Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 9
കഥ ജീവിതം തുടർക്കഥ / സീരീസ് പ്രചോദനം പ്രണയം വിവാഹം വീട് സ്ത്രീ സൗഹൃദം

മരണം തന്ന തിരിച്ചറിവ് 9

By മുറുകൊടുങ്ങല്ലൂർFebruary 15, 2024Updated:February 19, 2024No Comments3 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ്: 9

അന്ന് വീട്ടിൽ എത്തിയ ഞാൻ രാത്രി ഒരുപാട് ആലോചിച്ചു. എനിക്ക് വന്ന മാറ്റങ്ങൾ. എന്റെ മക്കൾ, ഷാനുക്ക, എന്നെ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ കുടുംബം അവരെയെല്ലാം വെച്ച് അളക്കുമ്പോൾ മുത്തുവിനായിരുന്നു മുൻഗണന.

എല്ലാം തീരുമാനിച്ച ഞാൻ മുത്തുവിനെ വിളിച്ച് നാളെ കാണാം, അപ്പോൾ തീരുമാനം എടുക്കാം എന്നു പറഞ്ഞു ഫോണ് വെച്ചു.

പിറ്റേന്ന് ഓഫിസിൽ കുറച്ച് ജോലി കൂടുതൽ ഉള്ളത് കൊണ്ട് വരാൻ വൈകും എന്നു പറഞ്ഞാണ് ഓഫിസിൽ പോയത്. ഓഫിസിൽ നിന്ന് ഇറങ്ങിയ ഞാൻ ഞങ്ങൾ സ്ഥിരം കാണുന്ന പാർക്കിലെ ബെഞ്ചിൽ അവനെയും കാത്തിരുന്നു. അല്പം കഴിഞ്ഞപ്പോൾ അവൻ വന്നു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു,

“എന്താ നിന്റെ തീരുമാനം.”

“മുത്തു, 2 മക്കളുടെ ഉമ്മയായ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ അവരുടെ ഭാവി, കല്യാണം പോലും കഴിയാത്ത എന്റെ അനിയത്തിമാരുടെ ഭാവി, എന്റെ ഭർത്താവ് ഇവരെക്കെ എന്നെ ശപിക്കില്ലേ, അതെല്ലാം പോട്ടെ എന്ന് വെച്ച് ഞാൻ നിനക്കൊപ്പം വന്നാൽ നാളെ ഞാൻ നിനക്കൊരു ബാധ്യത ആണെന്ന് തോന്നിയാൽ ഞാൻ എങ്ങോട്ട് പോകും. അതെല്ലാം ഓർക്കുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട്.”

“എനിക്കൊപ്പം വന്നു കഴിഞ്ഞാൽ നീ എനിക്കൊരിക്കലും ബാധ്യത ആകില്ല, അങ്ങിനെ ആണെങ്കിൽ എനിക്ക് നിന്നെ എപ്പഴേ ഉപേക്ഷിക്കാമായിരുന്നു” എന്നും പറഞ്ഞ് അവൻ എന്നെ ചേർത്ത് പിടിച്ചു.

അവന്റെ ആ വാക്കുകൾ വിശ്വസിച്ച ഞാൻ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കുറച്ച് സമയം കിടന്നു.

അങ്ങിനെ അധികം വൈകാതെ ഒരുമിച്ച് ജീവിക്കാം എന്ന ഉറപ്പിൽ ഞാൻ അവിടെ നിന്നും വീട്ടിലേക്ക് പോന്നു.

ആ ദിവസത്തിന് ശേഷം ഞാൻ എല്ലാവരിൽ നിന്നും അകലാൻ തുടങ്ങി. മക്കളിൽ നിന്നും വാപ്പയിൽ നിന്നും അങ്ങിനെ എല്ലാവരിൽ നിന്നും. എല്ലാവരിൽ നിന്നും പരമാവധി വെറുപ്പ് ഉണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശം.

