Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് അവസാന ഭാഗം
കഥ തുടർക്കഥ / സീരീസ് പ്രണയം വീട്

മരണം തന്ന തിരിച്ചറിവ് അവസാന ഭാഗം

By മുറുകൊടുങ്ങല്ലൂർFebruary 19, 2024Updated:February 24, 2024No Comments8 Mins Read356 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ് ഭാഗം 13 (അവസാന ഭാഗം)

നഴ്‌സ് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

എനിക്ക് തലയിൽ ക്യാൻസർ ആണത്രേ. അത് അതിന്റെ അവസാന ഘട്ടത്തിൽ ആണ്. ശരീരത്തിൽ ഇനി അത് പടരാൻ സ്ഥലങ്ങൾ ഒന്നും ഇല്ല. അപ്പോഴാണ് ഞാൻ ഓർത്തത്, മുൻപ് ഇടക്കിടെ വന്നിരുന്ന തലവേദനയെ കുറിച്ച്. എന്തെങ്കിലും മരുന്ന് പുരട്ടി ആ വേദനക്ക് തത്കാലം ഒരു ആശ്വാസം കണ്ടെത്തുമായിരുന്നു.

ഇനി എന്നെ രക്ഷിക്കാൻ പടച്ചവന് മാത്രമേ കഴിയൂ എന്നാണ് അവർ പറഞ്ഞത്. മരുന്നുകൾ കൊണ്ടോ, ചികിൽസ കൊണ്ടോ മാറും എന്ന പ്രതീക്ഷ ഇനി ആർക്കും ഇല്ല. ഈ ധർമ്മാശുപത്രിയിൽ അവർക്ക് ചെയ്യുന്നതിനും പരിമിതികൾ ഉണ്ട്. എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ ഇനി എനിക്ക് ഈ ഭൂമിയിൽ ഉള്ളു. എന്നെ ആരാണ് ഇവിടെ എത്തിച്ചത് എന്ന അറിയാൻ ഞാൻ സിസ്റ്ററോട് ചോദിച്ചു.

“എന്നെ ആരാണ് ഇവിടെ കൊണ്ടുവന്നത്.”

“അറിയില്ല, ഒരു സ്ത്രീയും കൂടെ ഒരു പ്രായമായ ആളും ഉണ്ടായിരുന്നു. അവരോട് ഡോക്ടർ കാര്യങ്ങൾ പറഞ്ഞപ്പോൾ നിങ്ങളെ വഴിയിൽ കിടക്കുന്നത് കണ്ട് എടുത്ത് കൊണ്ടു വന്നതാണ്. എന്നും പറഞ്ഞ് അവർ പോയി.”

അല്ലെങ്കിലും എനിക്ക് വേണ്ടി മുടക്കിയ 3 ലക്ഷം തന്നെ ഇനി തിരിച്ച് കിട്ടാൻ മാർഗം ഇല്ല അവർക്ക്. അങ്ങിനെയുള്ളപ്പോൾ ഇനിയും പൈസ മുടക്കാൻ അവർക്ക് കഴിയില്ലലോ. അല്ലെങ്കിലും ഒരു ദിവസത്തെ മാത്രം പരിചയം വെച്ച് അവർ ആരാണ് എന്റെ, എനിക്ക് വേണ്ടി ഇനിയും പണം മുടക്കാൻ.

ഞാൻ എന്റെ ജീവിതം പറഞ്ഞ് തുടങ്ങിയ നാളുകളിൽ ഞാൻ പറഞ്ഞിരുന്നില്ലേ, എന്റെ കഥ കേട്ടാൽ നിങ്ങൾ എന്നെ ശപിക്കരുത് എന്ന്. ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ ഞാൻ എന്ത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന്.

ഇന്നേക്ക് 10 ദിവസം കഴിഞ്ഞു ഞാൻ ഈ ആശുപത്രി കിടക്കയിൽ കിടക്കാൻ തുടങ്ങിയിട്ട് എന്നാണ് ആ നഴ്‌സ് പറഞ്ഞത്. ഇനിയും എത്ര നാൾ കൂടി ഉണ്ടാകും എന്നെനിക്ക് അറിയില്ല. അത് പടച്ചവന് മാത്രേ അറിയൂ..

