ആദ്യഭാഗം ========================== ഇങ്ങനെയൊരു വിധി കാത്തുവെച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ കർത്താവേ. ഇനിയൊന്നു കാണുവാൻ കഴിയുമോ…? ആ സ്വരമൊന്ന് കേൾക്കാൻ ആകുമോ..? അന്നവൻ നൽകിയ ജ്വല്ലറി ബോക്സും മാലയും ചേർത്തു പിടിച്ച് കിടന്നു, ഉറക്കത്തെ കാത്തുകൊണ്ട്. അപ്പോഴും ആ കാപ്പി കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. ______________@@@@@@@@ അതേ സമയം അങ്ങു ദൂരെ മഞ്ഞുമലയുടെ മുകളിൽ കുറെ മരങ്ങൾ തിങ്ങി പാർത്ത് നിൽക്കുന്നതിനു നടുവിൽ കുറച്ചു കാലിയായി കിടക്കുന്ന സ്ഥലം, അവിടെ ഒരു പറ്റം പേർ കുറച്ചു കമ്പുകളും ചില്ലകളും കൂട്ടിയിട്ട് കത്തിച്ച് അതിനു ചുറ്റും വട്ടത്തിൽ ഇരുന്ന് തീ കായുകയാണ്. ഇട്ടിരിക്കുന്ന നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ ഉണക്കാൻ ശ്രമിക്കുന്നു. തൊട്ടടുത്തു തന്നെ ഒരു ടെന്റ് കെട്ടിയിട്ടുണ്ട് കൂടുതൽ പരിക്ക് പറ്റിയവർ അവിടെ വിശ്രമിക്കുന്നു. തൊട്ടടുത്തു തന്നെ ഒരു മരം വേരോടെ പിഴുതു മറിഞ്ഞു വീണു കിടക്കുന്നു. ആ വീതിയുള്ള മരത്തടിയിൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ട് ഒരുവൻ. ഇന്നർ ബനിയനും ട്രാക്ക് സ്യൂട്ടും മാത്രമേ…
Author: അയന
ആദ്യഭാഗം എത്രയൊക്കെ ആശ്വാസ വാക്കുകള്‍ ആരൊക്കെ പറഞ്ഞാലും… എത്ര ചേര്‍ത്തു പിടിച്ചാലും ഒന്നും… ഒന്നിനും തന്നെ ആശ്വസിപ്പിക്കാനാവില്ല… തന്റെയുള്ളിൽ എരിയുന്ന തീ അണയ്ക്കാന്‍ ഒന്നിനു മാത്രമേ കഴിയൂ… ” ആ ശബ്ദത്തിന്.! ആ ശബ്ദമൊന്ന് കേട്ടാല്‍ മതി… ഒരിക്കല്‍ കൂടി ആ നാവില്‍ നിന്നും ലിയാ എന്ന വിളി കേട്ടാല്‍ മാത്രം മതി.” ________________@@@@@@@@ “ലിയാ…..” ആ ഓര്‍മ്മയില്‍ അവളുടെ ഉള്ളം കുളിര്‍ന്നു. ഇതളുകളിൽ ചെറു പുഞ്ചിരി വിരിഞ്ഞു. ഇതുവരെ വേറെ ആരും അങ്ങനെ വിളിച്ചിട്ടില്ല. “ലിയ” എന്റെ പേരിന്റെ അറ്റത്ത് ഇങ്ങനെയൊരു വാല്‍ കൂടി ഉണ്ടെന്ന് ഞാൻ അറിഞ്ഞതു പോലും അന്ന് ആദ്യമായി അവന്‍ അങ്ങനെ വിളിച്ചപ്പോള്‍ ആണ്. അതുവരെ ആൻലിയ എന്നോ… ആനി എന്നോ… മാത്രമേ എല്ലാവരും വിളിച്ചു കേട്ടിട്ടുള്ളൂ. അന്ന് ആദ്യമായി അവൻ അങ്ങനെ വിളിച്ചപ്പോൾ തോന്നിയ വികാരം എന്തായിരുന്നു….? ആൻലിയ ആ ഓര്‍മ്മയിലേക്ക് ഊളയിട്ടു…. 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 അന്ന് എന്റെ ബർത്ത്ഡേ ആയിരുന്നു. പതിവു പോലെ ഓഫീസിലേക്ക്…
