Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീയില്ലാതെ അപൂർണമീ പ്രണയം.
ഓർമ്മകൾ ജീവിതം പ്രണയം പ്രണയകഥ മത്സരം

നീയില്ലാതെ അപൂർണമീ പ്രണയം.

By Anju RanjimaFebruary 16, 2024Updated:February 21, 202413 Comments5 Mins Read258 Views
Bookmark Now
Please login to bookmark Close

No account yet? Register

നാട്ടിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ അഭിയുടെ കണ്ണുകൾ അടഞ്ഞു വരുന്നുണ്ടായിരുന്നു.
ദിവസങ്ങളോളം ഉള്ള ഉറക്കമിളപ്പ് ആണ്.
എത്ര നാളായി ഒന്ന് സ്വസ്ഥതയോടെ ഉറങ്ങിയിട്ടും ജീവിച്ചിട്ടും?
അവൻ സീറ്റിലേക്ക് ചാരിയിരുന്നു.

“കാറ്റിൻ ചെപ്പ് കിലുക്കി
ദലമർമരങ്ങളിൽ..”

ഫോൺ ബെല്ലടിക്കുന്നതാണ്. ഓൺ ചെയ്തിട്ട് ചെവിയോട് ചേർത്തു.

“അഭീ..ദേവനാണ്”

“ആടാ…പറയ്‌.”

“നീ എവിടാ.. എത്ര നാളായി ആരോടും പറയാതെ ഇറങ്ങി പോയിട്ട്.. ഇവിടെ എല്ലാരും പരിഭ്രമിച്ച് ഇരിക്കുവാ. നീ എപ്പോ വരും?”

“വന്നോണ്ടിരിക്കുവാ ദേവാ.. ഒരു ഭാരം ഇറക്കി വയ്ക്കാൻ പോയതാ. ഇനി ല്ലാ തീരുമാനവും ദൈവത്തിനും മറ്റ് പലർക്കും വിട്ട് കൊടുത്തിട്ട് സ്വസ്ഥമായി തിരിച്ച് വരുവാ.. നീ പേടിക്കണ്ട. ഞാൻ അങ്ങെത്തിക്കോളാം.വീട്ടിൽ വിവരം പറഞ്ഞേക്ക്.”

അഭി ഫോൺ വച്ചു. ജീൻസിന്റെ പോക്കറ്റിലേക്ക് ഫോൺ തിരുകി കേറ്റീട്ട് വഴിയരികിലെ കാഴ്ചകളിലേക്ക് കണ്ണു പായിച്ചു. എങ്കിലും അവന്റെ ഓർമ്മകൾ പിറകിലോട്ട് സഞ്ചരിക്കുകയായിരുന്നു.

ഒരു നിയോഗം പോലെയാണ് ദേവിക ജീവിതത്തിലേക്ക് കടന്ന് വന്നത്.

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം. പെണ്ണ് കാണാൻ പോയപ്പോൾ പരമ്പരാഗത ആചാരത്തിന്റെ പേരും പറഞ്ഞ് അവളോട് തനിച്ച് സംസാരിക്കാൻ പോലും സമ്മതിച്ചില്ല.

ഒരു തേപ്പ് കിട്ടിയിട്ട് ഇനി ജീവിതത്തിൽ പെണ്ണില്ല എന്ന തീരുമാനത്തിൽ നിന്ന തന്നെ അമ്മയുടെ കണ്ണീരാണ് കല്യാണത്തിന് സമ്മതിപ്പിച്ചത്.

പക്ഷേ ദേവികയെ കണ്ടതും എന്തോ അവളോട് ഇഷ്ടം തോന്നി. എല്ലാം നല്ലതിന് ആയിരുന്നു എന്ന് അപ്പോൾ തോന്നി. അല്ലെങ്കിൽ തന്നെ ശാലീന സുന്ദരി ആയ ദേവുവിനെ ആർക്കാണ് ഇഷ്ടപെടാതെ ഇരിക്കുക? വിവാഹം പെട്ടെന്ന് നടന്നു. ദേവികയുടെ വീട്ടുകാർക്ക് ആയിരുന്നു നിർബന്ധം.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നത് പോലെ ആയിരുന്നു തനിക്കത്. എത്രയും പെട്ടെന്ന് ദേവികയെ സ്വന്തമാക്കണം എന്ന ആഗ്രഹം.
അമ്മ മകളെ പോലെയാണ് അവളെ സ്വീകരിച്ചത്. അനിയത്തിക്ക് അവൾ നാത്തൂൻ ആയിരുന്നില്ല കൂട്ടുകാരി ആയിരുന്നു. അവൾ ശരിക്കും ഒരു ദേവതയായിരുന്നു.