പക്ഷെ, മരണത്തിന്റെ മാലാഖമാരുടെ കാൽചുവടുകൾ എനിക്ക് ഇപ്പോൾ കേൾക്കാൻ കഴിയുന്നുണ്ട്. ഏത് സമയം വേണമെങ്കിലും അവർ എന്നിലേക്ക് അടുത്ത് വരും. എന്റെ ഈ ശരീരത്തിൽ നിന്ന് ആത്മാവിനെ പിടിക്കാൻ.

എന്റെ പഴയ ജീവിതം നിങ്ങളോട് പറയാൻ ആണെങ്കിലും ഓർമയിൽ തെളിഞ്ഞപ്പോൾ ഈ അവസാന നാളുകളിൽ എനിക്കും ചില ആഗ്രഹങ്ങൾ ഉണ്ട്. നടക്കില്ല എന്നറിയാമെങ്കിലും വെറുതെ മനസ്സ് ആഗ്രഹിക്കുന്നു.

ഈ അവസാന നിമിഷങ്ങളിൽ എനിക്ക് എന്റെ മക്കളുടെ, എന്നെ പ്രാണനേക്കാൾ അധികം സ്നേഹിച്ച എന്റെ വാപ്പയും, ഉമ്മയും, സ്വന്തം മകൾ അല്ലാതിരുന്നിട്ടും മകളേക്കാൾ കൂടുതൽ സ്നേഹിച്ച ഷാനുക്കയുടെ വാപ്പയും ഉമ്മയും, പ്രണനായിരുന്ന എന്റെ ഷനുക്ക ഇവരുടെയൊക്കെ മുഖങ്ങൾ ഒന്ന് കാണാൻ. ഇനിയുള്ള നാളുകൾ എന്റെ കുടുംബത്തിനൊപ്പം ജീവിക്കാൻ. അവരുടെ മടിയിൽ കിടന്ന് എനിക്ക് എന്നെന്നേക്കുമായി കണ്ണടക്കാൻ. കഴിയുമോ എന്നറിയില്ല. ഒരുപക്ഷേ പടച്ചതമ്പുരാൻ എല്ലാം മറന്ന് സ്വന്തം സുഖം മാത്രം തേടി പോയ എനിക്ക് ഈ ലോകത്ത് വെച്ച് തന്ന ഒരു ശിക്ഷ ആയിരിക്കും മനസ്സിന്റെയും ശരീരത്തിന്റെയും വേദനകൾ..

നാളെ ഡോക്ടർ വരുമ്പോൾ പറയണം എന്റെ വീട്ടിലേക്ക് ഒന്ന് അറിയിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന്. ഒരുപക്ഷേ എന്റെ ഇപ്പോഴത്തെ അവസ്‌ഥ അറിഞ്ഞാൽ ഞാൻ അവരോട് ചെയ്തത് എല്ലാം മറന്ന് അവർ ഒരു പക്ഷെ എന്നെ കാണാൻ വന്നാലോ. അങ്ങിനെ ആഗ്രഹിക്കാൻ പോലും എനിക്ക് അർഹത ഇല്ല, എങ്കിലും ഈ അവസാന നിമിഷങ്ങളിൽ ആഗ്രഹിച്ച് പോകുന്നു.

മരണം എന്റെ മുന്നിൽ വന്ന് പല്ലിളിച്ച് കാട്ടി നിൽക്കുന്ന ഈ വൈകിയ വേളയിൽ ഞാൻ അറിയുന്നു, മനസിലാക്കുന്നു എന്റെ തെറ്റുകൾ. എന്റെ മക്കളോട്, എന്റെ കുടുംബത്തോട് അങ്ങിനെ ഞാൻ വേദനിപ്പിച്ച, ഞാൻ മൂലം സങ്കടങ്ങൾ നൽകിയ ആരോടും എനിക്ക് മാപ്പ് പോലും പറയാൻ കഴിയാത്ത ഈ അവസ്ഥയിൽ എത്ര നാൾ കൂടി ഞാൻ ഉണ്ടാകും. അറിയില്ല.

