🌹🌹🌹🌹🌹🌹 എന്നത്തേയും പോലെ അന്നും ഭർത്താവിനും മകനുമുള്ള ലഞ്ച് ബോക്സ് പാക്ക് ചെയ്തു ഡൈനിംഗ്ടേബിളിൽ വച്ച ശേഷം ഒന്ന് വിശ്രമിക്കാനായി അവൾ മൊബൈലുമായി സോഫയിലേക്ക് ചാഞ്ഞിരുന്നു. കുറെയധികം ഫ്രണ്ട് റിക്വസ്റ്റ് കൾ വന്നു കിടപ്പുണ്ട് fb യിൽ. കഴിഞ്ഞ ദിവസം ഒരു പ്രണയ കവിത പാടിയ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തൊട്ടു തുടങ്ങിയതാണ് ഈ റിക്വസ്റ്റ് കളുടെ കുത്തൊഴുക്ക്. അല്ലെങ്കിലും നാൽപ്പതുകളിൽ എത്തിയ സ്ത്രീകൾ സോഷ്യൽ മീഡിയയിൽ അൽപ്പം bold ആയ topic സംസാരിച്ചാൽ പിന്നെ കമന്റ് കളുടെ പ്രവഹമായിരിക്കും. സ്മാർട്ട് ഫോണിലൂടെ അവളുടെ വിരലുകൾ ചലിക്കുന്നതിനിടയിൽ കൗമാരക്കാരനായ മകൻ റെഡി ആയി വന്നു. “രൂപൻ, ഇന്നല്ലേ നിന്റെ ടീമിന്റെ ഫൈനൽ? ഗുഡ് ലക്ക്! “അങ്കം ജയിച്ചു വാ മക്കളെ ” അവളുടെ തഗ് ഡയലോഗ് കേട്ടപ്പോൾ രൂപന്റെ വക ഒരു മുത്തം അവളുടെ കവിളിൽ. കോളേജ് ബാസ്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ ആണ് രൂപൻ. മകന് ഒരു hi fi…
Author: Chutki Chutki
പലതരം ഒബ്സെഷനുകൾ ഉള്ളവരെ നമുക്ക് ചുറ്റും കാണാമല്ലോ. ചിലർ അമിത വൃത്തിയുള്ളവർ.. മറ്റ് ചിലർ… പെർഫെക്ഷനിസ്റ്റുകൾ… ഇനിയും ചിലർ റിലീജിയനെക്കുറിച്ച് ഒബ്സെഷൻ ഉള്ളവർ.. അക്കൂട്ടത്തിൽ ഒരു കക്ഷിയാണ് ഞാനും. നമുക്ക് സ്വന്തമായുള്ളത് “ഒബ്സെഷൻ എബൌട്ട് time ” ആണ്. 😄☺️ എന്താണിതിന്റെ കുഴപ്പങ്ങൾ എന്ന് പറയാം. നമ്മൾ എല്ലായ്പോഴും സമയത്തെക്കുറിച്ച് ഓവർ concerned ആയിരിക്കും. നഷ്ടപ്പെട്ടു പോകുന്ന… കഴിഞ്ഞു പോകുന്ന സമയത്തേക്കുറിച്ച് വ്യാകുലരായിരിക്കും. എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തു ആ സമയത്തിനുള്ളിൽ തീർക്കണം എന്ന നിർബന്ധ ബുദ്ധി യുള്ളവർ ആയിരിക്കും. ഇങ്ങനെ കഴിഞ്ഞു പോകുന്ന സമയത്തേക്കുറിച്ചു ഏറെ ടെൻഷനടിക്കുന്നവരെ Chrono phobic എന്ന് പറയാറുണ്ട് എന്ന് ഗൂഗിൾ ചേട്ടൻ ഉവാച!!! എന്നെ സംബന്ധിച്ചു സമയം ഒട്ടും പാഴാക്കി കളയാൻ പാടില്ല. സമയം അമൂല്യമാണ് എന്നത് വളരെ ആഴത്തിൽ ഉറച്ചുപോയ ഒരു വിശ്വാസമാണ്. So മാക്സിമം time utilization എന്ന വിചാരമാണ് എല്ലായ്പോഴും എന്റെ പ്രവർത്തികളെ നിയന്ത്രിക്കുന്നത്. സമയ നിഷ്ഠ അതൊരു…
