ചുറ്റിനും മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന കുന്നിൻ മുകളിലെ കുഞ്ഞു കുടിലിന്റെ മുന്നില്‍ നിന്ന് നിലാവുള്ള രാത്രിയില്‍ പെയ്യുന്ന പുതുമഴ നനയണം…. ആദ്യമായി അനുരാഗത്തോടെ അവനെന്നെ പുണരുമ്പോൾ…. അവന്റെ വിരിമാറില്‍ ചേര്‍ന്നു നിൽക്കുമ്പോൾ…. പുതുമഴ പെയ്തിറങ്ങിയ മണ്ണിന്റെ ഗന്ധം അവന്റെ വിയര്‍പ്പിൻ ഗന്ധമായി തോന്നുമെനിക്ക്… അങ്ങനെ അവനെ പുൽകി നിൽക്കുമ്പോൾ നിലാവ് മായുന്നതോ… പുലരി വിരിയുന്നതോ അറിയാറില്ല ഞാൻ അയന….✍
Author: അയന
ഒരു വേനൽച്ചൂടിൽ നേർത്ത മഴക്കൊഞ്ചലായ് എന്നിലേക്ക് പെയ്തിറങ്ങിയവൾ. വേനൽമഴക്ക് ശേഷം ഉരുകുന്ന ചൂടേറുമെന്നും വേവുതുമെന്നും അറിഞ്ഞിട്ടും എന്തുകൊണ്ടോ ആ മഴ ഞാൻ നനഞ്ഞു. അതേ… അവൾ അങ്ങനെയാണ്. ഒരിക്കൽ സമ്മതം പോലും ചോദിക്കാതെ എന്നിലേക്ക് പെയ്തിറങ്ങിയിട്ട് നോവിന്റെ ഒരു പെരുമഴക്കാലം ബാക്കിയാക്കി യാത്രയായവൾ! ഇന്നവൾ എവിടെയെന്നോ… എന്ത് ചെയ്യുന്നുവെന്നോ… ആരോടൊപ്പം ജീവിക്കുന്നുവെന്നോ…. ഒന്നും… ഒന്നുമറിയില്ലെനിക്ക്. ഒന്നു മാത്രമറിയാം… ഇന്നും ഒരു നോവായ് അവളെന്റെ ഹൃദയത്തിന്റെ കോണില്‍ ഉണ്ടെന്ന്. ഇക്കണ്ട കാലമത്രയും അവൾക്കായ് കാത്തിരിക്കുക ആയിരുന്നുവെന്നും, ഒരു വരിയെങ്കിലും അവൾ എനിക്കായ് കുറിച്ചിട്ടുണ്ടോ എന്ന് നോക്കിയിരിക്കുക ആയിരുന്നുവെന്നും. ———————@@@@@ ഒരിക്കൽ മുഖപുസ്തകത്തിൽ വന്ന ഒരു മത്സരത്തിന്റെ റിസൽട്ട് പബ്ലിഷ് ചെയ്ത ദിവസമാണ് ഞാന്‍ അവളെ ആദ്യമായി ശ്രദ്ധിച്ചത്. മനശാസ്ത്രപരമായ കുറച്ച് ചോദ്യങ്ങള്‍ ആയിരുന്നു അന്നാ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നമ്മുടെ ചിന്താഗതിക്ക് അനുസൃതമായി ഉത്തരം നല്‍കണം. ഏറ്റവും കൂടുതല്‍ അനുയോജ്യമായ ശരിയുത്തരം നല്‍കുന്നവരെ ആയിരിക്കും വിജയിയായി തിരഞ്ഞെടുക്കുക. അന്ന് ഒന്നാം സമ്മാനം രണ്ടുപേര്‍ക്കായിരുന്നു എനിക്കും…
ആദ്യഭാഗം ഉച്ചക്ക് ലഞ്ച് ബ്രേക്കില്‍ ഭക്ഷണം ഒന്നും കഴിക്കാൻ തോന്നിയില്ല ആൻലിയക്ക്. ഇന്ന് മൂന്നാം ദിവസമാണ് ജിത്തേട്ടനെ കുറിച്ച് ഒരു വിവരവും അറിയാതെ. മൊബൈൽ ഇപ്പോഴും സ്വിച്ചോഫ് തന്നെയാണ്. മൊബൈല്‍ കംബ്ലയന്റ് ആയതാണെങ്കിൽ മുകളില്‍ നിന്നും താഴെ ഇറങ്ങിയാലേ ശരിയാക്കാൻ സാധിക്കുകയുള്ളൂ… താഴെയാണ് സിക്കിം സിറ്റി. ഇപ്പോൾ അവന്‍ ഡ്യൂട്ടിയുടെ ഭാഗമായി ആ മഞ്ഞു മലയുടെ മുകളില്‍ ആണുള്ളത്. ജെസ്സി പറഞ്ഞ പോലെ അങ്ങനെ വല്ലതുമാവും സംഭവിച്ചിട്ടുണ്ടാവുക. അതുമല്ലെങ്കില്‍ എമാർജന്‍സി ഡ്യൂട്ടി വന്നിട്ടുണ്ടാവാം, അപ്പോൾ ഉടനേ പുറപ്പെട്ടപ്പോൾ ഫോണെടുക്കാന്‍ പറ്റിക്കാണില്ലായിരിക്കാം. അങ്ങനെ സ്വയം ആശ്വസിച്ചു അവൾ…!! അവൾ ചുറ്റും വീക്ഷിച്ചു… ജെസ്സി തൊട്ട് അപ്പുറത്തെ സീറ്റില്‍ ഇരുന്ന് മൊബൈല്‍ തോണ്ടിക്കൊണ്ട് ഇരിക്കുന്നു. സുഷമ മാഡം എന്നത്തേയും പോലെ ഉച്ച മയക്കത്തിലാണ്. നമ്പ്യാര്‍ സാറും രണ്ടു മൂന്നു മുതിർന്ന സ്റ്റാഫുകളും സമകാലിക ചർച്ചയിൽ ആണ്. ടീനയും ഗാങ്ങും അവരുടേതായ ലോകത്താണ് . കുറച്ച് ഗോസിപ്പും, പുതുതായി റിലീസ് ആകാൻ പോകുന്ന മൂവിയെ കുറിച്ചുള്ള…
ആദ്യഭാഗം ജെസ്സി റെഡിയായി വന്നപ്പോഴും ബെഡിൽ ചുരുണ്ടു കൂടി ഇരിക്കുകയാണ് ആന്‍ലിയ. പെണ്ണ് ആകെ കോലം കെട്ടിട്ടുണ്ട്. അല്ലെങ്കിലേ നീണ്ടു മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു… ഇപ്പോൾ ഒറ്റ ദിവസം കൊണ്ട് വല്ലാതെയങ്ങ് വീണ്ടും ഒട്ടിപ്പോയി. ഇന്നലെ ഓഫീസില്‍ വന്നെങ്കിലും, എപ്പോഴും പ്രസരിപ്പോടെ ഓടി നടന്നിരുന്നവൾ ഒരു മൂലയില്‍ ഒതുങ്ങി കൂടി ഇരിക്കുകയായിരുന്നു. നമ്പ്യാര്‍ സാറിന്റെ പ്രമോഷന്‍ പാര്‍ട്ടിയിലും ആള്‍ എൻജോയ് ചെയ്തില്ല, സാറിന്റെ അരുമ ശിഷ്യയാണ്. എല്ലാരോടും കര്‍ക്കശനായി മാത്രം പെരുമാറുന്ന നമ്പ്യാര്‍ സര്‍ ആന്‍ലിയയുടെ അടുത്ത് മാത്രമാണ് ചിരിച്ചു പെരുമാറി കണ്ടിട്ടുള്ളത്. അല്ലെങ്കിലും ആര്‍ക്കും അവളോട് കര്‍ക്കശമായി പെരുമാറാന്‍ കഴിയില്ല. അവളുടെ മനം മയ്ക്കുന്ന ആ ചിരിയില്‍…. ആ സംസാരത്തില്‍… ആര്‍ക്കും അവളോട് ദേഷ്യപ്പെടാനോ കടുത്തു സംസാരിക്കാനോ തോന്നില്ല. ആന്‍ലിയ അങ്ങനെ ഇരിക്കുന്നത് കണ്ടപ്പോള്‍ സാറിനും വിഷമമായി… സുഖമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു താന്‍. ജെസ്സി ഓര്‍ത്തു. രാത്രി മുറിയില്‍ തിരികെ എത്തിയപ്പോഴും ഇട്ടിരുന്ന വസ്ത്രം പോലും മാറ്റാതെ ബെഡിൽ…
കോരിച്ചൊരിയുന്ന മഴയത്ത് ക്ലാസ്സ്‌മുറിയുടെ ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റില്‍ തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കിയിരിക്കുമ്പോള്‍ ആണ് ഒരു നോട്ടീസും കൊണ്ട് പ്യൂൺ പിഷാരടി ചേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നത്. “ഇന്ന് പന്ത്രണ്ട് മണിക്കു മുന്നേ ഫീസ് അടച്ചില്ല എങ്കിൽ എക്സാം എഴുതാന്‍ സാധിക്കുകയില്ല” എന്ന