Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞- 11
ജീവിതം ജോലി തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം ബന്ധങ്ങൾ സൗഹൃദം

തൂ മഞ്ഞുപോലെ…💞- 11

By അയനAugust 19, 2024Updated:September 30, 2024No Comments4 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഒരു കുറിപ്പ്…✍️

എല്ലാവർക്കും സ്നേഹം… നമസ്കാരം…  അറിയാം ഒരുപാട് വൈകിയെന്ന്.    അതിന് ആദ്യം തന്നെ ഒരു ക്ഷമാപണം നടത്തുന്നു… 🙏

നമ്മുടെ നാട്ടിൽ സംഭവിച്ച ദുരന്തം അറിയാമല്ലോ… വയനാട് ദുരന്ത ഭൂമിയായി മാറിയിരിക്കുന്നു.  ഇപ്പോഴും അവിടുത്തെ അവസ്ഥ പരിതാപകരം തന്നെ…  നമ്മളൊക്കെ നമ്മെക്കൊണ്ട് ആവും വിധം എന്തൊക്കെ സഹായം വാഗ്ദാനം ചെയ്താലും കൊടുത്താലും അതൊന്നും ഒന്നും ആവില്ലെന്ന് അറിയാം.

കുറെ നല്ല മനുഷ്യരുടെ സഹായം കൊണ്ട് അവിടെ വീട് വെക്കുന്നു ഒരു ഗ്രാമം തന്നെ പുനർ സൃഷ്ടിച്ചു കൊടുക്കും എന്നൊക്കെ കേട്ടു.  പക്ഷേ…, എന്തൊക്കെ നൽകിയാലും നഷ്ടപ്പെട്ട ജീവനുകൾക്ക് പകരം ആകില്ലല്ലോ…. 😒😒😪😪

അവിടെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ നല്ല മനുഷ്യർക്കും നമ്മുടെ ജവാൻമാർക്കും വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.  പറ്റുന്ന പോലെ സഹായം എത്തിച്ചിട്ടുണ്ട്.  അവിടെ ചെല്ലണം എന്നും കൂടെ നിന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടണമെന്നും  അതിയായ ആഗ്രഹമുണ്ട്.  പക്ഷേ  സാഹചര്യങ്ങൾ കൊണ്ട് പോകുവാൻ സാധിക്കുകയില്ല… എന്നാലും മനസ്സും പ്രാർത്ഥനയും എപ്പോഴും അവരുടെ കൂടെത്തന്നെയുണ്ട്.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

എന്റെ “തൂമഞ്ഞു പോലെ” എന്ന ഈ കഥയും അതേപോലെ തന്നെയുള്ള സാഹചര്യത്തിന്റെ കഥ പറയുന്ന ഒന്നാണ്.   ഒരുപക്ഷെ… ഇതിലും കൂടുതൽ അഫക്ട് ചെയ്തിട്ടുണ്ട് സിക്കീമിൽ.   ഒരു നാട് തന്നെ മുഴുവൻ തകർന്നു 2023 നവംബറിൽ മേഘവിസ്‌ഫോടനത്തെ  തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും.  ഡാം തകർന്നു വെള്ളം മുഴുവൻ ടീസ്റ്റ നദിയിലൂടെ വടക്കൻ സിക്കിം മുഴുവൻ പരന്നപ്പോൾ ആ നാടൊന്നാകെ വെള്ളത്തിൽ ആയി.

ഇന്നിവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടാളക്കാർ ഉള്ളപ്പോൾ  അന്നവിടെ ഒരു പട്ടാള ക്യാമ്പ് തന്നെ മണ്ണിനടിയിൽ പോയി.  22 ജവാന്മാർ ആർമിയുടെ പത്ത് പന്ത്രണ്ടു ട്രക്കുകൾ ആയുധങ്ങൾ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ മണ്ണിനടിയിൽ ആയി.  പത്തു പന്ത്രണ്ട് ദിവസത്തോളം  പ്രതികൂല കാലാവസ്ഥ ആയതിനാൽ രക്ഷാപ്രവർത്തനം പോലും നിലച്ചുപോയി.  എയർഫോഴ്സിന്  മലമുകളിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല.  ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനും ബുദ്ധിമുട്ടായിരുന്നു.

ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്തെന്നാൽ… ഈ ട്രൂ ഇൻസിഡന്റിനെ ആസ്പദമാക്കിയാണ് ഞാൻ ഈ കഥ എഴുതി തുടങ്ങിയത് ഒരു പട്ടാളക്കാരന്റെ  അവസ്ഥയും അന്നവിടെ അനുഭവിച്ച യാതനകളും എല്ലാം കൂട്ടിക്കലർത്തി. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ദുരന്തം വയനാട് ഉണ്ടായപ്പോൾ എന്റെ മനസ്സ് ആകെ മരവിച്ചു പോയി.  തുടർന്ന് എഴുതാൻ സാധിക്കുന്നില്ല.

പക്ഷേ…. ഇതുവരെ എന്നെ വായിച്ച എന്റെ പ്രിയപ്പെട്ട വായനക്കാർ… അതിൽ ചിലർ ഇൻബൊക്സിൽ പേഴ്സണലായും എന്നെ അറിയുന്ന സുഹൃത്തുക്കൾ നേരിട്ടും എന്നോട് അടുത്ത പാർട്ട് ഉടനെ തന്നെ ഇടാമോ എന്ന് ചോദിച്ചതിനാലും ഞാൻ വീണ്ടും എന്റെ കഥയുടെ അടുത്ത ഭാഗങ്ങളുമായി തിരികെ വരികയാണ്… 😊🥰.

എന്നും ഉണ്ടാവും എന്ന്  ഉറപ്പ് പറയുന്നില്ല, എങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ പാർട്ട് അയക്കാം എന്ന് വിചാരിക്കുന്നു.  വീട്ടിലെ സാഹചര്യവും ഇത്തിരി മോശമാണ്.  ഉമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആണ്, കുട്ടികൾക്ക് പനി.. അതിന്റെ കൂടെ ജോലിക്കും പോകണം.  എങ്കിലും എഴുത്തും വായനയും അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് ഈ ഇടയ്ക്ക് കിട്ടുന്ന സമയങ്ങളിൽ എഴുതുന്നത്.  ഇന്ന് ചെറിയൊരു ഭാഗം ഇടാം.   ഇതുപോലെ തന്നെ മുന്നോട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു.

നീണ്ട ഇടവേള വന്നതിനാൽ കഥയുടെ രത്‌ന ചുരുക്കം ഇവിടെ കുറിക്കാം….

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

💞 ദേശത്തിന്റെ കാവലായി നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെയും …. എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു പാവം  മാലാഖയുടെയും പ്രണയകഥയാണ് തൂ മഞ്ഞുപോലെ….💞

ഒരു രാത്രി… മൂന്നു മണിയോടടുത്ത് എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയായിരുന്നു നമ്മുടെ കഥാനായിക”ആൻലിയ”  (സ്നേഹത്തോടെ എല്ലാവരും ആനി എന്ന് വിളിക്കും) സ്വപ്നം ഇങ്ങനെയായിരുന്നു  “പട്ടാളക്കാരുടെ യൂണിഫോമിട്ട ഒരുപറ്റം ആളുകൾ  കൂടി നിന്ന് എന്തോ ചെയ്യുന്നു പെട്ടെന്ന്  വലിയൊരു ശബ്ദത്തോടെ അവിടെ  പൊട്ടിത്തെറിക്കുന്നു എല്ലാവരും ചിന്നിച്ചിതറി തെറിച്ചു പോകുന്നു.”

അതേസമയം തന്നെ മറ്റൊരിടത്ത് സിക്കീമിൽ ഡ്യൂട്ടി കഴിഞ്ഞ് വന്ന ഒരു പട്ടാളക്കാരൻ ഒന്നുറങ്ങി വന്നതേ ഉണ്ടായിരുന്നുള്ളൂ  വാതിലിൽ ശക്തമായ മുട്ട് കേട്ട് എഴുന്നേറ്റു നോക്കുമ്പോൾ എല്ലാവരും ഓടുകയായിരുന്നു.

