Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണിച്ചിത്രത്താഴിനുള്ളിൽ…
അറിവുകൾ ഓർമ്മകൾ സംഗീതം സിനിമ

മണിച്ചിത്രത്താഴിനുള്ളിൽ…

By അയനAugust 24, 20241 Comment4 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

മണിച്ചിത്രത്താഴ് (മലയാളത്തിന്റെ എവർ ഗ്രീൻ ഹിറ്റ്‌ സിനിമ)
=====================

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം റീ റിലീസ് ചെയ്ത ഈ സിനിമയുടെ കുറ്റങ്ങളും കുറവുകളും ഇതുവരെ കാണാത്ത അവിഹിതങ്ങളും ആണല്ലോ. ഓരോ പോസ്റ്റുകൾ വായിക്കുമ്പോൾ ഇത്രയും നല്ലൊരു സിനിമയെ ഇങ്ങനെ വിമർശിക്കുന്നത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു.

എക്കാലത്തെയും എവർ ഗ്രീൻ ഹിറ്റ് ആയിരുന്നു ഈ സിനിമ.  പണ്ടൊരിക്കൽ ഒരു മത്സരത്തിൽ ഏതെങ്കിലും സിനിമയെ കുറിച്ച് ബ്ലോഗ് എഴുതാൻ പറഞ്ഞപ്പോൾ… ആദ്യം തന്നെ എന്റെ മനസ്സിലേക്ക് ഓടി എത്തിയത് മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് തന്നെയായിരുന്നു.

ഇപ്പോൾ ഈ സിനിമയെ ഇങ്ങനെ കീറി മുറിച്ചുള്ള പോസ്റ്റുകൾ കാണുമ്പോൾ അന്ന് ഞാൻ എഴുതിയ ആ ബ്ലോഗ് ഇവിടെ കുറിക്കുന്നു….. 👇

🍀🍀🍀🍀🍀🍀🍀🍀🍀🍀

“രാഘവോ… രാഘവോയ്….”

എന്ന് ഇന്നസെന്റിന്റെ നർമ്മം കലർന്ന ഡയലോഗിൽ തുടങ്ങുന്ന സിനിമയിലെ ഓരോ വരികളും അത്ര മനോഹരമാണ്. ഞാൻ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടതും മറക്കാനാവാത്തതും ഓരോ ഡയലോഗും സീനും ഇന്നും മായാതെ  മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ.

1993 ഡിസംബർ 28 ആം തീയതി മലയാള സിനിമയ്ക്ക് എന്നും ഒരു പൊൻതൂവലായി റിലീസ് ചെയ്ത മൂവി. മധു മുട്ടത്തിന്റെ തിരക്കഥയിൽ അനുഗ്രഹീത സംവിധായകൻ ഫാസിൽ സംവിധാനം ചെയ്ത്, ജോൺസൺ മാഷിന്റെയും എം.രാധാകൃഷ്ണന്റെയും സംഗീതത്തിൽ പിറന്ന മധുര മനോഹര ഗാനങ്ങളും കോർത്തിണക്കി അതുല്യ പ്രതിഭകൾ മോഹൻലാലും ശോഭനയും സുരേഷ് ഗോപിയും നടന വിസ്മയം കാഴ്ച വെച്ച “സ്വർഗചിത്ര ഔസേപ്പച്ചന്റെ” ബാനറിൽ പുറത്തിറങ്ങിയ മലയാളത്തിന്റെ എവർ ഗ്രീൻ ക്ലാസിക്: “മണിച്ചിത്രത്താഴ്”.

ഇതിലെ ഓരോ കഥാപാത്രത്തെയും ഫാസിൽ തിരഞ്ഞെടുത്തിരിക്കുന്നത് അത്ര പെർഫെക്ട് ആയാണ്. അവരല്ലാതെ വേറൊരാളെയും ആ സ്ഥാനത്ത് നമുക്ക് സങ്കൽപിക്കാൻ പോലും ആവില്ല. ചെറിയ ക്യാരക്ടർ മുതൽ മെയിൻ ക്യാരക്ടർ വരെ മൽസരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.

ഗണേഷ്, കെ പി എ സി ലളിത, സുധീഷ് എല്ലാവരും തന്നെ തകർത്തഭിനയിച്ച കോമഡി രംഗങ്ങൾ. എന്റെ അഭിപ്രായത്തിൽ ഇത്ര നർമ്മം കലർത്തി ഒരു ത്രില്ലർ മൂവി മലയാളത്തിൽ ഇത് മാത്രമേ കാണൂ.

