Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമകളുടെ മണിച്ചെപ്പു തുറന്നപ്പോൾ…
അറിവുകൾ പ്രചോദനം സ്‌കൂൾ / കോളേജ് സ്ത്രീ

ഓർമകളുടെ മണിച്ചെപ്പു തുറന്നപ്പോൾ…

By Mary Josey MalayilFebruary 21, 2024Updated:March 8, 20249 Comments2 Mins Read256 Views
Bookmark Now
Please login to bookmark Close

No account yet? Register

വനിതാദിനം– മാർച്ച് 8 2024.

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകളെ     ഓർക്കാതെയിരിക്കുന്നതെങ്ങനെ?   ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. 1911 ൽ  ആസട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ്   ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975 ൽ  ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനത്തെ അംഗീകരിച്ചു.

ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻറെ സഹപാഠിയും ഇഷ്ട നടിയുമായ കാർത്തികയെക്കുറിച്ചാണ്. ഓൾ സെയിന്റ്സ്  കോളേജിൽ ബികോമിന് എൻറെ സഹപാഠിയായിരുന്ന ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അവിചാരിതമായി ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്നിരുന്ന ഒരു നാടോടിനൃത്തം കണ്ടതു മുതലാണ്. “അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ ”…….. വൈലോപ്പിള്ളിയുടെ  ‘മാമ്പഴം’, ആ കവിതയായിരുന്നു നാടോടിനൃത്തം ആയി സുനന്ദ നായർ എന്ന കാർത്തിക അവതരിപ്പിച്ചത്. സുനന്ദയുടെ നൃത്തം ആസ്വദിച്ച് വിഷാദമൂകമായി ഇരുന്നിരുന്ന സദസ്യരെ ഒന്നടങ്കം ആരും വിഷമിക്കേണ്ട,  ഇതൊരു നൃത്താവിഷ്കാരം മാത്രമാണ് എന്ന് പറഞ്ഞ് പെട്ടെന്ന്  ഭാവ മാറ്റം വരുത്തി എല്ലാവരെയും ചിരിപ്പിച്ച സുനന്ദയുടെ അഭിനയിക്കാനുള്ള ആ കഴിവ് ഞങ്ങൾ അന്നേ തിരിച്ചറിഞ്ഞിരുന്നു.

പഠിക്കാനും അതിസമർഥ ആയിരുന്ന സുനന്ദ നല്ലൊരു ടെന്നീസ് പ്ലെയർ കൂടിയായിരുന്നു. യാതൊരുവിധ നാട്യങ്ങളും ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി. എല്ലാ സഹപാഠികളോടും  ഒന്നുപോലെ പെരുമാറുന്ന സുനന്ദയെ ഞങ്ങൾക്കൊക്കെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. യാതൊരു എതിർപ്പും കൂടാതെ ആ വർഷത്തെ ‘ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡൻറ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത് സുനന്ദയായിരുന്നു.  പഠിത്തം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു.

1985ൽ  സുനന്ദയുടെ ആദ്യസിനിമ ബാലചന്ദ്രമേനോന്റെ  ‘മണിച്ചെപ്പു തുറന്നപ്പോൾ’ പുറത്തിറങ്ങി. ഞങ്ങളൊക്കെ ആവേശത്തോടെ ആ സിനിമ തീയേറ്ററിൽ പോയി കണ്ടു. പിന്നെ,  അന്നുവരെ ഉണ്ടായിരുന്ന നായികമാരെയൊക്കെ  പിന്തള്ളി കാർത്തികയുടെ ഒരു കുതിച്ചുചാട്ടം തന്നെ ആയിരുന്നു. എത്രയെത്ര നല്ല സിനിമകൾ! അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ദേശാടനക്കിളി കരയാറില്ല’. ‘നീയെത്ര ധന്യ’,  ‘കരിയിലക്കാറ്റുപോലെ’,  ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’,  ‘താളവട്ടം’… പിന്നെ അവിടുന്ന് തമിഴിലേക്കും… ഓരോ സിനിമയും ഞങ്ങൾ സഹപാഠികൾ കാണുകയും പരസ്പരം ചർച്ച ചെയ്യുകയും മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. വിവാഹിതയായി ആലപ്പുഴയിലെത്തിയ ഞാൻ കാർത്തികയുടെ സിനിമ ഇറങ്ങുന്ന അന്ന് വെള്ളിയാഴ്ച തന്നെ കാണുന്ന പതിവുണ്ടായിരുന്നു.

