Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എനിക്കേറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്,
പ്രണയം പ്രണയകഥ മത്സരം വിവാഹം

എനിക്കേറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്,

By Anju RanjimaFebruary 16, 20242 Comments2 Mins Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്കിപ്പോ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്,

നിങ്ങളോടൊപ്പം ഇരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എന്തിന് ഓർക്കുമ്പോൾ പോലും കിട്ടുന്ന ഒരു ആശ്വാസവും സുരക്ഷിതത്വവും ഉണ്ടല്ലോ അതാണ് എനിക്ക് നിങ്ങളോടും നിങ്ങൾക്ക് എന്നോടും ഉള്ള പ്രണയം!

എന്റെ കണ്ണൊന്ന് നിറഞ്ഞാൽ.. ശബ്ദമൊന്നിടറിയാൽ പോലും അത് പെട്ടെന്ന് മനസ്സിലാകും.

എന്റെ ഓരോ സ്പന്ദനങ്ങൾ പോലും തിരിച്ചറിയുന്നു.
എത്ര പെട്ടെന്നാണ് നിങ്ങളെന്നെ അറിയുന്നതും എന്റെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കുന്നതും. ഞാൻ എത്ര നെഗറ്റീവ് പറഞ്ഞാലും അതിലെ പോസിറ്റിവ് കണ്ട് പിടിച്ച് ആശ്വസിപ്പിച്ച്, ഉള്ളിലെ വിഷമങ്ങൾ അത്രയും നിമിഷനേരത്തിനുള്ളിൽ സന്തോഷത്തിലേക്ക് മാറ്റുന്ന നിങ്ങളുടെ മാജിക്‌ പ്രണയം ആണ്.

നമുക്ക് അന്യോന്യം ഉള്ള വിശ്വാസവും കരുതലുമാണ്..

പാഴ് വിത്ത് പോലെ എന്നോ മണ്ണിൽ വരണ്ട് പോകേണ്ടിയിരുന്ന എനിക്ക് വീണ്ടും ഇലയും പൂക്കളും നൽകി വൃക്ഷമാക്കി മാറ്റിയത് നിങ്ങളുടെ സ്നേഹമാണ്.

ഒരു കുഞ്ഞ് വട്ടത്തിനുള്ളിൽ ഉടഞ്ഞ് തീരേണ്ടിയിരുന്ന ഈ ജന്മത്തെ ആകാശത്തെ നക്ഷത്രമാക്കി മാറ്റിയത് നിങ്ങളുടെ കരുതലാണ്..

നിങ്ങൾ എന്റെ ഓരോ വാക്കുകൾക്കും അർത്ഥമാകുന്നു.
ഞാൻ എന്താണെന്നും എങ്ങനെയാണെന്നും നിങ്ങൾ മനസ്സിലാക്കുന്നു.

എന്റെ പിണക്കങ്ങളും സങ്കടങ്ങളും തീർക്കാൻ വേണ്ടി നിങ്ങൾ കാണിക്കുന്ന ഓരോ കോമാളിത്തരങ്ങളും കരുതലുകളും എന്നെ എന്ത് മാത്രമാണ് നിങ്ങളിലേക്ക് അടുപ്പിക്കുന്നതെന്നറിയ്യോ?

എന്റെ പിൻകഴുത്തിൽ മുഖം ചേർത്ത് വച്ച് കൊച്ചുകുട്ടിയെ പോലെ ഉറങ്ങുന്ന നിങ്ങളിൽ ഒരു കാമുകൻ കൂടിയുണ്ടെന്ന് ഓർക്കുമ്പോൾ അറിയാതെ ചിരി വരുന്നുണ്ട്.

എന്റെ ഹൃദയത്തിന്റെ ഓരോ അറയ്ക്കുള്ളിലും കടന്ന് എന്റെ മനോവിചാരങ്ങളെ പോലും നിയന്ത്രിക്കുന്ന കാവൽക്കാരനാണോ
നിങ്ങളെന്ന് ഞാൻ സംശയിച്ചു പോകുന്നു.

ഞാൻ വേണ്ടെന്ന് ചിണുങ്ങലോടെ പറയുന്നത് ഒക്കെയും എന്റെ ആവശ്യങ്ങളാണെന്ന് നിങ്ങൾക്ക് അറിയാം.

അരുതെന്ന് എത്ര ഞാൻ പറഞ്ഞാലും എന്റെ ചുണ്ടുകളും കണ്ണുകളും ദാഹിക്കുന്നത് നിന്റെ
ചുംബനങ്ങൾക്ക് ആണെന്ന് നിങ്ങൾക്ക് അറിയാം!

