🌹🌹🌹🌹🌹🌹
എന്നത്തേയും പോലെ അന്നും ഭർത്താവിനും മകനുമുള്ള ലഞ്ച് ബോക്സ് പാക്ക് ചെയ്തു ഡൈനിംഗ്ടേബിളിൽ വച്ച ശേഷം ഒന്ന് വിശ്രമിക്കാനായി അവൾ മൊബൈലുമായി സോഫയിലേക്ക് ചാഞ്ഞിരുന്നു. കുറെയധികം ഫ്രണ്ട് റിക്വസ്റ്റ് കൾ വന്നു കിടപ്പുണ്ട് fb യിൽ. കഴിഞ്ഞ ദിവസം ഒരു പ്രണയ കവിത പാടിയ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തൊട്ടു തുടങ്ങിയതാണ് ഈ റിക്വസ്റ്റ് കളുടെ കുത്തൊഴുക്ക്. അല്ലെങ്കിലും നാൽപ്പതുകളിൽ എത്തിയ സ്ത്രീകൾ സോഷ്യൽ മീഡിയയിൽ അൽപ്പം bold ആയ topic സംസാരിച്ചാൽ പിന്നെ കമന്റ് കളുടെ പ്രവഹമായിരിക്കും. സ്മാർട്ട് ഫോണിലൂടെ അവളുടെ വിരലുകൾ ചലിക്കുന്നതിനിടയിൽ കൗമാരക്കാരനായ മകൻ റെഡി ആയി വന്നു.
“രൂപൻ, ഇന്നല്ലേ നിന്റെ ടീമിന്റെ ഫൈനൽ?
ഗുഡ് ലക്ക്!
“അങ്കം ജയിച്ചു വാ മക്കളെ ”
അവളുടെ തഗ് ഡയലോഗ് കേട്ടപ്പോൾ രൂപന്റെ വക ഒരു മുത്തം അവളുടെ കവിളിൽ. കോളേജ് ബാസ്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ ആണ് രൂപൻ.
മകന് ഒരു hi fi യും കൊടുത്തു അവനെ യാത്രയാക്കിയപ്പോൾ അവന്റെ കണ്ണുകൾ പോരാട്ടവീര്യം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.
ഫ്ലാറ്റ് ജീവിതം വല്ലാതെ മടുത്തു തുടങ്ങിയപ്പോൾ ആണ് അവൾ സോഷ്യൽ മീഡിയയിൽ സജീവമാകാൻ തീരുമാനിച്ചത്. അവൾക്ക് അതിലൂടെ നല്ല കുറേ സുഹൃത്തുക്കളെ കിട്ടി. അവരുമായി ആശയപരമായ ചർച്ചകളിൽ മുഴുകുന്നതും കഥകളും കവിതകളും പങ്കുവയ്ക്കുന്നതും അവൾ പതുക്കെ ആസ്വദിച്ചു തുടങ്ങിയിരുന്നു.
മകൻ പോയിക്കഴിഞ്ഞപ്പോൾ അവൾ തനിക്കു തലേ നാൾ വന്ന ഫ്രണ്ട് റിക്വസ്റ്റ് കൾ ഓരോന്നായി പരിശോധിച്ച് തുടങ്ങി. അപ്പോഴാണ് അവരിൽ ഒരാൾ messenger ലും message അയച്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
“Hi സ്മിത, തന്നെ ഞാൻ എവിടെയോ വച്ചു കണ്ടിട്ടുള്ളത് പോലെ…”
ഇതായിരുന്നു അയാളുടെ മെസ്സേജ്. തനി പൂവാലൻ തന്നെ. പഴയ നമ്പറുമായി ഇറങ്ങിയിരിക്കുന്നു എന്ന് ഉള്ളിൽ ചിരിച്ചു കൊണ്ടാണ് ആ മെസ്സേജ് ൽ അവൾ ക്ലിക്ക് ചെയ്തത്.
