Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ കുമുദം
കഥ പ്രണയം

ഞാൻ കുമുദം

By Jayalekshmi krishnanFebruary 15, 20248 Comments3 Mins Read193 Views
Bookmark Now
Please login to bookmark Close

No account yet? Register

 എൻ്റെ പ്രിയ കഥാകാരി കമല സുരയ്യക്ക് സമർപ്പിക്കുന്നു.. 

 ഞാൻ കുമുദം. 

ഒന്നു നിൽക്കൂന്നേ… 

ഞാൻ ഒന്നുകൂടി തൊഴുതു വരാം.. എന്തോ മറന്നപോലെ.. 

ശിവൻ്റെ മുന്നിൽ ഇരിക്കുന്ന നന്ദിയുടെ കഴുത്തിനു ചുറ്റും കൈ പിടിച്ചു നന്ദിയുടെ ചെവിയിൽ, അവൻ എന്താ പറയുന്നത്??

വാ.., പോകാം. 

എന്തായിരുന്നു.. പ്രധാന അഭ്യർത്ഥന ശിവനോട്?

എൻ്റെ പരിഹാസം ഒട്ടും ഇഷ്ട്ടപ്പെട്ടില്ലന്നു ആ നടത്തം കണ്ടാൽ അറിയാം. 

അല്പം വേഗത്തിൽ ഞാനും നടന്നടുത്തു.. 

നടത്തയുടെ വേഗത കൂടിയത്കൊണ്ട് ഞാൻ അല്പം കിതക്കുന്നുണ്ട്. 

അതേ.., 

എന്തായിരുന്നു നന്ദിയുടെ ചെവിയിൽ പറഞ്ഞത്??

എനിക്കതറിയാതെ വയ്യ.. 

ഞാൻ ചെവിയോർത്തു.. 

നന്ദികേശ്വരൻ്റെ ചെവിയിൽ പറയുന്ന കാര്യങ്ങൾ.. കൃത്യമായി ഭഗവാൻ ശിവനെ ധരിപ്പിച്ചു നമ്മുടെ പ്രാർത്ഥന സഫലമാക്കി തരും എന്നൊരു വിശ്വാസമുണ്ട്. ഞാൻ തന്നെയാണ് അതവന് പറഞ്ഞു കൊടുത്തത്. 

അതു മറ്റാരുമായി പങ്കു വയ്ക്കാൻ പാടില്ല എന്നൊരു താക്കിതും ഞാൻ പറഞ്ഞു വച്ചിരുന്നു.. 

ഞാൻ വീണ്ടും ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേ എൻ്റെ മുഖത്തോട് നോക്കി ചെറു പുഞ്ചിരിയോടെ.. 

എന്താ അറിയേണ്ടത്?? നിനക്ക്?

നീ തന്നെയല്ലേ ആരോടും പറയരുത് എന്ന് പറഞ്ഞത്.. അവൻ വീണ്ടും ചിരിച്ചു.. 

നടക്കു.. 

നേരം ഏറെ ആയി വരുന്നു.. തീരെ പരിചയം ഇല്ലാത്ത സ്ഥലമാണ്. 

എൻ്റെ മുഖത്തെ നിരാശ കണ്ടപ്പോൾ പ്രണയാർദ്രമായി എൻ്റെ കൈ വിരലുകൾക്കിടയിൽ വിരൽ ചേർത്ത്, “

വാ പെണ്ണെ!!! എന്നവൻ എന്നെ അവനിൽ ചേർത്ത് വച്ചു.. 

എന്നിട്ടും പ്രസന്നമാകാത്ത എൻ്റെ മുഖം അവനെ വിഷമിപ്പിച്ചു കാണും. 

നിനക്കെന്താ അറിയേണ്ടത്?? ഞാൻ എന്താ പ്രാർത്ഥിച്ചത് എന്നല്ലേ??

ചെറു പുഞ്ചിരിയോടെ ഞാൻ അവനെ നോക്കി.. 

അരണ്ട വെളിച്ചത്തിൽ എന്റെ കണ്ണിലെ പ്രണയം അവന്റെ കണ്ണുകളാൽ വലിച്ചെടുത്തു. 

ഞാൻ എന്റെ ദൃഷ്ടിയും. 

 

ദൈവമേ!!

“കഴിഞ്ഞ ജന്മം നീ എന്നോട് ചെയ്തത് പോലെ ഈ ജന്മം ചെയ്യരുതേ… ” എന്ന് പ്രാർത്ഥിച്ചു. 

