Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 11
കഥ തുടർക്കഥ / സീരീസ് പ്രണയം സ്ത്രീ

മരണം തന്ന തിരിച്ചറിവ് 11

By മുറുകൊടുങ്ങല്ലൂർFebruary 19, 2024Updated:February 19, 2024No Comments4 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ്: 11

തിരിച്ച് ബാംഗ്ലൂരിൽ എത്തിയ ഞങ്ങൾ ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു ജീവിച്ചത്. അവന് ഞാനും എനിക്ക് അവനും മാത്രം. ആദ്യ മൂന്ന് മാസങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെ ജോലി പോയി എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്ത് പോകാതെ ആയി. പഴയ ജോലി പോയെങ്കിൽ പോട്ടെ, നമുക്ക് പുതിയ ജോലി കണ്ടെത്താം എന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു. കുറെ ദിവസം കഴിഞ്ഞിട്ടും ജോലി ഒന്നും ശെരിയാകാതെ ആയി. പിന്നെ വീട്ടിലേക്ക് ഉള്ള സാധനങ്ങൾ വാങ്ങിക്കാൻ എന്നും പറഞ്ഞ് എന്റെ കയ്യിൽ ഉള്ള ആഭരണങ്ങൾ ഊരി കൊണ്ട് പോകും. പക്ഷെ കാര്യമായി ഒന്നും വാങ്ങി കൊണ്ടു വരാറില്ല. പിന്നെ കുറച്ച് കൂടി കഴിഞ്ഞപ്പോൾ വൈകീട്ട് മദ്യപിച്ച് വരാൻ തുടങ്ങി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്നെ ഉപദ്രവിക്കാനും തുടങ്ങി. പിന്നെ അത് പകൽ സമയങ്ങളിലും തുടങ്ങി. പിന്നെ വീട്ടിൽ ഇരുന്നും മദ്യപിക്കാൻ തുടങ്ങി. കൂടെ കുറെ കൂട്ടുകാരും ഉണ്ടായിരുന്നു.

ഈയിടെയായി എന്നെ ഉപദ്രവിക്കുന്നത് മുത്തുവിന് ഭയങ്കര ഹരം ആയിരുന്നു.

ഒരു ദിവസം രാത്രിയിൽ ഭയങ്കരമായി മദ്യപിച്ച് വന്ന്‌ എന്നെ അടിച്ച് ഒരു മൂലയിൽ തളർന്ന് കിടക്കുന്ന എന്നോട് “ഇപ്പോ നീ എനിക്ക് ഒരു ബാധ്യത ആണ്. സ്വന്തം മക്കളെയും കെട്ടിയ ആണിനേയും ഉപേക്ഷിച്ച് ഇന്നലെ കണ്ട എനിക്കൊപ്പം ഇറങ്ങി വന്ന നീ നാളെ വേറെ ഒരാൾ വിളിച്ചാൽ ഇറങ്ങി പോകില്ല എന്ന് എന്താണ് ഉറപ്പ്” എന്നും ചോദിച്ച് വീണ്ടും എന്നെ ഉപദ്രവിക്കാൻ തുടങ്ങി. അതിനിടയിൽ എപ്പഴോ ബോധം പോയ എനിക്ക് ബോധം തിരിച്ച് വന്നപ്പോൾ കാണുന്നത് എന്നെ ഇത്രക്ക് ഉപദ്രവിച്ച് അതിൽ ആനന്ദം കണ്ടെത്തി കിടന്നുറങ്ങുന്ന മുത്തുവിനെ ആയിരുന്നു.

