അന്ന് വിജയ് ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ ഫ്ലാറ്റ് ഇരുട്ടിൽ മൂടികിടക്കുകയായിരുന്നു. സാധാരണ കോറിഡോറില്‍ ചെറിയൊരു നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ടാവും. തിരി കത്തി തീരാറായിട്ടുണ്ടെങ്കിലും സന്ധ്യാ പ്രാര്‍ത്ഥനയുടെ അവശേഷിപ്പെന്ന പോലെ അതവിടെ കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരു കുളിര്‍മയാണ്. ഇന്നതുമില്ല, ലൈറ്റുമില്ല എന്തു പറ്റിയോ ആവോ. എല്ലാ മാസവും പിരീഡ്‌സ് അടുക്കുമ്പോൾ മീനുവിന് മൂഡ് സ്വിങ്സ് വരാറുണ്ട്. പക്ഷേ, അതിപ്പോൾ കഴിഞ്ഞതല്ലേ ഉള്ളൂ പിന്നെന്താവും കാര്യം. വിജയൻ ആലോചനയോട് ലൈറ്റ് ഓണാക്കി അകത്തേക്ക് കയറി. രണ്ടുമൂന്നു ദിവസമായി മീനു ഇങ്ങനെയാണ്. ഏതൊക്കെയോ ഓര്‍മ്മകളിൽ ഇരിക്കുന്നത് കാണാം, ഒരു കാര്യം തന്നെ രണ്ടു-മൂന്നു വട്ടം ചോദിക്കുമ്പോഴാണ് കേള്‍ക്കുന്നത് തന്നെ. പലപ്പോഴും സ്വപ്ന ലോകത്തു നിന്നും ഇറങ്ങി വന്നതു പോലെയാണ് വിളി കേള്‍ക്കുക. കറിയില്‍ ഉപ്പിന് പകരം പഞ്ചസാര ചേര്‍ക്കുക, അയണ്‍ ചെയ്യാൻ വസ്ത്രം എടുത്തിട്ട് സ്വിച്ച് ഓൺ ആക്കാതെ തേക്കുക, പരസ്പര വിരുദ്ധമായി സംസാരിക്കുക, ഇനി ചിലപ്പോൾ ഡിപ്രഷൻ സ്റ്റേജിലേക്കോ മറ്റോ ആണോ അവളിപ്പോൾ പോകുന്നത്?…
Author: അയന
നിന്നോട് മൊഴിയുവാനാവാതെ വാക്കുകൾ കോർത്തൊരാ കാവ്യമാല നീ അടുത്തെത്തുമ്പോൾ പൊട്ടിച്ചിതറീടുന്നു അടുത്ത ജന്മത്തിലെങ്കിലും തോഴാ… നിനക്കായ് ഞാനാ കാവ്യം, മുത്തുകൾ കൊഴിയാതെ കോർത്തുവെക്കും അയന…. ✍️
ദിലീപിനോടുള്ള ശക്തമായ പ്രതിഷേധവും ഭാവനക്കുള്ള സപ്പോർട്ടും ആയാണ് അനോമി കാണാൻ പോയത്. സാധാരണ ഒരു മൂവി കാണാൻ വിളിച്ചാൽ വരാൻ മടിക്കുന്ന ആൾ എന്റെ ഒരു വാക്കിൽ തന്നെ വന്നു. കോയമ്പത്തൂർന്നു വന്നപ്പോൾ കൊണ്ടുവന്ന തേങ്ങ പൊതിച്ചു ടയേർഡ് ആണെങ്കിൽ പോലും രാത്രിയിൽ 9.15 ന്റെ ഷോക്ക് തന്നെ പോയി. ഇല്ലെങ്കിൽ ആൾക്കറിയാം പിന്നെ ഒരാഴ്ചത്തേക്ക് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളുടെ ഘോര ഘോര പ്രസംഗം കേൾക്കേണ്ടി വരുമെന്നും ഭക്ഷണത്തിൽ പോലും അതിന്റെ വേർതിരിവും അനുഭവിക്കേണ്ടി വരുമെന്നും. പാവം പേടിച്ചിട്ടാവും… സമാധാനം ആഗ്രഹിക്കാത്തവർ ആരാണ്. പക്ഷേ… പറയാതെ വയ്യ, സൂപ്പർ മൂവി. സിനിമ തീരുന്നത് വരെ അത്രയും