അതെന്താ.. അത് ?

കഴിഞ്ഞ ജന്മം നീ എൻ്റെ പ്രണയവും പ്രാണനും ആയിരുന്നു.. നിൻ്റെ പേര് ‘കുമുദം’ എന്നായിരുന്നു.. നമ്മുടെ പ്രണയം പൂവണിഞ്ഞു നിന്ന സമയം ഒരു കുഞ്ഞു അപകടം നിൻ്റെ പ്രാണൻ എടുത്തു പറന്നു പോയി… 

എന്തൊക്കെയാ.. നീ ഈ പറയുന്നേ???

സത്യം… സത്യം.. വിശ്വസിക്ക്. 

നിന്നെ കണ്ടുമുട്ടിയ അന്ന് മുതൽ ഞാൻ ആലോചിക്കുന്നു നീ എനിക്ക് സുപരിചിതയാണ്. 

നിന്നെ എനിക്ക് നന്നായി അറിയാം.. പക്ഷേ ഓർത്തെടുക്കാൻ കഴിഞ്ഞില്ല.. 

ഞാൻ, നിന്നെ തിരഞ്ഞു. തഞ്ചാവൂർ പോയി.. നാഡി ജ്യോതിഷ്യം നോക്കി.. 

അതിശയത്തോടെയാണ് ഞാൻ എല്ലാം കേൾക്കുന്നത്.. എൻ്റെ മുഖത്തു നിന്നവനതു വായിച്ചെടുത്തു. 

മുത്തേ!!! പ്രണയ പരവശനായി അവൻ്റെ വലംനെഞ്ചിൽ എന്നെ ചേർത്തു പിടിച്ചു.. 

പ്രണയാതുരമായ ദിനങ്ങൾ ആയിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളെല്ലാം തന്നെ.. 

പ്രായം തെറ്റിയ പ്രണയം ആയിരുന്നോ??

അതെ എന്നും അല്ലെന്നും പറയാം.. 

എനിക്കറിയാം എല്ലാമനസ്സിലും പ്രണയം നിറഞ്ഞു നിൽക്കുന്നുണ്ട്.. 

എന്താ, ഇന്നിവനിങ്ങനെ ??

മുത്തേ!!!

മം

മുത്തേ, നീ എൻ്റെ കുമുദം ആണ്.. 

അവന്റെ വലം നെഞ്ചിൽ ഞാൻ അമരുന്നു. 

കുമുദം മരിച്ചു 22 വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ മരിച്ചത്.. അതുകൊണ്ടാണ് നീ എന്നെക്കാളും 22വയസ്സിൽ മൂത്തവൾ ആയത്.. 

എൻ്റെ പ്രണയം നിനക്കും നിൻ്റെ പ്രണയം എനിക്കും വേണം… എന്നാൽ നിൻ്റെ പ്രായമാണ് നിന്നെ എന്നിൽ നിന്ന് മാറ്റി നിറുത്തുന്നത്. 

മുത്തേ, നീ എൻ്റെ കുമുദം ആണ്.. 

ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.. ഈ ജന്മത്തിൽ എങ്കിലും എൻ്റെ മരണം വരെ എനിക്കായി നിന്നെ തരണേ.. ഞാൻ മരിച്ചശേഷം മാത്രമേ എൻ്റെ കുമുദം മരിക്കാവു.. 

അടുത്ത ജന്മത്തിൽ എനിക്കാദ്യം ജനിക്കണം… പിന്നെ നീ… 

അങ്ങനെ ജന്മങ്ങൾ… 

എൻ്റെ കണ്ണ് നിറയുന്നോ??

ദുരെ കാറ്റിനെ തഴുകി ആ ഗാനം എൻ്റെ കർണപടങ്ങളെ തട്ടി ഉണർത്തി.. 

കാന്ത തൂകുന്നു തൂമണം… 

ഇതെങ്ങു നിന്ന്.. കാന്ത

കിം കിം കിം കിം.. ഏവം സുഗന്ധം.. 

കിം കിം കിം കിം… 

മേ മേ മേ മേ ജീവശ്വരാ… നീ

തങ്ക വനം പുതയന യൗവനം കാണും

മങ്ക യുണ്ടെങ്കിലും.. മംഗലം പൂവുക കാന്ത.. 