അവരോടൊക്കെ സ്നേഹത്തോടെ പെരുമാറുന്ന ദേവു തന്റെ അടുക്കൽ മാത്രം ഒരു അകലം പാലിച്ചിരുന്നു.

അന്യ പുരുഷനെ ജീവിതത്തിൽ കൂട്ട് ചേർക്കാൻ അല്പം താമസം വരുമെന്ന് കരുതി താൻ കാത്തിരുന്നു. തന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുമായിരുന്നെങ്കിലും കിടപ്പറയിലും സ്നേഹത്തിലും അവൾ നിർവികാരയായി.

ഒരു നാൾ സഹികെട്ടാണ് അവളോട് പൊട്ടിത്തെറിച്ചത്.

പൊട്ടിക്കരഞ്ഞു കൊണ്ട് കാൽക്കലേക്ക് വീണ അവളെ അമ്പരപ്പോടെയാണ് പിടിച്ചെഴുന്നേല്പ്പിച്ചത്.

“എനിക്ക് പറ്റാഞ്ഞിട്ടാ അഭിയേട്ടാ.. ഒരാളെ മനസ്സിലും മറ്റൊരാളെ ശരീരത്തിലും ചുമക്കാൻ വയ്യാഞ്ഞിട്ടാ. അത്രയധികം എന്നിൽ പറ്റിച്ചേർന്ന് പോയൊരു മനുഷ്യന്റെ
ഓർമകളിലൂടെയാണ് എന്റെ യാത്ര മുഴുവൻ.”

ഞെട്ടി പോയി അവളുടെ കുമ്പസാരം കേട്ടിട്ട്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മനോഹരമായൊരു കാവ്യഗീതം മുറിഞ്ഞു പോയത് പോലെ.. അപൂർണമായി തീർന്നൊരു പ്രണയകഥയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു താനെന്ന് തിരിച്ചറിഞ്ഞു.

അവളിലൂടെ ശ്രീഹരി എന്ന മനുഷ്യനെ അറിയുകയായിരുന്നു. അയാളുടെ ജീവനെ ബലിയാടാക്കി ദേവുവിനെ തന്റെ ജീവിതത്തിലേക്ക് കടത്തി വിടുകയായിരുന്നു അവളുടെ വീട്ടുകാർ എന്നറിഞ്ഞ നിമിഷം ഒരൊറ്റ വട്ടമെങ്കിലും അവളോട് സംസാരിച്ചിരുന്നെങ്കിൽ ഈ ദിവസം ഉണ്ടാകുമായിരുന്നില്ലല്ലോ എന്നവൻ വെറുതെ ഓർത്തു.

ശ്രീഹരി ആ നാട് വിട്ടു പോയെന്നും വിവാഹിതൻ ആയെന്നും ഒക്കെ അവൾ പറഞ്ഞപ്പോൾ സന്തോഷിക്കണോ അതോ അവളുടെ ദുഃഖത്തിൽ പങ്ക് ചേരണോ എന്നറിയാതെ അവൻ നിശബ്ദനായി.

എങ്കിലും അവൻ പറഞ്ഞു.

“ദേവൂ,നമ്മളൊക്കെ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും ഒക്കെ നടക്കണമെങ്കിൽ അതിനൊക്കെ ഒരു ദൈവാനുഗ്രഹം കൂടി വേണം. വിധി എന്നൊന്ന് ഉണ്ട്. അത് തീരുമാനിക്കും ആരു ആരോട് ചേരണമെന്ന്. ശ്രീഹരിയുടെ പെണ്ണ് വേറെ ആരോ ആയിരുന്നു. എനിക്കുള്ളത് നീയും. നിനക്ക് എന്തും തീരുമാനിക്കാം. ഇതറിഞ്ഞത് കൊണ്ട് നിന്നോടുള്ള ഇഷ്ടമൊന്നും പൊയ്പോവില്ല.നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ..
നിനക്ക് എന്ന് തോന്നുന്നോ അന്ന് നീ എന്നെ സ്വന്തമായി കണ്ടാൽ മതി.”

അതിനു ശേഷം അവൾ അങ്ങനെ സങ്കടപെട്ട് ഇരിക്കുന്നത് കണ്ടിട്ടില്ല.
പിന്നെയെപ്പോഴോ പൂർണമായി അവൾ തന്റേതായി മാറിയിരുന്നു.

