Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞- 13
ജീവിതം ജോലി തുടർക്കഥ / സീരീസ് പ്രണയം സൗഹൃദം

തൂ മഞ്ഞുപോലെ…💞- 13

By അയനAugust 24, 2024Updated:September 30, 2024No Comments4 Mins Read141 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഒരു തവണയെങ്കിലും അവളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഞാൻ ഇവിടെ സേഫാണെന്ന് അവളെ അറിയിക്കാമായിരുന്നു.

“ലിയാ… നീയില്ലാതെ വയ്യ പെണ്ണേ… നിന്റെ ഓര്‍മ്മകളാണ്‌ ഇവിടെ ഏതവസ്ഥയിലും എന്നെ ഇടറാതെ… വീഴാതെ… മുന്നോട്ടു നയിക്കുന്നത്.  നീയില്ലായ്മയിൽ ആണ്‌ പെണ്ണേ….  നിന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നൂ എന്ന് തിരിച്ചറിയുന്നത്.

______________@@@@@@@

ലിയാ…. വരും പെണ്ണേ ഞാൻ,  ഉടനേ വരും.   നിന്റെ ചാരെ എത്തുവാനായി കാത്തിരിക്കുകയാണ് ഞാൻ….  ഇതുവരെ നിന്നോട് തുറന്നു പറയാത്ത
എന്റെയുള്ളിലെ പ്രണയം നിന്നോട് തുറന്നു പറഞ്ഞ് നിന്നെ എന്റെ സ്വന്തമാക്കാൻ.

ഇനിയാര്‍ക്കും ഒന്നിനു വേണ്ടിയും വിട്ടുകൊടുക്കില്ല നിന്നെ ഞാൻ.   ആരൊക്കെ എതിർത്താലും നിന്നെ ഞാന്‍ എന്റെ സ്വന്തമാക്കിയിരിക്കും,  അതിപ്പോ നിന്റെ മാത്തുക്കുട്ടി ഇച്ചായൻ ആണെങ്കിൽ പോലും.”
അയാളെ ഓർത്തപ്പോൾ തന്നെ അവന്റെ പേശികൾ വലിഞ്ഞു മുറുകി… പല്ല് ഇറുമ്മി കൈ മുഷ്ടി ചുരുട്ടി പുല്ലിൽ ഒരിടി ഇടിച്ചു.

ഹേ… ശ്രീജിത്ത്‌ സർ, ഈ തണുപ്പ് അകറ്റാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ…?

രൺവീർ ന്റെ ചോദ്യമാണ് അവനെ സമകാലത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

എന്തു ചെയ്യാനാ യാർ…. നീ കാണുന്നില്ലേ…. ചൂട്  കായാന്‍ തീ കത്തിക്കാനായി ഒരു ഉണക്ക വിറകിന്റെ കഷണം പോലുമില്ല,  ഈ മഴയത്ത് എവിടുന്ന് കിട്ടാനാണ്.  സാരമില്ല ഇനി അധിക ദൂരമില്ല… നമ്മൾ ഉടനേ തന്നെ താഴെ ബേസിൽ എത്തും.

കൂട്ടത്തിലെ ഏറ്റവും ചെറിയ പയ്യനാണ് രൺവീർ സിങ്,  പഞ്ചാബിൽ നിന്നുമുള്ള ചുണക്കുട്ടൻ .  പക്ഷേ… ഇപ്പോൾ കിടു കിടെ വിറച്ചു കൊണ്ടിരിക്കുന്നുണ്ട് പാവം.  ഇത്രയും നാളത്തെ അലച്ചിൽ കൊണ്ട് ആളാകെ വശം കേട്ടിട്ടുണ്ട്.

അവനെ സമാധാനിപ്പിക്കാൻ ആയാണ് അങ്ങനെ ഒരു മറുപടി പറഞ്ഞതെങ്കിലും താഴെ എപ്പോൾ എത്തും എന്നതിന് യാതൊരു ഉറപ്പുമില്ല.  ഇനി എത്തുമോ എന്ന് തന്നെ അറിയില്ല.

ഇന്നലെ ഹെലികോപ്റ്റര്‍ എത്തി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ അതിൽ കയറ്റി കൊണ്ടുപോയി.  കൂട്ടത്തിൽ കൂടുതല്‍ പരിക്കു പറ്റിയ രണ്ടു ജവാന്മാരെയും.

