Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വീടാന്തരങ്ങൾ
ബന്ധങ്ങൾ വീട് സ്ത്രീ

വീടാന്തരങ്ങൾ

By Seena NavazFebruary 23, 2024Updated:February 28, 20246 Comments3 Mins Read147 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മിണിയേടത്തിയുടെ വീടൊരു വലിയ തറവാടായിരുന്നു. അറയും പറയും തെക്കിനിയും വടക്കിനിയും നടുത്തളവുമൊക്കെയുള്ള ഒരു നാലുകെട്ട്. ഗോപിയേട്ടന്റെ കല്യാണം കഴിഞ്ഞു വിരുന്നുപാർക്കാൻ പോയപ്പോൾ ഏടത്തി എന്നേം കൊണ്ടോയതോർത്തു ഞാൻ. അമ്മിണിയേടത്തിമാത്രം എന്നെ മറ്റുള്ളവർ വിളിക്കണപോലെ ജന്തുവെന്നു വിളിച്ചില്ല. ആ തറവാട്ടിലുള്ളവരും. ഞങ്ങളുടെ തറവാടുപോലെ ഇരുണ്ട ഇടനാഴികളോ പകൽവെളിച്ചം കടന്നുചെല്ലാത്ത അറകളോ ആയിരുന്നില്ല അവിടെ. നിറയെ ആളോളും വാല്യക്കാരും ഉള്ളയിടം. കുട്ടികൾ എല്ലായിടത്തും ഓടിക്കളിച്ചു. ആദ്യമൊരു അപരിചിതത്വം തോന്നിയെങ്കിലും ഞാനുമവർക്കൊപ്പം കൂടിയിരുന്നു.

സന്ധ്യ കഴിഞ്ഞപ്പോ പാട്ടും നൃത്തവും മേളവുമായി, അവിടുത്തെ രാത്രിക്ക് വല്ലാത്തൊരു വശ്യതതോന്നി. ആ വലിയവീടിന്റെ ഓരോ കോണിലും സ്നേഹം തുടിക്കുന്നുണ്ടെന്നു തോന്നി.
ഞാൻ വെറുതെ എന്റെ തറവാടൊന്നോർത്തു നോക്കി. ആളും ആരവവുമൊഴിഞ്ഞ പൂരപ്പറമ്പുപോലെ. മാറാല ചുറ്റിയ മച്ചകങ്ങളും കരിയും പുകയും നിറഞ്ഞ അടുക്കളച്ചുമരുകളും. ഏതുനേരവും ശുണ്ഠി പിടിച്ചുനടക്കുന്ന വല്യമ്മ, എന്നെക്കാണുന്ന മാത്രയിൽ അശ്രീകരമെന്നോ ജന്തുവെന്നോ വിളിക്കും. ശാപം കിട്ടിയ ജന്മാണത്രേ താൻ. ജനിച്ചപ്പോളേ അച്ഛൻപോയി. അതീപ്പിന്നെയാണ് അമ്മ അടുക്കളച്ചുവരോട് ഒട്ടിയത്. സങ്കടോംല്ല സന്തോഷോംല്ല. ഒരുതരം നിർവ്വികാരതയാണെപ്പോഴും. ചെറ്യമ്മായിക്കാട്ടെ പത്രാസിനൊരു കുറവുംല്ല. വല്യച്ഛന്റെ ആജ്ഞകൾ എപ്പോഴും മുഴങ്ങുന്നിടം. ഗോപിയേട്ടനു മാത്രേ അവിടെ മനുഷ്യപറ്റുള്ളതായി തോന്നിയിട്ടുള്ളൂ, പിന്നെ കല്യാണം കഴിച്ചുകൊണ്ടോന്ന അമ്മിണിയേടത്തിക്കും.

