Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകാശത്തൊരു പെണ്ണ്
Winner പ്രണയം പ്രണയകഥ മത്സരം

ആകാശത്തൊരു പെണ്ണ്

By Sunandha MaheshFebruary 16, 2024Updated:March 6, 202447 Comments8 Mins Read450 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ കഥ ഓഡിയോസ്റ്റോറി ആയി ഇവിടെ കേൾക്കാം 👆

———————–

ഒരു ചെമ്പനീർ  പൂവിറുത്തു…..

നിലാവിന്റെ ഭംഗി ആസ്വദിച്ചു, പാട്ടിന്റെ മാസ്മിക ലഹരിയിലങ്ങനെ മയങ്ങി കിടക്കുമ്പോൾ പെട്ടന്നാണ് പാട്ടു നിലച്ചത്.

നേഹയല്ലാതെ മറ്റാരും പാട്ട് ഓഫാക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് നെൽസൺ കണ്ണടച്ചുകൊണ്ടുതന്നെ അവളോടു ചോദിച്ചു…

”എടി നീയെന്തിനാ പാട്ട് നിർത്തിയെ?”

”അപ്പാക്ക് എങ്ങനെ മനസ്സിലായി ഞാനാ പാട്ടുനിർത്തിയതെന്ന് ?”

”നീയും  മമ്മയുമല്ലേ ഇവിടെയുള്ളൂ, നിന്റെ മമ്മ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നെനിക്കറിയാം.”

”ഹോ, നിങ്ങടെ ഒടുക്കത്തെ അണ്ടർസ്റ്റാൻന്റിങ് കാണുമ്പോൾ അസൂയ തോന്നുന്നു.”

”അപ്പനെയും അമ്മയെയും നോക്കി അസൂയപ്പെടുന്നോടീ ദുഷ്ടേ നീ.”

”മമ്മയെ സ്നേഹിച്ചോ വേണ്ടെന്നല്ല, പക്ഷെ ഞാൻ കഴിഞ്ഞുമതി ഭാര്യ, ഞാനല്ലേ അപ്പാടെ പൊന്നുമോൾ, അപ്പാടെ ചോര.”

”ഇത് വല്ലാത്ത അസുയ ആണല്ലോ എന്റെ പൊന്നുമോളെ.”

”മനസ്സിലായല്ലോ, എനിക്ക് അപ്പ കഴിഞ്ഞേ വേറെ എന്തുമുള്ളൂ.”

”അതിനുള്ള തെറി നിന്റെ മമ്മേടെ കൈയിൽനിന്നു ഞാൻ ദിവസവും കേൾക്കുന്നുണ്ടല്ലോ!ഞാനാണ് നിന്നെ വഷളാക്കിയതെന്ന്.”

”അതു വിട് അപ്പാ, എനിക്കുറക്കം വരുന്നില്ല ഒരു കഥ പറയുമോ?”

   “നീയിങ്ങോട്ടു വന്നപ്പോഴേ ഞാനത് ഊഹിച്ചു,  എനിക്കിപ്പം വയ്യാ നീ പോയി വല്ലതും വായിക്ക്  കുഞ്ഞൂ.”

”അപ്പാക്കു വയ്യെങ്കിൽ വേണ്ടാ  ഞാൻ മമ്മയോട് പറയാം.”

” വേണ്ട, വേണ്ട കാലത്ത് മുതൽ അവൾക്കു റെസ്റ്റില്ല ഇപ്പോഴാ ആ പാവം  ടിവി കണ്ടൊന്നു റീലാക്സ് ആകുന്നത്, നീ പോയി അവളെ ശല്യം ചെയ്യേണ്ട ഇങ്ങോട്ട് വാ ഞാൻ പറയാം.”

 “ഹഹഹ, എനിക്കറിയാം അങ്ങനെ പറഞ്ഞാൽ അപ്പാ കഥ പറയുമെന്ന്.”

”അമ്പടി കള്ളീ …”

”ഞാൻ അപ്പാടെ  കുഞ്ഞുമോൾ അല്ലേ,  അപ്പയല്ലേ എന്റെ റോൾ മോഡൽ. അപ്പാ, അപ്പാക്ക് എന്നെയാണോ,  മമ്മയെയാണോ കൂടുതൽ ഇഷ്ടം?”

”നിനക്കിപ്പൊ കഥ കേൾക്കണോ അതോ…”

”കഥ കേൾക്കണം.”

നെൽസൺ ഫോൺ മാറ്റിവെച്ച്, കിടക്കയിൽ കാല് നീട്ടിയിരുന്നു.

 പതിവുപോലെ നേഹ അപ്പന്റെ  കാലിൽ തലവെച്ച് കിടന്ന് കഥ കേൾക്കാൻ തയ്യാറായി.

”ആ കുഞ്ഞൂ ഇത് ഒരുപാട് ഡയലോഗുകളും സീക്വൻസസുമുള്ള കഥയാണ് ശ്രദ്ധിച്ചു കേൾക്കണം.

മാത്രവുമല്ല ഇതു അപ്പാടെ കഥയാണ്.”

”ആ ഹാ പൊളിച്ചു, സാധാരണ അപ്പ കഥ പറഞ്ഞാൽത്തന്നെ സിനിമ കാണുന്നതുപോലെയുണ്ടാവും, ഇതിപ്പോ..”

”മതി നീയെന്നെ സുഖിപ്പിച്ചത് ഇനി മിണ്ടാതെ കഥ കേട്ടുകൊള്ളണം.”

ശരിയെന്ന അർത്ഥത്തിൽ നേഹ ഒന്നു നിവർന്നു കിടന്നു.