മേഘവിസ്‌ഫോടനത്തെ  തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അവിടുന്ന് മാറാൻ അവർക്ക് നിർദ്ദേശം കിട്ടിയതനുസരിച്ച് കയ്യിൽ ഒതുങ്ങുന്ന ഒരു ചെറിയ ബാഗുമായി ഇട്ടിരിക്കുന്ന വസ്ത്രത്തിൽ തന്നെ അവരെല്ലാവരും അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.  കുറച്ചു മുന്നോട്ടു പോയതേ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു  അവൻ കിടന്നിരുന്ന റൂമിന് തൊട്ടടുത്ത കെട്ടിടം അപ്പാടെ മണ്ണോടു കൂടി  താഴേക്ക് നിലം പതിക്കുന്നത്.

പിന്നെ അവരുടെ പലയാനവും… അവനെ കുറിച്ചുള്ള വിവരം ഒന്നും അറിയാതെ വിഷമിക്കുന്ന ആൻലിയയുടെ ആവലാതികളും…  ഓർമ്മകളും… അവർ ആദ്യമായി കണ്ടുമുട്ടിയ  നിമിഷങ്ങളും… ഒക്കെയാണ്  കഴിഞ്ഞ ഭാഗങ്ങളിൽ ഉള്ളത്.    ആൻലിയയുടെ ഓരോ വിഷമഘട്ടത്തിലും  അവൾക്കൊപ്പം തന്നെ താങ്ങായി അവളുടെ ഉറ്റ സുഹൃത്ത് ജെസ്സി കൂടെയുണ്ടായിരുന്നു.

അവസാനം പോസ്റ്റ് ചെയ്ത ഭാഗം – 10 ന്റെ ലിങ്ക്  ചുവടെ കൊടുക്കുന്നു കഥ ഒരിക്കൽ കൂടി റിവൈൻഡ് ചെയ്യാൻ. 😊

തൂ മഞ്ഞുപോലെ…💞 – 10

ഇനി കഥയിലേക്ക്…..

___________________@@@@@@@

“ജെസ്സീ… ഒരു ദിവസം കൂടീടാ , നാളെ മുതൽ ഞാനെന്തായാലും വരാടാ. പ്ലീസ്…”

“ഒരു പ്ലീസുമില്ല ക്ലോസ്സുമില്ല. മര്യാദയ്ക്ക് റെഡി ആയിക്കോ നീ. ഇല്ലേല്‍ നിനക്ക് എന്നെ അറിയാമല്ലോ…”

അതും പറഞ്ഞ് ജെസ്സി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞു നോക്കി ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു :

“പതിനഞ്ചു മിനിറ്റ് സമയം അത്രേ ഉള്ളൂ. ആ സമയം കൊണ്ട്‌ റെഡിയായി തീന്‍മേശയിലേക്ക് എത്തിക്കൊള്ളണം.  ഇല്ലെങ്കില്‍… ആനീ… അറിയാല്ലോ നിനക്കെന്നെ… ഒരു വരവു കൂടി ഞാനിങ്ങു വരും, അതിങ്ങനെ ആയിരിക്കില്ല  പറഞ്ഞേക്കാം.”

ജെസ്സി പോയതും ആനി കൈയിലിരുന്ന പത്രത്താൾ മാറ്റി വെച്ച് മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് അവന്റെ ഫോട്ടോ സൂം ചെയ്ത് അതിലേക്കു നോക്കിയിരുന്നു.  ആ മുഖത്തിലൂടെ പതിയെ വിരൽ ഓടിച്ചു.

ഒരിക്കൽ അവൻ ഓണത്തിന് നാട്ടില്‍ വെച്ചെടുത്ത ഫോട്ടോ ആണ് അത്.  അന്ന് വാട്സ്ആപ്പിൽ പ്രൊഫൈൽ പിക്ച്ചർ ആയി ഇട്ടപ്പോൾ സ്ക്രീൻ ഷോട്ട് എടുത്ത് ഗാലറിയിൽ സേവ് ചെയ്ത് വെച്ചു. ഇടയ്ക്കിടെ കാണാമല്ലോ എന്നോർത്ത്.

കറുത്ത ഷർട്ടും  കറുത്ത കരയുള്ള വെള്ള മുണ്ടും ഉടുത്ത് അമ്പലത്തിന്റെ ആൽത്തറക്കടുത്ത് നിന്ന് എടുത്ത ഫോട്ടോ.  ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ രണ്ടു ബട്ടൻ തുറന്നിട്ടുണ്ട്. നെഞ്ചിലെ രോമങ്ങൾക്കിടയില്‍ സ്വർണ്ണ ചെയിനിൽ പറ്റിക്കിടക്കുന്ന ലോക്കറ്റ് തെളിഞ്ഞു കാണാം ഒരു പുലി നഖത്തിന്റെ ലോക്കറ്റ്… എന്തോ ഒരു പ്രത്യേക ആകർഷണം തോന്നി ആ ലോക്കറ്റ് കണ്ടപ്പോൾ.

