Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ പ്രാണ പ്രിയന് സ്നേഹപൂർവ്വം
അനുഭവം ഓർമ്മകൾ ജീവിതം നര്‍മം പ്രചോദനം പ്രണയം പ്രണയകഥ മത്സരം

എന്റെ പ്രാണ പ്രിയന് സ്നേഹപൂർവ്വം

By Asha RoseFebruary 15, 2024Updated:February 20, 20243 Comments2 Mins Read234 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ എന്റെ പ്രാണപ്രിയനേ,

എന്റെ പ്രണയം മുഴുവൻ നിന്നോടായിരുന്നു. കഴിഞ്ഞ ഇരുപത്തേഴ്‌ വർഷമായി നീയെന്നെ ദാമ്പത്യത്തിന്റെ ഓരോരോ ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. നല്ലൊരു കാർക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു നിങ്ങൾ. ശിക്ഷിച്ചും കരയിപ്പിച്ചും നിങ്ങൾ എന്നെ ജീവിതം പഠിപ്പിക്കുകയായിരുന്നു. അതിനാണ് ഞാൻ എന്റെ പങ്കാളിയോട് നന്ദി പറയേണ്ടത്. നിങ്ങൾ നല്ലൊരു ഭർത്താവ് അല്ലാതിരുന്നതിനു നന്ദി! കാരണം എന്റെ ജീവിതയാത്രയിൽ നിങ്ങളെ ഞാൻ ഒരുപാടു ആശ്രയിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ തനിയെ നിൽക്കാനറിയാതെ, പടർന്നു കേറാൻ ഒരു തായ് മരം ഇല്ലാതെ ഉണങ്ങിപോയേനെ. ഭാര്യമാർക്ക് അസുഖം വരുമ്പോൾ അവരെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്ന, മരുന്ന് വാങ്ങി അത് മൂന്നു നേരവും എടുത്തു കൊടുത്തു, ഭാര്യയെ നടക്കാൻ സഹായിച്ചു, കുളിപ്പിച്ചു കൊടുത്തു പോലും ശുശ്രൂഷിക്കുന്ന എന്റെ ഡാഡിയെ പോലുള്ള ഭർത്താക്കന്മാരെ കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. എന്ത് അസുഖത്തിനും തനിയെ വന്നു ഡോക്ടറെ കാണുന്ന എന്നെ കാണുമ്പോൾ ഡോക്ടർമാർക്കും. പക്ഷെ ജീവിത യാത്രയിൽ സ്വയം പര്യാപ്തത നേടാൻ എന്റെ പ്രാണ പ്രിയൻ എന്നെ പഠിപ്പിക്കുകയാണെന്നു അവർക്കറിയില്ലല്ലോ!!

ഡ്രൈവിംഗ് പഠിക്കാത്തതിന് എന്നെ മറ്റുള്ളവരുടെ മുന്നിൽ കുറ്റപ്പെടുത്തിയും, കളിയാക്കിയും, സ്വയം കാർ ഓടിച്ചു പോകുന്ന പെണ്ണുങ്ങളെ വച്ചു താരതമ്യം ചെയ്തും എന്നെ വല്ലാതെ കൊച്ചാക്കിയപ്പോൾ ഞാൻ കേറിയങ്ങു ഡ്രൈവ് തുടങ്ങി. ഇന്ന് ഞാൻ തനിയെ തിരക്കുള്ള റോഡിലൂടെ എന്റെ സ്വതന്ത്രമായ സഞ്ചാരം തുടരുമ്പോൾ ഞാൻ നിന്നെ ഓർക്കാറുണ്ട്. നന്ദിയോടെ സ്മരിക്കാറുണ്ട്. ജീവിതയാത്ര ഒറ്റയ്ക്ക് തുടരാം എന്ന് പഠിപ്പിച്ചതിനു പ്രിയനേ നന്ദി.

ദാമ്പത്യത്തിൽ സത്യസന്ധത പുലർത്തണം എന്ന് എന്നെ  പഠിപ്പിച്ചത് പ്രിയനേ നീ തന്നെയാണ്. നിന്റെ ഇതുവരെയുള്ള എല്ലാ പെൺ സുഹൃത്തുക്കളെയും ഒരു മറയില്ലാതെ നീയെനിക്കു പരിചയപ്പെടുത്തി തന്നു. അവർക്കു ഭക്ഷണം വിളമ്പാനും, അവർക്കു നിന്നെ കാണുമ്പോഴുള്ള നാണവും പരിഭവവും നേരിട്ട് കാണാനും എനിക്ക് സാധിച്ചു. അവർ വളരെ സങ്കടത്തോടെ അവരുടെ സ്വകാര്യ ദുഃഖങ്ങൾ നിന്നോട് പറയുമ്പോൾ നീ വളരെ താഴ്ന്ന സ്വരത്തിൽ അവരെ ആശ്വസിപ്പിക്കുമ്പോൾ (ഉറക്കെ മാത്രം എന്നോട് സംസാരിക്കുന്ന!!) ഞാൻ എന്റെ ദുഃഖങ്ങൾ തനിയെ കടിച്ചിറക്കാൻ പഠിക്കുകയായിരുന്നു. വിഹിതമല്ലാത്ത ബന്ധങ്ങളിൽ എന്തിനാണ് ഒളിയും മറയും? അതും ജീവിതത്തിന്റെ ഒരു ഭാഗമായി കാണണം എന്ന പാഠഭാഗം ആയിരുന്നു അന്ന് നീയെന്നെ പഠിപ്പിച്ചത്. ആ പാഠഭാഗം ഇച്ചിരെ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാകും അത് പഠിക്കുമ്പോൾ ഞാനേറെ കരഞ്ഞതും സങ്കടപെട്ടതും. എന്നാലിന്നും തുടരുന്ന ബന്ധങ്ങളുടെ സ്നേഹാന്വേഷണങ്ങൾ ഞാൻ ചോദിച്ചറിയാൻ മാത്രം എൻറെ  ഹൃദയം വിശാലമാക്കിയ പ്രിയനേ നിനക്ക് നന്ദി.