”കുഞ്ഞൂ, അന്നൊരു ഞായറാഴ്ചയായിരുന്നു. ശനിയാഴ്ചത്തെ നാല് പെഗ്ഗിന്റെ ഹാങ്ങോവറിൽ അപ്പയങ്ങനെ സുഖമായി ഉറങ്ങുമ്പോൾ…”

”അപ്പാ,  അപ്പന് നാല് പെഗ്ഗിൽ ഹാങ്ങ്‌ഓവർ  ആവോ ?”

 “ദേ ഇങ്ങനെ ഇടയ്ക്ക് കയറി എന്തെങ്കിലും ചോദിച്ചാൽ ഞാൻ കഥ പറയുകയില്ലേ .”

 “ഇല്ലാ, ഇല്ലാ ഇനി ഞാൻ മിണ്ടൂല.”

”അപ്പനങ്ങനെ സുഖമായി ഉറങ്ങുമ്പോൾ, ഫോൺ റിങ്ങായി, അപ്പാ മൈൻഡ് ചെയ്യാതെ വീണ്ടും ഉറങ്ങാൻ നോക്കി പക്ഷേ വീണ്ടും റിങ്ങ് ആയി.”

” ആരായിരുന്നു ഫോണിൽ ?”

”ചോദിക്കാനുണ്ടോ ദ വൺ ആൻഡ് ഒൺലി ഝാൻസി റാണി, എന്റെ അമ്മ മഹാറാണി, നിന്റെ ഗ്രാനി. ഇനിയുള്ളത് അപ്പാടെയും നിന്റെ ഗ്രാനിയുടെയും ഡയലോഗുകളാണ് ഇടയ്ക്ക് കയറി കുഞ്ഞൂ നീയൊന്നും ചോദിക്കരുത് അപ്പാടെ ഫ്ലോ പോകും.”

ശരിയെന്ന അർത്ഥത്തിൽ നേഹ തലയാട്ടിയപ്പോൾ നെൽസൺ തുടർന്നൂ…

ഞാൻ പതിയെ ഫോണെടുത്ത് ‘ഗുഡ്മോണിങ് അമ്മ’ എന്ന് പറഞ്ഞു തീർന്നില്ല അപ്പുറത്തുനിന്ന് പുളിച്ച തെറി.

”നട്ടുച്ചക്കാണോടാ ഗുഡ് മോർണിംഗ്, പാതിരാത്രി വരെ നീ എന്തെടുക്കുവായിരുന്നെടാ?

നിന്റെ ജീവിതത്തിൽ ഒരു ചിട്ടയും അടുക്കവും വരണമെങ്കിൽ നീ പെണ്ണുകെട്ടണം, ആ ഞാനൊരു കൊച്ചിനെ കണ്ടുവെച്ചിട്ടുണ്ട്.  നിനക്കു ജോലിയുള്ള പെൺകുട്ടി വേണം എന്നാലോ ഡോക്ടർ, എൻജിനീയർ ഒന്നും പാടില്ല. അവളെല്ലാം കൊണ്ടും വ്യത്യസ്തമായിരിക്കണം, എന്തൊക്കെയാണ് നിന്റെ ഡിമാന്റുകൾ. പെണ്ണ് ഉണ്ണീക്കായിരിക്കണം മണ്ണാങ്കട്ടയായിരിക്കണമെന്ന്?”

”ഉണ്ണീക്ക് അല്ല അമ്മാ യൂണിക്ക്.” അപ്പാ ചിരിച്ചുകൊണ്ട് പറഞ്ഞു

”ആ അതെന്തോ ആവട്ടെ അങ്ങനെയൊന്നു വന്നിട്ടുണ്ട്. ഈ കൊച്ച് എയർഹോസ്റ്റസാണ്. നീ എപ്പോഴാ ഇങ്ങോട്ടു വരുന്നതതെന്ന്  പറഞ്ഞാൽ അതനുസരിച്ച് ആ കുട്ടിയോട് അവധിയെടുക്കാൻ പറയാം.”

”ഞാൻ അങ്ങോട്ടെന്തിനാ  വരുന്നേ? “

”നീ ഇങ്ങോട്ടു വരാതെ പിന്നെയെങ്ങനെയാ  പെണ്ണുകാണുന്നത് ആകാശത്തുവച്ചോ?”

”അതാണ് എന്റെ അമ്മ മഹാറാണി, അടിപൊളി ഐഡിയ തന്നൂ, ഞാനീ പെണ്ണുകാണൽ ആകാശത്തുവച്ച് നടത്തുന്നു.”

”ദേ ചെറുക്കാ ഭ്രാന്തു പറയരുത്.”

 “ഒരു ഭ്രാന്തുമില്ല,  അമ്മയവളുടെ  ഡീറ്റെയിൽസു തന്നാൽമതി, ബാക്കി കാര്യം ഞാനേറ്റു.”

”നെൽസാ അവരു കുടുംബക്കാരാണെ, എനിക്കു ചീത്ത പേരു കേൾപ്പിക്കരുത്.”

”ഒന്നു ചുമ്മായിരി അമ്മാ, ഐ അയാം യുവർ സൺ.”

അങ്ങനെ അമ്മയുടെ കയ്യിൽനിന്നു ഡീറ്റെയിൽസെല്ലാം വാങ്ങി, ഹെലൻ ഫ്ലൈ ചെയ്യാൻ പോകുന്ന ഫ്ലൈറ്റ് സമയവും മറ്റു കാര്യങ്ങളും എയർപോർട്ടിൽ ജോലി ചെയ്യുന്ന അപ്പടെ ഫ്രണ്ടിന്റെ സഹായത്തോടെ  കണ്ടുപിടിച്ചു.

യെസ് ഹെലൻ അതായിരുന്നു അവളുടെ പേര്.”

