Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അപ്പുറത്തെ വീടും ഇപ്പുറത്തെ വീടും പിന്നെ ഈ വീടും
ജീവിതം വീട് സ്ത്രീ

അപ്പുറത്തെ വീടും ഇപ്പുറത്തെ വീടും പിന്നെ ഈ വീടും

By Shafia ShamsudeenFebruary 20, 202419 Comments3 Mins Read372 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏതിടത്തായാലും എന്താ, നമുക്ക് നമ്മളാവണ്ടേ? 

വിവാഹം വരെ എല്ലാ സ്വാതന്ത്ര്യങ്ങളോടെയും ജീവിക്കാനുള്ള ഒരിടം മാത്രമാണ് ഒരു പെണ്ണിന് അവൾ ജനിച്ച വീട്.

അതുവരെ എന്റെ വീടെന്നും സ്വന്തം വീടെന്നും അവകാശത്തോടെ വീമ്പു പറഞ്ഞു നടന്നിരുന്ന ആ വീട് അവൾക്ക് പിന്നെ അന്യമാവുന്നു.

വിവാഹത്തോടെ മറ്റൊരു വീട്ടിലേക്ക് അവൾ മാറ്റപ്പെടുന്നു. അത് ഒരു നോർമൽ വീട് ഷിഫ്റ്റിങ് പോലെ നിസാരമാണോ?

വളരെ സാധാരണവത്കരിക്കപ്പെട്ട, നിസാരവൽക്കരിക്കപ്പെട്ട ഈ വിഷയം പക്ഷേ അത്ര നിസാരമല്ല.

ഒരു സ്ത്രീ അവൾക്ക് പരിചിതമായ വീടും പരിസരവും അവൾക്ക് സ്വന്തമായതൊക്കെയും സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെ പോലും ഉപേക്ഷിച്ചുകൊണ്ടുതന്നെയാണ് പുതിയ വീടും സാഹചര്യങ്ങളും ആയി ഇണങ്ങുന്നത്.

എന്നിട്ടും അതവൾക്ക് സ്വന്തമാവുന്നുണ്ടോ?

വന്നുകയറിയവൾ എന്ന പദവി മരണം വരെ അവളെ പിന്തുടരുന്നുണ്ടല്ലോ.

പുതിയ വീടിനോടും വീട്ടിലുള്ള സകലതിനോടും എന്തിന് പുതിയ അയൽക്കാരോട് പോലും അവൾ ഐക്യപ്പെടണം.

അവിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ അവളിൽ മാനസികമായി ഓക്കാനം വരുത്തുന്നുണ്ടെങ്കിൽ അത് അകത്തേക്ക് തന്നെ വിഴുങ്ങിയിട്ട് അവൾ വെളുക്കെ ചിരിക്കണം.

ഇതൊക്കെയെന്തിന് എന്ന് ആർക്കും ചോദിക്കാം..

സ്വന്തത്തെ ബാധിക്കാത്തിടത്തോളം മറ്റുള്ളവരോട് അർത്ഥമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ നമ്മൾ മിടുക്കരാണല്ലോ.

ഇതൊക്കെയെന്തിന് എന്ന് ഒരു പെണ്ണ് സ്വയം ചോദിക്കാൻ പ്രാപ്തി നേടും വരെ അവൾ ആർക്കോ വേണ്ടി ആരോ കീ കൊടുത്ത് വിടുന്ന പാവ തന്നെയാണ്.

ഇനി ഞാൻ എന്നെക്കുറിച്ച് പറയാം. ജനിച്ച ആ വീട്ടിൽ ഞങ്ങൾ നാലു പേർ ആയിരുന്നെങ്കിൽ വന്നു കയറിയ ഈ വീട്ടിൽ ഇരുപത്തിനാല് പേർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ വീടിനേക്കാൾ വലുതായിരുന്നു ഈ വീട്.

വീട് മാത്രമല്ല വീട്ടിലെ മുറികളും കട്ടിലും മേശയും ചോറു വെക്കുന്ന കലവും നെല്ലു പുഴുങ്ങുന്ന ചെമ്പും അടുപ്പിൽ വെക്കുന്ന മടലും അങ്ങനെയങ്ങനെ എല്ലാം അവിടെയും ഇവിടെയും വ്യത്യസ്തങ്ങളായിരുന്നു.

അവിടെയുള്ള നാലു പേരെ പോലെ ഒരാൾ പോലും ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടെയുള്ള ഇരുപത്തിനാല് പേരിൽ ആർക്കും അവിടെയുള്ള നാലുപേരോടും ഒരു സാദൃശ്യവും ഇല്ല.