ഒപ്പം തന്നെ അയാളുടെ പ്രൊഫൈലിൽ കയറി ഒരു ക്വിക് ഗ്ലാൻസ്. ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്യുന്നതിന് മുൻപുള്ള പ്രൊഫൈൽ ചെക്കിങ് അവളുടെ പതിവാണ്. പ്രശ്നക്കാർ ആണോ ഫേക്ക് ഐഡി ആണോ എന്നൊക്കെ അറിയാൻ. പ്രൊഫൈൽ നോക്കിയപ്പോൾ, കൊള്ളാലോ ഇയാൾ ഒരു കവിയാണ്. 2 book ഒക്കെ പബ്ലിഷ് ചെയ്തിട്ടുണ്ട്! അതിൽ ഒരു ബുക്കിന്റെ കവർ page ആണ് പ്രൊഫൈലിന്റെ കവർ ചിത്രം. പെട്ടന്നാണ് അയാൾ ഓൺലൈൻ ആയതും voice message അയച്ചതും. അവൾ voice message ക്ലിക്ക് ചെയ്തപ്പോൾ കേട്ട ശബ്ദത്തിന് എന്തൊരു ഗാംഭീര്യം.
“സ്മിത താൻ എവിടെയാണ് താമസിക്കുന്നത്? തന്റെ വീഡിയോ കണ്ടു വളരെ genuine. കൂൾ!
തന്റെതായ സ്റ്റൈലിൽ വളരെ സുന്ദരമായിട്ടാണ് താൻ അത് ചെയ്തിരിക്കുന്നത്. I like it very much”.
Meassanger ലൂടെ ഒഴുകിവന്ന ശബ്ദത്തിൽ അവൾക്ക് കൗതുകം തോന്നി. മുഖവുരയൊന്നും കൂടാതെ വളരെ ഫ്രീ ആയി ഉള്ള സംഭാഷണം. ആത്മവിശ്വാസം തുളുമ്പുന്ന സംസാരരീതി. മനസ്സിൽ ഇങ്ങനെ തോന്നിയെങ്കിലും അവൾ പുറമെ ഗൗരവം നടിച്ചു. വളരെ ഫോർമൽ ആയി thanks പറഞ്ഞു സംസാരിച്ചു. സ്വയം പരിചയപ്പെടുത്തിയ അയാൾ താൻ എവിടെ ആണ് വർക്ക് ചെയ്യുന്നതെന്നും മറ്റും പറഞ്ഞു. ആ സംസാരം അവിടെ അവസാനിച്ചു.
രാത്രി fb യിൽ സ്ക്രോൾ ചെയ്തുനോക്കുന്നതിനിടയിൽ അവൾ വീണ്ടും അയാളുടെ പ്രൊഫൈലിൽ കയറി പഴയ പോസ്റ്റ്‌കൾ ഒക്കെ നോക്കിതുടങ്ങി.
അയാൾ നഗരത്തിലെ സാഹിത്യകാരന്മാർക്കിടയിൽ പോപ്പുലർ ആണെന്നവൾക്ക് മനസ്സിലായി. അൽപ്പം താഴേക്കു സ്ക്രോൾ ചെയ്തപ്പോൾ അയാൾ ഒരു കവിത ആലപിക്കുകയാണ്. അസാധ്യമായ ഫീൽ ഓടെ. ഉച്ചസ്ഥായിൽ എത്തുമ്പോഴും സ്വരത്തിനു അൽപ്പം പോലും ഇടർച്ചയില്ല. പ്രണയവിരഹം ആണ് കവിതയിൽ.അയാളുടെ ആലാപനം തന്റെ ആത്മാവിന്റെ അന്തരാള ങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതുപോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്. പ്രണയത്തിന്റെ സുഖവും. നീറ്റലും തുടിക്കുന്ന വരികൾ. വിരഹത്തിന്റെ അഗാധതയിലേക്ക് നമ്മെയും പിടിച്ചു വലിക്കുന്നത് പോലെ ഭാവതീവ്രമായിട്ടായിരുന്നു അയാൾ കവിത ചൊല്ലിയത്. ഉജ്ജ്വലം എന്ന് മനസ്സിൽ കോറിയിട്ടുകൊണ്ട് അവൾ വീണ്ടും സ്ക്രോൾ ചെയ്തപ്പോൾ ഒരു പോഡ് cast ന്റെ link കണ്ടു.