”അത് പറഞ്ഞില്ലേലും മനസ്സിലായി അപ്പാ, മമ്മയല്ലേ നായിക എനിക്കറിയാം.”

നേഹ കണ്ണിറുക്കി കൊണ്ട് പറഞ്ഞപ്പോൾ നെൽസൺ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് തുടർന്നു…

”പിന്നത്തെ ബുധനാഴ്ച കൊച്ചിയിൽ നിന്നു ബോംബെയ്ക്ക് പോകുന്ന ഫ്ലൈറ്റിൽ ഞാൻ എനിക്കൊരു ടിക്കറ്റ് എടുത്തു. നോട്ട് ദാറ്റ് പോയിന്റ് അന്നു മുംബൈ അല്ല ബോംബെയാണ്.”

അങ്ങനെ ബുധനാഴ്ച ദിവസം, ഇളനീലക്കളർ ഷർട്ടും, കടും നീല കളർ ജീൻസുമിട്ടു നിന്റെ അപ്പ അതായത് ഈ സുന്ദരൻ കൃത്യ സമയത്തിന് എയർപോർട്ടിൽ എത്തി.

ബോർഡിങ്ങിന് ഏകദേശം പത്തു മിനിറ്റു സമയം മുൻമ്പ് ഞാൻ ഹെലന്റെ ഫോണിലേക്ക് വിളിച്ചു.

”അതെന്തിനായിരുന്നു അപ്പാ, സസ്പെൻസ് എന്തിനാ പൊട്ടിച്ചേ?”

”നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനൊരു ചെറിയ മര്യാദ വേണ്ടേ മോളെ. മാത്രവുമല്ല  വായ നോക്കുന്നുയെന്ന് തെറ്റിദ്ധരിച്ചാൽ അതു പിന്നെ വേറേ പുലിവാലാവും.

അതോണ്ട് അപ്പ ഫോൺ ചെയ്തു.”

ഫോൺ എടുത്ത് നിന്റെ അമ്മ കിളിനാദത്തിൽ മൊഴിഞ്ഞു “ഏസ് ഹെലൻ ഹിയർ”

അന്ന് സെൽഫോണുകൾ ആരംഭിച്ച കാലമാണ്. നിന്റെ അപ്പക്കും മമ്മക്കും അന്നേ സെൽ ഫോണുകൾ ഉണ്ടായിരുന്നു..

”മതി പുളുകിയത് അപ്പ കഥ പറ.”

 ഡയറക്റ്റായി ഞാൻ ഹെലനോട് കാര്യം പറഞ്ഞു, “നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് കല്യാണ ആലോചനകൾ  നടക്കുന്നുണ്ടെന്ന് അറിയാം, എനിക്ക് എന്റെ വീട്ടിലും ആലോചനകൾ നടക്കുന്നുണ്ട്.

എന്റെ അമ്മ ഈ കഴിഞ്ഞ ദിവസം നിങ്ങളുടെ ഡീറ്റെയിൽസ് അയച്ചു തന്നു. എയർഹോസ്റ്റസാണെന്നറിഞ്ഞപ്പോൾ എനിക്കൊരു കുസൃതി തോന്നി, എന്നാൽ ആകാശത്തു വച്ചു ആവാം ആദ്യ പരിചയപ്പെടലെന്ന്.  ഇന്നത്തെ ഫ്ലൈറ്റിൽ നിങ്ങളുടെ കൂടെ ഞാനും പറക്കുന്നുണ്ട്.”

അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് സ്വിച്ച് ഓഫ് ചെയ്തു.

”എന്റപ്പാ പ്രണയിക്കുന്നെങ്കിൽ അപ്പാനെപ്പോലെ ഒരാളെ പ്രണയിക്കണം.”

 ദേ ഞാൻ ആദ്യമേ പറഞ്ഞു മിണ്ടാതെയിരുന്ന് കേൾക്കണം, ഇല്ലെങ്കിൽ ഫ്ലോ പോകും.

ആ എവിടെയാ നിർത്തിയെ, യെസ് ഫ്ലൈറ്റിൽ..

ഞാനിവളുടെ ഫോട്ടോ കണ്ടിട്ടുണ്ട്,  രൂപവും എന്റെ മനസ്സിലുണ്ട് അതുകൊണ്ട് ഫ്ലൈറ്റിൽ മുൻവശത്ത് തന്നെ വെൽക്കം ചെയ്യാനായി നിൽക്കുന്ന ഹെലനെ കണ്ടയുടനെ എനിക്ക് മനസ്സിലായി.   ഇവളാണ് എന്റെ പെണ്ണേന്ന് ആ നിമിഷം തീരുമാനിക്കുകയും ചെയ്തു.

ചെറുപ്പക്കാരായ യാത്രക്കാർ ഓരോരുത്തരും വരുമ്പോൾ പരിഭ്രമത്തോടെയുള്ള അവളുടെ നോട്ടം ദൂരെ നിന്നുനോക്കി ഞാൻ ശരിക്കും എൻജോയ് ചെയ്തു. അവൾക്കരികിൽ എത്തിയപ്പോൾ ഞാൻ പതിയെ ശബ്ദം കുറച്ച് പറഞ്ഞു,

’ഞാനാണ് വിളിച്ചത്’

 അപ്പൊ ആ മുഖത്തെ ബ്ലഷ് കാണണം, ഹോ അടിപൊളിയായിരുന്നു. പക്ഷേ മോളെ പിന്നെയൊരിക്കലും ആ മുഖം ബ്ലേഷായി ഞാൻ കണ്ടിട്ടില്ല കുഞ്ഞൂ.”

”ഹഹഹ അത് നമുക്ക് പിന്നെ ഡിസ്കസ് ചെയ്യാം, ഇപ്പോ അപ്പ കഥ പറ.”