രവിയേട്ടനാകട്ടെ വല്ലപ്പോളുമേ വീട്ടിലേയ്ക്കു എത്താറുള്ളൂ. അതും നാലുകാലിലാകും. അമ്മിണിയേടത്തി എന്റെ തലയിലെണ്ണ വയ്ക്കുകേം മുടി മെടഞ്ഞിട്ടുതരുകേം ചെയ്തിരുന്നു. അപ്പോഴൊക്കെ ഞാൻ പറയും

” ഏടത്തീടെ തറവാട് ന്ത് രസാല്ലേ… നെറയെ ആളോളും കുട്യോളും.. എനിക്കങ്ങനെ ഒരു വീട്ടി കഴീണംന്നാ മോഹം. ”

” നിക്കൊരു അനിയനുണ്ടാർന്നെങ്കീ ഈ സുന്ദരിക്കുട്ടിയെ ന്റെ തറവാട്ടിലേയ്ക്കുതന്നെ ഞാൻ കൊണ്ടേയേനെ”

അതു കേൾക്കുമ്പോ എനിക്കു വ്യസനം തോന്നാറുണ്ട്. ഏടത്തിയ്ക്കാെരു അനിയനുണ്ടാരുന്നെങ്കീ എനിക്കാ തറവാട്ടിലെ കുട്യോൾക്കൊപ്പം കളിക്കായിരുന്നല്ലോ എന്നോർക്കും.

അമ്മിണിയേടത്തിമാത്രായിരുന്നു അമ്മയ്ക്ക് അടുക്കളയിലാകെ സഹായം. എങ്കിലും വല്യമ്മ അവരെ കെട്ടിലമ്മ എന്നാ വിളിക്കാറ്. ഓർമ്മകളിലെവിടെയോ വീടിനു കൂട്ടിയിട്ടിരിക്കുന്ന കൊട്ടത്തേങ്ങയുടെ മണാണെന്ന് തോന്നാറുണ്ട്. കണ്ണിമാങ്ങകളുടേം വാളൻപുളികളുടേം കാലത്തുനിന്നു ഞാൻ നടന്നുകേറിയ നരച്ച കൗമാരം ആ വീടിന്റെ അകത്തളങ്ങളിലായിരുന്നു.

അപ്പോഴേയ്ക്കും അമ്മിണിയേടത്തി അറയിൽനിന്നു പുറത്തിറങ്ങാതായി. ആരോടും മിണ്ടലുമില്ല. ഗോപിയേട്ടനാട്ടെ തറവാട്ടിലേയ്ക്ക് വരാതെയുമായി. ചെറ്യമ്മായി പറയണ കേട്ടു ഗോപിയേട്ടനെവിടോ ചിറ്റം കൂടീട്ടുണ്ടെന്ന്. പക്ഷേ അമ്മയോടു ചോയിച്ചപ്പോ ദേഷ്യപ്പെടയാണുണ്ടായത്.

പിന്നെയും കുറേനാളുകഴിഞ്ഞ്, വിളിച്ചിട്ടും അറ തുറക്കാതായപ്പോ ചവിട്ടിപ്പൊളിച്ച അറയ്ക്കുള്ളിൽ തൂങ്ങിനിൽപ്പുണ്ടായിരുന്നു അമ്മിണിയേടത്തി. പത്താംതരം കഴിഞ്ഞു തുടർന്നുപഠിക്കാൻ എനിക്കു വക്കാലത്തുനിന്നതു ഏടത്തിയായിരുന്നു. ഏടത്തീടെ മരണം എനിക്കു വല്ലാത്തൊരു ഷോക്കായിരുന്നു. എല്ലാരോടും ദേഷ്യം തോന്നി, ഗോപിയേട്ടനോടും വല്യമ്മയോടും വല്യച്ഛനോടുമൊക്കെ.

