Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയലേഖനം
ഓർമ്മകൾ ജീവിതം പ്രണയം പ്രണയകഥ മത്സരം

പ്രണയലേഖനം

By VimithaFebruary 14, 2024Updated:February 14, 20241 Comment2 Mins Read425 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയമുള്ളവനെ,

ഓരോ അണുവിലും ഞാൻ ശ്വാസം എടുക്കുന്ന ഓരോ നിമിഷ്ത്തിലും നിന്റെ ഓർമ്മകൾ മാത്രമാണ്.

നീ സ്പർശിച്ചയിടം, നിന്റെ ഗന്ധം നിറഞ്ഞയിടം, നീ ചിരിച്ച ഇടം, നിന്റെ കാഴ്ചകൾ ഓടി നടന്നയിടം. അങ്ങനെ നീയില്ലാത്തെ ഒരടം പോലും ഇന്ന് എനിക്ക് ചുറ്റിലും ഇല്ലല്ലോ.

പ്രിയമേറെ ഉള്ളവനെ.. നോക്കൂ, ഉണർന്നു കഴിഞ്ഞാൽ ഉറങ്ങും വരെയും നീ മാത്രമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നിന്റെ കരവലയത്തിൽ നിന്റെ ശ്വാസഗതി എന്റെ പിൻകഴുത്തിൽ പതിയും വണ്ണം ആണ് ഞാൻ ഉറക്കത്തിലേക്ക് പോകുന്നത്.

വീണ്ടുമൊരു പുലരിയിൽ ഉണരുമ്പോൾ ജാലകത്തിലൂടെ തിരശീലയും കടന്ന് മുറിയിലേക്ക് പതുങ്ങി വരുന്ന സൂര്യകിരണങ്ങൾക്കൊപ്പം നിന്റെ കരവലയങ്ങൾക്ക് ഉള്ളിലാണ് എന്റെ ദിനങ്ങൾ തുടങ്ങുന്നത്.

നീയില്ലായ്മ എന്നൊന്ന് ഇല്ല,

ദേഹത്ത് പുരട്ടുന്ന വാസനത്തൈലം ആകട്ടെ, അത് നിനക്കേറ്റവും ഇഷ്ടമുള്ളത് ആണ്. ഒരുപാട് ഗന്ധങ്ങൾക്കിടയിൽ നിന്നും എനിക്ക് ശ്രദ്ധയോടെ നീ തെരഞ്ഞെടുത്ത് തരാറുള്ളത്. ഇന്നും ഞാനത് നിന്റെ സാന്നിധ്യം നിറയാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്..

ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ, നീ വാങ്ങിത്തന്നവയാണ്. അല്ലാത്തവ നിനക്ക് ഇഷ്ടപ്പെട്ട നിറങ്ങളിലോ , ഒന്നിച്ചു ഉണ്ടായ നാളുകളിൽ നീ ഇഷ്ടമെന്ന് പറഞ്ഞ രീതിയിൽ ഉളളവയോ ആയിരിക്കും. നിന്റെ പ്രേമം ഏറ്റവ നിറം മങ്ങിയെങ്കിലും എന്റെ അലമാരിയിൽ തന്നെ ഇരിക്കുന്നുണ്ട്.

പുറത്തെ വരാന്തയിൽ ഇരിക്കുമ്പോൾ ദേഹത്തേക്ക് മെല്ലെയടിയ്ക്കുന്ന കാറ്റിന് പോലും നിന്റെ ഓർമകളെ എന്നിലേക്ക് വഴി തിരിച്ചു വിടാൻ കഴിവുണ്ട്.

ഈ വീട് എനിക്ക് വേണ്ടി നീ പണിതത് അല്ലേ. എന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച്. മുറ്റം നൃറയെ പൂക്കൾ വിരിയുന്ന ചെടികൾ വേണം എന്ന് പറഞ്ഞപ്പോൾ നിറയെ നട്ടതും നനച്ചതും നീ അല്ലേ .അവയ്ക്ക് ഇടയിലൂടെ എത്ര വൈകുന്നേരങ്ങളിൽ, എത്ര നാളുകൾ ഒന്നിച്ച്.. ഓർമകളാണ് സൃഷ്ടിക്കുന്നത് എന്നോർക്കാതേ…

ഈ പൂക്കളുടേത് പോലെയാണ് നിന്റെ ചിരി. നിന്റെ ചിരി എനിക്ക് എന്തിഷ്ടം ആണെന്നോ. അത് നിന്റെ മുഖത്ത് നോക്കി പറയുമ്പോൾ മറ്റൊരു ചിരിയാലെ ചമ്മൽ മറക്കുവാൻ നീ മുഖം തിരിക്കും.

ഒടുവിൽ എല്ലാം കഴിഞ്ഞെന്ന വണ്ണം നീ പോയപ്പോൾ ഞാൻ ഇവിടെ. എല്ലാവരിലും ചുറ്റപ്പെട്ട് ആരാരും ഇല്ലെന്ന ചിന്തയിൽ ഏകയായി.

നോക്കൂ, എന്നെ ഇങ്ങനെ തനിച്ച് ആക്കാനും മാത്രം നമുക്കിടയിൽ സ്നേഹം ഉണ്ടായിരുന്നില്ലേ. ഒത്തിരി രുചിച്ചതല്ലേ, പ്രണയത്തിന്റെ മാധുര്യവും പങ്കുവെക്കലിന്റെ സ്നേഹവും.

ഇന്ന് ഓർമകളിൽ ജീവിക്കാൻ ആണ് എനിക്കിഷ്ടം, നിന്റെ മധുരമുള്ള ഓർമകളുടെ ലോകത്ത്…

മരണത്തെക്കാൾ ഭയാനകം ആയി മറ്റൊന്ന് ഇല്ല എന്ന് ഞാൻ മനസിലാക്കുന്നു. ഇത് ഞാൻ എഴുതുന്നത്, എന്നിൽ നീ എത്രത്തോളം അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ ആണ്. ഈ എഴുത്തും ഇതിലെ ഓരോ വാക്കും എന്റെ രക്തമാണ്. നീ എന്ന ഹൃദയം പൊട്ടിത്തെറിച്ച് നാനാദിക്കിലേക്കും ഒഴുകി ഒലിക്കുന്ന എന്റെ രക്തം. ഇതിനു വായനക്കാരൻ ഇല്ല. ഇത് എഴുതുന്ന ഞാൻ മാത്രമേ ഉള്ളൂ. കാരണം എന്റെ പ്രണയം എന്നിലൂടെ തന്നെയാണ് ജീവിക്കുന്നത്.

Post Views: 97
1
Vimitha

1 Comment

  1. Sunandha Mahesh on February 19, 2024 6:59 PM

    ഭീകര എഴുത്ത് 👍👍👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.