നാളെ ഡോക്ടർമാർ വരുമ്പോൾ അവരിൽ ആണ് എന്റെ പ്രതീക്ഷ. അവർ വീട്ടിൽ വിളിക്കുമ്പോൾ അവരിൽ നിന്നും കിട്ടുന്ന മറുപടി അനുസരിച്ച് ആയിരിക്കും ഇനി എന്റെ ജീവിതം.

ഇനി ഞാൻ ഉറങ്ങട്ടെ. നാളത്തെ പുലരിയിൽ നല്ലത് മാത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ. പറയാൻ അർഹത ഇല്ല എന്നറിയാം. എന്നാലും പറയുകയാണ്. എന്റെ ഈ അന്ത്യാഭിലാഷങ്ങൾ നടക്കാൻ നിങ്ങളും പ്രാർത്ഥിക്കണം…

⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔

ഇന്നിന്റെ ഈ പുലരിയിൽ ആണ് എന്റെ പ്രതീക്ഷ. കുറച്ച് കഴിഞ്ഞാൽ ഡോക്ടർമാർ വരും. അതിൽ ഒരു മലയാളി ഡോക്ടർ ഉണ്ട്. അദ്ദേഹത്തോട് പറഞ്ഞാൽ എനിക്ക് വീട്ടിലേക്ക് വിളിച്ച് തരുമായിരിക്കും. സംസാരിച്ച് നോക്കാം.

ആരെ വിളിക്കണം എന്ന ചിന്തയിൽ ആണ് ഞാൻ.

ആരൊക്കെ തള്ളി പറഞ്ഞാലും എന്റെ വാപ്പ തള്ളി പറയില്ല. അത് കൊണ്ട് വാപ്പയെ തന്നെ വിളിക്കാം.

ഡോക്ടർമാർ വരുന്നുണ്ട്. അവരോട് പറയട്ടെ. എന്നിട്ട് ഞാൻ വരാട്ടോ..

എനിക്കറിയാം നിങ്ങളും കാത്തിരിക്കുകയാണ് എന്താണ് എന്റെ ജീവിതത്തിന്റെ ഇനിയുള്ള നാളുകളിൽ സംഭവിക്കുക എന്ന്.

ഞാൻ പറയാം നിങ്ങൾ കേട്ടോളു…

ആദ്യം ഞാൻ ഡോക്ടറോട് ഞാൻ ഇവിടെ എത്തിയത് വരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അദ്ദേഹത്തോട് എന്റെ അവസാനത്തെ ആഗ്രഹം എന്ന നിലയിൽ മക്കളെയും കുടുംബത്തെയും കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, വീട്ടിൽ വിളിച്ച് സംസാരിക്കാം എന്ന്. അങ്ങിനെ ആദ്യം എന്റെ വാപ്പയെ ആണ് വിളിച്ചത്.

എന്റെ ഇത് വരെയുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴത്തെ അവസ്ഥയും എല്ലാം അദ്ദേഹം വാപ്പയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വാപ്പ പറഞ്ഞത്.