അത്തരമൊരു ഭൂതകാലം അവളെ വേട്ടയാടിയിരുന്നു എന്ന് പോലും ഓർമ്മയില്ലാത്തവണ്ണം അവൾ തന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി കഴിഞ്ഞിരുന്നു.

അന്ന്..

കുളി കഴിഞ്ഞു നിലകണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കോതുകയായിരുന്ന ദേവുവിന്റെ പിന്നിൽ ചെന്ന് നിന്ന് വയറിലൂടെ ചുറ്റിപിടിച്ച് അവളുടെ പിൻ കഴുത്തിൽ ചുണ്ടമർത്തി നിൽക്കുമ്പോഴാണ് അവൾ ചോദിച്ചത്.

“അഭിയേട്ടാ.. എന്നെ എന്ത് മാത്രം ഇഷ്ടമുണ്ട്?”

അവളിൽ നിന്ന് പിടി വിടാതെ തന്നെ ഉത്തരം നൽകി.

“എന്നെക്കാളേറെ.. ഈ ഭൂമിയിലുള്ള എന്തിനെക്കാളും എനിക്കിഷ്ടം നിന്നെയാടാ..”

ദേവുവിന്റെ കണ്ണുകൾ നിറഞ്ഞു. തിരിഞ്ഞു നിന്ന് തന്റെ മാറിലേക്ക് ചേർന്ന് നിന്ന് അവൾ കരഞ്ഞു.

പൂണ്ടടക്കം കെട്ടിപ്പിടിച്ച് തന്റെ നെഞ്ചിൽ ഉമ്മ വച്ച് കൊണ്ട് അവൾ പറഞ്ഞു.

“എന്നെ അത്രയും സ്നേഹിക്കല്ലേ അഭിയേട്ടാ. എനിക്ക് അതിനുള്ള യോഗ്യതയില്ല. എന്റെ പ്രണയം പൊളളയാണ് അഭിയേട്ടാ..”

താൻ അവളുടെ മുഖമുയർത്തി മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“ആര് പറഞ്ഞു? എന്റെ ദേവുവിന്റെ പ്രണയം ശക്തിയില്ലാത്തതാണെന്ന്.
എന്നെ എന്റെ ജീവിതത്തിൽ ഇത്രയും ആഴത്തിൽ ആരും സ്നേഹിച്ചിട്ടില്ലെടാ.
നിനക്ക് അറിയാത്തത് കൊണ്ടാണ്. നീ എനിക്ക് കിട്ടിയ പുണ്യമാണ്.”

ഒന്നും മിണ്ടാതെ അവൾ തന്നെ ചുറ്റിപ്പിടിച്ച് നിന്നിരുന്നു കുറേ നേരം.

വൈകിട്ട് സിറ്റൗട്ടിൽ ഇരുന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് അനിയത്തി മീരയുടെ നിലവിളി കേട്ട് മുകളിലേക്ക് ഓടി ചെന്നത്.
ഒന്നേ നോക്കിയുള്ളൂ.

ഫാനിൽ കല്യാണ സാരിയിൽ തൂങ്ങി നിന്നാടുന്ന ദേവുവിന്റെ ശരീരം.

ബോധം മറഞ്ഞു താഴേക്ക് വീഴുന്നതിനിടയിൽ അമ്മയുടെ നിലവിളി ശബ്ദവും കേട്ടിരുന്നു.

🍁🍁🍁🍁

അവളുടെ വീട്ടുകാർക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു. എന്ത് പറയാൻ?

ഒരിക്കൽ പോലും അവളുടെ വീട്ടിലേക്ക് പോകാൻ താല്പര്യപെടുകയോ അവർ വന്നാൽ അവരെ വേണ്ടവണ്ണം സൽക്കരിക്കാൻ ഇഷ്ടപെടുകയോ ചെയ്യാത്ത മകൾ ഭർത്യ വീട്ടിൽ സുഖമായി കഴിയുന്നുണ്ട് എന്ന വിശ്വാസത്തിലാണ് അവർ ആശ്വാസം കൊണ്ടിരുന്നത്.

ഏൽപ്പിച്ചു കൊടുത്ത ജീവിതമായിരുന്നു അതെന്ന് മറ്റാരേക്കാളും അവർക്ക് കൃത്യമായി അറിയാമായിരുന്നല്ലോ.