മണിച്ചിത്രത്താഴ് (മലയാളത്തിന്റെ എവർ ഗ്രീൻ ഹിറ്റ് സിനിമ) ===================== ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം റീ റിലീസ് ചെയ്ത ഈ സിനിമയുടെ കുറ്റങ്ങളും കുറവുകളും ഇതുവരെ കാണാത്ത അവിഹിതങ്ങളും ആണല്ലോ. ഓരോ പോസ്റ്റുകൾ വായിക്കുമ്പോൾ ഇത്രയും നല്ലൊരു സിനിമയെ ഇങ്ങനെ വിമർശിക്കുന്നത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു. എക്കാലത്തെയും എവർ ഗ്രീൻ ഹിറ്റ് ആയിരുന്നു ഈ സിനിമ. പണ്ടൊരിക്കൽ ഒരു മത്സരത്തിൽ ഏതെങ്കിലും സിനിമയെ കുറിച്ച് ബ്ലോഗ് എഴുതാൻ പറഞ്ഞപ്പോൾ… ആദ്യം തന്നെ എന്റെ മനസ്സിലേക്ക് ഓടി എത്തിയത് മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് തന്നെയായിരുന്നു. ഇപ്പോൾ ഈ സിനിമയെ ഇങ്ങനെ കീറി മുറിച്ചുള്ള പോസ്റ്റുകൾ കാണുമ്പോൾ അന്ന് ഞാൻ എഴുതിയ ആ ബ്ലോഗ് ഇവിടെ കുറിക്കുന്നു….. 👇 🍀🍀🍀🍀🍀🍀🍀🍀🍀🍀 “രാഘവോ… രാഘവോയ്….” എന്ന് ഇന്നസെന്റിന്റെ നർമ്മം കലർന്ന ഡയലോഗിൽ തുടങ്ങുന്ന സിനിമയിലെ ഓരോ വരികളും അത്ര മനോഹരമാണ്. ഞാൻ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടതും മറക്കാനാവാത്തതും…
ആദ്യഭാഗം ഒരു തവണയെങ്കിലും അവളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഞാൻ ഇവിടെ സേഫാണെന്ന് അവളെ അറിയിക്കാമായിരുന്നു. “ലിയാ… നീയില്ലാതെ വയ്യ പെണ്ണേ… നിന്റെ ഓര്‍മ്മകളാണ് ഇവിടെ ഏതവസ്ഥയിലും എന്നെ ഇടറാതെ… വീഴാതെ… മുന്നോട്ടു നയിക്കുന്നത്. നീയില്ലായ്മയിൽ ആണ് പെണ്ണേ…. നിന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നൂ എന്ന് തിരിച്ചറിയുന്നത്. ______________@@@@@@@ ലിയാ…. വരും പെണ്ണേ ഞാൻ, ഉടനേ വരും. നിന്റെ ചാരെ എത്തുവാനായി കാത്തിരിക്കുകയാണ് ഞാൻ…. ഇതുവരെ നിന്നോട് തുറന്നു പറയാത്ത എന്റെയുള്ളിലെ പ്രണയം നിന്നോട് തുറന്നു പറഞ്ഞ് നിന്നെ എന്റെ സ്വന്തമാക്കാൻ. ഇനിയാര്‍ക്കും ഒന്നിനു വേണ്ടിയും വിട്ടുകൊടുക്കില്ല നിന്നെ ഞാൻ. ആരൊക്കെ എതിർത്താലും നിന്നെ ഞാന്‍ എന്റെ സ്വന്തമാക്കിയിരിക്കും, അതിപ്പോ നിന്റെ മാത്തുക്കുട്ടി ഇച്ചായൻ ആണെങ്കിൽ പോലും.” അയാളെ ഓർത്തപ്പോൾ തന്നെ അവന്റെ പേശികൾ വലിഞ്ഞു മുറുകി… പല്ല് ഇറുമ്മി കൈ മുഷ്ടി ചുരുട്ടി പുല്ലിൽ ഒരിടി ഇടിച്ചു. ഹേ… ശ്രീജിത്ത് സർ, ഈ തണുപ്പ് അകറ്റാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ…? രൺവീർ…