പിറകെ കയറാൻ ചെന്ന ഞങ്ങളെ തടഞ്ഞു കൊണ്ട്‌ അവർ പറഞ്ഞു:  ഇതുപോലെ ഇവിടെ പലയിടത്തും വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടപ്പുണ്ട്.  അവരെ ആദ്യം രക്ഷപെടുത്തണം എന്നാണ് മുകളിൽ നിന്നുള്ള ഓര്‍ഡര്‍ എന്ന്.

അല്ലെങ്കിലും അത് അങ്ങിനെ തന്നെയാണല്ലോ.  ഒരു പട്ടാളക്കാരന്റെ ജീവന് എന്ത് ഗാരണ്ടി ആണുള്ളത്.

സ്വന്തം ജീവന്‍ നാടിനു വേണ്ടി ബലി അര്‍പ്പിച്ചോളാം എന്ന ബോണ്ടിന്റെ പുറത്ത്‌ ആണ് ഓരോ പട്ടാളക്കാരനും ജോലിയില്‍ പ്രവേശിക്കുന്നത് തന്നെ.

ജീവൻ പോകുന്ന അവസ്ഥയിലും നാടിനെയും നാട്ടുകാരെയും സംരക്ഷിക്കേണ്ടത് ഓരോ പട്ടാളക്കാരന്റെയും കടമയാണ്.

അപ്പോൾ ടൂറിസ്റ്റുകൾ എല്ലാവരെയും ആദ്യം സുരക്ഷിതമായി താഴെ എത്തിക്കണം, അതാണ് വേണ്ടതും.

പക്ഷേ ഈ പട്ടാളക്കാർക്കും ഒരു കുടുംബം ഉണ്ടെന്ന് പലപ്പോഴും എല്ലാവരും മറക്കുന്നു.  അവരെ കാത്തും പ്രാർത്ഥനയോടെ അവരുടെ കുടുംബാഗങ്ങളും ഓരോ വീട്ടിലും കാത്തൊരിക്കുന്നുണ്ട്.

മെയിന്‍ പാതയും പാലങ്ങളും തകർന്നു പോയതിനാൽ റോഡു വഴിയുള്ള രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെട്ട് കിടക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അന്നുപോയ നെറ്റ്‌വർക്ക് ആണ്, ഇതുവരെ ശരിയായിട്ടില്ല.  ഫോണോ ടീവിയോ ഒന്നും കാണാത്തതു കൊണ്ട് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായ അറിവില്ല.

എന്തൊക്കെ നാശ നഷ്ടങ്ങൾ ആണ് ഉണ്ടായതെന്നോ   എത്രപേർ മരിച്ചെന്നോ… എന്താണ് താഴെ ഇപ്പോഴത്തെ അവസ്ഥ എന്നോ ഒന്നും അറിയില്ല.

ചീഫിന്റെ കഴ്ഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലെ പെരുമാറ്റവും ഇതും കൂടി കൂട്ടി വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമായി, വലിയൊരു പ്രകൃതി ദുരന്തം തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്ന്.

ഏതവസ്ഥയും സഹിക്കാം…
ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാം…  അതൊന്നും ഒരു പ്രശ്നമല്ല.   ഒരിക്കൽ കൂടി ആ മുഖമൊന്നു കാണുവാനുള്ള ഭാഗ്യം ഈശ്വരൻ നൽകിയാൽ മതിയായിരുന്നു.

“അത്രക്ക് ഇഷ്ടമാണ് പെണ്ണേ…. നിന്നെയെനിക്ക്”

ഇപ്പോൾ എന്താണ് എനിക്ക് ഓർമ്മ വരുന്നത് എന്നറിയുമോ പെണ്ണേ നിനക്ക്…? ഒരിക്കല്‍ നീ എനിക്കായ് കുറിച്ച വരികള്‍ ആണ്‌…. നിന്റെ ഡയറിത്താളിലെ ഈ വരികൾ എനിക്ക് അയച്ചു തന്നത് നിന്റെ പ്രിയ തോഴി ജെസ്സിയും.  അന്ന്

“വസന്തത്തിലും ശൈത്യത്തിലും നിന്നെ മാത്രം നിനച്ചിരിക്കെ…
ഗ്രീഷ്മത്തില്‍ നീ നടന്നകന്ന…
നിന്റെ കാല്‍പാടുകള്‍ പതിഞ്ഞ
മണ്ണിലൂടെ നടക്കവേ….
നിനക്കായ് മാത്രം രചിച്ച  വരികളായിരുന്നു എന്റെ
ചുണ്ടില്‍ വിരിഞ്ഞത്….”

