Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 12
കഥ തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം ബന്ധങ്ങൾ സ്ത്രീ

മരണം തന്ന തിരിച്ചറിവ് 12

By മുറുകൊടുങ്ങല്ലൂർFebruary 19, 2024Updated:February 19, 2024No Comments4 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ്. ഭാഗം 12

അങ്ങിനെ ഞങ്ങൾ ബോംബെയിലേക്ക് യാത്ര തിരിച്ചു. നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ദിവസങ്ങൾ തിരിച്ച് കിട്ടുകയാണ് എന്ന് ഞാൻ ആശിച്ചു. ബോംബെയിൽ എത്തിയ ഞങ്ങൾ അവിടെ ഒരു വീട്ടിൽ താമസം ആക്കി. മുത്തുവിന്റെ കയ്യിൽ ഒരുപാട് പൈസ കണ്ട് ഇത് എവിടുന്നാണ് എന്ന എന്റെ ചോദ്യത്തിന് അന്ന് പരിചയപ്പെട്ട ആൾ തന്നതാണ് എന്നാണ് മറുപടി നൽകിയത്.

“ഒരു പരിചയവും ഇല്ലാത്ത ഒരാൾ നിനക്ക് എന്തിനാണ് ഇത്ര അധികം പൈസ തരുന്നത്.”

“അയാൾ വലിയ കാശുകാരൻ ആണ്. അയാൾക്ക് എന്നെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഓഫിസിൽ നമുക്ക് രണ്ടാൾക്കും അദ്ദേഹം ജോലി ശെരിയാക്കിയിട്ടുണ്ട്. പിന്നെ നമ്മുടെ ഇപ്പോഴത്തെ അവസ്‌ഥ അറിഞ്ഞത് കൊണ്ടാണ് അദ്ദേഹം പൈസ തന്നത്. നമ്മൾ ജോലി ചെയ്ത് കിട്ടുന്നതിൽ നിന്ന് ഈ പൈസ കുറേശെ അദ്ദേഹം തിരിച്ച് പിടിക്കും” എന്നൊക്കെ പറഞ്ഞ് മുത്തു എന്നെ ആശ്വസിപ്പിച്ചു.

ഞങ്ങളുടെ കല്യണം രെജിസ്റ്റർ ചെയ്യുന്ന കാര്യം ചോദിക്കുമ്പോൾ എല്ലാം ഓരോ ഒഴിവ് കഴിവുകൾ പറഞ്ഞ് മുത്തു ഒഴിഞ്ഞു മാറിയിരുന്നു. ബോംബെയിൽ വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും രെജിസ്റ്റർ ചെയ്യുന്ന കാര്യം സംസാരിച്ചു. അപ്പോൾ അധികം വൈകാതെ തന്നെ നമുക്ക് രെജിസ്റ്റർ ചെയ്യാം എന്നാണ് പറഞ്ഞത്. അവിടുന്ന് കുറച്ച് ദിവസം കൂടി കഴിഞ്ഞപ്പോൾ മുത്തുവിന് ജോലി ശെരിയായി. അന്ന് പറഞ്ഞ ആളുടെ കമ്പനിയിൽ ഡ്രൈവർ ആയിട്ട്. വലിയ വണ്ടിയിലെ ഡ്രൈവർ ആണ്. പോയാൽ ഒരാഴ്ച്ച ഒക്കെ കഴിയും തിരിച്ച് വരാൻ എന്നൊക്കെ ആണ് എന്നോട് പറഞ്ഞത്. എന്റെ ജോലി ശെരിയാകാൻ ഒരാഴ്‌ച്ച കൂടി എടുക്കും എന്നും പറഞ്ഞു.

അത് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ “തമിഴ്‌നാട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്, ഞാൻ പോയാൽ രണ്ടു ആഴ്‌ച്ച കഴിഞ്ഞേ വരാൻ കഴിയു. അത് വരെ നീ ഇവിടെ ഒറ്റക്ക് നിൽകണ്ട, ഞാൻ എന്റെ സാറിനോട് പറഞ്ഞപ്പോൾ അവരുടെ ഓഫീസിലെ സ്ത്രീകൾ താമസിക്കുന്ന ഒരു വീട് ഉണ്ട്, ഞാൻ തിരിച്ച് വരുന്നത് വരെ നിനക്ക് അവിടെ നിൽക്കാം.”

“അറിയാത്ത ആളുകളുടെ അടുത്ത് ഞാൻ നിൽക്കില്ല. ഞാൻ ഇവിടെ തന്നെ താമസിച്ചോളാ.”