ആ വീട്ടിൽ ആണെങ്കിൽ തോന്നുമ്പോൾ ഉറങ്ങാം തോന്നുമ്പോ ഉണരാം. തോന്നുമ്പോ തോന്നുമ്പോ തോന്നുന്നതൊക്കെ തിന്നാം, വായിൽ വന്നതൊക്കെ പറയാം, ഇഷ്ടം പോലെ പാട്ട് കേൾക്കാം, സിനിമ കാണാം, ആരെങ്കിലും ചീത്ത പറഞ്ഞാൽ വല്യ കാര്യമാക്കാണ്ടും മൈൻഡ് ചെയ്യാണ്ടും ഒക്കെ നടക്കാം.

ഈ വീട്ടിൽ നേരത്തെ ഉറങ്ങി നേരത്തെ എണീക്കണം, കൃത്യസമയത്തിന് കൃത്യമായ ഭക്ഷണം, ചിട്ടയായ ജീവിതം. പതുങ്ങിയ സംസാരവും നടത്തവും. പാട്ടൊക്കെ നമുക്ക് നമ്മുടെ ഉള്ളിന്റെയുള്ളിൽ മൂളിപ്പാടാം, സിനിമ കാണുന്ന നേരം കിടന്നുറങ്ങാമല്ലോ എന്ന് നമുക്ക് നമ്മോട് തന്നെ പറയാം.

അന്നൊക്കെ ഒട്ടുമിക്ക സ്ത്രീകൾക്കും ആ വീടും ഈ വീടും ഏതാണ്ട് ഇതുപോലൊക്കെ തന്നെയായിരിക്കും.

ആ വീട്ടിൽ ഇരുപത് വർഷവും ഈ വീട്ടിൽ അഞ്ചു വർഷവും ഞാൻ ജീവിച്ചു.

പിന്നെ ഈ വീട്ടിലെ ഇരുപത്തിനാലിൽ പലരും പല വീടുകളിലേക്ക് മാറി. അതിനിടയിൽ ഞാൻ എന്റേത് മാത്രമായ ഒരു പുതിയ കുടുംബത്തിലെ അംഗമായി, പുതിയ വീടുണ്ടായി.

അങ്ങനെ ഇപ്പോഴുള്ള വീട്ടിൽ ഞങ്ങൾ നാലു പേരായി.

ആ വീടിനോടും മറ്റേ വീടിനോടും തികച്ചും വ്യത്യസ്തമായതാണ് എന്റെ ഇപ്പോഴത്തെ വീട്.

നെല്ല് പുഴുങ്ങാത്ത ചെമ്പുള്ള, മുളകും മല്ലിയും തേങ്ങയും ചേർത്തരക്കാത്ത അമ്മിയുള്ള, തുണികളെ എടുത്തിട്ടലക്കാത്ത അലക്കുകല്ലുള്ള, വിറകിനു കത്തി ചാരമാകാൻ ഒരടുപ്പ് പോലുമില്ലാത്ത, പത്തിരിക്കല്ലിനു വിശ്രമമുള്ള ഒരു വീട്.

സ്ത്രീ പുരുഷ വിവേചനമില്ലാതെ മനുഷ്യന്റെ ആഗ്രഹങ്ങൾക്ക്, സ്വാതന്ത്ര്യങ്ങൾക്ക് അനുമതിയുള്ള വീട്.

എന്റെ ചിന്തകളിൽ എനിക്ക് പൂർവാധികം സ്വാതന്ത്ര്യം ഉള്ള വീട്.

കുലസ്ത്രീ ആവാൻ നിന്നു കൊടുക്കാത്തതിനാൽ സ്വയം പണിയെടുത്തൊതുങ്ങുന്ന രാപകലുകൾക്ക് പകരം എന്റെ ഇഷ്ടങ്ങൾക്ക് ഞാൻ സമയം കണ്ടെത്തുന്ന വീട്.

മറ്റുള്ളവർക്ക് എന്തു തോന്നും, ആളുകൾ എന്തു പറയും.. എന്നതൊന്നും വല്യ കാര്യമാക്കാത്ത വീട്.

കേട്ടുകേട്ട് മതിയായി മടുപ്പ് അടിച്ച് ഞാൻ ഓഫ്‌ ആക്കിയാൽ അല്ലാതെ എന്റെ ഇഷ്ടഗാനങ്ങൾ നിലക്കാത്ത എന്റെ വീട്.

ഓരോ പെണ്ണിനും അവൾ ജീവിക്കേണ്ടി വരുന്ന രണ്ടു വീടുകളും മൂന്നാമതൊന്നു കൂടെയുണ്ടെങ്കിൽ അതും.. ഓരോ സർവകലാശാല ആയിരിക്കും.

ആദ്യ സർവകലാശാലയിൽ അവൾ പൂർണ്ണസ്വാതന്ത്ര്യത്തോടെ ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നു. കൂടെ അടുത്തതിലേക്ക് ഉള്ള എൻട്രൻസ് കോച്ചിങ് പൂർത്തിയാക്കി അവിടന്നിറങ്ങുന്നു.