പ്രിന്‍സിപ്പാളിന്റെ ഉത്തരവ് ആയിരുന്നു അത്. അപ്പോൾ മുതൽ ഉള്ളിലിരുന്ന് ഒരു വിങ്ങലായിരുന്നു. ഇന്നും രാവിലെ ഉപ്പയോട് ചോദിച്ചപ്പോൾ ഒരു മാര്‍ഗ്ഗവും ഇല്ലെന്ന് ആ കണ്ണുകളില്‍ നിന്നും വായിച്ചെടുത്തതാണ്. അല്ലെങ്കിലും കുടുംബത്തിലെ ചിലവുകൾക്കായി നെട്ടോട്ടം ഓടുമ്പോള്‍ നാലറ്റം കൂട്ടി മുട്ടിക്കാനായ് ഉപ്പ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ നിര്‍ബന്ധിച്ചു ചോദിക്കുവാനും ആവില്ല. അടുത്ത ആഴ്ച ഒരു കല്യാണ വര്‍ക്ക് കിട്ടിയിട്ടുണ്ട് മൈലാഞ്ചി ഇടാന്‍. അന്ന് കിട്ടുന്ന കാശ് കൊണ്ട് ഫീസ് അടക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ഒരു ഉത്തരവ്. ഉപ്പായുടെ കഷ്ടപ്പാട് കണ്ടറിഞ്ഞതു മുതൽ ചെയത് തുടങ്ങിയതാണ് ഈ ഒരു വരുമാന മാര്‍ഗം. ആദ്യമൊന്നും ഉപ്പ സമ്മതിച്ചില്ല പോകെ പോകെ എന്റെ ബസ്…
ആദ്യഭാഗം ആന്‍ലിയ താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് ജെസ്സിയോട് വിവരിക്കുകയാണ്. ❄❄❄❄❄❄❄ ഒരു മഞ്ഞു മല… അവിടമാകെ ഇരുട്ടാണ്. ആ മലയുടെ ഏറ്റവും മുകളിലായി കുറച്ചു പരന്ന പ്രദേശമുണ്ട് അവിടെ ഒരു വലിയ ടാര്‍പോളിന്‍ വലിച്ച് ടെന്റ് പോലെ കെട്ടിയിട്ടുണ്ട്. അതിനകത്ത് വലിയ വലിയ പെട്രോ മാക്‌സ് വിളക്കുകള്‍ കത്തിച്ചു വെച്ചിട്ടുണ്ട്. ആ വെളിച്ചത്തില്‍ കാണാം പുറത്ത് പുക പോലെ മൂടല്‍മഞ്ഞ് ചുറ്റിനും പരന്നു കിടക്കുന്നത്. മരം കോച്ചുന്ന തണുപ്പിലും കുറെ പേര്‍ ഒരു വലിയ സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഏതോ ഒരു ഉപകരണത്തിനു ചുറ്റും നിന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട് (അത് കണ്ടാല്‍ റോക്കറ്റ്, മിസൈൽ ഒക്കെ പോലെ തോന്നും രൂപത്തില്‍). അവരെല്ലാം പട്ടാളക്കാരുടേതു പോലയുള്ള നല്ല കട്ടിയുള്ള ഒരേ പോലത്തെ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്… വലിയ ബൂട്ടും, തലയില്‍ ചെവി മൂടുന്ന ടൈപ്പ് ക്യാപ്പും… മുഖം മറച്ചു കൊണ്ട് ഹെല്‍മറ്റ് പോലെയുള്ള ഫൈബര്‍ ഷീല്‍ഡും വെച്ചിട്ടുണ്ട്. മഞ്ഞുമാസത്തെ മഞ്ഞു പെയ്യുന്ന രാത്രിയിലും അവരുടെ…