——————-🌿🌿🌿🌿🌿🌿—————

വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ആന്‍ലിയ  നേരേ പോയത് ഇടപ്പള്ളിയിലേക്കാണ്‌.

അവിടെ ഇരുന്ന് കുറച്ച് നേരം  മനസ്സുരുകി കര്‍ത്താവിനൊട്  മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഇവിടെ ഇരുന്ന് എന്തു പ്രാർത്ഥിച്ചാലും ഫലം കാണുമെന്നാണ് വിശ്വാസം. പലർക്കും അനുഭവത്തിൽ വന്നിട്ടുണ്ട്.

“എന്റീശോയേ… ആളെ നീ യാതൊരാപത്തും കൂടാതെ ജീവനോടെ തിരികെയെത്തിക്കണേ…
അങ്ങനെ വന്നാൽ  ഞാൻ ആളെയും കൂട്ടി ഇവിടെ വന്ന് മെഴുകുതിരി കത്തിച്ചോളാവേ….
ഒട്ടും വശമില്ലാത്ത ആരോരുമില്ലാത്ത പത്തുപേര്‍ക്ക് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുക്കാമേ…  നേര്‍ച്ചകാശും കൊടുത്ത് സഹായിച്ചോളാമേ… ”

ഇനി…. ഇനിയെന്താണ്‌ ചെയ്യേണ്ടത്…, നേരേണ്ടത്….,  അറിയില്ല…  എന്തും ചെയ്യാം ഈശോയേ… ജീവനോടെ തിരിച്ചു തന്നാല്‍ മാത്രം മതി.”

ആ ക്രൂശിത രൂപത്തിനു മുമ്പിൽ കാല്‍മുട്ടില്‍ ഇരുന്ന് കൈ കൂപ്പി കണ്ണീരോടെ പ്രാര്‍ത്ഥിച്ചു അവൾ.

എത്രനേരം ആ ഇരിപ്പ് തുടർന്നു എന്നറിയില്ല.  കാല്‍മുട്ടിൽ ഒരു വേദനയും അറിഞ്ഞില്ല അവൾ…

ജെസ്സി വന്ന് വിളിച്ചപ്പോഴാണ്‌ ആന്‍ലിയ അവിടെ നിന്നും എഴുന്നേറ്റത്.  നേരം നന്നേ ഇരുട്ടിയിരുന്നു അപ്പോൾ.

അവിടുന്ന് ഇറങ്ങി ബെഥ്ലഹേമിലും കയറിയിട്ടാണ്‌ അവർ ഫ്ലാറ്റില്‍ തിരികെയെത്തിയത്.

ആനി ബെഥ്ലഹേമിലെ നിത്യസന്ദര്‍ശക ആയിരുന്നല്ലോ… ഇപ്പോൾ കുറച്ചു ദിവസങ്ങളായി അങ്ങോട്ട് ചെല്ലാത്തതിനാൽ അവിടുത്തെ അമ്മമാരും കുട്ടികളും ആകെ വിഷമത്തിലായിരുന്നു.

ആശുപത്രിയിൽ നിന്നും വന്ന ശേഷം മദറും ഷീലാന്റിയും അവളെ കാണാന്‍ ഫ്ലാറ്റിൽ വന്നിരുന്നു.

പക്ഷേ…, ആരോടും സംസാരിക്കുവാനുള്ള  മാനസികാവസ്ഥയില്‍ ആയിരുന്നില്ല ആനി അന്ന്.

അതുകൊണ്ട്‌ തന്നെ അന്ന് അവരോട് ഒന്നും സംസാരിച്ചിരുന്നില്ല. അതവരെ വേദനിപ്പിച്ചു എന്നും അറിയാം.