”പിന്നെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അവളുടെ ഒരു നോട്ടം, ഹോ ആ ആറ്റിറ്റ്യൂഡ്…”

”നിങ്ങൾ വേറെ ഒന്നും മിണ്ടിയില്ലെ അപ്പാ?”

 ഇറങ്ങാൻ നേരം ഞാൻ വെയിറ്റ് ചെയ്തു, മിണ്ടുമോയെന്ന് നോക്കാൻ, ഒരു തുടക്കത്തിനായി  പുരികമുയർത്തി ഓക്കെയാണോ എന്ന് ചോദിച്ചു.”

”മമ്മ എസ് പറഞ്ഞിട്ടുണ്ടാവും അല്ലേ.”

”അതിനെന്റെ… വരും.”

അപ്രതീക്ഷിതമായി ഹെലന്റെ ശബ്ദം കേട്ടപ്പോൾ, നെൽസനും, നേഹയും തമ്മിൽ തമ്മിൽ നോക്കി കണ്ണിറുക്കി.

”നീങ്ങി കിടക്കു കൊച്ചെ നിന്റെ അപ്പൻ ഇനി എന്തൊക്കെ പുളു പറയുന്നുണ്ടെന്ന് ഞാൻ നോക്കട്ടെ.”

 നേഹ എഴുന്നേറ്റ് അവർ ഇരുവരുടെയും നടുവിലായി കിടന്നു.

 “ഇനി ബാക്കി കഥ നിന്റെ മമ്മ പറയും…”

”വേണ്ട,വേണ്ട അപ്പൻ പറഞ്ഞു കൊടുത്താൽ മതി  “

”അപ്പ പറ അപ്പാ, മമ്മക്കും അപ്പ കഥ പറയുന്നത് കേൾക്കാനാണ് ഇഷ്ടം.”

കഥ പറയാതെ രക്ഷയില്ലയെന്നു മനസ്സിലാക്കി നെൽസൺ തുടർന്നു…

” പിന്നെ ഞങ്ങൾ ഫോണിൽ സംസാരിച്ചു, ഇഷ്ടമെന്നു പറയാതെ പറഞ്ഞു. പിന്നെയങ്ങോട്ട് ഒന്നരവർഷം പ്രണയമഴയായിരുന്നു. റസ്റ്റോറന്റ്, ബീച്ച്, സിനിമ തിയേറ്ററുകൾ അങ്ങനെയങ്ങനെ കറക്കത്തോടെ കറക്കം.”

അന്നൊക്കെ ഓഫീസ് ആവശ്യമായി അപ്പാ ഒരുപാടു ട്രാവൽ ചെയ്യുമായിരുന്നു. അങ്ങനെ ഒരുദിവസം ബോംബെയിൽനിന്നു നിന്റെ മമ്മയോടു യാത്ര പറഞ്ഞു അപ്പ യൂ.എസിലെക്കു പോയി.

അവിടെവച്ച് അപ്പാക്ക് ഒരു പനി വന്നു, ആദ്യം സാധാരണ പനിയെന്നാണു കരുതിയത് പക്ഷേ പനി കുറയാതിരുന്നപ്പോൾ ഹോസ്പിറ്റൽ പോയി, പിന്നെ അങ്ങോട്ടു ഓരോ നിമിഷവും ജീവിതം മാറിക്കൊണ്ടിരിക്കുകയായിരുന്നു, ബോധമില്ലാതെ അപ്പാ ഇരുപത്തിമൂന്നു ദിവസം ഐസിയുവിൽ കിടന്നു.

എന്റെ അമ്മയെയും നിന്റെ മമ്മയെയോന്നും വിവരം അറിയിക്കാൻ എനിക്കു കഴിഞ്ഞില്ല. അന്നൊന്നും അപ്പാക്ക് അവിടെ അത്ര കൂട്ടുകാർ ഉണ്ടായിരുന്നില്ല.

 പിന്നെ കമ്പനിക്കാർ പറഞ്ഞാണു നിന്റെ ഗ്രാനിയും അങ്ങനെ നിന്റെ മമ്മയും വിവരമറിയുന്നത്. അതൊന്നും ഇപ്പോൾ ഓർക്കാൻ പോലും വയ്യ അത്രയ്ക്കു ഭീകര ദിവസങ്ങൾ.

കുറച്ചു ദിവസംകഴിഞ്ഞ്‌ ബോധം വന്നെങ്കിലും എഴുന്നേറ്റിരിക്കാനോ,  നടക്കാനോ ഒന്നിനും വയ്യാത്ത അവസ്ഥ.  ആ നിലയിൽ ഒന്നര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. പിന്നെ ചെറുതായി റിക്കവറി കണ്ടു തുടങ്ങിയപ്പോൾ ഡൽഹിയിലേക്കു വന്നു. വന്നുയെന്ന്  പറയുന്നതിനേക്കാളും എന്നെ ഡൽഹിയിലേക്ക് കൊണ്ടുവന്നുവെന്ന് പറയുന്നതാവും ശരി. നമ്മുടെ റോസി ആന്റിയുടെ മകൻ ബോബി അങ്ങോട്ടു വന്നു അപ്പയെ കൂട്ടി കൊണ്ടുവരികയായിരുന്നു.

മൂവ്മെന്റ് ഇല്ലാത്തതുകൊണ്ട് സ്ട്രക്ചറിൽ കിടത്തിയാണ് എന്നെ കൊണ്ടുവന്നത്. എന്റെ രൂപം കണ്ട് എയർപോർട്ടിൽ വന്ന മമ്മിയും റിലേറ്റീവ്സുമൊക്കെ പൊട്ടിക്കരയുകയായിരുന്നു എക്സെപ്റ്  യുവർ മമ്മ.”