“ഷാനി, നീ പറയുന്നത് മനസിലാക്ക്. ഇത് ഒരു പരിചയവും ഇല്ലാത്ത സ്ഥലം ആണ്. ഏതൊക്കെ ആളുകൾ ആണ് ഇവിടെ ഉള്ളത് എന്ന് എനിക്കോ നിനക്കോ അറിയില്ല. അത് കൊണ്ട് സാർ ആണ് ഇങ്ങിനെ ഒരു കാര്യം പറഞ്ഞത്. നിന്നെ പോലെ ഉള്ള പെണ്കുട്ടികൾ മാത്രമേ അവിടെ ഉള്ളു. പിന്നെ ആ വീടിന്റെ സെക്യൂരിറ്റി നിൽക്കുന്ന ഒരാളും. നീ പറയുന്നത് അനുസരിക്ക്. പോയി ഡ്രസ്സ് മാറി, ആവശ്യത്തിനുള്ള ഡ്രസ്സ് കൂടി എടുത്തോ. നിന്നെ അവിടെ ആക്കിയിട്ട് വേണം എനിക്ക് പോകാൻ” അതും പറഞ്ഞ് മുത്തു വസ്ത്രം മാറാനായി അകത്തേക്ക് പോയി.

ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നു മനസിലാക്കിയ ഞാനും റെഡി ആയി പുറത്തേക്ക് ഇറങ്ങി.

അങ്ങിനെ ഞങ്ങൾ ആ വീട്ടിൽ എത്തി. ആ വീട് കണ്ടപ്പോൾ തന്നെ എന്തൊക്കെയോ ദുരൂഹതകൾ തോന്നി. പുറത്ത് വിലകൂടിയ 1,2 കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു.

“സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ എന്താണ് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത്” എന്ന എന്റെ ചോദ്യത്തിന് “സാറിന്റെ വാഹനങ്ങൾ ഇടക്ക് ഇവിടെ ആണ് പാർക്ക് ചെയ്യുന്നത്” എന്നാണ് മുത്തു മറുപടി നൽകിയത്.

അതിൽ സംശയം തോന്നാതിരുന്ന ഞാൻ അകത്തേക്ക് കയറി. അകത്ത് നിന്ന് വായിൽ നിറയെ മുറുക്കാൻ ഇട്ട് ചവച്ച് കൊണ്ട് ഒരു സ്ത്രീ പുറത്തേക്ക് വന്നു.

“സാർ പറഞ്ഞിട്ട് വന്നതാണ്. ഇവളെ ഇവിടെ നിർത്താൻ” മുത്തു അവരോട് പറഞ്ഞു.

“എന്താ നിന്റെ പേര്” എന്ന് അവർ ഹിന്ദിയിൽ ചോദിച്ചതിന് “ഷാനി” എന്നു ഞാൻ മറുപടി നൽകി.

“അകത്തേക്ക് വാ” എന്നും പറഞ്ഞ് അവർ കയറി പോയി.

അകത്തേക്ക് കയറുന്നതിന് മുൻപ് “മുത്തു, എനിക്ക് പേടിയാകുന്നുണ്ട് അവരെ കണ്ടിട്ട്. ഇവിടെ ഞാൻ താമസിക്കില്ല. നമുക്ക് തിരിച്ച് പോകാം. നമ്മുടെ വീട്ടിലേക്ക്. ഞാൻ അവിടെ തമാസിക്കാം.”

“നീ ഒന്നും പേടിക്കേണ്ട, അവർ ഒരു പാവം സ്ത്രീ ആണ്. ആ കാണുന്ന ഗൗരവം മാത്രമേ ഉള്ളു. എന്നോട് സാർ പറഞ്ഞിരുന്നു എല്ലാം. മോൾ പേടിക്കേണ്ട. ഞാൻ എത്രയും പെട്ടെന്ന് തിരിച്ച് വരാം. എന്നിട്ട് നമുക്ക് വീട്ടിലേക്ക് തിരിച്ച് പോകാം. ഇക്കാടെ മോൾ അല്ലെ. നല്ല കുട്ടിയായി അവരുടെ കൂടെ ചെല്ലു”. കുറെ നാളുകൾക്ക് ശേഷം ആണ് എന്നെ മോൾ എന്ന് വിളിച്ചത്. ആ പഞ്ചാര വർത്തമാനത്തിൽ ഞാൻ വീണു എന്നതാണ് സത്യം.

അകത്തേക്ക് കയറാൻ തുടങ്ങിയ എന്നെ വിളിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി കൊണ്ട് “ഞാൻ പോയി വരാം” എന്നും പറഞ്ഞ് മുത്തു തിരിച്ച് നടന്നു.

അകത്തേക്ക് കയറിയ ഞാൻ അവിടെ കണ്ട കാഴ്‌ച്ച കണ്ട് ഞെട്ടി തെറിച്ചു. അതൊരു വേശ്യാലയം ആയിരുന്നു. പല മുറികളിൽ നിന്നും സിൽക്കാര ശബ്ദങ്ങൾ വരുന്നുണ്ട്. ചില മുറികളുടെ വാതിലിൽ ചുണ്ട് ചുവപ്പിച്ച് അല്പവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന പല നാടുകളിൽ നിന്നുള്ള സ്ത്രീകൾ. അവർ എന്നെ നോക്കി പുഞ്ചിരിച്ചു. ചിലരുടെ മുഖത്ത് സഹതാപം. പക്ഷെ ഞാൻ അതൊന്നും ഗൗനിച്ചില്ല. കാരണം രണ്ട് ആഴ്ച്ച കഴിഞ്ഞാൽ ഞാൻ തിരിച്ച് പോകേണ്ടത് അല്ലെ എന്ന വിശ്വാസം ആയിരുന്നു.

