Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ കൂടെപ്പിറപ്പ്
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സൗഹൃദം

എന്റെ കൂടെപ്പിറപ്പ്

By അയനJuly 12, 2024Updated:July 12, 20241 Comment4 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

കോരിച്ചൊരിയുന്ന മഴയത്ത് ക്ലാസ്സ്‌മുറിയുടെ ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റില്‍ തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കിയിരിക്കുമ്പോള്‍ ആണ്‌ ഒരു നോട്ടീസും കൊണ്ട്‌ പ്യൂൺ പിഷാരടി ചേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നത്.

“ഇന്ന്‌ പന്ത്രണ്ട് മണിക്കു മുന്നേ ഫീസ് അടച്ചില്ല എങ്കിൽ എക്സാം എഴുതാന്‍ സാധിക്കുകയില്ല” എന്ന പ്രിന്‍സിപ്പാളിന്റെ ഉത്തരവ് ആയിരുന്നു അത്.

അപ്പോൾ മുതൽ ഉള്ളിലിരുന്ന് ഒരു വിങ്ങലായിരുന്നു.  ഇന്നും രാവിലെ ഉപ്പയോട് ചോദിച്ചപ്പോൾ ഒരു മാര്‍ഗ്ഗവും ഇല്ലെന്ന് ആ കണ്ണുകളില്‍ നിന്നും വായിച്ചെടുത്തതാണ്‌. അല്ലെങ്കിലും കുടുംബത്തിലെ ചിലവുകൾക്കായി നെട്ടോട്ടം ഓടുമ്പോള്‍ നാലറ്റം കൂട്ടി മുട്ടിക്കാനായ് ഉപ്പ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ നിര്‍ബന്ധിച്ചു ചോദിക്കുവാനും ആവില്ല.

അടുത്ത ആഴ്ച ഒരു കല്യാണ വര്‍ക്ക് കിട്ടിയിട്ടുണ്ട് മൈലാഞ്ചി ഇടാന്‍.  അന്ന് കിട്ടുന്ന കാശ് കൊണ്ട് ഫീസ് അടക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ഒരു ഉത്തരവ്.

ഉപ്പായുടെ കഷ്ടപ്പാട് കണ്ടറിഞ്ഞതു മുതൽ ചെയത് തുടങ്ങിയതാണ് ഈ ഒരു വരുമാന മാര്‍ഗം.  ആദ്യമൊന്നും ഉപ്പ സമ്മതിച്ചില്ല പോകെ പോകെ എന്റെ ബസ് കൂലിയും മറ്റും നടക്കുമല്ലോ എന്ന് കരുതി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതാണ്‌.  കൂടാതെ കുറച്ച് കുട്ടികള്‍ക്ക് വൈകിട്ട് വീട്ടില്‍ ട്യൂഷനും എടുക്കുന്നുണ്ട്.  പക്ഷേ… ആ പൈസയും മാസാവസാനമേ കിട്ടുകയുള്ളൂ.

ഒരു ഇളവ് കിട്ടുമോ എന്നറിയാനായി ഇന്റര്‍വെല്ലിന് ഓഫീസില്‍ ചെന്ന് മാഡത്തെ കണ്ടു.   അഡ്മിഷൻ നമ്പര് പറഞ്ഞ്‌ കൊടുത്തു…,  ചെക്ക് ചെയ്ത ശേഷം മാഡം പറഞ്ഞു :

“കുട്ടിയുടെ ഫീസ് ആള്‍റെഡി അടച്ചിട്ടുണ്ടല്ലോ”

“എന്ത്?  കേട്ടതിന്റെ കുഴപ്പം ആകും എന്ന് കരുതി വീണ്ടും ചെക്ക് ചെയ്യിച്ചു.”

” ഹാ  അത് തന്നെയല്ലേ പറഞ്ഞത് അടച്ചിട്ടുണ്ടെന്ന്.  എന്റെ സമയം മെനക്കെടുത്താതെ ഒന്ന് പോ കൊച്ചേ… എനിക്കിവിടെ പിടിപ്പതു പണിയുണ്ട്.”

എന്ന് പറഞ്ഞ് മാഡം വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.

കേട്ടത് ശരി തന്നെയോ എന്ന് വ്യക്തമാകാതെ ഇനിയിവിടെ നിൽക്കേണ്ടതില്ലല്ലോ എന്നോര്‍ത്ത് തിരിയുമ്പോള്‍ തൊട്ടു പിന്നില്‍ രണ്ടു കൈയ്യും പിണച്ചു കെട്ടി പതിവു പുഞ്ചിരിയുമായി പ്രിയ സുഹൃത്ത്.

അറിയാമായിരുന്നു ഇതവന്‍ തന്നെയായിരിക്കും അടച്ചതെന്ന്.  പക്ഷേ… എന്തോ ഒന്നും പറയാനായില്ല കണ്ണില്‍ നിന്നും രണ്ട് നീര്‍തുള്ളി മാത്രം ഇറ്റു വീണു. അതിൽ ഉണ്ടായിരുന്നു എല്ലാം.