അയാൾ ഒരു ക്ലാസ്സിക് സ്റ്റോറി വായിക്കുകയാണ്. അവൾ ഒറ്റ ഇരുപ്പിൽ 1മണിക്കൂർ ഉള്ള ആ ഓഡിയോ കേട്ടു തരിച്ചിരുന്നു പോയി. പ്രണയവും കാമവും ഒക്കെ പ്രതിപാദിക്കുന്ന ചൂടൻ സീനുകളുള്ള ഒരു റഷ്യൻ നാടോടിക്കഥ ആയിരുന്നു അത്. ദൈവമേ ഇയാളുടെ ശബ്ദത്തിന് എന്തോ ഒരു ആകർഷണ ശക്തിയിലുണ്ട്. നേരം പാതിരാവായിരിക്കുന്നു. ഇനിയും വൈകിയാൽ രാവിലത്തെ അടുക്കള കാര്യങ്ങൾ ഒക്കെ കുളമാവും. മൊബൈൽ തലയിണക്കടിയിൽ വച്ചു അവൾ കിടന്നു.
പിറ്റേന്ന് രാവിലെ പതിവ് വീട്ടു ജോലികൾ ഒക്കെ കഴിഞ്ഞു ഫോൺ കയ്യിലെടുക്കാൻ അവൾക്ക് പതിവിലും കവിഞ്ഞ ഒരു തിടുക്കം ഉണ്ടായിരുന്നു. അയാളുടെ message ഉണ്ടാവുമോ? പ്രതീക്ഷിച്ച പോലെ തലെ ദിവസത്തെ അതേ സമയത്തു അയാൾ ഓൺലൈൻ എത്തി. തലേന്ന് രാത്രി അയാളുടെ പ്രൊഫൈൽ ചെക്ക് ചെയ്ത കാര്യവും കവിത കേട്ട കാര്യവും ഒക്കെ പറഞ്ഞു ആയാളെ അഭിനന്ദിച്ചപ്പോൾ അയാൾക്ക് തികഞ്ഞ നിസ്സംഗത. അത് അയാളോടുള്ള അവളുടെ ആരാധന വർധിപ്പിച്ചു. അന്ന് അവർ വായിച്ച പല പുസ്തകങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചു. ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ അവർ ഡെയിലി chat ചെയ്യുന്ന സുഹൃത്തുക്കളായി മാറിയിരുന്നു.
കവിത എഴുത്തും ആലാപനവും മാത്രമല്ല നാടക അഭിനയവും അയാൾക്ക് നന്നായി വഴങ്ങുമെന്ന് അയാളുടെ പോസ്റ്റ് കളിൽ നിന്നും അവൾ മനസ്സിലാക്കി. കൈവക്കുന്ന ഏതു മേഖലയിലും അത്യു ഗ്ര പ്രകടനം കാഴ്ചവെക്കുന്ന ഒരു അനുഗ്രഹീത കലാകാരൻ ആയിരുന്നു അയാൾ. ഇത്രയധികം ടാലെന്റെഡ് ആയ ഒരു വ്യക്തിയുമായി ചങ്ങാത്തത്തിൽ ആയതിൽ അവൾക്ക് തെല്ലഭിമാനം തോന്നിയിരുന്നു.
അവളുടെ ചെറിയ കവിതാ സാഹസങ്ങൾ അയാൾ തിരുത്തിക്കൊടുത്തു. എങ്ങനെ കൂടുതൽ നന്നാക്കാം എന്നതിന് വ്യക്തവും കൃത്യവുമായ നിർദേശങ്ങൾ നൽകി.
നഗരത്തിൽ നടക്കുന്ന ഒട്ടുമിക്ക സാഹിത്യമേള കളിലും അയാൾ സജീവ സാന്നിധ്യമായിരുന്നു. അങ്ങിനെ ഒരു ദിവസം ചാറ്റ് ചെയ്തു പിരിയാൻ നേരം അയാൾ പറഞ്ഞു.