”അതെന്താ മ്മ കരയാഞ്ഞതെന്ന് അപ്പ ചോദിച്ചില്ലേ ?”

ഉവ്വല്ലോ, അതിനുള്ള മറുപടി കേട്ടു ഞാൻ ഷോക്കായി പോയി. നെൽസൺ നീ ജീവനോടെ തിരികെ വന്നില്ലേ എനിക്കതുമതി…. അതായിരുന്നു അവളുടെ മറുപടി. അതായിരുന്നു മോളെ ഞങ്ങളുടെ പ്രണയം, ഫിസിക്കൽ അപ്പിയറൻസിനെയല്ല ഞങ്ങൾ സ്നേഹിച്ചിരുന്നത്..

ആ ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞപ്പോൾ നെൽസണന് ഹെലനെയൊന്ന് നോക്കി, ഒരു ചെറുപുഞ്ചിരി മുഖത്തും, കഥയുടെ കൗതുകം കണ്ണുകളിലും ഒളിപ്പിച്ച് അവളാപ്പോഴേക്കും പാതി ഉറക്കത്തിലേക്ക് വീണിരുന്നു.

ഒരു നൊടിക്കുശേഷം നെൽസൺ പറഞ്ഞു തുടങ്ങി, ഡൽഹിയിലെ ആശുപത്രിയിൽ നിന്റെ മമ്മ ആയിരുന്നു എന്റെ കൂടെ, ചില റിലേറ്റീവ്സ് അതിനെ എതിർത്തപ്പോൾ, നിന്റെ മമ്മയൊരു തീരുമാനമെടുത്തു.

ഉടനെ വിവാഹം നടത്താമെന്ന്.

അങ്ങനെയൊരു തീരുമാനം എടുക്കേണ്ടയെന്നു ഞാനും നിന്റെ ഗ്രാനിയും നിന്റെ മമ്മയോട് പലതവണ പറഞ്ഞു, പക്ഷെ നിനക്ക് അറിയാല്ലോ അന്നുമിന്നും നിന്റെ മമ്മ എടുത്ത തീരുമാനങ്ങൾ ഒരിക്കലും മാറ്റിയിട്ടില്ല.

ഞാനപ്പോൾ വെറുമൊരു വെജിറ്റബിളായിരുന്നു , സംസാരിക്കാൻ കഴിയും അതുമാത്രമായിരുന്നു എക ആശ്വാസം. നിന്റെ മമ്മയാണ് എന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്, ഒരുസെക്കൻഡുപോലും എന്റെ അരികിൽനിന്നു മാറാതെ, ആ  ഞാൻ അത് പറയാൻ വിട്ടുപോയി, അവൾ  ജോലി രാജിവച്ചു എന്നെ ശുശ്രൂഷിക്കാനായി മാത്രം.

 കുറച്ചുമുൻപ് മോള് ചോദിച്ചില്ലേ

ഓ എന്തൊരു അണ്ടർസ്റ്റാൻഡിങ്ങാണ് നിങ്ങൾക്കുതമ്മിലെന്ന് ഇത്രയൊക്കെ നമ്മളെ സ്നേഹിക്കുന്ന ഒരാളെ നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ഈ ജീവിതംകൊണ്ട് എന്താണ് അർത്ഥം കുഞ്ഞൂ.”

 “ശോ എനിക്ക് എന്റെ മമ്മയെ  കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നുന്നു, പക്ഷേ  അപ്പാ  നോക്കൂ മമ്മ ഉറങ്ങി.”

”ആ ഞാൻ കണ്ടു, ഇപ്പോഴല്ല അവൾ വന്നു കിടന്നയുടനെ ഉറങ്ങി.”

”എന്നിട്ട് ബാക്കികൂടെ പറ അപ്പാ…”

”ഞാൻ കട്ടിലിൽ കിടപ്പ്, അവളെന്നെ ശുശ്രൂഷയും, അങ്ങനെ രണ്ടു വർഷം  കടന്നുപോയി. പിന്നെ പതിയെ പതിയെ എഴുന്നേറ്റിരിക്കാനും, മെല്ലെ പിച്ചുവച്ചു നടക്കാനും തുടങ്ങി. മോൾക്കറിയോ ആ സമയത്തോക്കെ നിന്റെ മമ്മ എടുത്തിരുന്ന കെയർ. വീട്ടിലേക്കു വന്നശേഷം അവൾ രണ്ടുമാസത്തിൽ ഒരിക്കൽ എന്നെ വേറേ മുറിയിലേക്ക് മാറ്റും, എന്തിനാണെന്നോ ഒരേ മുറിയിൽ കിടക്കുന്നതുകൊണ്ട് എനിക്ക് മുഷിവ് തോന്നാതിരിക്കാൻ.

 പുറത്തു നടക്കുന്ന ഓരോ കാര്യങ്ങളും നിന്റെ അമ്മ പറഞ്ഞു മറ്റാരെക്കാളും എനിക്കറിയാമായിരുന്നു. അത്രയ്ക്ക് അവളെന്നെ അപ്ഡേറ്റാക്കി.

ഒരിക്കൽപോലും ഒരു രോഗിയെന്ന  മനോഭാവത്തോടെ അവൾ എന്നോടു പെരുമാറിയിട്ടില്ല. കിടപ്പിലായിരുന്ന എനിക്ക് എല്ലാ ഫെസ്റ്റിവലിനും പുതിയ ഡ്രസ്സ്, ഇതൊക്കെ എന്തിനാണെന്നു ചോദിച്ചാൽ നെറുകയിൽ ഒരുമ്മ തരും, എല്ലാത്തിനും ഉത്തരം അതിൽ ഉണ്ടെന്ന് പറയും.