പക്ഷേ… ആ മുഖം വീര്‍ത്തു തന്നെയിരുന്നു.  ഒന്നും മിണ്ടാതെ തിരിച്ച് നടന്നു ആള്‍. അതെന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല,   മറിച്ച് ഞാന്‍ പറയാതിരുന്നതിലുള്ള പരിഭവം ആണ്‌.

അല്ലെങ്കിലും “നന്ദി” എന്ന രണ്ടു വാക്കില്‍ ഒതുങ്ങുന്നതാണോ അവനോടുള്ള കടപ്പാട്.   നന്ദി പറയാന്‍ ആണെങ്കിൽ എന്തിനെല്ലാം പറയേണ്ടി വരും.

ഇത്രയും സഹായിച്ചു ഇനിയും ഓരോന്ന് എങ്ങനെ ചെന്ന് പറയും എന്നോര്‍ത്താണ്‌ പറയാതെ ഇരുന്നത്.

കണ്ണ് കലങ്ങി ചുവന്ന് വരാന്തയിലൂടെ ക്ലാസ്സ് മുറിയിലേക്ക് നടക്കുമ്പോള്‍ ക്ലാസ്സിനു പുറത്തു നില്‍പ്പുണ്ട് ആള്, കൈയ്യില്‍ ഒരു ഉഴുന്നു വടയും ഉണ്ട്.  എന്റെ നേരെ നീട്ടി പറഞ്ഞു:

“ദാ കഴിക്ക് രാവിലെ ഒന്നും കഴിച്ച് കാണില്ല എന്നറിയാം. ഇനി പട്ടിണി കിടന്ന് ഇവിടെ വീണു കിടന്നാൽ കോരി എടുത്തുകൊണ്ട് പോകാനൊന്നും എന്നെ കിട്ടില്ല”

കൂടെപ്പിറപ്പ് ആവാന്‍ ഒരുമ്മയുടെ വയറ്റില്‍ നിന്നും തന്നെ ജനിക്കണമെന്നില്ല.  രക്തബന്ധത്തേക്കാളും വലുതാണ് ഇതുപോലൊരു ആത്മസുഹൃത്ത്.   പറയാതെ തന്നെ നമ്മുടെ ഉള്ളിലുള്ളതു മനസ്സിലാക്കി നിറവേറ്റുന്ന ഒരാള്‍. എന്നും എപ്പോഴും സാന്ത്വനമായി അരികെയൊരാൾ.

അതായിരുന്നു എനിക്ക് അവന്‍, എന്റെ പ്രിയ സുഹൃത്ത്.    ഇതുപോലെയൊരു കൂടെപ്പിറപ്പിനെ കിട്ടിയ ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി.
————————-@@@@@

എന്തിനും ഏതിനും കാമ്പസ് മുഴുവന്‍ അവനുണ്ടായിരുന്നു എനിക്കൊപ്പം.  എന്റെ മഴ വട്ടുകള്‍ കേള്‍ക്കാനും പൊട്ടത്തരങ്ങള്‍ കേള്‍ക്കാനും. എല്ലാ തല്ലുകൊള്ളിത്തരങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയും ഒടുവില്‍ സാറന്മാരുടെ വഴക്ക് കേള്‍ക്കുമ്പോള്‍ തല കുനിച്ച് നിന്ന് എന്നെ നോക്കി കണ്ണ് ചിമ്മി കാട്ടി ഒന്നുമില്ലെന്ന് കാണിക്കുകയും ചെയ്യും.

ഒരു നേരം പോലും എന്നെ തനിച്ചു വിടില്ല… വീട്ടിലെ കഷ്ടപ്പാടോ എന്റെ സങ്കടങ്ങളോ ഒന്നും ഓര്‍ക്കാന്‍ സമയം തരാതെ ഫുള്‍ ടൈം എന്നെ ഹാപ്പിയാക്കി ഇരുത്തുമായിരുന്നു അവന്‍.

കൂടെപ്പിറന്നില്ലെങ്കിലും എന്റെ കൂടെപ്പിറപ്പ് ആണവന്‍.  പ്ലസ്ടു മുതൽ ഞങ്ങൾ ഒരുമിച്ച് ആണ്‌ പഠിച്ചത്, അവിടുന്ന് ഡിഗ്രിക്കും ഒരേ കോളേജില്‍ തന്നെ അഡ്മിഷൻ കിട്ടി.  പക്ഷേ ഒരിക്കല്‍ പോലും എന്റെ വീട്ടിലെ സാഹചര്യം മറ്റുള്ള കുട്ടികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയില്ല അവന്‍.

പലപ്പോഴും എന്റെ കോളേജിലെ ഫീസ് അടച്ചിരുന്നത് അവന്‍ തന്നെയായിരുന്നു.  ഇന്ന്‌ ഞാനോർക്കും എന്ത് പറഞ്ഞിട്ടാവും അവന്‍ വീട്ടില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടാവുക എന്ന്.    ഇടക്കെപ്പോഴോ തമാശ രൂപേണ പറഞ്ഞത് ഓര്‍മ്മയുണ്ട് സിലബസ്സില്‍ ഇല്ലാത്ത ബുക്കിന്റെ പേര് പറഞ്ഞിട്ട് വരെ വാപ്പിച്ചിയുടെ കൈയ്യില്‍ നിന്നും കാശ് വാങ്ങുയിട്ട് ഉണ്ടെന്ന്.