ആദ്യഭാഗം കയ്യില്‍ കിട്ടിയ ബാഗ് പാക്കില്‍ വസ്ത്രവും മറ്റ് അത്യാവശ്യ സാധനങ്ങളും കുത്തി തിരുകി പുറത്തേക്കിറങ്ങി ഓടി അവന്‍. കുറച്ച് മുന്നോട്ട് എത്തി ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍, മിന്നല്‍ വെളിച്ചത്തില്‍ കണ്ട കാഴ്ച – അവന്‍ കിടന്നിരുന്ന മുറിയുടെ തൊട്ടപ്പുറത്തെ കെട്ടിടം… അങ്ങിനേ തന്നെ മണ്ണോടു കൂടി താഴേക്ക് നിലം പതിക്കുന്നു. ______________________ കണ്ട കാഴ്ചയില്‍ ചലിക്കാനാവാതെ ശ്വാസം വിടാനാവാതെ അവിടെ തന്നെ തറഞ്ഞു നിന്നു പോയി. തന്റെ സ്വന്തം കണ്ണുകളെ വിശ്വസിക്കുവാനായില്ല അവന്. രണ്ടു ദിവസം മുമ്പ് കൂടി ആ വരാന്തയില്‍ കൂടി ഫോണ്‍ ചെയത് കൊണ്ട് നടന്നതാണ്… ഇപ്പോള്‍ തന്റെ കണ്‍മുന്നില്‍ നിലം പതിച്ചിരിക്കുന്നു. ശ്വാസമെടുക്കാൻ പോലും മറന്നവൻ നിന്നു. ഇവിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമായിരുന്നു ആ സ്ഥലം. 🌼🌼🌼🌼————————— ഡെറാഡൂണിൽ നിന്നും ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് സംസ്ഥാനമായ സിക്കീമിലേക്ക് പോസ്റ്റിങ് കിട്ടിയപ്പോള്‍, കൂട്ടുകാരും സ്വന്തക്കാരും എല്ലാവരും പറഞ്ഞു “ഓ ജിത്തിന്റെയൊരു ഭാഗ്യം… ഏതൊക്കെ…
ആദ്യഭാഗം ============================ “എന്ത് സ്വപ്നമാണെന്റെ ഈശോയേ ഞാനിപ്പോൾ കണ്ടത് ” നെഞ്ചോട് കൈ ചേര്‍ത്ത് തടവി കൊണ്ട് ഉള്ളാലെ മൊഴിഞ്ഞു അവൾ. അപ്പോഴും ശ്വാസഗതി നേരെയാവാതെ അവളുടെ ഹൃദയതാളം ഉയർന്നു താഴ്ന്നു കൊണ്ട് അവളെ മുഴുവനായും വെട്ടി വിറയ്ക്കുന്നുണ്ടായിരുന്നു…. _________________@@@@@ കൈയെത്തിച്ച് ബെഡ് ലാമ്പ് ഓണാക്കി അവൾ. മേശപ്പുറത്തിരുന്ന ബോട്ടിലിലെ വെള്ളമെടുത്ത് വായിലേക്ക് കമഴ്ത്തി, പകുതി വായ്ക്കകത്തേക്കും ബാക്കി പകുതി അവളുടെ മേനിയിലേക്കും വീണു. എസി മുറിക്കകത്തായിരുന്നിട്ടു കൂടി അവളെയാകെ വെട്ടിവിയര്‍ത്തു… അപ്പോഴും കിതപ്പ് വിട്ട് മാറിയിട്ടുണ്ടായില്ല അവളില്‍ നിന്നും. ഹൃദയം ശക്തിയോടെ മിടിച്ചു കൊണ്ടിരുന്നു…. അതിൽ നിന്നും തന്നെ മനസ്സിലാക്കാം ആ സ്വപ്നം ആളെ എത്രമാത്രം ഭയപ്പെടുത്തിയിരിക്കുന്നുവെന്ന്. ബോട്ടിൽ തിരികെ വെച്ച് മൊബൈൽ ഫോണെടുത്ത് സമയം നോക്കി 2.55 am. പുലര്‍ച്ചെ കാണുന്ന സ്വപ്നം സത്യം ആകുമെന്നാണ് പറയുന്നത്. എന്റീശോയേ… അരുതാത്തത് ഒന്നും സംഭവിക്കല്ലേ…. മൊബൈലില്‍ വാട്ട്സാപ്പ് ഓണാക്കി ചാറ്റ് ലിസ്റ്റ് നോക്കി…. ഇല്ല…. അവന്റെ ഒരു മെസേജ് പോലുമില്ല… ലാസ്റ്റ്…