അമ്മ, കാമുകി,  ഭാര്യ,  ഫ്രണ്ട് അങ്ങനെ മാറിമാറി എല്ലാമാണ് എനിക്കവൾ. നീ ശ്രദ്ധിച്ചിട്ടില്ലേ നിന്റെ ഗ്രാനിക്ക് മമ്മയോടുള്ള സ്നേഹം, അതങ്ങനെ പെട്ടെന്ന് ഉണ്ടായതല്ല മോളെ, അവൾക്ക് എന്നോടുള്ള സ്നേഹം കണ്ടിട്ടാണ്. അപ്പ പറയുന്നത് മോൾക്ക് മനസ്സിലാവുന്നുണ്ടോ..”

”ഉവ്വ് അപ്പാ…”

”അങ്ങനെ ഞാൻ പതിയെ നോർമൽ ലൈഫിലേക്ക് തിരിച്ചുവന്നു. ആ തിരിച്ചുവരവ് ആഘോഷിക്കാൻ നിന്റെ ഗ്രാനി കുടുംബക്കാർക്കും ഫ്രണ്ട്സിനുമായി ഒരു ചെറിയ   ഗെറ്റുഗദർ ഒരുക്കിയിരുന്നു, അവിടെവെച്ച് ഞാൻ നിന്റെ മമ്മയ്ക്ക് ഒരു സമ്മാനം നൽകി.”

”അതെന്തു സമ്മാനമാണ് അപ്പാ…?”

”കുഞ്ഞുനാൾ മുതലേ മേഘക്കുട്ടങ്ങളെ നോക്കി അതിനോടൊപ്പം സഞ്ചരിക്കാൻ മോഹമുള്ള  ഒരു പെണ്ണായിരുന്നു അവൾ.

സാമ്പത്തികം ശരിയല്ലാത്തതുകൊണ്ട് പൈലറ്റ് ആവാതെ അവൾ എയർഹോസ്റ്റസായി.

അതെനിക്കറിയാമായിരുന്നു.

അവളുടെ ആ സ്വപ്നത്തിലേക്കുള്ള വാതിൽ ഞാൻ തുറന്നു കൊടുത്തു.

ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ പൈലറ്റ് കോഴ്സിന് ചേർന്നു.

അങ്ങനെ നിന്റെ മമ്മയുടെ സ്വപ്നം പൂർത്തീകരിച്ചു.

പക്ഷെ രണ്ടുരണ്ടര വർഷമേ അവൾ ജോലി ചെയ്തുള്ളൂ, അപ്പോഴേക്കും നിന്നെ കൺസീവായി, ജോലി രാജിവെക്കേണ്ട എന്ന് ഞാൻ പറഞ്ഞു നോക്കിയെങ്കിലും നേരത്തെ പറഞ്ഞതുപോലെ അവൾ എടുത്ത തീരുമാനങ്ങൾ ഒരിക്കലും മാറ്റിയിരുന്നില്ല.

പിന്നെ ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ ഞങ്ങളുടെ ജീവിതം ആഘോഷിച്ചു, ആ ആഘോഷത്തിന് കൂടുതൽ നിറം പകരാൻ നീയും, ഇപ്പൊ ഇതാ എൽബിനും.”

”കഴിഞ്ഞോ അപ്പന്റെ മോളുടെയും കഥപറച്ചിൽ. രാവിലെ നിങ്ങൾക്ക് രണ്ടുപേർക്കും പോത്തുപോലെ കിടന്നുറങ്ങാം എനിക്ക് നേരത്തെ എഴുന്നേൽക്കേണ്ടതാണ്, ലൈറ്റ് ഓഫാക്ക് നേഹ, പോയി കിടന്നുറങ്ങ്.”

”മമ്മാ ഞാനിന്ന് ഇവിടെ കിടന്നോട്ടെ ?”

”വേണ്ട നിനക്കൊരു മുറിയില്ലേ അവിടെ പോയി കിടന്നാൽ മതി എനിക്കും നിന്റെ അപ്പയ്ക്കും പ്രൈവസി  വേണം.”

 “കേട്ടോ അപ്പ ഈ മമ്മയ്ക്ക് എന്നോട് ഒട്ടും സ്നേഹമില്ല.”

”നിങ്ങൾ മമ്മയുടെയും മോളുടെയും കാര്യത്തിൽ ഇടപെടാൻ ഞാനില്ല.”

”വേണ്ട ഞാൻ പോവാ.

വാതിൽ അടച്ച് കുറ്റിയിട്ട് കിടന്നോ.”

ശബ്ദത്തോടെ വാതിൽ അടച്ച് നേഹ പുറത്തേക്ക് പോയി.

”താനെന്തിനാ മോളോട് അങ്ങനെ പറഞ്ഞത് അവൾ ഇന്നിവിടെ കിടന്നോട്ടെ അതിനെന്താ ?”

”നിങ്ങൾക്കറിയില്ല മനുഷ്യാ പെണ്ണുങ്ങളുടെ ബുദ്ധി. അവള് എൽബിനുമായി എന്തോ പിണങ്ങിയിട്ടാണ് വന്നിരിക്കുന്നത്. ഇന്നവൾ ഇവിടെ കിടന്നുറങ്ങിയാൽ അവളവനെ കുറിച്ച് ചിന്തിക്കില്ല. അതൊരു കുഞ്ഞു പിണക്കമാണെങ്കിൽ ഉറപ്പായും അവളിപ്പോൾ അവനെ വിളിച്ചു സംസാരിക്കും.

നിങ്ങൾ ഇപ്പോൾ വേണമെങ്കിൽ അവളുടെ മുറിയിൽ ചെന്ന് നോക്കിക്കോ അവൾ എൽബിനോട് ഫോണിൽ സംസാരിക്കുന്നുണ്ടാവും.