ആകാംക്ഷയോടെയാണ് കണ്ട് തീർത്തത്. തികച്ചും അപൂർവ്വമായ ഒരു പ്രമേയം. “ഡെത്ത് ഇക്ക്വഷൻ” മരണത്തിനു ശേഷവും നമ്മുടെ ബ്രെയിൻ പ്രവർത്തിക്കുന്നതും കുറച്ചു നിമിഷത്തേക്ക് മറ്റൊരു ലോകം കാണുന്നതും എല്ലാം പുതുമ നിറഞ്ഞതായിരുന്നു. വേറിട്ടൊരു അനുഭവം ആയിരുന്നു അനോമി മൂവി. സൂപ്പർ ഡയറക്ഷൻ… സ്റ്റോറി, സ്ക്രീൻ പ്ലെ, തിരക്കഥ,…
പ്രണയം അതെന്നും മഴയോടാണ്… നേര്‍ത്ത തുള്ളികളായ് പെയ്ത് മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓരോ ചെറുതുള്ളിയോടും എനിക്കെന്നും പ്രണയമാണ്…. പെയ്തു തോർന്നാലും അവശേഷിക്കുന്ന ചെറുതുള്ളികള്‍ പോലെ എന്റെ പ്രണയവും ബാക്കി വെക്കുന്നു മധുരിക്കും മഴയോര്‍മ്മകള്‍…. അയന…✍
2025 ഒത്തിരി സന്തോഷങ്ങൾ നിറഞ്ഞ വർഷമായിരുന്നു, ജീവിതത്തിലെ ഒരുപാട് ആഗ്രഹങ്ങൾ പൂവണിഞ്ഞ വർഷം. ചെറിയ ചില ദുഃഖങ്ങളും വലിയ വേദനകളും സമ്മാനിച്ചെങ്കിലും സന്തോഷം നിറഞ്ഞതു തന്നെയായിരുന്നു 2025 തുടങ്ങിയതേ നല്ല നല്ല പ്രതീക്ഷകൾ കൊണ്ടായിരുന്നു. കാരണം മാർച്ചിൽ എന്റെ നല്ല പാതി ഇരുപതു വർഷത്തെ രാജ്യ സേവനം അനുഷ്ഠിച്ച ശേഷം തിരികെ മടങ്ങി വരികയായിരുന്നു എന്ന സന്തോഷം ആയിരുന്നു ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോയത്. 2024 അവസാനം തുടങ്ങിയിരുന്നു അതിനായുള്ള ഒരുക്കങ്ങൾ. ആൾക്ക് സർപ്രൈസ് ആയി ഒരു സമ്മാനം കൊടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം കൂട്ടുകാരോട് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. “പത്തൊൻപതു വയസ്സിൽ സർവീസിൽ കയറിയത് കൊണ്ടു കോളേജ് ലൈഫോ കൗമാരമോ ഒന്നും എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. ഫ്രണ്ട്സും ആയുള്ള കറക്കവും ബൈക്ക് യാത്രകളോ ഒന്നും ഉണ്ടായിട്ടില്ല. ഒരു ബുള്ളറ്റ് വാങ്ങണം എന്നിട്ട് കുറച്ചു കറങ്ങണം എന്നൊക്കെ. ” സ്വന്തം ആഗ്രഹങ്ങൾ ഒന്നും പൂർത്തീകരിക്കാതെ മറ്റുള്ളവർക്ക് മാത്രമായി ജീവിക്കുന്ന മനുഷ്യനാണ്…
💕 ആദ്യഭാഗം💕 ========================= മിന്നൽ പ്രളയം ഉണ്ടായി 28 ദിവസങ്ങൾക്ക് ശേഷം സിക്കിം ബോര്‍ഡര്‍… (കൃത്യമായി പറഞ്ഞാൽ ആൻലിയ ബാൽകാണിയിൽ വീണ് സർജറി കഴിഞ്ഞ് ഒരാഴ്ച്ചക്കു ശേഷം) ആര്‍മി ഈസ്റ്റ് കമാന്‍ഡ് റെജിമെന്റ് ബേസ് ഹോസ്പിറ്റല്‍: നീണ്ട ഹാളില്‍ നിരവധി കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്നു… എല്ലാ ബെഡിലും ദേഹത്ത് അവിടിവിടെയായ് ബാന്റേജ് ഒട്ടിച്ചും തുന്നിക്കെട്ടലും ആയി കുറേ പേര്‍ കിടപ്പുണ്ട്. ഇടത്തു നിന്നും മൂന്നാമത്തെ കട്ടിലില്‍ ഒരുവന്‍ തന്റെ ലിയയെയും ഓര്‍ത്ത് കിടക്കുന്നുണ്ട്. അവളുടെ ഓര്‍മ്മയില്‍ അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീർ കവിളിലേക്ക് ഇറ്റുവീണു. അന്ന് മണ്ണൊലിച്ചിലില്‍ പെട്ടപ്പോൾ ഇനിയൊരിക്കലും ജീവൻ തിരികെ കിട്ടുമെന്ന് ഓര്‍ത്തതല്ല. പക്ഷേ… ആ ഒരുവളുടെ പ്രാർത്ഥന…. അതൊന്നു മാത്രമാണ് തന്നെ ഇപ്പോൾ ഇവിടെ ഇങ്ങനെ കിടത്തിയിരിക്കുന്നത്. എന്നിട്ടും ഇതുവരെ അവളെയൊന്ന് വിളിക്കുവാൻ സാധിച്ചിട്ടില്ല. എന്റെ വിവരമറിയാതെ പാവം എത്രമാത്രം ടെൻഷൻ അടിക്കുന്നുണ്ടാവും ഇപ്പോൾ. ദേഹമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദനയിലും… ആ ഒരുവളെ കുറിച്ചുള്ള ഓർമ്മയാണ്…
ഇന്നലെ രാത്രിയിൽ കിടന്നുറങ്ങിയ ശേഷം ഏകദേശം പന്ത്രണ്ട് – പന്ത്രണ്ടര ആയിക്കാണും. ജനലില്‍ ആരോ തുടരെ തുടരെ തട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. സുഖകരമായ ഉറക്കം നഷ്ടമായ ദേഷ്യത്തില്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു. ഈ പാതിരാത്രിയില്‍ ആരാണ് ജനാലക്കെ വന്ന് മുട്ടുന്നത്. അതും ഞാൻ തനിച്ചു താമസിക്കുന്ന ഈ ഫ്ലാറ്റിൽ. നല്ല പാലപ്പൂവിന്റെ മണം മുറിയില്‍ ആകെ പരന്നിട്ടുണ്ട്. അതും ഡൽഹിയെന്ന ഈ മഹാ നഗരത്തിൽ. ഇനി വല്ല യക്ഷിയോ മറ്റോ ആണോ ? അതാ വീണ്ടും മുട്ടുന്നു. ആ…. രാ…. ? കാറ്റു മത്രമേ പുറത്തേക്ക് വന്നുള്ളൂ, ശബ്ദം വന്നില്ല പേടികൊണ്ട്. “ഞാനാ….. ” ഹാ… ഇത് അതു തന്നെ. പെണ്ണിന്റെ സ്വരമാണ്. തന്നെ-തന്നേ ദിത് പ്രേതം തന്നെ! “ഞാ… ഞാനെന്നു പറഞ്ഞാൽ… ” ദൈവമേ… അതിനിടയിൽ വിക്കും തുടങ്ങിയോ എനിക്ക്? കിടക്കയില്‍ തന്നെ മുള്ളി പോകുമോ എന്ന്…
💕 ആദ്യഭാഗം💕 ========================= “ഞാൻ പോയേച്ചും പെട്ടെന്ന് വരാവേ ആനീ. നാളെ ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് വരാം. അതുവരെ അമ്മച്ചി