കാന്ത തൂകുന്നു തൂമണം… 

ഇതെങ്ങു നിന്ന്.. കാന്ത… 

 

അതെ.. അതുതന്നെ ശരി. 

തങ്കവനം പുതയുന്ന മങ്കയായി ഞാൻ നിൻ്റെ കൂടെ ഉണ്ടെങ്കിലും.. വേണ്ട. ഞാൻ നിൻ്റെ കൂടെ വേണ്ട. നീ നിൻ്റെ മംഗലത്തിൽ ലയിച്ചു പൊക്കുക.. 

ഈ ലോകം മുഴുവൻ എതിര് നിൽക്കും. 

വേണ്ട. ഞാൻ നിൻ്റെ കൂടെ വേണ്ട. നീ നിൻ്റെ മംഗലത്തിൽ ലയിച്ചു പൊക്കുക.. 

അവനോടിത് പറയാൻ ഞാൻ മുഖമൊന്നുയർത്തി.. 

പറ… പറയു.. 

എൻ്റെ ഇടം കൈ വിരലുകൾ അവൻ്റെ വലം കൈ വിരുലുകൾക്കുള്ളിൽ ഭദ്രമായിരിക്കുന്നു.. ഞാൻ ഒന്നും പറയാതിരിക്കാൻ എന്നെ അവനിൽ ഒന്നുകൂടി ചേർത്ത് പിടിച്ചു അവൻ നടക്കുന്നു.. പ്രണയർദ്രമായ അവൻ്റെ സുഗന്ധം എൻ്റെ സിരകളെ തഴുകി പോകുന്നു.. 

പറയടോ.. എന്തോ പറയാൻ വരുന്നുണ്ട്.. അതു എന്താന്നുവച്ചാൽ പറ.. 

ആ പ്രയാസം ഒഴിവാകുമല്ലോ ?

ഹൃദ്യമായ ചിരിയോടെ അവൻ എൻ്റെ തലയിൽ തൊട്ടു. 

നിറഞ്ഞ കണ്ണുകളോടെ ഞാൻ അവനെ നോക്കി.. 

 അതേ.. 

മം. 

ഞാൻ നിൻ്റെ കൂടെ വേണ്ട. നീ നിൻ്റെ മംഗലത്തിൽ ലയിച്ചു പൊക്കുക… 

വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നു പോയി.. 

വിറയാർന്ന എൻ്റെ അധരങ്ങൾ അവനോടു പറഞ്ഞു… 

ഞാൻ… ഞാൻ കുമുദം. 

#പ്രണയം

#എന്റെ രചന

✍️ജെകെ

 

Post Views: 35
1
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

8 Comments

  1. Pushkinlal G on October 18, 2024 12:31 PM

    ❤️
    വാക്കുകൾക്കപ്പുറത്ത് ഒരു പുഴ ഒഴുകുന്നുണ്ട്.
    നിനക്കും അവനും മാത്രമായൊന്ന് ….

    മുങ്ങി നിവരുക !

    പ്രാർത്ഥനകൾ

    #ഗംഭീരം

    Reply
  2. ഐശ്വര്യ on April 2, 2024 11:47 PM

    വായന തീരെ കുറവുള്ള ആളാണ് ഞാൻ, എങ്കിൽ പോലും കുറെ തവണ ഈ കഥ ഞാൻ വായിച്ചു. കണ്ണ് നിറഞ്ഞു.. മനസും 🙏🏻

    Reply
    • Jayalekshmi krishnan on April 3, 2024 10:21 PM

      നന്ദി

      Reply
  3. ഐശ്വര്യ on April 2, 2024 11:45 PM

    വായന തീരെ കുറവുള്ള ആളാണ് ഞാൻ.. പക്ഷെ ഈ കഥ ഞാൻ കുറെ തവണ വായിച്ചു. കണ്ണ് നിറഞ്ഞു.. മനസ്സും 🙏🏻

    Reply
  4. Jayalekshmi on February 16, 2024 10:54 AM

    നന്ദി 🙏🏻

    Reply
  5. Jasna on February 16, 2024 9:05 AM

    നല്ല കഥ ❤️❤️

    Reply
  6. Nafs nafs on February 15, 2024 10:29 PM

    നല്ല കഥ👌💞💞

    Reply
  7. sabira latheefi on February 15, 2024 8:53 PM

    നല്ല എഴുത്ത്.❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.