നാളെ കാലത്ത് അവൻ വന്ന് അവളെ കൊണ്ടുപോവുകയും ചെയ്യും.”

”ഹോ നിന്റെയൊരു ബുദ്ധി..

പിണങ്ങിയാണ് വന്നതെന്ന് എനിക്കു തോന്നി അതുകൊണ്ടുതന്നെയാണ് നമ്മുടെ കഥ ഞാനവൾക്ക് പറഞ്ഞു കൊടുത്തത്.”

“മനസ്സിലായി, അതാ ഞാനും മിണ്ടാതിരുന്നത്. ആ പിന്നെ, പ്രൈവസി എന്നൊക്കെ മോളോട് ചുമ്മാ പറഞ്ഞതാ മിണ്ടാണ്ട് കിടന്നുറങ്ങിക്കോണം…”

 “അതു ശരി, അപ്പൊ ഞാൻ സ്വപ്നം കണ്ടതൊക്കെ വെറുതെയായി…”

ഒന്നു ചിരിച്ചുകൊണ്ട് നെൽസണിന്റെ അരികിലേക്ക് ഹെലൻ ചേർന്നുകിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നേഹയും എൽബിനും ഫോണിലൂടെ പ്രണയം കൈമാറുകയായിരുന്നു.

Post Views: 33
20
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

47 Comments

  1. Shreeja R on May 2, 2025 11:10 PM

    👌👌❤️

    Reply
  2. Nija Gopalakrishnan on February 11, 2025 12:42 PM

    ഇഷ്ടം

    Reply
  3. Ramesh on February 20, 2024 7:58 PM

    വളരെ മനോഹരം! 🙂

    Reply
    • Sunandha Mahesh on February 20, 2024 9:00 PM

      Thankyou ❤️

      Reply
    • Shiju KP on February 21, 2024 11:42 PM

      ചേച്ചി 💞💞 എന്തൊരു രസാണ് വായിക്കാൻ. ഹെലൻ അവളൊരു മിടുക്കി തന്നെ. പക്ഷെ എല്ലായ്പോഴും അവളുടെ career വേണ്ടന്ന് വെച്ച് കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നത് കാണുമ്പോ എന്നോടുൾപ്പടെ എല്ലാ സ്ത്രീ കളോടും തോന്നുന്ന ദേഷ്യം അവളോട് തോന്നി.

      Reply
    • Shreeja R on March 13, 2024 2:24 PM

      Super ❤️

      Reply
  4. anwar Abdurahiman cm on February 20, 2024 7:03 PM

    ഒരു സിനിമയിലെന്ന പോലെ ഓരോ രംഗവും വായനക്കിടയിൽ മനസ്സിൽ . കഥ ആർക്കും പറയാൻ കഴിയും അച്ഛനും മകളും കഥ പറയുമ്പോൾ അതിലെ ഓരോ സംഭാഷണങ്ങളും ഇത്രയും തന്മയത്വത്തോടെ യാതൊരു അതിശയോക്തിക്കുമിടയില്ലാത്ത വിധം എഴുതി ഫലിപ്പിക്കാൻഎല്ലാവർക്കും സാധിക്കില്ല . എഴുത്തിനോടുള്ള എഴുത്തുകാരിയുടെ അടങ്ങാത്ത അഭിനിവേശം എഴുത്തിന്റെ കയ്യടക്കത്തിൽ തെളിഞ്ഞു കാണുന്നുണ്ട് . ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ . മികച്ച രചനകൾ ഇനിയും പ്രതീക്ഷിക്കുന്നു .

    Reply
    • Sunandha Mahesh on February 20, 2024 9:00 PM

      സ്നേഹം അൻവർ ❤️

      Reply
  5. Divya Sreekumar on February 19, 2024 6:44 PM

    Beautiful n inspiring love story ചേച്ചീ. അവതരണം super👌👌🥰🥰

    Reply
    • Sunandha Mahesh on February 20, 2024 8:13 AM

      സ്നേഹം ദിവ്യാ ❤️

      Reply
      • അനാമിക s on February 20, 2024 6:01 PM

        കലക്കി ചേച്ചൂ ❤️❤️❤️touching 🥰

        Reply
        • Sunandha Mahesh on February 20, 2024 6:06 PM

          സ്നേഹം dear ❤️

          Reply
    • Suma Jayamohan on February 21, 2024 9:54 PM

      എത്ര സുന്ദരമായ പ്രണയം…. അല്ല ജീവിതം…….. പറയാൻ വാക്കുകളില്ല. സന്തോഷം❤️❤️❤️

      Reply
  6. Seena Navaz on February 19, 2024 9:41 AM

    മനോഹരമായൊരു പ്രണയകഥ… ഒഴുക്കുള്ള എഴുത്ത്👌👌❤️🥰

    Reply
    • Sunandha Mahesh on February 19, 2024 6:06 PM

      സ്നേഹം സീനാ ❤️

      Reply
      • Shajeena faisal on February 20, 2024 5:58 PM

        Very nice…പ്രണയം …അത് സ്വന്തമാക്കപ്പെട്ടവരോട് തന്നെ ആവട്ടെ….