_____________@@@@@@

പകുതി നിര ചെങ്കല്ലു കൊണ്ടും ബാക്കി പകുതി മുകളിലേക്ക് പലക കൊണ്ടും മറച്ച ആസ്പറ്റാസ്  മേഞ്ഞ,  തറ  മണ്ണുകൊണ്ട്‌ മെഴുകിയതും കുറച്ചു ഭാഗം സിമന്റ് പൂശിയതും ആയ കറന്റ് ഇല്ലാത്ത വീട്ടില്‍ വിളക്ക് വെട്ടത്ത് ഇരുന്ന് പഠിച്ചിരുന്ന എനിക്ക്,   ഒരു പരീക്ഷക്കാലത്ത് അപ്രതീക്ഷിതമായി   എമര്‍ജൻസി ലാമ്പും കൊണ്ട് വന്നു തന്നു.  അന്നും ആ മുഖത്ത് അതേ പുഞ്ചിരി തന്നെയായിരുന്നു.

അവന്റെ മൂത്ത സഹോദരന്‍ ഗൾഫിൽ നിന്നും വരുമ്പോള്‍ എന്താണ്‌ തന്റെ അനുജന് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒരു എമര്‍ജൻസി ലാമ്പ് മതിയെന്ന് പറഞ്ഞു അവന്‍.

ഡിഗ്രി രണ്ടാം കൊല്ലം വീട്ടില്‍ ജപ്തിയുടെ നോട്ടീസ് വന്ന് ആകെ വശം കെട്ട് നിൽക്കുമ്പോൾ, ഇനി തുടര്‍ന്ന് പഠിക്കാന്‍ എനിക്ക് കഴിയുമോ എന്നൊന്നും അറിയാതെ നിൽക്കുമ്പോൾ…. അപ്പോഴും ആ ടേമിലെ ഫീസ് അടച്ച്,   നാളെ മുതൽ കോളേജിലേക്ക് വായോ എന്നും പറഞ്ഞ്‌ തോളോട് തോൾ ചേര്‍ന്ന് നിന്ന് ആശ്വസിപ്പിച്ചതും അവനായിരുന്നു.

പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് കാമുകീ കാമുകന്‍മാരാണോ ഞങ്ങൾ എന്ന്.  ഒളിഞ്ഞും മറിഞ്ഞും നിന്ന് അവനെ ഒരുപാട്‌ പേര്‍ എന്റെ പേര് ചൊല്ലി കളിയാക്കിയിട്ടുണ്ട്…. പക്ഷേ, അതൊന്നും വക വെക്കാതെ എന്നും എനിക്ക് താങ്ങും തണലുമായി എന്നോടൊപ്പം തന്നെയുണ്ടായിരുന്നു അവന്‍… കൂടെ പിറക്കാത്ത എന്റെ കൂടെപ്പിറപ്പ്.

ഒരാണും പെണ്ണും തമ്മില്‍ ചേര്‍ന്നിരുന്നാല്‍ പ്രണയം… അല്ലെങ്കില്‍ അവിഹിതം എന്ന് മുദ്രകുത്തുന്ന ഈ സമൂഹത്തിന് മുന്നില്‍ ഒരുമ്മയുടെ വയറ്റില്‍ നിന്നും പിറന്നില്ലെങ്കിലും ആണും പെണ്ണും തമ്മില്‍ ഇങ്ങനെയും ബന്ധം ഉണ്ടെന്നുള്ളതിനുള്ള തെളിവായിരുന്നു ഞങ്ങളുടെ സൗഹൃദം.

ഇന്നെനിക്ക് സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിയും, ജോലിയുള്ളൊരു ഭർത്താവും, കുട്ടികളും വീടും കാറും എല്ലാം ഉണ്ട്.

പക്ഷേ… ഇതൊന്നും ഇല്ലാതിരുന്നപ്പോഴും എന്റെ കൂടെ നിന്ന് എല്ലാ രീതിയിലും സപ്പോര്‍ട്ട് ചെയത് എന്നെ ഈ നിലയില്‍ എത്താന്‍ സഹായിച്ച,  കൂടെ നിന്ന് സപ്പോര്‍ട്ട് ചെയത് മുന്നോട്ട് കൈപിടിച്ച് ഉയർത്തിയ എന്റെ പ്രിയ സുഹൃത്ത്…. അവനാണ് എന്റെ കൂടെപ്പിറപ്പ്.

അയന….✍

#എന്റെരചന  #കൂടെപ്പിറപ്പ്

Post Views: 46
2
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

1 Comment

  1. Joyce on September 18, 2024 5:47 PM

    അതിരുകളില്ലാത്ത സൗഹൃദം, ഉപാധികളില്ലാതെ ഒഴുകിയെത്തിയ കഥ. 👌👏❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.