രണ്ടാം സർവകലാശാലയിൽ നിന്നാണ് ഏറ്റവും ടഫ് സിലബസ് വെച്ച് ജീവിതം മുഴുവനും പഠിക്കുന്നത്.

അതിന്റെ അവസാന വർഷം “ആരാണ് ഈ ഞാൻ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കിട്ടിക്കഴിഞ്ഞവർ രക്ഷപ്പെട്ടു.

അവർ മൂന്നാമത്തേതിലേക്ക് പ്രവേശനം നേടിയിരിക്കും.

അതുവരെ പഠിച്ച പാഠങ്ങളെല്ലാം കൈവിട്ട് കളഞ്ഞ് ഡോക്ടറേറ്റ് വാങ്ങിയ വിഷയത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തെങ്കിൽ പിന്നെ ഒരു മനുഷ്യായുസ്സിലെ സന്തോഷം മുഴുവൻ ആസ്വദിച്ചു ശിഷ്ടകാലം ജീവിക്കാം.

അല്ലെങ്കിൽ ആർക്കോ വേണ്ടി ജീവിച്ച് തകർന്നു തരിപ്പണമായ സ്ത്രീജന്മങ്ങളുടെ കദനം പറയുന്ന കഥകളുടെ ലിസ്റ്റിലേക്ക് ഒരു പേര് കൂടെ ചേർത്ത് സഹതപിക്കുന്നവർക്ക് പുതിയൊരു ഇരയാവാം.

പെണ്ണേ.. വൈകിയാണെങ്കിലും, നിന്റെ മരണത്തിന്റെ തൊട്ടു തലേന്ന് ആണെങ്കിൽ പോലും, നീ നിന്നെ തിരിച്ചറിഞ്ഞാൽ പിന്നെ നീ നീയായി ജീവിക്കുക.

ഒരു ദിവസമെങ്കിൽ ഒന്ന്, അത്ര മതി കണ്ണടയുമ്പോൾ നിനക്ക് ആശ്വസിക്കാൻ. അത്രയെങ്കിലും വേണം പെണ്ണേ..

_________

©shafia

Pic: Google

Post Views: 37
15
Shafia Shamsudeen

ഒരു തൃശൂക്കാരി… ♥️

19 Comments

  1. Jasna Basheer on March 8, 2024 4:47 PM

    ഓരോ വീടിന്റെയും അകത്തളങ്ങൾ വ്യത്യസ്തമായിരിക്കും. വളർന്നതിൽ നിന്നും ഏറെ വ്യത്യസ്ത സാഹചര്യത്തിലേക്ക് കയറിച്ചെന്നാലുള്ള അമ്പരപ്പ്, അത് അനുഭവിച്ചവർക്കേ അറിയൂ. ❤️

    Reply
    • Joyce on January 20, 2025 7:13 AM

      അർത്ഥവത്തായ വരികൾ. 👌

      Reply
  2. Vimi on March 8, 2024 11:15 AM

    എൻട്രൻസ്കോച്ചിങ് ഇല്ലാതെ പുതിയ സർവകലാശാലയിലേക്ക് കേറിപ്പോയവൾ ആണ് ഞാൻ. നിരവധി നിരവധി വകുപ്പുകൾ നിറഞ്ഞൊരു വലിയ സർവകലാശാല തന്നെ ആയിരുന്നു അത് 🙏.
    നമുക്ക് സ്വന്തമായി ഒരു വീട് ഉണ്ടായേ തീരു. സ്വയം ജീവിക്കാൻ, അല്ലെങ്കിൽ സ്വയം മറക്കാതിരിക്കാൻ.

    Reply
  3. Lijesh on March 8, 2024 8:32 AM

    നല്ല വരികൾ. സ്ത്രീകളുടെ ജീവിതം ലളിതമായി എന്നാൽ അതിൻ്റെ എല്ലാ വശങ്ങളും എല്ലാവർക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു .. ആശംസകൾ ചേച്ചി

    Reply
  4. ആരതി on March 7, 2024 4:36 PM

    സത്യം.. പക്ഷെ മൂന്നാമത്തെ സർവകലാശാലയിലേക്ക് എല്ലാവരും എത്തിപ്പെടണമെന്നില്ല.. നല്ല എഴുത്ത് 💐💐