എഴുന്നേൽക്കാൻ കഴിയാതിരുന്ന ഞാൻ അവിടെയിരുന്ന് ആലോചിച്ചു,

” എന്റെ കണ്ണ് നിറയിക്കില്ല എന്ന് ഷാനുക്ക ഇത് വരെ പറഞ്ഞിട്ടില്ല. പക്ഷെ വിവാഹം കഴിഞ്ഞ് അന്ന് മുതൽ, അല്ലെങ്കിൽ ഞാൻ ഷാനുക്കാക്ക് ഉള്ള പെണ്ണാണ് എന്ന് വീട്ടുകാർ തമ്മിൽ ഉറപ്പിച്ച അന്ന് മുതൽ എന്റെ കണ്ണ് നിറയാൻ ഷനുക്ക സമ്മതിച്ചിരുന്നില്ല. അതേ സമയം എന്നെ ജീവിതത്തിൽ ഒരിക്കൽ പോലും കരയിക്കില്ല എന്ന് പറഞ്ഞ് കൂടെ കൂടിയ ആൾ കാരണം ഇപ്പോൾ ഒരു ദിവസം പോലും കണ്ണുനീർ തോരാൻ ഇട വരുന്നില്ല. എന്നെ ഒരിക്കലും വെറുക്കാനോ മറക്കാനോ കഴിയില്ല, നീ ഒരിക്കലും എനിക്കൊരു ബാധ്യത ആകില്ല എന്നൊക്കെ പറഞ്ഞ ആൾക്ക് ഞാൻ ഇന്നൊരു ബാധ്യത ആണ്. എന്നെ അല്ല, എന്റെ ശരീരത്തെ ആയിരുന്നു മുത്തു ഇഷ്ടപെട്ടിരുന്നത്. അവന് അവന്റെ വൈകൃതങ്ങൾക്ക് ഉപയോഗിക്കാൻ ഒരു പെണ്ണ്, അതായിരുന്നു സത്യത്തിൽ ഞാൻ. ഇപ്പോൾ എന്റെ ശരീരത്തോട് ഉള്ള മോഹം അവസാനിച്ചിരിക്കുന്നു. അതാണ് അവന് ഞാൻ ഇന്നൊരു ബാധ്യത ആയി മാറിയിരിക്കുന്നത്. ഈ ദുരിതത്തിൽ നിന്ന്‌ എനിക്ക് ഇനി ഒരു മോചനം ഇല്ല. ഇവനോടൊപ്പം ഇറങ്ങി പോരുന്നതിന് മുൻപ് ഞാൻ ഭയപ്പെട്ട പോലെ തന്നെ സംഭവിച്ചു. ഇവന് ഇപ്പോൾ ഞാൻ ഒരു ബാധ്യത ആണ്. പക്ഷെ എനിക്ക് തിരിച്ച് പോകാൻ ഒരു സ്ഥലം ഇല്ല. ഇവന്റെ ഉപദ്രവങ്ങൾ സഹിച്ച് മരണം വരെ ഇവിടെ ജീവിക്കുക എന്നത് മാത്രം ആണ് എനിക്ക് മുന്നിൽ ഉള്ള ഒരേ ഒരു വഴി.

“പടച്ചവനെ മറന്ന് ഹലാലായി വിവാഹം നടത്തി അതിലൂടെ ലഭിച്ച സ്വന്തം ഭർത്താവിനെയും മക്കളെയും, അതിലൂടെ ലഭിച്ചിരുന്ന സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതവും വേണ്ട എന്നു വെച്ച്, രണ്ടു കുടുംബങ്ങളെയും സങ്കടപെടുത്തി, അനിയത്തിമാരുടെ ജീവിതം കളഞ്ഞ് ഇന്നലെ വഴിയിൽ കണ്ടവന്റെ കൂടെ ഇറങ്ങി പോന്നതിന് പടച്ചോൻ നൽകുന്ന മറുപടി ആണ് ഇത്. ഇത് എന്റെ പ്രവർത്തിഫലം കൊണ്ട് ഞാൻ സ്വയം വാങ്ങിയതാണ്. അനുഭവിക്കുക എന്നത് മാത്രം ആണ് പോംവഴി.

(സ്വന്തം ഭർത്താവിനെയും മക്കളെയും വാപ്പ ഉമ്മമാരെയും മറന്ന് ഇന്നലെ കണ്ടവന്റെ കൂടെ പോകുന്ന എല്ലാ പെണ്കുട്ടികളോടും പറയാൻ ഇതേ ഉള്ളു.)

ഏകദേശം ഒരു വർഷം ഇത് പോലെ തന്നെ പോയി. അതിനിടയിൽ താമസിച്ചിരുന്ന വീട് വാടക കൊടുക്കാൻ കഴിയാതെ ഒഴിയേണ്ടി വന്നു. പിന്നീട് ഒരു ഒറ്റ മുറിയിൽ ആണ് താമസിച്ചത്. വല്ലപ്പോഴും പണിക്ക് പോകും. പണി എടുത്ത് കിട്ടുന്ന കാശ് തീരുന്നത് വരെ പിന്നെ പോകില്ല. ഒരു രൂപ പോലും ചെലവിന് തരില്ല. അത് തീരുന്ന വരെ കുടിക്കും. തീർന്ന് കഴിഞ്ഞാൽ വീണ്ടും പണിക്ക് പോകും. ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടിന്റെ അടുത്ത് ഒരു മലയാളി കുടുംബം താമസിച്ചിരുന്നു. ആ ചേച്ചിയെ ഒരു ദിവസം വഴിയിൽ കണ്ടപ്പോൾ വർത്തമാനം പറഞ്ഞ കൂട്ടത്തിൽ എന്റെ ഇപ്പോഴത്തെ അവസ്‌ഥ കൂടി പറഞ്ഞു. അങ്ങിനെ ആ ചേച്ചിയുടെ പരിചയത്തിൽ ഉള്ള ഒരു വീട്ടിൽ അവർക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്, എന്നോട് പോകാൻ കഴിയുമോ എന്ന് ചോദിച്ചു. ഞാൻ നാളെ പറയാം എന്നു പറഞ്ഞ് വീട്ടിലേക്ക് പോന്നു. പിറ്റേന്ന് രാവിലെ നല്ല ബോധത്തിൽ ഇരിക്കുന്ന സമയത്ത് മുത്തുവിനോട് ഈ കാര്യം പറഞ്ഞു. മുത്തുവിന് കുഴപ്പമില്ല പൊക്കോളാന് പറഞ്ഞു. അത് ചേച്ചിയെ വിളിച്ച് പറഞ്ഞു. അങ്ങിനെ പിറ്റേന്ന് മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങി.