“ഇത്ര സമയം നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടു നിന്നത് നിങ്ങൾ ഒരു ഡോക്ടർ ആണെന്ന് പറഞ്ഞത് കൊണ്ടു മാത്രം ആണ്. ഞങ്ങൾക്ക് അങ്ങിനെ ഒരു മകൾ ഇല്ല, ഒന്നര വർഷം മുൻപ് മരണപ്പെട്ടു. അവളുടെ മയ്യത്ത് മാത്രേ ഖബറടക്കാൻ ബാക്കി ഉള്ളു. ഞങ്ങളുടെ മനസ്സെന്ന ഖബറിൽ അവർ കോടതിയിൽ നിന്ന് ആരെയും വേണ്ട എന്ന് പറഞ്ഞ് പോയ അന്ന് അവളെ ഖബറടക്കി. അവൾ പോയ ശേഷം ഉണ്ടായ കാര്യങ്ങൾ അവളോട് പറഞ്ഞേക്ക്. അന്ന് വീണതാണ് അവളുടെ ഉമ്മ. ഇത് വരെ എഴുന്നേറ്റിട്ടില്ല. അനിയത്തിമാരുടെ എത്ര കല്യാണങ്ങൾ മുടങ്ങി എന്നറിയോ നിങ്ങൾക്ക്, ഇവൾ ഒരുത്തി കാരണം. ഞങ്ങൾ നാല് ജന്മങ്ങൾ അവൾ ഞങ്ങൾക്ക് നൽകിയ മാനക്കേട് സഹിച്ച് മരണം വരെ ഇവിടെ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ. ഒരു കാര്യം കൂടി. ഞങ്ങൾ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് അവളെ പോലെ ഒരുത്തിക്ക് ജന്മം നൽകിയതാണ് എന്ന് മനസിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് എന്ന് കൂടി അവളോട് പറഞ്ഞേക്ക്. ഉപദ്രവിക്കരുത് എന്ന് പറയണം. കൂടുതൽ ഒന്നും പറയാൻ ഇല്ല. ഇനി ഇതും പറഞ്ഞ് ആരും ഇങ്ങോട്ട് വിളിക്കേണ്ട.”

സന്തോഷമായി അത് കേട്ടപ്പോൾ. കാരണം ഞാൻ ഇത് അർഹിക്കുന്നുണ്ട്. ഞാൻ ഭയപ്പെട്ടത് പോലെ തന്നെ എന്റെ അനിയത്തിമാരുടെ ജീവിതം കൂടി ഞാൻ കാരണം നശിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞത് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ. അത് സന്തോഷത്തിന്റെ കണ്ണീർ ആണ്. കാരണം ഇത്രയൊക്കെ ഉണ്ടായിട്ടും ഇത്രയല്ലേ അവർ പറഞ്ഞുള്ളു എന്ന സന്തോഷം.

ഇനി ഷനുക്കാൻറെ ഉപ്പയെ വിളിച്ച വിശേഷം അറിയണ്ടേ.

“എന്റെ കുടുംബം അവളെ മരുമകൾ ആയി അല്ല, മകൾ ആയിട്ടാണ് കണ്ടത്. എന്റെ മകൻ അവളെ പ്രാണനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു. പക്ഷെ അവന് ഒരു ചീത്ത സമയം വന്നപ്പോൾ അവൾ അവനെ വിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ ഒപ്പം പോയി. അവൾക്ക് ഇവിടുത്തെ സൗകര്യങ്ങൾ പോരാത്തത് കൊണ്ടല്ലേ പോയത്. പിന്നെ ഈ അവസാന നിമിഷങ്ങളിൽ അവൾക്ക് ഇങ്ങോട്ട് വരണമെന്നോ ഞങ്ങളെ കാണണമെന്നോ ആഗ്രഹം ഉണ്ടാകേണ്ട ആവശ്യം ഇല്ല. അതും അവളെ കൊണ്ടു പോയ ആൾ അവളെ ഉപേക്ഷിച്ചത് കൊണ്ടല്ലേ. അവൾ പോയ ശേഷം അനേകം ദിവസങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു അവളെ. ഞങ്ങളെ കാണാൻ അല്ലെങ്കിലും അവളുടെ മക്കളെ കാണാൻ എങ്കിലും. പക്ഷെ ഒരു തവണ പോലും അവൾ വന്നില്ല. ഒരു തവണ പോലും വിളിച്ച് പോലും ചോദിച്ചില്ല, ആ മക്കൾ ജീവനോടെ ഉണ്ടോ എന്ന്. ആ മക്കളെ കാണാൻ പോയിട്ട് അവരുടെ ശബ്ദം കേൾക്കാൻ പോലും അവൾക്ക് അർഹത ഇല്ല. അവരോട് അൽപമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവൾ കണ്ടവന്റെ ഒപ്പം ഇറങ്ങി പോകില്ലായിരുന്നു. പിന്നെ അവളോട് ഒരു കാര്യം കൂടി പറഞ്ഞേക്ക്. എന്റെ മകൻ ജയിലിൽ നിന്ന് ഇറങ്ങി. അവൻ ഇത് വരെ ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യാത്തത് കൊണ്ട് പടച്ചവൻ ഉണ്ടായിരുന്നു അവന്റെ കൂടെ. അവനെ പറ്റിക്കാൻ ശ്രെമിച്ചവരെ അവിടെ പോലീസ് പിടിച്ചു. അവന്റെ പൈസയിൽ മിക്കവാറും എല്ലാം തിരിച്ച് കിട്ടി. അവന്റെ ബിസിനസ്സ് എല്ലാം അവൻ വീണ്ടും തുടങ്ങി. അൽഹംദുലില്ലാഹ്. ഇനി അവന്റെ ജീവിതത്തിലേക്ക് അവളോട് വരരുത് എന്നു പറയണം. ആർക്കും ഇവിടെ അവളെ കാണേണ്ട. അവളുടെ മക്കൾക്കോ ഭർത്താവിനോ ആർക്കും. കാരണം എല്ലാവർക്കും അത്രക്ക് നാണക്കേട് ഉണ്ടാക്കി ആണ് അവൾ പോയത്. ഇനി ഇതും പറഞ്ഞ് ആരും ഇങ്ങോട്ട് വിളിക്കേണ്ട.”