അവൾ പോയി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് അലമാരയ്ക്കിടയിൽ നിന്ന് അവൾ സൂക്ഷിച്ച് വച്ചിരുന്ന ഡയറി അഭിക്ക് കിട്ടുന്നത്.

തുറന്ന് നോക്കിയ അവൻ അക്ഷരാർത്ഥത്തിൽ സ്തബ്‌ധനായി.

ദേവികയുടെ എഴുത്ത് കണ്ട് അഭി പകച്ചു നിന്നു.
അത്രയേറെ ജീവനുള്ള വരികൾ.എല്ലാം പ്രണയത്തിൽ നിറഞ്ഞത്.

അതിലൂടെയാണ് ദേവു എന്ത് മാത്രം ശ്രീഹരിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന് അഭിക്ക് മനസ്സിലായത്. തന്റെ ഇഷ്ടത്തെ നിരാകരിക്കാൻ വയ്യാതെ ദേവു എന്ത് മാത്രം കഷ്ടപ്പെട്ടിരിക്കണമെന്ന് അഭിക്ക് തോന്നി.

ഒരുപക്ഷേ ശ്രീഹരിയോടുള്ള ഇഷ്ടത്തിനും മേലെ തന്നോട് പ്രണയം തോന്നിയത് കൊണ്ടാവാം അവൾ ഈ കടുംകൈ ചെയ്തത് എന്ന് അഭി ആശ്വസിച്ചു.

അവന്റെ പ്രണയത്തോട് ചെയ്യുന്ന ചതിയാണ് തന്നോടുള്ള ഇഷ്ടം എന്ന് തോന്നലാവാം അവളുടെ ജീവൻ എടുത്തത്.

പിന്നെയും രണ്ട് ദിവസമെടുത്തു അഭിക്ക് ആ ഡയറി യഥാർത്ഥ ഉടമസ്ഥന് തിരിച്ച് നൽകണം എന്ന് തോന്നാൻ.

തന്റെ ജീവനിൽ പാതിയായവളുടെ പ്രണയത്തെ ഒന്ന് നേരിൽ കാണാനുമുള്ള ആഗ്രഹം അവനിൽ ഉടലെടുത്തു.

ഒട്ടേറെ അന്വേഷണങ്ങൾക്ക് ശേഷമാണ് അവൻ ശ്രീഹരിയുടെ വാസസ്ഥലം കണ്ടു പിടിച്ചത്. കണ്ടുമുട്ടുമ്പോൾ എന്തൊക്കെ പറയണമെന്ന് ഒരുപാട് തവണ മനസ്സിൽ ഉരുവിട്ട് ഉരുവിട്ടാണ് അഭി അവിടേക്ക് ചെന്നത്. പക്ഷേ ശ്രീഹരിയെ കണ്ടതും എല്ലാം മറന്നു പോയി.

അഭിയുടെ ഹൃദയത്തിൽ ഉണ്ടായിരുന്ന ദേവുവിന് ശ്രീഹരിയെ എന്ത് മാത്രം ഇഷ്ടമാണെന്ന് അഭി നേരിട്ട് കണ്ട് മനസ്സിലാക്കിയതാണല്ലോ.

അത് കൊണ്ടാണ് അവൾ ഇന്നീ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന് പോലും പറയാൻ കഴിയാതെ അഭി തിരിച്ചിറങ്ങി പോന്നത്.
എങ്കിലും ആ ഡയറി വായിച്ചു തീരുമ്പോൾ അവൾ ജീവനോടെയില്ല എന്ന സത്യം ശ്രീഹരി മനസ്സിലാക്കും എന്നും അവന് ഉറപ്പായിരുന്നു. അത് കഴിഞ്ഞുള്ള അവന്റെ ജീവിതം ഓർത്ത് അഭിക്ക് വേദനിച്ചു. ദേവികയ്ക്ക് ഒപ്പം അവളുടെ കാമുകനെയും
സ്നേഹിച്ചു പോകുന്ന തന്റെ മനസ്സ് ഓർത്ത് അവൻ ആശ്ചര്യപ്പെട്ടു.

ഇപ്പോഴാണ് സമാധാനം ആയത്.. തനിക്ക് അർഹത ഇല്ലാതെ കയ്യിൽ സൂക്ഷിച്ചിരുന്ന എന്തോ ഒരു നിധി അതിന്റെ ഉടമസ്ഥന് ഏൽപ്പിച്ച് കൊടുത്തത് പോലെ…
അഭി ഒന്ന് നെടുവീർപ്പിട്ടു.