ആദ്യഭാഗം ആഗ്രഹമില്ലാഞ്ഞിട്ടല്ല… എനിക്ക് കഴിയുന്നില്ല. നീ എവിടെയാണെന്നോ… ഏതവസ്ഥയിലാണെന്നോ… അറിയാതെ എനിക്ക് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. ജീവനോടെയുണ്ടെന്ന് മാത്രം അറിഞ്ഞാൽ മതി. ആ “ഒരു വാക്ക്” അതു മാത്രം കേട്ടാൽ മതിയെനിക്ക്. ഒരു വിളിക്കായി കാത്തിരിക്കുകയാണു ഞാൻ. ആൻലിയ തേങ്ങി കരഞ്ഞു. അതേ സമയം വാതിലിനു പുറത്ത് ഭിത്തിയോട് ചാരിനിന്ന് ചുണ്ട് പൊത്തിപ്പിടിച്ച് സങ്കടം ഒതുക്കുകയായിരുന്നു ജെസ്സിയും. എന്റെ ആനിയെ പഴയപോലെ തിരികെ തരണേ ഈശോയെ….. ശ്രീജിത്തിന് ഒരാപത്തും സംഭവിച്ചിട്ടുണ്ടാവല്ലേ…. അവൾ മൗനമായി കർത്താവിനോട് പ്രാർത്ഥിച്ചു. __________________@@@@@@@ പിന്നെയും കുറെ നേരം അവനെത്തന്നെ നോക്കിയിരുന്ന ശേഷമാണ് ആൻലിയ റെഡിയാകുവാൻ ബെഡിൽ നിന്നും എഴുന്നേറ്റത്. പക്ഷേ…. കുളിക്കുമ്പോഴും, റെഡിയാകുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും എല്ലാം അവളുടെ മനസ്സ് നിറയെ അവന്റെ ഓർമ്മകൾ മാത്രമായിരുന്നു. എത്ര നിയന്ത്രിച്ചിട്ടും കണ്ണുനീർ തോരുകയോ മനസ്സിനെ കൈപ്പിടിയിൽ ഒതുക്കുവാനോ അവൾക്കായില്ല. കുറെ നാളുകൾക്ക് ശേഷം ഓഫീസിൽ എത്തിയെങ്കിലും പഴയപോലെ ജോലിയിൽ ശ്രദ്ധിക്കാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല. തനിച്ചിരിക്കാൻ സമ്മതിക്കാതെ ഗബ്രി ഇടയ്ക്കിടെ അടുത്തു വന്ന് ഓരോ തമാശകൾ…
ആദ്യഭാഗം ഒരു കുറിപ്പ്…✍️ എല്ലാവർക്കും സ്നേഹം… നമസ്കാരം… അറിയാം ഒരുപാട് വൈകിയെന്ന്. അതിന് ആദ്യം തന്നെ ഒരു ക്ഷമാപണം നടത്തുന്നു… 🙏 നമ്മുടെ നാട്ടിൽ സംഭവിച്ച ദുരന്തം അറിയാമല്ലോ… വയനാട് ദുരന്ത ഭൂമിയായി മാറിയിരിക്കുന്നു. ഇപ്പോഴും അവിടുത്തെ അവസ്ഥ പരിതാപകരം തന്നെ… നമ്മളൊക്കെ നമ്മെക്കൊണ്ട് ആവും വിധം എന്തൊക്കെ സഹായം വാഗ്ദാനം ചെയ്താലും കൊടുത്താലും അതൊന്നും ഒന്നും ആവില്ലെന്ന് അറിയാം. കുറെ നല്ല മനുഷ്യരുടെ സഹായം കൊണ്ട് അവിടെ വീട് വെക്കുന്നു ഒരു ഗ്രാമം തന്നെ പുനർ സൃഷ്ടിച്ചു കൊടുക്കും എന്നൊക്കെ കേട്ടു. പക്ഷേ…, എന്തൊക്കെ നൽകിയാലും നഷ്ടപ്പെട്ട ജീവനുകൾക്ക് പകരം ആകില്ലല്ലോ…. 😒😒😪😪 അവിടെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ നല്ല മനുഷ്യർക്കും നമ്മുടെ ജവാൻമാർക്കും വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. പറ്റുന്ന പോലെ സഹായം എത്തിച്ചിട്ടുണ്ട്. അവിടെ ചെല്ലണം എന്നും കൂടെ നിന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടണമെന്നും അതിയായ ആഗ്രഹമുണ്ട്. പക്ഷേ സാഹചര്യങ്ങൾ കൊണ്ട് പോകുവാൻ സാധിക്കുകയില്ല… എന്നാലും മനസ്സും പ്രാർത്ഥനയും…