പകൽ ആ വീട്ടിലെ ജോലി, രാത്രി മദ്യപിച്ച് വന്നുള്ള മുത്തുവിന്റെ ഉപദ്രവം. എല്ലാം കൊണ്ടും ഞാൻ അവശതയായി.

അങ്ങിനെ ഒരു ദിവസം പുറത്ത് പോയ മുത്തു മദ്യം കഴിക്കാതെ ആണ് വീട്ടിൽ വന്നത്. വൈകുന്നേരം വീട്ടിൽ വന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. അന്ന് എന്നോടാണെങ്കിൽ ഭയങ്കര സ്നേഹം. ഇത് വരെ ഉപദ്രവിച്ചതിന് എന്നോട് മാപ്പ് ഒക്കെ പറഞ്ഞു. കുറെ നാളുകൾക്ക് ശേഷം എന്നെയും കൂട്ടി പുറത്ത് പോയി ഭക്ഷണം വാങ്ങി തന്നു. ഒരു ജോഡി ഡ്രസ്സ് എടുത്ത് തന്നു. രാത്രി വീട്ടിൽ തിരിച്ച് എത്തിയ എന്നോട് “ഈ നാട്ടിൽ നിന്നും നമുക്ക് പോകാം. ഇവിടെ ജോലി ഒന്നും ശെരിയാകുന്നില്ല. പിന്നെ ഇവിടെ ഉള്ള കൂട്ടുകാരും പ്രശനം ആണ്. ഇവിടെ നിന്ന് മാറിയാൽ എല്ലാം ശെരിയാകും. നമുക്ക് പോയാലോ” എന്ന ചോദ്യത്തിന് “എല്ലാം നിന്റെ ഇഷ്ടം, നീ വിളിച്ചിട്ട് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഇറങ്ങി നിന്റെ കൂടെ വന്നത്. അത് കൊണ്ട് എവിടെ താമസിക്കാൻ നീ വിളിച്ചാലും ഞാൻ വരും, പകരം എനിക്ക് പഴയ മുത്തുവിനെ നീ തിരിച്ച് തന്നാൽ മതി” എന്ന മറുപടി കൊടുത്തു.

“അല്ല, നമ്മൾ ഇവിടെ നിന്ന് എങ്ങോട്ട് പോകും, യാതൊരു പരിചയവും ഇല്ലാതെ നമ്മൾ ഏത് നാട്ടിൽ ചെന്നാലും എങ്ങിനെ ജീവിക്കും” എന്നു കൂടി ഞാൻ ചോദിച്ചു.

“ഇന്ന് പകൽ ഞാൻ ഒരാളെ പരിചയപ്പെട്ടു. സത്യത്തിൽ കുടിക്കാൻ ബാറിൽ പോയപ്പോഴാണ് ആളെ പരിചയപ്പെട്ടത്. പക്ഷെ ഞാൻ കുടിച്ചില്ല. അയാൾ ബോംബെയിൽ എന്തൊക്കെയോ വലിയ ബിസിനസ്സ് ഒക്കെ ഉള്ള ആൾ ആണ്. നമ്മൾ ചെന്നാൽ അയാൾ ജോലിയും താമസവും ശെരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. നീ സമ്മതിക്കുകയാണെങ്കിൽ നമുക്ക് ബോംബെയിലേക്ക് പോകാം. എന്ത് പറയുന്നു”.

” ഞാൻ പറഞ്ഞില്ലേ, മുത്തു എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല. നീ പറയുന്ന പോലെ, ഏത് നാട്ടിലേക്ക് വേണമെങ്കിലും ഞാൻ വരാം.”

ആ ദിവസവും ആ ബോംബെ കഥയും മറ്റൊരു ചതി ആയിരുന്നു എനിക്ക് ബോധ്യപ്പെടാൻ എനിക്ക് ബോംബെ നഗരത്തിലേക്ക് ഉള്ള യാത്ര തുടങ്ങേണ്ടി വന്നു. അങ്ങിനെ ഒരാഴ്ച്ചക്ക് ശേഷം ഞങ്ങൾ ബോംബെയിലേക്ക് യാത്ര തിരിച്ചു.

എന്റെ ഈ കഥ അതിന്റെ അവസാനഭാഗങ്ങളിലേക്ക് അടുക്കുകയാണ്.

മുറു….

മരണം തന്ന തിരിച്ചറിവ് 12

Post Views: 46
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.