    Reply
  5. ഫൈസൽ on March 7, 2024 3:48 PM

    പലപ്പോഴും പലരോടും സംസാരിച്ചിട്ടുള്ള ഒരു വിഷയമാണ്…. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെടുക…. അയൽക്കാരോട്… കിളികളോട്.. ചെടികളോട്….. അങ്ങനെ അങ്ങനെ കണ്ടും കേട്ടും പരിചയിച്ച സകല വസ്തുക്കളോടും യാത്ര പറയുക…..
    ആ സഹനത്തിന് എന്ത് തന്നാലാണ് പകരമാവുക എന്നറിയില്ല…ഒരു ഇടവേളക്ക് സ്വന്തം വീട്ടിൽ എത്തിയാൽ കാട്ടി കൂട്ടുന്ന ഒരു സ്വാതന്ത്രത്തിന്റെ തള്ളിച്ചയുണ്ടല്ലോ അത് കണ്ടാൽ ആണ് മനസിലാക്കുക.. എത്ര മാത്രം മാനസിക തടവറയിൽ ആയിരുന്നു എന്ന്..
    ഇനി മൂന്നാം ഘട്ടം… സ്നേഹമുള്ള ഉമ്മയായി ഗൃഹ നാഥയായി അങ്ങനെ അങ്ങനെ…
    ഈ വിഷയത്തിനും അത് അവതരിപ്പിച്ച രീതിക്കും അഭിനന്ദനങ്ങൾ
    ഫൈസൽ മാന്ദലംകുന്ന്

    Reply
    • ബീന on March 7, 2024 7:55 PM

      തുറന്നെഴുത്തുകൾ ഗംഭീരം ഷാഫി

      Reply
    • Shreeja R on March 9, 2024 10:28 AM

      So relatable. രണ്ടാമത്തെ ലോകത്തു നിന്നുള്ള പാഠങ്ങളാണ് മൂന്നാമത്തെ സ്ഥലത്തെ തിരുത്താലുകളായി മാറുന്നത് q

      Reply
      • Joyce on March 11, 2024 7:51 AM

        ഒരു പറിച്ചുനടലിന്റെ വാട്ടം… എളുപ്പമല്ല.
        നന്നായി എഴുതി 👌❤

        Reply
  6. Sunandha Mahesh on February 28, 2024 6:24 AM

    Excellent writeup 👍👍👍

    Reply
  7. Seenanavaz on February 27, 2024 5:08 PM

    ആ മൂന്നാമത്തെ വീടാണ് ഓരോ പെണ്ണും കൊതിക്കുന്നത്. എന്നാൽ എല്ലാവർക്കും കിട്ടണമെന്നുമില്ല… നല്ലെഴുത്ത് ഷാഫീ❤️

    Reply
  8. Sabira latheefi on February 21, 2024 10:29 PM

    നല്ല എഴുത്ത്.

    Reply
    • Shafia Shamsudeen on February 23, 2024 1:55 AM

      Thank you @sabira❤️❤️

      Reply
      • Rema Damodaran on March 7, 2024 2:28 PM

        ആദ്യത്തെ വീട്ടിൽ നാം രാജകുമാരിയും രണ്ടാമത്തെ വീട്ടിൽ ഭൃത്യയും മൂന്നാമത്തെ വീട്ടിൽ രാജ്ഞിയുമാണ് സ്ത്രീ. എല്ലാ റോളുകളും ഭംഗിയായി തീർത്ത് അരങ്ങൊഴിയുമ്പോൾ വേണ്ടപ്പെട്ടവരുടെ മനസ്സിൽ നമ്മളെക്കുറിച്ച് എന്തെങ്കിലും ഓർമ്മകൾ ബാക്കിവയ്ക്കാൻ കഴിഞ്ഞാൽ ഭാഗ്യം.

        നല്ലെഴുത്ത് ഷാഫി👌👌💕💕

        Reply
        • Divya Sreekumar on March 7, 2024 3:08 PM

          കൃത്യം 👍👌👌🩷

          Reply
  9. Bindu on February 20, 2024 8:19 PM

    തൃശൂക്കാരി കൊള്ളാല്ലോ😀😍

    Reply
    • Shafia Shamsudeen on February 23, 2024 1:56 AM

      @bindu❤️❤️❤️
      പിന്നല്ല 😂😂
      പറവൂരിന്നടുത്തല്ലേ തൃശൂരും😂❤️❤️

      Reply
    • Rema Damodaran on February 27, 2024 10:28 PM

      No words👌👌

      Reply
    • Nafs Nafs on March 8, 2024 12:04 PM

      ആ മൂന്നാമത്തെ വീടാണ് ഏതൊരു പെണ്ണും കൊതിക്കുന്നത്. പക്ഷേ എല്ലാവർക്കും കൊതിച്ചതുപോലെയൊരു സാഹചര്യം അവിടെയും കിട്ടിക്കൊള്ളണമെന്നില്ല. അവിടെയും അടുക്കളക്കാരിയാക്കപ്പെടുമ്പോൾ അവൾക്കുമാത്രമായി നാലാമതൊരു വീടിൻെറ ആവശ്യകത വളരെ വളരെ ഏറെയാണ്. നന്നായി എഴുതി കൂട്ടേ👏👏💞💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.