💕 ആദ്യഭാഗം💕 ഇത്രയും അന്വേഷിച്ചിട്ടും അവനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇനിയിപ്പോൾ അവന് അരുതാത്തത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആനിയുടെ അവസ്ഥ എന്താകും… ജെസ്സി വിഷമത്തോടെ ഓര്‍ത്തു. ഇനിയെല്ലാം മുകളില്‍ ഉള്ളവൻ തീരുമാനിക്കും പോലെ നടക്കട്ടെ. അവൾ കണ്ണ് തുടച്ചു കൊണ്ട് ആന്‍ലിയക്കരികില്‍ ചെന്നിരുന്നു. _______________@@@@@@@@ ആനിക്കരികിൽ ചെന്നിരുന്നു എങ്കിലും അവൾ ജെസ്സിയെ നോക്കുകയോ…. സംസാരിക്കുകയോ…. ചെയ്തില്ല. ദൂരേക്ക് മിഴികൾ പായിച്ചു അങ്ങനെ തന്നെയിരുന്നു. അവളുടെ ആ അവസ്ഥ കണ്ട് അമ്മച്ചി മൂക്കും വലിച്ച് മുഖം അമർത്തി തുടച്ച് അപ്പച്ചനോട് പതം പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു. പാവം… നിസ്സഹായ അവസ്ഥയിൽ കിടക്കുന്ന അദ്ദേഹത്തിനു എന്തു ചെയ്യാൻ ആകും. ഇതൊക്കെ കണ്ടു സഹികെട്ടപ്പോൾ ജെസ്സി പുറത്തേക്ക് ഇറങ്ങി നീളൻ വരാന്തയിലൂടെ മുന്നോട്ടു നടന്നു. ആ വരാന്തയുടെ അങ്ങേ അറ്റത്തായി ഒരു ചെറിയ ചാപ്പൽ ഉണ്ട്… അത് ലക്ഷ്യം വെച്ചാണ് അവൾ നടന്നത്. ആ ഫ്ലോറിൽ അഡ്മിറ്റ് ആയി കിടക്കുന്ന രോഗികൾക്കും ആശ്രിതർക്കും പ്രാർത്ഥിക്കാൻ ആയി കെട്ടി…
💕 ആദ്യഭാഗം💕 ========================== തീയറ്ററിന്റെ ഡോർ തുറക്കുന്നതും കാത്ത് ആ നാലുപേർ തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിവരം അറിയാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. അപ്പോഴും ഇതൊന്നും അറിയാതെ ജീവിതത്തോട് മല്ലിട്ട് കിടപ്പുണ്ടായിരുന്നു ഒരുവൾ അകത്ത്. രക്ഷപ്പെട്ടാൽത്തന്നെ തന്നെ കാത്തിരിക്കുന്ന വാർത്ത നല്ലതെന്നോ ചീത്തയെന്നോ അറിയാതെ….. _____________@@@@@@@ രണ്ട് ദിവസങ്ങൾക്ക് ശേഷം : ഐസിയുവില്‍ നിന്നും ആനിയെ മുറിയിലേക്ക് മാറ്റാം എന്ന് ഡോക്ടര്‍ അറിയിച്ചു. അതിന്റെ ഒരാശ്വാസത്തിൽ ആണ് ജെസ്സിയും ആനിയുടെ അമ്മച്ചിയും പപ്പായും എല്ലാം. രണ്ടു ദിവസമായി സമാധാനമില്ലാതെ ഐസിയുവിനു മുന്നിൽ കാവൽ നിൽക്കുകയായിരുന്നു അവർ. റൂം എടുത്തിട്ടുണ്ടെങ്കിലും കൂടുതൽ സമയവും ഐസിയുവിനു മുന്നിൽ ഉള്ള കസേരയിൽ ആയിരുന്നു ഇരിപ്പ്. പപ്പാക്ക് സുഖമില്ലാത്തതുകൊണ്ട് പപ്പ മാത്രം റൂമിൽ പോയി വിശ്രമിക്കും. നട്ടെല്ലിന്റെ സർജറി കഴിഞ്ഞിട്ട് അഞ്ചാറു മാസമേ ആയിട്ടുള്ളൂ. മമ്മി ഇടയ്ക്കിടെ പപ്പയ്ക്ക് മരുന്നും ഭക്ഷണവും കൊടുക്കുവാൻ ആയിട്ട് റൂമിലേക്ക് പോകും. ഇന്നലെ വൈകിട്ടാണ് ആനി ഒന്ന് സ്റ്റേബിൾ ആയതും മരുന്നിനോട് റെസ്പോണ്ട് ചെയ്ത് തുടങ്ങിയതും…
