Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ലോക മാതൃഭാഷാദിനം…
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

ഇന്ന് ലോക മാതൃഭാഷാദിനം…

By Muhammed‌ sageer Pandarathil RasheedFebruary 21, 2024No Comments2 Mins Read38 Views
Bookmark Now
Please login to bookmark Close

No account yet? Register

1999 നവംബർ 17 ആം തിയതിയാണ് യുനെസ്കോ ഫെബ്രുവരി 21 ആം തിയതി ലോക മാതൃഭാഷാദിനമായി ആചാരിക്കാൻ പ്രഖ്യാപിക്കുന്നത്. 2008 നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയുണ്ടായി.

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവമെന്ന് പറയാം. 1952 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഇന്ന്.

പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു.

ബംഗാളി സംസാരിക്കുന്ന ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായതു ഇന്നത്തെ ബംഗ്ലാദേശ് അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.

മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21 നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു. മറ്റൊരു ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു.

ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്‌നമായി മാറുന്നു എന്നു കാണാം. ഒരു പ്രദേശത്തെ/ രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് നമുക്കിപ്പോഴും കൈവന്നിട്ടില്ല.

ലോകത്ത്‌ 7000 ത്തോളം ഭാഷകളാണ്‌ സംസാരഭാഷയായിട്ടുള്ളത്‌ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍ 96 ശതമാനം ഭാഷകളും ലോകജനസംഖ്യയുടെ നാല്‌ ശതമാനം താഴെ മാത്രം ആളുകള്‍ സംസാരിക്കുന്നവയാണ്‌. ഇവയില്‍ ഏകദേശം നൂറ്‌ ഭാഷകള്‍ക്ക്‌ മാത്രമാണ്‌ ഭരണ-വിദ്യാഭ്യാസ തലത്തില്‍ മാന്യമായ സ്ഥാനമുള്ളത്‌. അതില്‍ത്തന്നെ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്‌ മിക്കതിനും സ്ഥാനമില്ല.

വളര്‍ന്നുവരുന്ന കുട്ടികളില്‍ മാതാവിനും മാതൃഭൂമിക്കും തുല്യമാണ്‌ മാതൃഭാഷയെന്നും ഇവയ്ക്കൊന്നും പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന സന്ദേശവും എത്തിക്കാന്‍ കഴിയണം.

മലയാളം പറഞ്ഞാല്‍ പിഴ വിധിക്കുന്ന വിദ്യാലയങ്ങളല്ല വേണ്ടത്‌. ശുദ്ധമായ ഭാഷാപ്രയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ നയപരിപാടികള്‍ വേണം.
മാതൃഭാഷ വിദ്യാലയങ്ങള്‍ ഇന്ന്‌ മാറിമാറിവരുന്ന സര്‍ക്കാരുകളുടെ പരീക്ഷണശാലകള്‍ മാത്രമാണ്‌.

സ്വകാര്യ മേഖലയില്‍വരുന്ന വിദ്യാലയങ്ങള്‍ക്ക്‌ മാതൃഭാഷ വിദ്യാലയമായി അംഗീകാരം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ്‌ കേരളത്തിന്റെ സര്‍ഗ്ഗാത്മകതയേയാണ്‌ തകര്‍ത്തുക്കൊണ്ടിരിക്കുന്നത്‌.

‘ആറു മലയാളിക്ക് നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല’ എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത പോലെ മലയാളിക്കിന്നു മലയാളമില്ല.

നമ്മെ നാമാക്കിയ നമ്മുടെ ഭാഷ മലയാളമാണ്. ഭാഷ പകര്‍ന്നു നല്‍കിയ വെളിച്ചമാണ്, സംസ്‌ക്കാരമാണ്.

അമ്മ അറിവിന്റെ ആദ്യാക്ഷരം ഹരിശ്രീ കുറിച്ചതും പിന്നീട് അമ്മയുടെ മടിയില്‍കിടന്നു കഥകള്‍കേട്ട് ഉറങ്ങുമ്പോഴും സ്വപ്നങ്ങളില്‍ വര്‍ണം ചാലിച്ചതും ഇണക്കങ്ങളിലും പിണക്കങ്ങളിലും ചിന്തയും എഴുത്തിലും എല്ലാം നമ്മെ വിളക്കിചേര്‍ത്ത് പൊന്നിന്റെ ശോഭയില്‍ മുന്നോട്ടു നയിച്ചത് നമ്മുടെ പെറ്റമ്മ നമ്മുടെ മലയാളമാണ്.

നമുക്ക് മുന്‍പേ ഒരു തലമുറയുണ്ടായിരുന്നു. സ്വന്തം അമ്മയ്ക്കും മാതൃഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നുവര്‍. സംസ്‌കാരമെന്തെന്ന് വള്ളിപുള്ളി തെറ്റാതെ എന്താണെന്നറിഞ്ഞവര്‍.

ഇനിയുള്ള തലമുറയ്ക്ക് ഒരുപക്ഷേ മലയാളം എന്ന ഭാഷ വെറും കേട്ടുകേള്‍വിയുള്ള ഒന്നായി മാത്രം മാറുമെന്ന് കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതൊക്കെ വെച്ചു നോക്കുമ്പോള്‍ നമ്മള്‍ എത്രയോ ഭാഗ്യവാന്‍മാരാണ്. ഒന്നുമില്ലെങ്കില്‍ മലയാളം എന്ന പെറ്റമ്മയെ അടുത്തറിയാനുള്ള ഭാഗ്യമെങ്കിലും ഇന്നത്തെ തലമുറയിലുള്ളവര്‍ക്കു ലഭിച്ചു.

മലയാളം പഠിക്കുക എന്ന് പറഞ്ഞാല്‍ ഒരു ഭാഷ പഠിക്കുക എന്നു മാത്രമല്ല അര്‍ഥം. നമ്മുടെ മാതൃസംസ്‌കാരത്തിന്റെ സത്ത് ആസ്വദിക്കുക എന്നതാണ്. ആ സംസ്‌കാരത്തെ- ആ സംസ്‌കാരത്തിന്റെ ഭാഷയായ മലയാളത്തെ- അവഗണിക്കുക എന്നു പറഞ്ഞാല്‍ നാടും മൂടും മറക്കുക എന്നാണ് അര്‍ഥം.

അതില്‍ മാതാപിതാക്കന്മാര്‍ അഭിമാനിക്കുകയും കൂടി ചെയ്യുക എന്ന് പറഞ്ഞാല്‍ അതില്‍പരം ഒരധഃപതനം നമുക്ക് സംഭവിക്കാനില്ല. മലയാളത്തെ അവഗണിക്കുന്ന മലയാളി നമുക്കൊരു അപമാനമാണ്.

ഈ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. അമ്മമലയാളത്തെ നമുക്ക് സംരക്ഷിക്കാം എന്ന പ്രതിജ്ഞയെടുക്കാം നാം ഓരോരുത്തർക്കും.

Post Views: 35
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.