പിണങ്ങി ദൂരെക്ക് മാറുമ്പോൾ, നീട്ടിയ കൈകൾ തട്ടി എറിയുമ്പോൾ ഇറുക്കെ പിടിച്ച് നെഞ്ചോട് ചേർക്കപ്പെടാനാണ് ഞാൻ കൊതിക്കുന്നതെന്ന് എത്ര പെട്ടെന്നാണ് നിങ്ങൾക്ക് മനസ്സിലാകുന്നത്!

അങ്ങനെ എത്ര ഒളിപ്പിച്ച് വച്ചാലും മനസ്സിൽ നിറയുന്നത് എന്താണെന്ന് നിങ്ങൾ എങ്ങനെയാണ് മനസിലാക്കുന്നത്?

ഇന്ദ്രജാലക്കാരനാണോ നിങ്ങൾ?

ആവണം..!
അല്ലെങ്കിൽ എങ്ങനെയാണ് കലങ്ങിമറിഞ്ഞ ഹൃദയവുമായി ഞാൻ നിങ്ങളുടെ മുന്നിലെത്തുമ്പോൾ ഒരൊറ്റ നിമിഷം കൊണ്ട്
എന്റെ മനസ്സിനെ ശാന്തമാക്കുന്നത്?

വീണ്ടും അതിൽ പ്രതീക്ഷയുടെ നീരുറവ നിറയുന്നത്?

പ്രണയം കൊണ്ടവ ഒഴുകി പരക്കുന്നത്?

എന്റെ പ്രിയപ്പെട്ടവനെ,
എന്നെ നിങ്ങൾ സ്നേഹിക്കുന്നത് പോലെ ഞാൻ തിരിച്ചു നൽകുന്നുണ്ടോ എന്നെനിക്ക് അറിയില്ല.

എന്റെ ഓരോ ദിവസങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും നിങ്ങളിലും നമ്മളിലും ആണെന്ന് മാത്രം എനിക്കറിയാം.

നിങ്ങൾ സങ്കടങ്ങൾ പറയുമ്പോൾ അതെല്ലാം കേട്ടിട്ട് നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള മറുപടി ആണോ നൽകുന്നതെന്ന് എനിക്കറിയില്ല.

എങ്കിലും നിങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളും ചെറിയ വിജയങ്ങളും
തോൽവികളും പോലും എന്റെയും കൂടെയാണ്.

മണവറ മുതൽ പട്ടട വരെ എന്നും കൂടെ ഉണ്ടാകാനാണ് എന്നും ആഗ്രഹം.

നിങ്ങൾ എനിക്ക് എല്ലാമാണ്.
നിങ്ങളുടെ സുഖവും ദുഖവും ആശങ്കകളും സന്തോഷവും വിരഹവും പ്രണയവും ദേഷ്യവും കണ്ണീരും ചിരിയും ഒക്കെയും എന്റെയും സ്വന്തമാണ്.

ഒരേ മനസ്സിൽ സഞ്ചരിക്കുന്ന രണ്ടുടലുകളാണ് നമ്മൾ.

ഒന്നിൽ നിന്ന് പിരിയാൻ പറ്റാത്തത്ര വിധം തമ്മിൽ ചേർന്ന പ്രണവങ്ങളാണ് നമ്മൾ.

ബന്ധങ്ങളുടെ ആഴവും പരപ്പും അളക്കാൻ പോലും ആവാത്തത്ര വിധത്തിൽ രക്തവും മജ്ജയും മാംസവും കൂടിച്ചേർന്ന് ദേഹവും ആത്മാവും ഒക്കെയായി നമ്മൾ ഒരുപാട് കാലം ജീവിക്കും!

സ്നേഹം കൊണ്ട് ഇനിയൊരിക്കലും തകരാത്ത വിധത്തിൽ ഒരു കൊട്ടാരം നിർമ്മിക്കും. അതിൽ രാജാവും റാണിയും ഒക്കെ നമ്മളാണ്..!

നിങ്ങളും ഞാനും അടങ്ങുന്ന കുഞ്ഞുലോകമാണ് ഇപ്പോഴെന്റെ സ്വർഗം!

അല്ല…നിങ്ങളാണിപ്പോൾ എന്റെ ലോകം..!

Post Views: 28
2
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

2 Comments

  1. sabira latheefi on February 16, 2024 4:31 PM

    പ്രണയം കര കവിഞ്ഞൊഴുകുകയാണ്. നന്നായി എഴുതി. ഇത് പോലെ പ്രണയിക്കാൻ പ്രയാസമാണ്. പ്രണയിക്കപ്പെട്ടവൾ ഭാഗ്യം ചെയ്തവളും

    Reply
    • Anju Ranjima on February 16, 2024 5:04 PM

      ❤️💜

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.