ഉള്ളിലെന്തു സങ്കടങ്ങൾ തിളച്ചു മറിയുമ്പോഴും. അന്റാർട്ടിക്കയെ പോലും വെല്ലുന്ന തണുപ്പോടെ ലോകത്തിനു മുൻപിൽ നല്ല ദാമ്പത്യത്തിന്റെ റീൽ ആടി കളിക്കുന്ന, മറ്റുള്ളവർക്ക് അസൂയയുളവാക്കുന്ന തരത്തിൽ അഭിനയിക്കാൻ എന്നെ നീ പഠിപ്പിക്കേണ്ടി വന്നില്ല. ആ ദൗത്യം ഞാൻ സ്വയം ഏറ്റെടുത്തു. പ്രിയനേ അതിനു അവസരം ഒരുക്കി തന്നതിന് ഒരായിരം നന്ദി!!

എന്തൊക്കെ തിക്താനുഭവങ്ങൾ ദാമ്പത്യത്തിൽ ഉണ്ടായാലും ഭർത്താവിന്റെ രുചിക്കനുസരിച്ചു പാചകം ചെയ്യാനും താളത്തിനൊത്തു തുള്ളാനും കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കാനും ഭാര്യ തന്നെ സമയം കണ്ടെത്തണമെന്ന് എന്നെ പഠിപ്പിച്ച എന്റെ പ്രാണനാഥാ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ!!

ഇതെല്ലാം കുറച്ചു പരിഹാസരൂപേണ തോന്നിയാൽ പ്രിയനേ അതു വെറും യാദൃശ്ചികം മാത്രം. സത്യത്തിൽ ഈ ദാമ്പത്യമാകുന്ന ഉത്തുംഗ ശൃഗം കീഴടക്കിയതിനു എനിക്ക് യഥാർത്ഥത്തിൽ ലഭിച്ച സ്വർണ്ണ പതക്കങ്ങൾ ആണ് എന്റെ കുട്ടികൾ. ഏതു വിഷമഘട്ടങ്ങളിലും പ്രിയനേ അവർ എന്നെ സന്തോഷിപ്പിക്കുന്നു. സങ്കട പാരാവാരം നീന്തി കടക്കുമ്പോഴും അവരുടെ പുഞ്ചിരി ഒന്ന് മാത്രമായിരുന്നു കരയിലേക്ക് നീന്തിക്കേറാൻ എന്നെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നത്. അവരുടെ ജന്മത്തിന്റെ നൽപാതിക്കു അർഹനയവനേ നിനക്ക് ഒരായിരം നന്ദി!! ഈ പ്രണയദിനത്തിൽ ഞാൻ നിന്നെ ഓർക്കുന്നു. നീ എവിടെയായാലും ഏതു പൂവിൽ നിന്നും മധു നുകരുകയാണെങ്കിലും ഞാൻ നിനക്കായ്‌ കാത്തിരിക്കുന്നു. എൻെറ പ്രാണപ്രിയനേ വേഗം വരിക. ജീവിതത്തിന്റെ വിലപ്പെട്ട പാഠങ്ങൾ ഇനിയും എനിക്കു പകർന്നു തരിക.

സ്നേഹപൂർവ്വം

നിന്റെ പ്രിയ.

Disclaimer : ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായിട്ടെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.

Post Views: 20
12
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

3 Comments

  1. Sobha Narayanasharma on March 31, 2024 12:25 AM

    ഇങ്ങനെയുമുണ്ട്… ചില പെൺജീവിതങ്ങൾ….. എഴുത്ത് നന്നായിട്ടുണ്ട് 👍👍🌹❤️

    Reply
  2. Sunandha Mahesh on February 19, 2024 7:27 PM

    അങ്ങനെയൊരു ദാമ്പത്യത്തിന്റെ ആവശ്യമുണ്ടോ..

    Reply
    • Shreeja R on March 20, 2025 10:22 AM

      വല്ലാത്തൊരു ജീവിതം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.