ഇനിയും താന്‍ കാരണം ഇവരൊക്കെ വിഷമിക്കുന്നത് കാണുമ്പോള്‍… വേദനയെല്ലാം സ്വയം ഉള്ളില്‍ ഒതുക്കി ജീവിക്കാം എന്ന് ദൃഢ നിശ്ചയം എടുത്തു ആൻലിയ.

ആനിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അവിടെയുള്ളവര്‍ക്കും അതിയായ ദുഃഖമുണ്ട്.

എന്തു പറഞ്ഞ് അവളെ ആശ്വസിപ്പിക്കും എന്നറിയാതെ ഉഴറി നിന്നു മദര്‍.

കാരണം,  മദറും ഒരു തവണ അവനെ കണ്ടിട്ടുണ്ട്. അന്ന് ആനിക്കൊപ്പം അവളുടെ ജന്മദിനത്തില്‍ ഇവിടെ വന്നിരുന്നു ശ്രീജിത്തും.

സുമുഖനായ ചുറു ചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ.  ആനിയുടെ നേരെ വിപരീത സ്വഭാവം ഉള്ളവൻ,  ഒരു പട്ടാളക്കാരന്റെ എല്ലാ സവിശേഷതകളും നിറഞ്ഞ വ്യക്തിത്വം.

ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും എന്റെ മനസ്സിലും ഇടം നേടി അവൻ.

അന്ന് ആനിക്കൊപ്പം ഇവിടം എല്ലാം ചുറ്റി നടന്നു കാണുമ്പോഴും  ഇവിടുത്തെ അന്ദേവാസികൾക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും എല്ലാം അവന്റെ കണ്ണുകളില്‍ ഞാൻ  കണ്ടതാണ് അവന്  ആണിയോടുള്ള പ്രണയം.

അന്ന് ഇടയ്ക്കിടെ അവനെ നോക്കുമ്പോഴുള്ള ആനിയുടെ പിടയ്ക്കുന്ന കാപ്പി കണ്ണുകളിലും ഞാൻ കണ്ടിരുന്നു അതേ ഭാവം.

പരസ്പരം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും രണ്ടുപേർക്കും ഇഷ്ടമാണെന്ന് അന്നേ ഞാൻ മനസ്സിലാക്കിയതുമാണ്.

അതുകൊണ്ടു തന്നെ അവളിതിനെ എങ്ങനെ അതിജീവിക്കും എന്നറിയില്ല.  അല്ലെങ്കിലേ ലോല മനസ്സാണ് ആനിക്ക്, അപ്പോൾ…

മദർ അവളെ നെഞ്ചോടു ചേര്‍ത്തു വെച്ച് മുടിയില്‍ തലോടി കൊണ്ട് പറഞ്ഞു:

“അവന് ഒന്നും സംഭവിക്കില്ല മോളെ… ഞങ്ങൾ എല്ലാവരും ശ്രീജിത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്… ഇത്രയും പേരുടെ പ്രാര്‍ത്ഥനയും മോളുടെ തോരാത്ത കണ്ണീരും ദൈവം കാണാതെയിരിക്കില്ല.”

ആനിയെ ആശ്വസിപ്പിച്ചാണ്‌ മദര്‍ അവിടുന്ന് അവരെ മടക്കി അയച്ചത്.

എത്രയൊക്കെ ആശ്വാസ വാക്കുകള്‍ ആരൊക്കെ പറഞ്ഞാലും…  എത്ര ചേര്‍ത്തു പിടിച്ചാലും ഒന്നും… ഒന്നിനും തന്നെ ആശ്വസിപ്പിക്കാനാവില്ല…

തന്റെയുള്ളിൽ എരിയുന്ന തീ അണയ്ക്കാന്‍ ഒന്നിനു മാത്രമേ കഴിയൂ…

” ആ ശബ്ദത്തിന്.!  ആ ശബ്ദമൊന്ന്  കേട്ടാല്‍ മതി…  ഒരിക്കല്‍ കൂടി ആ നാവില്‍ നിന്നും ലിയാ എന്ന വിളി കേട്ടാല്‍ മാത്രം മതി.”

അയന…. ✍️

തുടരും……..@

💕 തൂ മഞ്ഞുപോലെ…💞- 14

Post Views: 54
2
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.