“അവരുടെ ഈ അവസാന സമയത്ത് അവരുടെ മക്കളോട് ഒന്ന് സംസാരിക്കാൻ അനുവദിച്ചു കൂടെ” എന്ന ഡോക്ടറുടെ ചോദ്യത്തിന്.

“ഞാൻ പറഞ്ഞില്ലേ, അവർക്ക് അവരുടെ ഉമ്മ നാളുകൾക്ക് മുന്നേ മരിച്ചതാണ്. പിന്നെ അവർ ഇവിടെ ഇല്ല. എന്റെ മകന്റെ കൂടെ ഗൾഫിൽ ആണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങളും അങ്ങോട്ട് പോകും. അവൾ മരിച്ചാൽ പോലും ഞങ്ങളെ അറിയിക്കേണ്ട. അവളുടെ ശരീരം നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം.” വേറൊന്നും പറയാൻ ഇല്ല എന്നും പറഞ്ഞ് ഫോണ് കട്ട് ചെയ്തു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, ഇനി എനിക്ക് എന്തിനാണ് ഈ ജീവിതം. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. എത്രയും പെട്ടെന്ന് ഈ ജീവൻ എടുത്തെങ്കിലും പടച്ചവൻ എന്നോട് കരുണ കാണിക്കും എന്നു പ്രതീക്ഷിക്കുന്നു.

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

വീട്ടുകാർ കൂടി എന്നെ തള്ളി പറഞ്ഞ ശേഷം ഇത്ര ദിവസം ഞാൻ അനുഭവിച്ച മനോവേദന ആർക്കും മനസിലാക്കാൻ കഴിയണം എന്നില്ല. കാരണം അത് അനുഭവിച്ചവർക്കേ മനസിലാകു. ആരോടും പരാതി ഇല്ല. എന്നെ വഞ്ചിച്ച മുത്തുവിനോട് പോലും. കാരണം എന്നെ മാത്രം സ്നേഹിച്ച എന്റെ കുടുംബത്തെ കുറിച്ച് മറന്നത് കൊണ്ടാണ് എനിക്ക് അവനോടൊപ്പം പോരേണ്ടി വന്നതും എനിക്ക് ഇങ്ങിനെ ഒരു അവസ്‌ഥ വന്നതും.

നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ മരണത്തിന്റെ മാലാഖമാർ എന്നിലേക്ക് വരുന്നത്. അവർ എന്നെ കൊണ്ടുപോകാൻ വരുന്നത് ആണ്. എനിക്ക് ഇനി എന്തിനാണ് ഈ ജീവിതം. അവർ എന്റെ ആത്മാവിനെ എന്റെ ശരീരത്തിൽ നിന്ന് പിടിക്കുകയാണ്. എന്റെ ശബ്ദം കേട്ട് നഴ്‌സുമാർ ഓടി വരുന്നുണ്ട്. എന്റെ അവസ്‌ഥ കണ്ട് അവർ ഡോക്ടറെ വിളിച്ചു. അദ്ദേഹം എന്നെ രക്ഷപെടുത്താൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ അവർക്ക് അറിയില്ലലോ, എനിക്ക് ഇനി ഒരു ജീവിതം ഇല്ല എന്ന്. ഈ അവസാന നിമിഷം എനിക്ക് അവ്യക്തമായി കാണാൻ കഴിയുന്നുണ്ട്, എന്റെ വാപ്പയും, ഉമ്മയും, ഷാനുക്കയും, എന്റെ പൊന്നു മക്കളെയും. ഇളയവനിക്ക് ഇപ്പോഴും അവസാനം ഞാൻ കണ്ട അതേ മുഖം ആണ്. അവരെ വ്യക്തമായി കാണാൻ വേണ്ടി കണ്ണു ബലം പ്രയോഗിച്ച് തുറന്നപ്പോൾ ആണ് മനസിലായത്. അവർ വന്നിട്ടില്ല. എല്ലാം എന്റെ അവസാന നിമിഷത്തിന്റെ തോന്നലുകൾ മാത്രം ആണെന്ന്.

ഡോക്ടർ എന്റെ മരണം ഉറപ്പിച്ചു. എന്റെ ശരീരത്തിന്റെ മുഖത്തേക്ക് വെള്ളത്തുണി എടുത്ത് ഇട്ടു. കഴിഞ്ഞു എല്ലാം.

ഇപ്പോൾ അവർ എന്റെ ശരീരം എന്ത് ചെയ്യണം എന്ന ചിന്തയിൽ ആണ്. അവർ നാട്ടിലേക്ക് വിളിച്ചപ്പോൾ എല്ലാവരും കയ്യൊഴിഞ്ഞു. അവർക്ക് ആർക്കും എന്റെ മയ്യിത്ത് വേണ്ട. എന്റെ മക്കൾക്കോ വാപ്പക്കോ ഉമ്മാക്കോ ആർക്കും കാണേണ്ട എന്നാണ് പറഞ്ഞത്. എന്നെ ആശുപത്രിയിൽ എത്തിച്ചവരെയും വിളിച്ചു. അവരും കയ്യൊഴിഞ്ഞു. എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്നു എന്നു പറഞ്ഞ മുത്തു നാട്ടിൽ അവന്റെ പുതിയ ഇരയെ തേടുകയാകും…

അവസാനം തീരുമാനം ആയിട്ടോ. എന്നെ പൊതുശ്മശാനത്തിൽ അടക്കാൻ ആണ് ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നീട് മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ കൊടുക്കാൻ തീരുമാനം ആയി. എന്നെ കൊണ്ട് ഈ ലോകത്ത് ഇത് വരെ ആർക്കും ഉപകാരം ഒന്നും ഉണ്ടായിട്ടില്ല. മരിച്ച ശേഷം എന്റെ ശരീരം കൊണ്ടെങ്കിലും ഉപകാരം ഉണ്ടാകട്ടെ….

അപ്പോൾ ഇനി യാത്രയില്ല. എനിക്ക് പോകാനുള്ള സമയം ആയി. ഞാൻ യാത്ര പോകുകയാണ്.