ആദ്യഭാഗം ഇന്നേക്ക് പത്തു ദിവസമായി ജിത്തിന്റെ യാതൊരു വിവരവും ഇല്ലാതായിട്ട്. ആ ശബ്ദമൊന്നു കേള്‍ക്കാതെ എവിടെ എന്നറിയാതെ. മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വിച്ചോഫ് തന്നെയാണ്. ഒരു വിവരം കിട്ടാൻ യാതൊരു മാര്‍ഗ്ഗവും ഇല്ല. അവന്‍ ജീവനോടെയുണ്ടാവില്ലേ..? ഒഴുക്കില്‍ പെട്ട് കാണുമോ…? ഇനി എവിടെയെങ്കിലും കുടുങ്ങി കിടക്കുകയായിരിക്കുമോ…? ഇത്രയും ദിവസമായി, ഭക്ഷണം വല്ലതും കിട്ടി കാണുമോ…? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ കടന്നു പോയി അവളുടെ മനസ്സിലൂടെ. ഹൃദയം നുറുങ്ങുന്ന വേദനയോടെ ആന്‍ലിയ അന്നത്തെ പത്രം എടുത്ത് വാര്‍ത്ത നോക്കി. ആ വാര്‍ത്തയിലൂടെ മിഴികള്‍ പായിക്കവേ നെഞ്ചകം വിങ്ങിപ്പൊട്ടുന്ന പോലെ തോന്നി അവള്‍ക്ക്. സിക്കിമിലെ മിന്നല്‍ പ്രളയം: മരണ സംഖ്യ 85 ആയി കാണാതായ 156 പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. 35 മൃദദേഹങ്ങൾ സിക്കിമില്‍ നിന്നും 50 എണ്ണം ഒഴുക്കില്‍ പെട്ട് പശ്ചിമ ബംഗാളിലെ ടീസ്റ്റ നദീ തടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. അതേ സമയം തന്നെ വെള്ളപ്പൊക്കത്തില്‍ തോക്കുകളും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെയുള്ള…
ആദ്യഭാഗം വല്ലാത്തൊരിഷ്ടം തോന്നി ആ കുഞ്ഞിപ്പെണ്ണിനോട്… അവളുടെ കാപ്പി കണ്ണുകളോട്…. നുണക്കുഴി കവിളുകളോട്…. നിര്‍ത്താതെയുള്ള അവളുടെ സംസാരത്തിനോട്…. ” ചിലമ്പിച്ചി ” ഞാന്‍ മനസ്സില്‍ മൊഴിഞ്ഞു. ___________@@@@@@@ അപ്പോൾ പെണ്ണ് ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു അല്ലേ. ഞാനും കരുതി എന്താണെന്ന്. “കാപ്പി… കാപ്പീ…. ചായ്… മസാല ടീ….” ചായക്കാരന്റെ ശബ്ദമാണ് ഞങ്ങളുടെ സംസാരത്തിന് തടസ്സം സൃഷ്ടിച്ചത്. ട്രെയിന്‍ അപ്പോൾ അടുത്ത സ്റ്റേഷനിലെത്തി നിന്നിരുന്നു “രത്നഗിരി”. ഇവിടെ ട്രെയിനിന് കുറച്ച് അധിക സമയം സ്റ്റോപ്പ് ഉണ്ട്. വെള്ളം നിറയ്ക്കലും ക്ലീനിംഗും മറ്റും ആയി. ഇതുവരെ പെണ്ണ് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ നാടിനെ കുറിച്ചും… വീട്ടുകാരെ പറ്റിയും… ജോലിയെ കുറിച്ചും… ഉറ്റ കൂട്ടുകാരി ജെസ്സിയെ കുറിച്ചും…. എന്നുവേണ്ട അവളെ കുറിച്ചുള്ള ലഘു വിവരണമല്ല ഒരു എസ്സേ തന്നെ പറഞ്ഞു പെണ്ണ്. എല്ലാം ഒരു ചിരിയോടെ ഞാന്‍ കേട്ടിരുന്നു. അവളുടെ സംസാരത്തില്‍ ലയിച്ചിരുന്ന് സമയം പോയതേ അറിഞ്ഞില്ല. ട്രെയിന്‍ ഇവിടെ നിര്‍ത്തിയപ്പോൾ…