അന്നുവരെ ക്ഷയിച്ചൊരു തറവാടു മാത്രായിരുന്നെങ്കിൽ പിന്നെയതു ശാപം കിട്ടിയൊരു വീടുകൂടെയായി. വല്യച്ഛന്റെ ആജ്ഞകൾക്കു വിലയില്ലാതായി, അദ്ദേഹം ഒരുവശം തളർന്നുവീണു. അതോടെ വല്യമ്മയുടെ ശുണ്ഠിയും നിന്നു. ഗോപിയേട്ടൻ രവിയേട്ടനെപ്പോലെതന്നെ മുഴുക്കുടിയനായി. അമ്മമാത്രം ഒക്കെയും അമ്മിണിയേടത്തിയുടെ ശാപമാണെന്നു ഇടയ്ക്കിടെ പറഞ്ഞു. ശരിയാവുമോ? എല്ലാർക്കും സ്നേഹംമാത്രം കൊടുത്ത അമ്മിണിയേടത്തി ഒരുപാടു നൊന്തുപോയിട്ടായിരിക്കില്ലേ ആത്മഹത്യയിലഭയം തേടിയത്? ദുർമരണം സംഭവിച്ച വീടുകളൊക്കെ ഇങ്ങനെയാവുമോ? പിന്നെയവിടെ താമസിക്കുന്നവർ ഓർമ്മകളുടെ ശവംതീനികളായി മാറുമോ?

ഓരോവീടിനും അവിടെ ജീവിക്കുന്നവരുടെ മനസ്സിന്റെ ഭാവപ്പകർച്ചകളാണെന്നു മനസ്സിലായതു ഈ വീട്ടിലേയ്ക്കത്തിയപ്പോഴായിരുന്നു. ഒരിക്കൽ വല്യച്ഛനെ കാണാനെത്തിയ വല്യമ്മയുടെ അകന്നബന്ധത്തിലെ ചാർച്ചക്കാരി സാവിത്രിയമ്മ മകനുവേണ്ടി എന്നെ പെണ്ണാലോചിക്കുമ്പോ വല്യമ്മയ്ക്കത്ര ഇഷ്ടൊന്നുണ്ടായില്ല. അമ്മയുടേതുപോലെ എന്റെ ജീവിതവും ആ ഇരുണ്ട ഇടനാഴിയിൽ ഹോമിച്ചു തീരരുതെന്നുമാത്രേ അമ്മയ്ക്കുണ്ടായുള്ളൂ. അങ്ങനെയാണ് ഞാനയാളുടെ രണ്ടാംഭാര്യയായത്. ആദ്യഭാര്യയെ അയാൾ തൊഴിച്ചുകൊന്നയാണെന്ന് കല്യാണത്തിന്റന്നേ പെണ്ണുങ്ങൾ പൂച്ചം പൂച്ചം പറയണ കേട്ടു. എവിടെയുമൊരു രാജകൊട്ടാരമോ രാജകുമാരനോ എന്നെയും കാത്തിരിപ്പില്ലെന്നു എനിക്കും നല്ല നിശ്ചയംണ്ടായിരുന്നു.

അവഗണനകളുടെ കയ്പും കണ്ണീരിന്റെ ഉപ്പും രുചിച്ച ഞാൻ കലഹങ്ങൾ വേവുന്ന അടുപ്പിലേയ്ക്കാണ് എടുത്തെറിയപ്പെട്ടത്. ആരുമാരും തമ്മിലൊരു സ്വരചേർച്ചയുമില്ലാത്ത വീട്ടിൽ അന്യരെപ്പോലെ ചില ജീവിതങ്ങൾ. നേർക്കുനേർ വന്നാൽ കീരിയും പാമ്പുംപോലെ. അവിടെ ഓർമ്മകൾക്കു പുളിച്ചുതികട്ടലിന്റെ ഗന്ധമാണ്. ആജ്ഞകൾ കേട്ടുശീലിച്ച വീട്ടിൽനിന്നു അട്ടഹാസങ്ങളുതിരുന്ന വീട്ടിലേയ്ക്ക്. അത്രേയുള്ളൂ എന്റെ മാറ്റം. സ്നേഹരാഹിത്യങ്ങൾ വച്ചുവിളമ്പി എനിക്കു പണ്ടേ ശീലാണല്ലോ. തീൻമേശയിലെ എച്ചിൽക്കൂനകൾ തുടച്ചു വെടിപ്പാക്കിയാലും ചില മനസ്സുകളിൽ അടിഞ്ഞുകൂടിയ എച്ചിലവശിഷ്ടങ്ങൾ തുടച്ചുനീക്കുക പ്രയാസമാണെന്നു ഞാനറിഞ്ഞു.