നീണ്ട സൈറന്‍ വിളിയുടെ ശബ്ദമാണ് അവന്റെ ഉറക്കം ഞെട്ടി ഉണര്‍ത്തിയത്… ഉണര്‍ന്നെങ്കിലും കണ്ണ് തുറക്കാനാവുന്നില്ല. ആ മഞ്ഞു മാസത്തിലെ കുളിരിൽ ബ്ലാങ്കെറ്റിനകത്ത് ഒന്നുകൂടി ചുരുണ്ടു കൂടി അങ്ങനേ കിടക്കാന്‍ തോന്നി അവന്. ആരോ വാതിലില്‍ ശക്തിയായി മുട്ടുന്നുണ്ട്. പുറത്ത് എന്തൊക്കെയോ ശബ്ദ കോലാഹളങ്ങൾ കേള്‍ക്കുന്നു ഈ രാത്രി ആര്‍ക്കും ഉറക്കമൊന്നും ഇല്ലേ. അവന്‍ പിറു പിറുത്ത് കൊണ്ട് എഴുന്നേൽക്കാൻ മടിച്ചു വീണ്ടും കിടന്നു. “ഉഠോ.. ഉഠോ… സബ് ലോക് ജാഗേ രഹോ… ജല്‍ദീ ബാഹർ ആജാവോ… ഭാഗോ…” (എഴുന്നേല്‍ക്കൂ.. എഴുന്നേല്‍ക്കൂ.. എല്ലാവരും തയ്യാറാവൂ പെട്ടെന്ന് പുറത്തേക്ക് വരൂ… ഓടൂ…) മൈക്കില്‍ കൂടിയുള്ള നിര്‍ദേശം വന്നു. അതുവരെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം മാറ്റി വെച്ച് അവന്‍ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു ജാഗരൂകനായി നിന്നു. ഇത് പട്ടാളത്തില്‍ തന്നിരിക്കുന്ന ട്രെയിനിങ് ആണ്, എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴോ… അല്ലെങ്കിൽ അപകട സൂചന കിട്ടുമ്പോഴൊ മുഴക്കുന്ന അപായ സൂചനയാണ്..! ഈ സൈറന്‍ കേട്ടാല്‍ പെട്ടെന്നു തന്നെ എന്തിനും…
ഒടുവിൽ അവൾ തീരുമാനിച്ചു തന്റെ പ്രണയം അവനോട് തുറന്നുപറയുവാൻ. വരും – വരായ്മകളെ കുറിച്ച് ചിന്തിച്ചും, അച്ഛനെ ഭയന്നും, കുടുംബത്തിന്റെ സൽപേരോർത്തും… ഒരുപാട് വൈകി. ഇനിയുമത് വയ്യ!. എന്ത് തന്നെ സംഭവിച്ചാലും ശരി, ഇന്ന് ഞാനവനോട് ഇഷ്ടം തുറന്നു പറയുക തന്നെ ചെയ്യും! അതൊരുറച്ച തീരുമാനമായിരുന്നൂ. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വൈകിട്ട് പതിവുപോലെ വാകമരച്ചുവട്ടിലെ ആ ചാരുബെഞ്ചിൽ അവനെന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ഇത്രമേൽ സുന്ദരമായിരുന്നു ഈ സ്ഥലം എന്ന് ഇന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത് (അല്ലെങ്കിലും പ്രണയം മൊട്ടിട്ടാൽ കാണുന്നതെല്ലാം സ്വർഗം ആകും അല്ലോ 😊). നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാതെ… വണ്ടികളുടെ ഹോണടി ശബ്ദമില്ലാതെ… കമ്പനികൾ പുകച്ചു തുപ്പുന്ന വിഷപ്പുകയില്ലാതെ… ശാന്തമായ…. സുന്ദരമായ…. ഒരിടം. അതിലെല്ലാമുപരി അവനേറെ പ്രിയപ്പെട്ട സ്ഥലം. പണ്ടും അവനിങ്ങനെ ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ള ശീലമാണ്. മനസ്സിന്റെ സ്വസ്ഥത നഷ്ടമാകുമ്പോൾ ആരോടും പറയാതെ കൂട്ടുകാരെയൊന്നും കൂട്ടാതെ വരുൺ ഇങ്ങോട്ട് ഓടിയെത്തുമായിരുന്നു. ഇങ്ങിനെ ഇടക്കിടെ തനിയെ മുങ്ങുന്നത് എങ്ങോട്ടാണ് എന്നറിയാൻ അന്ന് ഞാനും ഒരുപാട്…