വർഷങ്ങൾക്കുശേഷം ശ്രീ രാജൻ പൊതുവാളിന്റെ  മകന്റെ  വിവാഹാഘോഷങ്ങൾക്കിടയിൽ ആണ് ഞങ്ങൾ  വീണ്ടും  കണ്ടുമുട്ടുന്നത്. അപ്പോഴും യാതൊരു നാട്യങ്ങളും ഇല്ലാതെ ഓടിവന്ന് മേരി ആണോ എന്ന് ചോദിച്ചു എൻറെയടുത്ത് വന്ന് കുടുംബത്തെയൊക്കെ പരിചയപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു. “എൻറെ ഫോണിൻറെ റിങ്ടോൺ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന്  ഒരു മാത്ര വെറുതെ ഞാൻ  നിനച്ചു പോയി (‘നീയെത്ര ധന്യ’ എന്ന സിനിമയിൽ  കാർത്തിക അഭിനയിച്ച ആ സീൻ) എന്നതാണെന്ന്. സന്തോഷത്തോടെ ഞങ്ങൾ അന്ന് എടുത്ത ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഒരു അഭിനേത്രിയാണ് കാർത്തിക. സ്വാഭാവിക തനതു  സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കലാകാരിയാണ് കാർത്തിക. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അഭിനയിച്ചത് ഇരുപതോളം സിനിമകളിൽ മാത്രമാണ്.

1988 ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പങ്കെടുത്ത ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം ഉദ്ഘാടനചടങ്ങിൽ പ്രാർത്ഥനാ ഗാനവും കുച്ചുപ്പുടി നൃത്തവും അവതരിപ്പിച്ചത് ആയിരുന്നു കാർത്തികയുടെ കലാകാരി എന്ന നിലയിൽ ഏറ്റവും അവസാനത്തെ പൊതുവേദി. പിന്നീട് താമസിയാതെ വിവാഹിതയായി. ഇപ്പോൾ ഭർത്താവ് ഡോക്ടർ സുനിൽ കുമാറിനോടും ഏകമകൻ ഡോക്ടർ വിഷ്ണുവിനും മരുമകൾ പൂജയ്ക്കും കൊച്ചുമകൾ ശിവാലികയ്ക്കും ഒപ്പം തിരുവനന്തപുരത്ത് സ്വസ്ഥമായ കുടുംബ ജീവിതം തുടരുന്നു.   മാന്യമായി വസ്ത്രധാരണം ചെയ്ത്  അഭിനയിച്ച്  സിനിമാരംഗത്ത് തുടരാമെന്ന് തെളിയിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായ കാർത്തികയെ സ്നേഹപൂർവ്വം ഞാൻ ഈ വനിതാ ദിനത്തിൽ ഓർമ്മിക്കുന്നു.ഓരോ വനിതാദിനവും സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷം ആണല്ലോ? പെൺക്കരുത്തിന്റെ കാഹളം മുഴങ്ങട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട്…..

മേരി ജോസി മലയിൽ,

തിരുവനന്തപുരം.

Post Views: 43
5
Mary Josey Malayil

Short story writer.

9 Comments

  1. Silvy Michael on March 9, 2024 6:53 PM

    എന്റെയും ഇഷ്ടനടി ❤️

    Reply
  2. Anamika s on March 9, 2024 4:18 PM

    ❤️❤️❤️

    Reply
  3. Mary Josey Malayil on March 8, 2024 3:41 PM

    🙏

    Reply
  4. sabira latheefi on March 8, 2024 3:38 PM

    കാർത്തികയുടെ ഫിലിം എല്ലാം ഇഷ്ടം.നന്നായി എഴുതി ❤️

    Reply
    • Mary Josey Malayil on March 8, 2024 3:41 PM

      🙏

      Reply
  5. Divya Sreekumar on March 8, 2024 3:34 PM

    കാര്‍ത്തിക ഇഷ്ടം 😍😍

    Reply
    • Mary Josey Malayil on March 8, 2024 3:42 PM

      🙏

      Reply
  6. Seenanavaz on March 8, 2024 3:26 PM

    ഹൃദ്യം❤️

    Reply
    • Mary Josey Malayil on March 8, 2024 3:42 PM

      🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.