“സ്മിത തനിക്കു ഞാൻ നാളെ ഒരു സർപ്രൈസ് തരും.” അതുകേട്ടു അവളുടെ ഹൃദയം ശക്തിയായി മിടിച്ചു. പിറ്റേ ദിവസം ഫെബ്രുവരി 14 ന് പതിവ് സമയത്തു അയാൾ ഓൺലൈൻ എത്തി. സർപ്രൈസ് എന്തെന്നറിയാൻ അവൾ ആകാംക്ഷയോടെ കാത്തിരുന്നപ്പോൾ അയാൾ മൊബൈൽന്റെ അങ്ങേതലക്കൽ നിന്നും അയാളുടെ ശബ്ദം. “ഇന്ന് ഞാൻ ഒരു പാട്ട് പാടുന്നു
ഇത് തനിക്കു വേണ്ടി മാത്രം ആണ്.തനിക്കു മാത്രം.”
Messenger chat ലൂടെ ആ ഗാന ധാര അനുസ്യൂതം ഒഴുകിവന്നു. ആ മാസ്മര നാദത്തിൽ അവൾ സ്വയം മറന്നു. ഇന്ന് വരെ ഇങ്ങനെ ഒന്നുണ്ടായിട്ടില്ല… ആരും ഇങ്ങനെയൊന്നും തനിക്കു വേണ്ടി ചെയ്തിട്ടില്ല. പ്രണയാർദ്രമായ വരികളുള്ള ആ ഗാനം കഴിഞ്ഞപ്പോഴേക്ക് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. താൻ ഏതോ കാല്പനിക ലോകത്തു എത്തിയത് പോലെ തോന്നി അവൾക്കപ്പോൾ. ഇത്രമാത്രം ആഴത്തിൽ മറ്റൊന്നും നാളിതുവരെ തന്റെ ആത്മാവിൽ ചലനം ഉണ്ടാക്കിയിട്ടില്ല എന്ന് അവൾ തിരിച്ചറിഞ്ഞു.
“Am I falling in love?That too at the age of 42!!”
അവൾ സ്വയം ചോദിച്ചു. ”
ഓ its superb ”
എന്ന് പറഞ്ഞു കൊണ്ട് ആദ്യം phone വച്ചതു അവളായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ എങ്ങിനെ കടന്നുപോയെന്നു അവൾക്കറിയില്ല. അയാളുടെ ഓരോ ശബ്ദ സന്ദേശങ്ങളിലും സ്നേഹവും കരുതലും തുളുമ്പിയിരുന്നു. ഇതിനിടയിൽ എപ്പോഴോ അയാൾ അവളെ തനിക്കു വളരെ ഇഷ്ട്ടമായെന്നും ഇതുപോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ലെന്നും പറഞ്ഞപ്പോൾ അക്ഷർത്ഥത്തിൽ അവൾ കോരിത്തരിച്ചുപോയി.
മറ്റൊരിക്കൽ അയാൾ അവൾക്കായി കുറിച്ചത് Rumi യുടെ കവിതാ ശകലം ആയിരുന്നു.
“Lovers dont finally meet somewhere.
They are in each other all along”.
അവൾ വൈകിവന്ന പ്രണയം സമ്മാനിച്ച ഉന്മാദത്തിൽ ആയിരുന്നു. ഇടക്കെപ്പോഴോ തന്റെ ഈ പോക്ക് എങ്ങോട്ടാണെന്ന് ഒരു നിമിഷം ചിന്തിച്ചുവെങ്കിലും അയാൾ നീട്ടിയ പ്രണയം അവൾക്ക് തിരസ്‌ക്കരിക്കാൻ ആവുമായിരുന്നില്ല. അയാളോട് ചാറ്റ് ചെയ്യാത്ത ഒരു ദിവസം അവൾക്ക് സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല.