        മനോഹരമായ എഴുത്ത്..🌹🌹🌹🌹🌹💖💖💖💖💖

        Reply
        • Sunandha Mahesh on February 20, 2024 6:07 PM

          സ്നേഹം സ്നേഹം ❤️

          Reply
          • JalajaNarayanan on February 20, 2024 6:31 PM

            മനോഹരമായ ഒരു പ്രണയകഥ
            നന്നായിട്ടുണ്ട് dear ❤❤❤

      • Rema Damodaran on February 20, 2024 7:54 PM

        അതിമനോഹരം ഈ പ്രണയം. പ്രതീക്ഷ തെറ്റിച്ചില്ല സുനന്ദ
        💕💕🌹🌹

        Reply
      • Smitha Ranjith on February 21, 2024 1:44 PM

        Super love story Nandechi
        👌✍️❤️❤️❤️

        Reply
  7. Joyce Varghese on February 18, 2024 7:41 PM

    സുന്ദരം. 👌
    Love ഹെലൻ, ഉറച്ച തീരുമാനങ്ങളും കരുതലും പ്രണയവുമുള്ള കാമുകിയും ഭാര്യയും. മകൾക്കു മാതൃകയാകുന്ന പ്രാക്ടിക്കലായ അമ്മ. എല്ലാം ചേർന്ന full പാക്കേജ്. 👏

    Reply
    • Sunandha Mahesh on February 18, 2024 8:52 PM

      സ്നേഹം ജോയ്സ് ❤️

      Reply
  8. Canoli canalinte puthri on February 18, 2024 6:27 PM

    മക്കൾക്കെന്നും ജീവിതം കൊണ്ട് മാതൃകയാകേണ്ടവർ മാതാപിതാക്കൾ തന്നെയാണ്. നിർഭാഗ്യവശാൽ ഭൂരിഭാഗം പേർക്കും സാധിക്കാത്തതും അതാണ്.
    നന്ദേച്ചിടെ ഹെലനെയും കുടുംബത്തെയും ഒരുപാടിഷ്ട്ടമായി❤️❤️❤️

    Reply
    • Sunandha Mahesh on February 18, 2024 8:52 PM

      സ്നേഹം ഡിയർ ❤️

      Reply
    • yesoda on February 20, 2024 5:01 PM

      ഓ! ഡിയർ… മനോഹരമായ പ്രണയകഥ അല്ല കുടുംബകഥ. എങ്ങനെ മെനഞ്ഞു ഇത്രയും ഹൃദ്യമായ അല്ല ദൈവികമായ പ്രണയം?

      Reply
      • Aswathy Joy Arakkal on February 20, 2024 5:17 PM

        വായിച്ചിരുന്നു പോയി ചേച്ചി…. എല്ലാ മാതാപിതാക്കളും മക്കൾക്ക് മാതൃക ആയിരുന്നെങ്കിൽ… മനോഹരം എഴുത്ത് ♥️♥️

        Reply
        • Sunandha Mahesh on February 20, 2024 6:07 PM

          അശ്വതീ ❤️❤️

          Reply
        • Sunandha Mahesh on February 20, 2024 6:17 PM

          സ്നേഹം ഡിയർ ❤️

          Reply
      • Sunandha Mahesh on February 20, 2024 5:27 PM

        സ്നേഹം, സ്നേഹം, സ്നേഹം ചേച്ചി.. എനിക്കു പ്രിയപ്പെട്ടവരുടെ വാക്കുകൾ എന്നുമെന്നിക്ക് പ്രചോധനമാണ് ❤️❤️

        Reply
  9. ramsinas on February 18, 2024 4:42 PM

    🥰🥰🥰🥰🥰👏👏👏

    Reply
    • Sunandha Mahesh on February 18, 2024 8:51 PM

      😍❤️

      Reply
  10. Roshna Melwin on February 18, 2024 3:21 PM

    എൻ്റെ സുനന്ദേച്ചിവായിക്കുന്തോറും ഈ ആകാശ കഥ പെരുത്തിഷ്ടമായി കൊണ്ടിരിക്കാ 😍😍😘

    Reply
    • Sunandha Mahesh on February 18, 2024 8:51 PM

      Thanks roshna ❤️

      Reply
  11. Soumya Muhammad on February 18, 2024 11:27 AM

    കൊള്ളാം… 👍🏻👍🏻

    Reply
    • Sunandha Mahesh on February 18, 2024 2:22 PM

      😍❤️

      Reply
  12. Neethu V. R on February 17, 2024 8:55 AM

    ❤️❤️

    Reply
    • Sunandha Mahesh on February 17, 2024 5:48 PM

      😍❤️

      Reply
  13. Silvy on February 17, 2024 8:46 AM

    ആ കുഞ്ഞു തലയിൽ ഇതൊക്കെ എവിടെ നിന്ന് വരുന്നു? സൂപ്പർ നന്ദേച്ചീ ❤️❤️❤️

    Reply
    • Nafs nafs on February 17, 2024 9:50 AM

      മക്കൾക്കു മാതൃകയാവേണ്ട പ്രണയം👌👌👌👌🔥🔥👏👏👏

      Reply
      • Sunandha Mahesh on February 17, 2024 5:50 PM

        ഡിയർ ❤️

        Reply
    • Sajna on February 17, 2024 3:09 PM

      മനസ്സ് നിറക്കുന്ന കഥ 👍

      Reply
      • Sunandha Mahesh on February 17, 2024 5:50 PM

        സ്നേഹം 😍😍

        Reply
    • Sunandha Mahesh on February 17, 2024 5:48 PM

      സ്നേഹം.. സ്നേഹം ❤️

      Reply
    • Sunandha Mahesh on February 17, 2024 5:51 PM

      സിൽവീ ❤️❤️

      Reply
    • Jula V Gopal on February 20, 2024 8:41 PM

      മനോഹരമായ കഥ. ഒരുപാട് ഇഷ്ടമായി.

      Reply
  14. sabira latheefi on February 16, 2024 10:28 PM

    മക്കൾക്ക് റോൾ മോഡൽ ആവട്ടെ മാതാപിതാക്കൾ. നന്നായി എഴുതി നന്ദേച്ചി ❤️

    Reply
    • Sunandha Mahesh on February 17, 2024 5:50 PM

      സാബീ ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.