പോകുന്നതിന് മുന്നേ നിങ്ങളോട് ഒരു വാക്ക്…

കുടുംബക്കാർ നൽകുന്ന ജീവിതം അത് എത്ര സന്തോഷം ഉള്ളതാണെങ്കിലും അല്ലെങ്കിലും അതിൽ ജീവിക്കാൻ ശ്രെമിക്കുക. അങ്ങിനെ ആയാൽ നാളെ നമുക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മുടെ വീട്ടുകാർ എങ്കിലും നമ്മുടെ കൂടെ ഉണ്ടാകും. നിങ്ങളുടെ ഓരോരുത്തരുടെയും ചുറ്റിലും ഉണ്ടാകും മുത്തുമാർ. പല പേരുകളിൽ, പല വേഷങ്ങളിൽ. അത് തിരിച്ചറിയാൻ നമുക്ക് കഴിയണം. അവരെ അകറ്റി നിർത്താൻ നമുക്ക് കഴിയണം.

സന്തോഷേട്ടനെ പോലെ ഉള്ളവരെയും തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയണം. അവരെ നമ്മൾ കൂടെ കൂട്ടണം. സ്വന്തം സഹോദരങ്ങളെ പോലെ..

സ്വന്തം മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കണ്ടവരുടെ കൂടെ പോയ ആർക്കും നല്ലൊരു ജീവിതം കിട്ടിയ ചരിത്രം ഇല്ല. ലോകത്തിലെ എല്ലാ കാമുകന്മരും ചതിയന്മാർ അല്ല. പക്ഷെ എല്ലാവരും നല്ലവരും അല്ല. എല്ലാവരും ഇത് ഓർക്കുക.

ഇത്തരം അവസ്ഥകളിൽ നിന്ന് നമ്മെ എല്ലാവരെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ..

കാമുകന്മാരുടെ ചതിയിൽ പെട്ട് ശരീര വിൽപ്പനക്ക് എത്തപ്പെട്ട എല്ലാ സഹോദരിമാർക്കും വേണ്ടി ഞാൻ എന്റെ ഈ കഥ സമർപ്പിക്കുന്നു. എന്റെ കഥ കേട്ട ശേഷം ചതിക്കപ്പെടാൻ നിൽക്കുന്ന ഒരാളെങ്കിലും അതിൽ നിന്ന് രക്ഷപ്പെട്ടാൽ ഞാൻ സന്തോഷവതിയാണ്..

ഇത്ര നാൾ എന്റെ കഥ കേൾക്കാൻ സന്മനസ്സ് കാണിച്ച എല്ലാവർക്കും എന്റെ നന്ദി.. എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ ഷാനി..

ഇത് വർഷങ്ങൾക്ക് മുൻപ് ഞാൻ എഴുതി തുടങ്ങിയ കാലത്ത് നോവൽ രൂപത്തിൽ എഴുതിയ ഒന്നാണ്. ഈ കഥയുടെ പകുതി കഴിഞ്ഞപ്പോൾ മുതൽ പലരും കമന്റിലും ഇൻബോക്സിലും എല്ലാം ഇത് ആരുടെയെങ്കിലും യഥാർത്ഥ കഥയാണോ എന്ന് ചോദിച്ചിരുന്നു. പലരോടും മറുപടി പറഞ്ഞതാണ്. എങ്കിലും ഒരിക്കൽ കൂടി പറയട്ടെ. ഇത് എന്റെ ഭാവനയിൽ വിരിഞ്ഞ വെറും കഥ മാത്രമാണ്. എനിക്ക് നേരിൽ അറിയാവുന്ന ആരുടെയും ജീവിതവുമായി യാതൊരു ബന്ധവും ഇല്ല. പക്ഷെ, നമ്മൾ കേട്ടിട്ടുള്ള പലരുടെയും ജീവിതം ഇതുപോലെയൊക്കെ തന്നെയാണ്. ഇതുവരെ സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ വായിച്ച എല്ലാ സൗഹൃദങ്ങൾക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ അഭിപ്രായം അത് നല്ലത് ആണെങ്കിലും മോശം ആണെങ്കിലും കമ്ന്റിലൂടെ അറിയിക്കും എന്ന് കരുതുന്നു. കഥയുടെ അവസാനം കഴിഞ്ഞത് കൊണ്ട്, ഒരു വരി എങ്കിലും എനിക്കായി കുറിക്കുമെന്ന വിശ്വാസത്തോടെ…

മുറു..

Post Views: 70
2
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.