സ്റ്റോപ്പിൽ ബസിറങ്ങി നിരത്തിലൂടെ നടക്കുമ്പോൾ സഹതാപം നിറഞ്ഞ നോട്ടങ്ങളെ അവൻ മനഃപൂർവം അവഗണിച്ചു.

വീട്ടിൽ ചെന്ന് കയറിയപ്പോൾ അമ്മയും അനിയത്തിയും ഓടി വന്ന് കെട്ടിപിടിച്ച് കരച്ചിൽ. എല്ലാവരെയും ഒന്ന് സമാധാനിപ്പിച്ച് അവൻ തന്റെ മുറിയിലേക്ക് പോയി.
ദേവികയുടെ ചില്ലിട്ട ഫോട്ടോയ്ക്ക് മുന്നിൽ നിന്നിട്ട് അഭി പറഞ്ഞു.

“കണ്ടെടോ. ഞാൻ തന്റെ ശ്രീഹരിയെ. തന്റെ ഹൃദയം ഞാൻ അയാളെ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ട്. ഇനി എനിക്ക് സ്വസ്ഥമായി ഒന്നുറങ്ങണം. അയാളെക്കാളും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.”

ഒരു വരണ്ട പുഞ്ചിരിയോടെ അഭി കിടക്കയിലേക്ക് മറിഞ്ഞു.

🍁🍁🍁

പിറ്റേന്ന്
ചായ കുടിച്ച് കൊണ്ട് പത്രം വായിക്കുകയായിരുന്ന അഭിയുടെ കണ്ണുകൾ ചരമക്കോളത്തിലെ ഒരു ചിത്രത്തിൽ ഉടക്കി നിന്നു. ഒന്ന് പതറിപ്പോയ അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു നെടുവീർപ്പിട്ടു.

അപ്പോൾ തന്നെ തഴുകി കടന്നു പോയ കാറ്റിന് ദേവികയുടെ മണമുണ്ടെന്ന് അവന് തോന്നി.

Post Views: 31
7
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

13 Comments

  1. Hari Pulloor on May 23, 2025 6:50 PM

    മനുഷ്യൻറെ മനസ്സ് പിടികിട്ടുന്നതേയില്ല. ഒരു പ്രണയം നഷ്ടമായെങ്കിലും അതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ സ്നേഹിക്കുന്ന മറ്റൊരാളെ കിട്ടിയിട്ടും എന്തിന് അവൾ ജീവിതം അവസാനിപ്പിച്ചു.

    Reply
  2. Jasna Basheer on April 25, 2024 8:21 PM

    👍👍❤️

    Reply
    • Sayara Fathima KARU KUNNATH on May 24, 2025 10:49 AM

      വളരെ ഭംഗിയായി അവതരിപ്പിച്ചു 👌💗😘
      വായിച്ചപ്പോൾ ശരിക്കും സങ്കടം തോന്നി

      Reply
  3. Manasi on March 2, 2024 3:45 PM

    ❤️❤️❤️

    Reply
  4. Seena Navaz on February 19, 2024 9:34 AM

    👌❤️

    Reply
  5. Sajna on February 17, 2024 8:32 PM

    വിധി. 👍👍

    Reply
    • Anju Ranjima on February 18, 2024 5:50 PM

      💜💜

      Reply
  6. Sunandha Mahesh on February 17, 2024 7:06 PM

    പലപ്പോഴും പ്രണയമൊരു വിചിത്രമായി തോന്നാറുണ്ട്..

    നല്ലെഴുത്ത് 👌

    Reply
    • Anju Ranjima on February 17, 2024 7:13 PM

      💜💜💜 വിചിത്രം തന്നെയാണ് പ്രണയം!

      Reply
      • Suma Jayamohan on May 23, 2025 4:35 PM

        ചിലരങ്ങനെയാണ്. നമുക്കു വേണ്ടി ജീവിക്കുന്നവരേക്കുറിച്ച് അവർ ഒരു മാത്ര മറന്നങ്ങു പോകും.
        നല്ലെഴുത്ത് അഞ്ജൂ❤️🌹👌

        Reply
    • മിനി സുന്ദരേശൻ on May 23, 2025 8:25 PM

      മനുഷ്യ മനസ്സ് നിർവ്വചനാതീതം…… നന്നായെഴുതി👍🌹

      Reply
  7. sabira latheefi on February 16, 2024 6:14 PM

    ❤️❤️

    Reply
    • Anju Ranjima on February 16, 2024 7:07 PM

      ❤️❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.