പെട്ടെന്നൊരു നാൾ അയ്യാളുടെ മെസ്സേജസ് നിലച്ചു. ഓൺലൈൻ ൽ ആയാളെ കാണാതായി. അങ്ങോട്ട് അയക്കുന്ന മെസ്സേജസ് ന് ഒരു മറുപടിയുമില്ല. നീല ടിക്ക് വീഴാത്ത മെസ്സേജുകൾ തുടർന്നപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ഏഴ് ദിവസത്തിന് ശേഷം അയാൾ വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. എവിടെ ആയിരുന്നു ഇത്രനാൾ എന്ന ചോദ്യത്തിന് പെട്ടന്ന് ഒരു ബിസിനസ് ടൂർ വന്നെന്നും വിദേശത്തായിരുന്നെന്നും ആയിരുന്നു അയാളുടെ മറുപടി. ഏഴു ദിവസം ഏഴു യുഗം പോലെ ആയിരുന്നു തനിക്കെന്നു അവൾ പറഞ്ഞപ്പോൾ അയാൾ പ്രതികരണം ഒരു ചിരിയിൽ ഒതുക്കി.
പിന്നീടുള്ള നാളുകളിലെ ചാറ്റിങ് ൽ അവൾ തൃപ്തയായിരുന്നില്ല. അയാൾ തന്നിൽ നിന്നും അകലുന്നു വെന്ന തോന്നൽ. അതവൾ തുറന്ന് പറഞ്ഞപ്പോൾ അയാളുടെ മറുപടി അവളെ ഞെട്ടിക്കുന്നതായിരുന്നു.
തനിക്കു ഒരുപാട് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നും അതിലൊരാൾ മാത്രമാണ് അവളെന്നും പൂന്തോട്ടത്തിലെ പൂക്കളുടെ തേൻ നുകരാൻ എത്തുന്ന കരിവണ്ടിന്റെ മനസ്സാണ് തനിക്കെന്നും അയാൾ വളരെ നി സംഗതയോടെ പറഞ്ഞതുകേട്ട് അവൾക്ക് ഭൂമി കീഴ്മേൽ മറിയുന്നതു പോലെ തോന്നി.സോഷ്യൽ മീഡിയയിൽ അയാൾ നടത്തിയ “ഫിഷിങ്ങിൽ വീണുപോയ ഒരു ഇര മാത്രമായിരുന്നു താൻ എന്ന നഗ്നസത്യം അവൾ വേദനയോടെ തിരിച്ചറിഞ്ഞു. രാത്രി മുഴുവൻ തേങ്ങി കരഞ്ഞു തളർന്നു ഉറങ്ങിയ അവൾ പിറ്റേന്ന് എണീറ്റത് തെളിഞ്ഞ മനസ്സോടെ ആയിരുന്നു. ഫോൺ കയ്യിലെടുത്തു fb ഓപ്പൺ ചെയ്തു അവൾ അയാളുടെ പേര് ആദ്യം അൺഫ്രണ്ട് ചെയ്തു. പിന്നെ ബ്ലോക്ക് option നിലും ക്ലിക്ക്ചെ ചെയ്തു . ഇനി ഈ fb വേൾഡ് ൽ തനിക്ക് അയാൾ വേണ്ടെന്നു സ്വയം അടിവരയിട്ട് പറഞ്ഞു.
#വൈകി വന്ന പ്രണയം


6 Comments
അതേ…..ചതി ക്കുഴികളിൽ വീണു പോകാൻ സാധ്യത ഏറെയുണ്ട്.
വായനക്ക് നന്ദി Joyce. ☺️
ശുഭപര്യവസായിയാവുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. Sad… എന്തായാലും കഥ ഗംഭീരമായി. നല്ല ഭാഷ 👌👌
സന്തോഷം വായനക്കു നന്ദി. സ്നേഹം. ☺️.
online ചങ്ങാത്തത്തിലെ കള്ളനാണയങ്ങളെ കുറിച്ച് നന്നായി എഴുതി.
👍
നല്ലെഴുത്ത്❤️👌🌹
സന്തോഷം .സുമ ❤️വായനക്ക് നന്ദി ☺️