤗❤

      Reply
    • Chutki Chutki on February 14, 2024 6:22 PM

      Thank you dear!

      Reply
  4. Nafs nafs on February 14, 2024 11:25 AM

    Aish……👌👌👌💞💞💞💞💞

    Reply
    • Chutki Chutki on February 14, 2024 1:13 PM

      🤗🤗😍😍

      Reply
  5. ramsinas on February 14, 2024 11:22 AM

    നല്ലൊരു പ്രണയം nice

    Reply
    • Chutki Chutki on February 14, 2024 1:14 PM

      സന്തോഷം. സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.