പിന്നെ ഈ ഫോട്ടോയിൽ നിറയെ മുടിയുണ്ട് അവന്റെ തലയിൽ,  ആർമിക്കട്ട് ചെയ്യാതെ കുറച്ചു നീട്ടി വളർത്തിയത് കൊണ്ട് കാണാൻ നല്ല ഭംഗിയുണ്ട്.

അങ്ങനെ ആദ്യമായാണ് അവനെ കാണുന്നത്.  എപ്പോഴും ഡ്യൂട്ടിയുടെ ഭാഗമായി മുടി പറ്റെ വെട്ടാറാണല്ലോ പതിവ്.

അന്ന് ഈ ഫോട്ടോ  സേവ് ചെയ്തു വെക്കുവാനുള്ള കാരണവും അതാണ്.

അവനെ തന്നെ നോക്കിയിരിക്കുമ്പോൾ  ആ നെഞ്ചോരം ചേർന്നു നിന്ന് ആ  ലോക്കറ്റിൽ ഒന്ന് സ്പർശിക്കാൻ തോന്നി  ആൻലിയക്ക്.

ജെസ്സി പറഞ്ഞതുപോലെ തന്നെയാവുമല്ലേ…  ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല നിനക്ക് അല്ലേ?

ഫോട്ടോയിൽ നോക്കി അവനോട് ചോദിച്ചു ആൻലിയ. എന്നിട്ട് തുടർന്നു :

പാവം ജെസ്സി! നിനക്കറിയുമോ… ഈ നിമിഷം വരെ എന്നെ തനിച്ചാക്കിയിട്ടില്ല അവൾ.  എപ്പോഴും കൂടെത്തന്നെ ഉണ്ടായിരുന്നു.  ആശുപത്രിയിൽ ആയപ്പോഴും  അമ്മച്ചിയെ അറിയിക്കാതെ കൂടെ നിന്നതും അവൾ തന്നെയാണ്.

ഇപ്പോഴും ദേഷ്യപ്പെട്ടിട്ടു പോയത് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് എനിക്കറിയാം. ഞാൻ ഇങ്ങനെ ഇരിക്കുന്നത്  അവൾക്ക് സഹിക്കുന്നുണ്ടാവില്ല.

ആഗ്രഹമില്ലാഞ്ഞിട്ടല്ല ജിത്തേട്ടാ… എനിക്ക് കഴിയുന്നില്ല.   ജിത്തേട്ടൻ  എവിടെയാണെന്നോ…   ഏതവസ്ഥയിലാണെന്നോ… അറിയാതെ എനിക്ക് ഒരു സ്വസ്ഥതയും കിട്ടുന്നില്ല.

ജീവനോടെയുണ്ടെന്ന്  മാത്രം അറിഞ്ഞാൽ മതി.

ആ “ഒരു വാക്ക്” അതു മാത്രം കേട്ടാൽ മതിയെനിക്ക്.

ഒരു വിളിക്കായി  കാത്തിരിക്കുകയാണു ഞാൻ.  ആൻലിയ തേങ്ങി കരഞ്ഞു.

അതേ സമയം വാതിലിനു പുറത്ത് ഭിത്തിയോട് ചാരിനിന്ന് ചുണ്ട് പൊത്തിപ്പിടിച്ച് സങ്കടം ഒതുക്കുകയായിരുന്നു  ജെസ്സിയും.

എന്റെ ആനിയെ പഴയപോലെ തിരികെ തരണേ ഈശോയെ…..  ശ്രീജിത്തിന് ഒരാപത്തും സംഭവിച്ചിട്ടുണ്ടാവല്ലേ… അവൾ മൗനമായി  കർത്താവിനോട് പ്രാർത്ഥിച്ചു.

അയന….. ✍️

തുടരും….. @

തൂ മഞ്ഞുപോലെ…💞- 12

Post Views: 58
2
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.