എങ്കിലുമിവിടെയീ ജനാലവഴി ബാപ്പുട്ടിയുടെ വീട്ടിലേയ്ക്കു എത്തിനോക്കുമ്പോ എന്തോ ഒരു നഷ്ടബോധം എന്നെ പൊതിയാറുണ്ട്. അച്ഛനില്ലാക്കാലങ്ങൾ ഉള്ളിലുപ്പു കുറുക്കാറുണ്ട്. സ്നേഹം കൊതിക്കുന്നൊരു മനസ്സ് ഉള്ളിലെവിടെയോ ചുരമാന്താറുണ്ട്. ഇരുണ്ട അകത്തളങ്ങളേക്കാൾ വെളിച്ചം നിറഞ്ഞ ആ ചെറ്റക്കുടിലെന്നെ ഭ്രമിപ്പിക്കാറുണ്ട്. കുഞ്ഞിപ്പാത്തൂന്റേം അനിയന്റേം കളിചിരികൾ കാണുമ്പോ ഞാൻ പിന്നെയും അമ്മിണിയേടത്തിയുടെ വീടോർക്കും. അവിടെ ചെലവിട്ട ആ രണ്ടു ദിവസങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമെന്നു തോന്നും. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കു അമ്മിണിയേടത്തിയുടെ വീട്ടിൽത്തന്നെ ജനിച്ചാൽ മതിയെന്നു തോന്നും. സ്നേഹത്തിന്റെ മണം ഒഴുകിനിറയുന്ന ആ വീട് സ്വപ്നത്തിൽ വന്നെന്നെ തൊടും.

©seenanavaz
#എന്റെരചന
#വീട്

Post Views: 26
5
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

6 Comments

  1. Vimitha on February 27, 2024 7:26 PM

    🥰🥰

    Reply
  2. Silvy on February 24, 2024 10:24 AM

    . നരകം പോലെ ചില വീടുകൾ..ചിലത് സ്വർഗ്ഗം പോലെയും. നല്ല കഥ. എങ്കിലും സീനയുടെ പതിവ് ശൈലിയിലേക്ക് ഉയർന്നില്ല എന്നൊരു തോന്നൽ. ഗംഭീര കഥകൾക്കായി ഞാനെന്നും ഉറ്റു നോക്കുന്ന ആളാണ് സീന.

    Reply
  3. Sunandha Mahesh on February 24, 2024 10:13 AM

    തുടക്കം നാലുകെട്ട് സ്റ്റയിലിൽ വന്നൂ.. പിന്നെ പതിയേ പുഴയുടെ ഗതി മാറി.
    നമ്മൾ ജനിച്ചയിടം, വിരുന്നുപോയ വിട്, പ്കനെ കല്യാണം കഴിഞ്ഞു കേറിപോകുന്ന വീട് അങ്ങനെ മൂന്നു വീടുകളെ സീന അക്ഷരങ്ങൾക്കൊണ്ട് വരച്ചിട്ടു.. ഇഷ്ടം ഈ എഴുത്ത്.

    Reply
  4. Jasna on February 23, 2024 11:55 AM

    ഒരു വീടിനെ വീടാക്കുന്നത് അവിടുത്തെ മനുഷ്യരുടെ സ്വഭാവം മാത്രമാണ്, അതിന്റെ എടുപ്പോ പ്രൌഡിയോ അല്ലെന്ന് വ്യക്തമായി കാണിച്ചുതന്ന ഒരു നല്ല lകഥ. 🌹🌹

    Reply
    • Joyce on March 26, 2024 1:33 AM

      നല്ലെഴുത്ത്. മൂന്നു വീടുകളിൽ നിറഞ്ഞത് മൂന്നു ജീവിതാവസ്ഥകൾ. മൂന്നും മനോഹരമായി വരഞ്ഞിട്ടു. 👏👌❤

      Reply
  5. Sabira latheefi on February 23, 2024 10:30 AM

    പണ്ടത്തെ തറവാട് ജീവിതം മുന്നിൽ വന്ന പോലെയുണ്ട്. എം. ടി യുടെ നാലുകെട്ടിൽ ഒക്കെ കാണും പോലെ ഒരു ഫ്രെയിം ❤️❤️❤️. നല്ല എഴുത്തു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.