അങ്ങിനെ 3 മാസങ്ങൾക്ക് ശേഷം ആ ദിവസം എത്തി. നാളെയാണ് ഞാൻ മുത്തുവിനൊപ്പം പോകാൻ തീരുമാനിച്ചിരിക്കുന്ന ദിവസം. രണ്ട് ദിവസം മുന്നേ ഓഫിസിൽ ഇനി മുതൽ വരില്ല എന്ന് പറഞ്ഞിരുന്നു. മുത്തു കഴിഞ്ഞ മാസം മുതൽ ഓഫിസിൽ വരുന്നത് നിർത്തി.

നാട്ടിൽ നിന്നും പോകുന്ന ഞങ്ങൾ ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് ആണ് പോകുന്നത്. തത്കാലം അവിടെ നിന്ന ശേഷം സൗകര്യം പോലെ വേണമെങ്കിൽ വേറെ എങ്ങോട്ടെങ്കിലും മാറാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങൾക്ക് താമസിക്കാനും മറ്റും ഉള്ള സൗകര്യങ്ങൾ തയ്യാറാക്കാൻ ബാംഗ്ലൂരിലേക്ക് പോകാൻ ആണ് അവൻ കഴിഞ്ഞ മാസം മുതൽ ഓഫിസിൽ വരുന്നത് നിർത്തിയത്. അവൻ ഇപ്പോ ബാംഗ്ലൂരിൽ ആണ്. അവിടെ എന്തോ ഒരു ജോലി ശെരിയായിട്ടുണ്ട്. ഞങ്ങൾക്ക് താമസിക്കാൻ ഉള്ള സ്ഥലവും റെഡി ആക്കിയിട്ടുണ്ട്. നാളെ രാവിലെ സാധാരണ ഓഫിസിൽ പോകുന്ന പോലെ വീട്ടിൽ നിന്നും ഇറങ്ങി, ടൗണിലെ ഞങ്ങൾ സ്ഥിരം കാണാറുള്ള പാർക്കിൽ നിന്നാൽ അവൻ വന്ന് അവിടെ നിന്നും ഒരുമിച്ച് ബാംഗ്ലൂരിലേക്ക് പോകാം എന്നാണ് പറഞ്ഞിരിക്കുന്നത്.

രാത്രി ഉറങ്ങാൻ കിടന്ന എനിക്ക് ഒരു തരി പോലും ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ നൊന്തുപെറ്റ എന്റെ മക്കൾ , അവർക്കൊപ്പം ഉള്ള എന്റെ അവസാന രാത്രി ആണ്. നാളെ മുതൽ മുലകുടി നിർത്താത്ത എന്റെ ഇളയ മോൻ, അവന് പാല് കൊടുക്കാൻ എന്ത് ചെയ്യും. ജനിച്ചതിന് ശേഷം ഒരു രാത്രി പോലും ഞാൻ കെട്ടിപിടിക്കാതെ ഉറങ്ങാത്ത എന്റെ മൂത്തമകൻ അവൻ രാത്രികളിൽ ഉറങ്ങാൻ എന്ത് ചെയ്യും. എന്നെ മകളെ പോലെ സ്നേഹിക്കുന്ന എന്റെ ഉപ്പയും ഉമ്മയും. അവരെയെല്ലാം ഓർത്തപ്പോൾ ഉറക്കം എനിക്ക് വഴങ്ങി തരാതെ മാറി നിന്നു. എങ്ങിനെ ഒക്കെയോ നേരം വെളുപ്പിച്ച ഞാൻ ആദ്യം മക്കളെ വിളിച്ച് എഴുന്നേല്പിച്ച് കുളിപ്പിച്ച് ഭക്ഷണം ഒക്കെ കൊടുത്തു. പതിവില്ലാതെ ഇത് ചെയ്യുന്നത് കണ്ട് “എന്താ മോളെ ഇന്ന്” എന്നു ചോദിച്ച ഷാനുക്കയുടെ ഉമ്മയോട് “ഒന്നും ഇല്ല, ഭക്ഷണം നേരത്തെ ആയി. അത് കൊണ്ട് കൊടുത്തതാണ്” എന്നു പറഞ്ഞ് ഞാൻ പോകാൻ ഇറങ്ങി.