❤️❤️❤️❤️❤️❤️❤️❤️ എന്റെ പ്രിയനേ നീ ഇപ്പോൾ എവിടെ ആയിരിക്കും? ഈ ഭൂലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ചുണ്ടിലൊരു മധുര ഗാനത്തിന്റെ ഇരടികൾ നേർത്ത ശബ്ദത്തിൽ മൂളിക്കൊണ്ട് നിന്റെ സന്തത സഹചാരിയായ ഗിറ്റാറും കയ്യിലേന്തി നടപ്പുണ്ടാകുമോ? കോളേജ് വരാന്തയിൽ ലാബ് എക്സാം കഴിഞ്ഞു വരുമ്പോളാണ് നമ്മൾ ആദ്യമായി പരസ്പ്പരം സംസാരിച്ചത്. ഒരു പക്ഷെ അന്ന് മാത്രമായിരിക്കും നീ എന്നെ ശ്രദ്ധിച്ചിട്ടുള്ളതും. പക്ഷെ അതിനുമെത്രയോ നാളുകൾ മുൻപേ നീ എന്റെ ഹൃദയത്തിൽ ചേക്കറിയിരുന്നു. ആർട്സ് ഡേയ്ക്ക് നിന്റെ മ്യൂസിക് ബാൻഡ് സ്റ്റേജിൽ കയറിയ നാൾ.. ഗിറ്റാറുമായി നീ…കയറിവന്നത് എന്റെ ഹൃദയത്തിലേക്കും കൂടിയായിരുന്നു.”കഭി അൽവിദ നാ കഹ്‌നാ….”എന്ന് നീ പാടിയത് എന്നോടാണെന്ന്…. എന്നോട് മാത്രമാണെന്ന് ഞാൻ സങ്കൽപ്പിച്ചു. നിന്റെ പാട്ടിൽ ഞാൻ അത്രമേൽ അലിഞ്ഞു പോയിരുന്നു.നിന്റെ ചുരുണ്ട മുടിയും അൽപ്പം ചെരിഞ്ഞുള്ള നിൽപ്പും എന്തിന് നീ ഇട്ടിരുന്ന ജീൻസിന്റെ കളർ വരെ എനിക്കിന്നും മായാത്ത ഓർമ്മകളാണ്. എന്നെ മാത്രം നോക്കിയാണ് പ്രിയനേ നീ നിൻ ഗിറ്റാറിൻ…
ചില മൗനങ്ങൾ അസ്വസ്ഥയുടെ കനൽ കോരിയിടുന്നതെന്തു കൊണ്ടാണ്? ചില മൗനങ്ങൾ ഏതാനും മണിക്കൂറുകൾ പോലും നമുക്ക് അസ്സഹനീയമായി തോന്നുന്നത് എന്തുകൊണ്ടാണ്? ചില മൗനങ്ങൾ മനസ്സിന്റെ ഒരു കോണിൽ ഉമിത്തീ പോലെ നീറുന്നതെന്തു കൊണ്ടാണ്? 100പീസ് ജിഗ്സൗ പസ്സിൽ ശ്രദ്ധയോടെ ചെയ്യുന്ന കുട്ടിക്ക് അവസാനത്തെ..100മത്തെ പീസ് കാണാതെ പോയാൽ തോന്നുന്ന അപൂർണ്ണത പോലെ ചില മൗനങ്ങൾ നമ്മിൽ ശൂന്യതയുടെ വിടവ് സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണ്? മൗന വല്മീകത്തിലെ ചെറു ചലനങ്ങൾ പോലും നമുക്കത്രമേൽ പ്രിയമായതു കൊണ്ടാണ്. മറഞ്ഞിരിക്കുന്ന വാചാലത നമ്മുടെ അസ്ഥി ത്വത്തിന്റെ തന്നെ ഭാഗമായതുകൊണ്ടാണ്. നമ്മൾ കേൾക്കാൻ കൊതിക്കുന്ന വാചാലത നമുക്കത്രമേൽ പ്രാണനായതുകൊണ്ടാണ്. ♥️♥️♥️♥️♥️