ആദ്യഭാഗം എത്ര വേണ്ടെന്നു വെച്ചിട്ടും അറിയാതെ കണ്ണുകള്‍ അവളെ തേടി ചെന്നു കൊണ്ടേയിരുന്നു. അതൊഴിവാക്കുവാനായി അമ്മ തന്നുവിട്ട ഭക്ഷണപ്പൊതിയെടുത്ത് കഴിക്കാൻ തുടങ്ങി. അല്ലേലും ഭക്ഷണം കണ്ടാല്‍ ചുറ്റുമുള്ളതൊന്നും കാണില്ലെന്നല്ലേ. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഉടനേ തന്നെ മറുവശം ചെരിഞ്ഞ് മൂടിപ്പുതച്ചങ്ങു കിടന്നു, ഉറക്കം വന്നില്ലെങ്കിലും. അല്ലേൽ വീണ്ടും അവളെ തന്നെ നോക്കിയിരുന്നു പോയാലോ. ________________@@@@@ പിറ്റേന്ന് ഉറക്കം ഉണരാന്‍ ഒരുപാട് വൈകി. വലിയൊരു ബഹളം കേട്ടാണ് ഉണര്‍ന്നത്, എന്തൊക്കെയോ തട്ടും മുട്ടും കേള്‍ക്കുന്നു താഴെ നിന്നും. ട്രെയിന്‍ ഏതോ ഒരു സ്റ്റേഷനില്‍ നിര്‍ത്തി ഇട്ടിരിക്കുകായാണ്. യാത്രക്കാര്‍ ഇറങ്ങുന്നതിന്റെയും കയറുന്നതിന്റെയും ബഹളമാണ് കേള്‍ക്കുന്നത്. പുറത്തേക്ക് നോക്കി, നേരം നന്നേ പുലര്‍ന്നിട്ടുണ്ട്, ഇത്രയും നേരം കിടന്നുറങ്ങിയോ ഞാന്‍. അല്ലെങ്കിലും ട്രെയിനില്‍ വേറെ എന്തു ചെയ്യാനാണ്. കഴിക്കുക ഉറങ്ങുക മൂവി എന്തെങ്കിലും കണ്ടു കൊണ്ടിരിക്കുക, അല്ലാതെന്താ. പുതുതായി ഒരു ഫാമിലി കയറിയിട്ടുണ്ട് അച്ഛനും അമ്മയും രണ്ട് മക്കളും, ഒരുപാട് ലഗേജുണ്ട് അവരുടെ പക്കല്‍ അത് കുത്തിത്തിരുകി വെക്കുന്നതിന്റെ ശബ്ദമാണ്…
ആദ്യഭാഗം എത്ര നേരം ആ ഇരിപ്പ് അങ്ങനെ ഇരുന്നുവെന്നറിയില്ല… കണ്ണ് തുറന്നു നോക്കുമ്പോള്‍ ആകെ ഇരുട്ടാണ് ചുറ്റിനും. നേരം എത്ര ആയെന്നും അറിയില്ല, മഴ ഇപ്പോഴും ശക്തമായി പെയ്യുന്നുണ്ട്. മൂന്നു ദിവസമായി ഈ വസ്ത്രം തന്നെയാണ്. അകത്തേക്ക് നോക്കി ചെറിയൊരു പ്രകാശം ഉണ്ട് മുറിയില്‍…. അവിടെ നിലത്തും ചാർപ്പായിയിലും മറ്റുമായി ടൂറിസ്റ്റുകള്‍ ഇരുന്നും കിടന്നും വിശ്രമിക്കുന്നു. ചിലര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. രണ്ടുമൂന്നു ദിവസമായി ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ തന്നെയാണ് അവരും. അവരുടെ ബാഗും മറ്റു സാധനങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചു പോയി. ഇനിയും ഇതുപോലെ എത്ര ഇടങ്ങളില്‍ വിനോദ സഞ്ചാരികള്‍ അകപ്പെട്ടു പോയിട്ടുണ്ടെന്നറിയില്ല. വൈദ്യുതിയും നെറ്റ് വർക്കും എല്ലാം നിലച്ചതിനാൽ ആര്‍ക്കും മൊബൈലിലും ആരുമായും ബന്ധപ്പെടാൻ കഴിയുന്നില്ല. എന്തൊക്കെയാണ് സംഭവിച്ചിരിക്കുന്നത് എന്താണ് താഴെയുള്ളവരുടെ അവസ്ഥ എന്നൊന്നും അറിയില്ല. ഞങ്ങൾ എവിടെയാണ് ഉള്ളതെന്ന് ബേസിലുള്ള ടീമിന് അറിയാനും കഴിയില്ല. മൂന്നു ദിവസമായി ആകെയുള്ള ഭക്ഷണം രണ്ടു ബ്രഡും ഒരു കാല്‍ ബോട്ടിൽ വെള്ളവും ആണ്. അതൊക്കെ…