വീട്ടിൽ നിന്നും വസ്ത്രങ്ങൾ ഒന്നും എടുക്കേണ്ട എന്നു പറഞ്ഞെങ്കിലും ഉള്ളതിൽ പുതിയ 2 ജോടി എടുത്ത് ഞാൻ ബാഗിൽ വെച്ചിരുന്നു. അത് കണ്ട് “എന്താണ് വസ്ത്രങ്ങൾ കൊണ്ടു പോകുന്നത്” എന്ന ഷാനുക്കയുടെ ഉപ്പയുടെ ചോദ്യത്തിന് “അതിന്റെ തുന്നൽ വിട്ടത് ശെരിയാക്കാൻ കൊടുക്കാൻ ആണ്” എന്ന കള്ളവും പറഞ്ഞ് ഞാൻ ഇറങ്ങാൻ തുടങ്ങി. പടികൾ ഇറങ്ങാൻ തുടങ്ങിയ ഞാൻ തിരിച്ചു വന്ന് ഉപ്പാനോടും ഉമ്മയോടും ഞാൻ ഏതെങ്കിലും വിധത്തിൽ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നും പറഞ്ഞ് കെട്ടിപ്പിടിച്ചു. അത് കഴിഞ്ഞ് മക്കളെ വാരി എടുത്ത് ഉമ്മയും കൊടുത്ത് ഇറങ്ങിയ എന്റെ അടുത്തേക്ക് വന്ന് “എന്താ മോളെ ഇങ്ങിനെയൊക്കെ” എന്ന ഉമ്മയുടെ ചോദ്യത്തിന് “അറിയില്ല ഉമ്മ, രണ്ടു മൂന്ന് ദിവസമായി മനസ്സിന് നല്ല സുഖമില്ല, അത് കൊണ്ടാണ്” എന്ന മറുപടിയും കൊടുത്ത് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.

ഗേറ്റ് വരെ എത്തിയ ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന സ്വന്തം മകളെ പോലെ എന്നെ സ്നേഹിക്കുന്ന ഷാനുക്കയുടെ ഉപ്പയും ഉമ്മയും അവരുടെ കൈകളിൽ ഇരിക്കുന്ന എന്റെ മക്കളെയും ആണ്. കണ്ണ് നിറഞ്ഞത് കൊണ്ട് ആ കാഴ്‌ച്ച മങ്ങിയാണ് കാണുന്നത്. അങ്ങിനെ ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി, എന്നെന്നേക്കുമായി…

സ്വന്തം എന്നു കരുതി എന്നെ സ്നേഹിച്ച പ്രിയപ്പെട്ടവരെ സങ്കടപെടുത്തിയത് കൊണ്ടാകും പടച്ചതമ്പുരാൻ എനിക്ക് ഇന്ന് ഈ അവസ്‌ഥ വരുത്തിയത്.

അന്നത്തെ ആ അവസ്‌ഥ നിങ്ങളോട് പറഞ്ഞു തുടങ്ങിയത് കൊണ്ടാകും ഇപ്പോഴും എന്റെ കണ്ണുകൾ നിറയുന്നത്. ഒന്നും കാണാൻ കഴിയുന്നില്ല. മനസ്സ് ആകെ വിഷമത്തിൽ ആണ്. അതൊന്ന് ശാന്തമായിട്ട് ബാക്കി ഞാൻ പറയാം.

മുറു….

മരണം തന്ന തിരിച്ചറിവ് 10

Post Views: 30
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.