Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുവന്ന പൂക്കള്‍
ഓർമ്മകൾ കഥ ജീവിതം പ്രണയം

ചുവന്ന പൂക്കള്‍

By അയനFebruary 24, 20242 Comments2 Mins Read35 Views
Bookmark Now
Please login to bookmark Close

No account yet? Register

അരുണിനോട് അടുത്ത ഡ്രില്‍ എവിടെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുത്ത് തിരിയുമ്പോഴണ്‌ കാറ്റില്‍ ഇളകിയാടുന്ന ആ വട്ടക്കമ്മല്‍  എന്റെ കണ്ണില്‍ ഉടക്കിയത് ‌.

അവൾ തലയാട്ടി സംസാരിക്കുന്നതിന് ഒപ്പം ആ കമ്മലും ആടിക്കൊണ്ടിരുന്നു

കൂട്ടുകാരോട് എന്തോ പറഞ്ഞു ചിരിക്കുമ്പോൾ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിക്ക് അടുത്തായി വിരിയുന്ന നുണക്കുഴികളും… കരിമഷി കൊണ്ട്‌ വാലിട്ട് നീട്ടിയെഴുതിയ നിറയെ പീലികളുള്ള ആ വലിയ കണ്ണും അവളെ കൂടുതല്‍ സുന്ദരിയാക്കി.

അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.

കറുപ്പില്‍ നിറയെ വലിയ ചുവന്ന പൂക്കളുള്ള ആ ചുരിദാർ അവള്‍ക്ക് നന്നായി ചേരുന്നുണ്ട്.

“സര്‍…,

അടുത്ത ഡ്രില്‍ ഓക്കെ പറയട്ടെ? സുഭാഷ് സര്‍ ലൈനില്‍ ഉണ്ട്.”

അരുണ്‍ തട്ടി വിളിച്ചപ്പോഴാണ് താന്‍ ഇത്രയും നേരം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്.

” യെസ്… യൂ കണ്ടിന്യൂ… ”

എന്ന് പറഞ്ഞ് ഡ്യൂട്ടിയിലേക്ക് ശ്രദ്ധ കൊടുത്തെങ്കിലും ഇടയ്ക്കിടെ മിഴികള്‍ അങ്ങോട്ട് തന്നെ നോട്ടം പായിച്ചു കൊണ്ടിരുന്നു.

ഒന്നര മണിക്കൂര്‍ നീണ്ട ആ ഡ്രില്‍ അവസാനിച്ച്, കാണാന്‍ വന്നവരെല്ലാം തിരികെ പോയി തുടങ്ങി.  ഇതുവരെ താന്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നി.

കാലങ്ങളായി ഈ ഡ്യൂട്ടി ചെയ്യുന്നു. ഇതിനിടയില്‍ എത്രയെത്ര ഡ്രില്‍ വെച്ചിരിക്കുന്നു,  എത്രപേര്‍ വന്നുപോയിരിക്കുന്നു.

ദില്ലിയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരെ എത്രയോ സുന്ദരികള്‍ വന്നിരിക്കുന്നു. ഇതുവരെ ഇങ്ങനെയൊന്ന് തന്റെ ലൈഫില്‍ ഉണ്ടായിട്ടില്ല.

ഇതാദ്യമായാണ് ഒരുവള്‍ ആദ്യ കാഴ്ചയില്‍ തന്നെ നെഞ്ചിലേക്കങ്ങ് ഇടിച്ചു കയറിയത്.  ഇതാണോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്‌ എന്നൊക്കെ പറയുന്നത്.

അവളുടെ കൂടെ വന്ന സംഘം തിരിച്ചു പോകുവാനായി ബസ്സിലേക്ക് ചുവടുകൾ വെച്ചപ്പോൾ, എന്തിനെന്നറിയാതെ ഹൃദയത്തിൽ ഒരു നോവ് തോന്നി.

ഏതോ ഉള്‍പ്രേരണയാല്‍ ഞാനും അവര്‍ക്കൊപ്പം ചുവടുകൾ വെച്ച് മുന്നോട്ട് നടന്നു.

ബസ്സിനടുത്ത് എത്തിയപ്പോള്‍ ഗൗരവം ഒട്ടും കുറക്കാതെ, ആ ബസ്സിലേക്ക് അറിയാതെ പോലും മിഴികള്‍ പായിക്കാതെ കുറച്ചു കൂടി മുന്നിലേക്ക് നടന്നിട്ട് തിരികെ പോന്നു.

അപ്പോള്‍ ആ ബസ് അവളെയും വഹിച്ചുകൊണ്ട്‌ തനിക്കെതിരെ  സഞ്ചരിച്ചിരുന്നു.

എവിടെ നിന്നു വന്നെന്നോ… എങ്ങോട്ട് പോയെന്നോ അറിയാത്തൊരുവള്‍.

എങ്കിലും ഇന്നും…  ഇടക്കിടെ എന്റെയോര്‍മ്മയില്‍ മികവോടെ കടന്നു വരും ആ മുഖം.  അപ്പോഴൊക്കെ അവൾ കറുപ്പില്‍ ചുവന്ന പൂക്കളുള്ള ആ ചുരിദാർ തന്നെയാണ് ധരിച്ചിരുന്നത്.

അയന…..✍

Post Views: 26
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

2 Comments

  1. Faisal Mc on February 24, 2024 2:20 PM

    ഇനിയൊന്നു കാണും നമ്മൾ……. ഒരു പശ്ചാത്തല സംഗീതം ആയിക്കോട്ടെ…

    Reply
    • അയന on February 24, 2024 5:42 PM

      🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.