അവിടെ എത്തിയ അന്ന് വൈകുന്നേരം രാവിലെ കണ്ട സ്ത്രീ ഞാൻ ഇരിക്കുന്ന മുറിയിലേക്ക് കടന്ന് വന്നു. “വേഗം, റെഡി ആകൂ. കുറച്ച് കഴിഞ്ഞാൽ ഗസ്റ്റ് വരും. സ്ഥലം MLA ആണ്. ഇവിടെ പുതിയതായി ആര് വന്നാലും ആദ്യം അദ്ദേഹത്തിന് ഉള്ളതാണ്. അദ്ദേഹത്തെ പരമാവധി സന്തോഷിപ്പിക്കണം. വേഗം ആകട്ടെ”.

“നിങ്ങൾക്ക് ആൾ തെറ്റിയത് ആണ്. ഞാൻ നിങ്ങളുടെ സാറിന്റെ കമ്പനിയിൽ ജോലി നോക്കാൻ വന്നതാണ്. എന്റെ ഭർത്താവ് ആണ് എന്നെ ഇവിടെ ആക്കിയത്.”

“നീ പറഞ്ഞ സാറിന്റെ കമ്പനി ആണ് ഇത്. നിന്റെ ഇവിടുത്തെ ജോലിയുടെ ആദ്യ ദിവസം ആണ് ഇന്ന്.

പിന്നെ ഒരു കാര്യം കൂടി. അവൻ നിന്റെ മാത്രം ഭർത്താവ് അല്ല. ഇത് പോലെ മുൻപും പലരെയും അവൻ ഭാര്യ ആക്കി ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. നിനക്ക് ആണ് അവൻ കൂടുതൽ പൈസ വാങ്ങിയിരിക്കുന്നത്. 3 ലക്ഷം. ആ പൈസ നിന്നെ വെച്ച് വേണം ഉണ്ടാക്കാൻ. ഇവിടെ നിന്ന് നിനക്ക് രക്ഷപെടാൻ കഴിയില്ല എന്ന് കൂടി നീ മനസിലാക്കുക. അത് കൊണ്ട് വേഗം റെഡി ആയി നിൽക്കുക. അല്പം കഴിഞ്ഞാൽ വരുന്ന ആളുമായി നീ സഹകരിക്കുക.” അതും പറഞ്ഞ് അവർ മുറിയിൽ നിന്ന് ഇറങ്ങി പോയി.

അവർ പറയുന്നത് എല്ലാം കേട്ട ഞാൻ ഒരു സത്യം മനസിലാക്കി. അവൻ 3 ലക്ഷം രൂപയ്ക്ക് എന്നെ ഇവർക്ക് വിറ്റിരിക്കുന്നു.

അവർ പോയ ഉടൻ ഞാൻ ഫോണ് എടുത്ത് മുത്തുവിനെ വിളിച്ചു. പക്ഷെ ഈ നമ്പർ നിലവിലില്ല എന്നാണ് ഞാൻ കേട്ടത്. ഞാൻ ശെരിക്കും ചതിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയ ഞാൻ തളർന്ന് അവിടെ കിടന്നിരുന്ന കട്ടിലിലേക്ക് ഇരുന്നു.

ഇത് ഞാൻ തന്നെ വിളിച്ച് വരുത്തിയ എന്റെ വിധിയാണ്. എല്ലാം അനുഭവിക്കുക തന്നെ. അല്ലാതെ ഇവിടെ നിന്നും ഒരു രക്ഷപ്പെടൽ എന്റെ മരണം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നതും തിരിച്ചറിഞ്ഞ ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു. പക്ഷെ ഞാൻ അവിടെ തന്നെ തല കറങ്ങി വീണു. പിന്നീട് എനിക്ക് ബോധം വരുമ്പോൾ ഞാൻ ബോംബെ മഹനഗരത്തിലെ ഈ ധർമ്മാശുപത്രിയിലെ ഈ കട്ടിലിൽ ആണ്. എന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല.

പിന്നീട് എനിക്ക് ഇൻജക്ഷൻ എടുക്കാൻ വന്ന നഴ്സിൽ നിന്നാണ് ആ നടുക്കുന്ന സത്യം ഞാൻ മനസിലാക്കിയത്..

മുറു….

മരണം തന്ന തിരിച്ചറിവ് അവസാന ഭാഗം

Post Views: 50
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.