ഗണേഷും ലളിത ചേച്ചിയും തമ്മിലുള്ള ഒരു രംഗം ഉണ്ടല്ലോ,

“ചേച്ചീ…ചേട്ടൻ ഇന്ന് രാവിലെ ചേച്ചിയോട് വല്ലതും പറഞ്ഞോ? വ…ല്ല…തും പറഞ്ഞോ?”

“ഇല്ലല്ലോ!”

“ഇല്ലേ, അപ്പോ ഈ അസുഖം നേരത്തെ തുടങ്ങിയതാണോ?”

“എന്താ…എന്താ പറ്റിയെ? നീ തെളിച്ച് പറ. ആശുപത്രിയിലോ മറ്റോ ആണോ?”

“അല്ലാ…കക്കൂസിലാ…”

“കക്കൂസിലോ..?”

ആ രംഗങ്ങൾ ഒക്കെ ഇന്നും കാണുമ്പോൾ ചിരിച്ച് മണ്ണ് കപ്പും.

“ലാലേട്ടൻ”, എന്റെ ലാലേട്ടൻ, അല്ല എല്ലാവരുടെയും ലാലേട്ടൻ, പക്ഷേ ഞാനെന്റെ ലാലേട്ടനെന്നേ വിളിക്കൂ! എന്റെ ഫേവറൈറ്റ് ഹീറോ ലാലേട്ടൻ ആണ്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പറയുവാനുള്ള അർഹത പോലും എനിക്കില്ല.

മുഖഭാവങ്ങൾ കൊണ്ടും നർമ്മം കൊണ്ടും അഭിനയ മികവ് കൊണ്ടും മാസ്മരമാക്കിയ കഥാപാത്രമാണ് സണ്ണി. ലളിതച്ചേച്ചിയുമൊത്തുള്ള കുളിമുറിയിലെ മുണ്ടിന്റെ സീനും, ശ്രീദേവിയെ ചികിൽസിക്കുന്ന ഭാഗമായി മൂക്ക് കൊണ്ട് ജനലിൽ നിന്നുള്ള സംസാരവും എല്ലാം തന്നെ എന്ത് രസം! സീരിയസും കോമഡിയും ആയ എല്ലാ സീനുകളും അദ്ദേഹം മികവുറ്റതാക്കി.

“ശോഭന” ആ മഹാ അഭിനേത്രിയുടെ മുന്നിൽ “ഗംഗ” എന്ന കഥാപാത്ര० അവരുടെ പേര് പോലെ തന്നെ ശോഭയായി. നാഗവല്ലിയുടെ മികച്ച പെർഫോർമൻസിന് ദേശീയ അവാർഡും സംസ്ഥാന അവാർഡും കരസ്ഥമാക്കി.  അത്രക്ക് മികവുറ്റതായിരുന്നു ശോഭനയുടെ അഭിനയം.

“ഗംഗ ഇപ്പോൾ പുറത്ത് പോകേണ്ടാ”

എന്ന് നകുലൻ പറയുമ്പോൾ…

“അതെന്താ  ഞാൻ പോയാൽ”

“വിടമാട്ടേ…എന്നെ വിടമാട്ടേ”

എന്ന ഗംഗയുടെ ദ്വകായ പരിവേഷം. അതാണ് ഈ സിനിമയിലെ ഏറ്റവും ബെസ്റ്റ് സീൻ.

“ഒരു മുറൈ വന്ത് പാർത്തായാ…” എന്ന നൃത്ത രംഗം… ഒരു നർത്തകി കൂടിയായ ശോഭനയ്ക്ക് അത് അനായാസം ചെയ്യാൻ സാധിച്ചു.

തന്റെ കണ്ണുകൾ കൊണ്ടും ശരീരത്തിന്റെ ഓരോ ഭാഗങ്ങൾ കൊണ്ടും ഗംഗയെയും നാഗവല്ലിയെയും അനശ്വരമാക്കാൻ ശോഭനയ്ക്കല്ലാതെ വേറൊരു നടിക്കുമാവില്ല. അത് പരമ സത്യം തന്നെയാണ്.

സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ തീർത്തും  സുരക്ഷിതമായ കൈകളിൽ തന്നെയാണ് ഫാസിൽ കൊടുത്തത്. അത് ശോഭന തെളിയിക്കുകയും ചെയ്തു.

പിന്നെ എടുത്ത് പറയേണ്ട കഥാപാത്രം പപ്പുച്ചേട്ടന്റേതാണ്.

“എന്നെ സൂക്ഷിച്ച് നോക്കിയേ എനിക്ക് എന്തെങ്കിലും മാറ്റമുണ്ടോ?”

എന്നിട്ടുള്ള ആ എക്സ്പ്രെഷൻ! ഹൊ അപാരം തന്നെയാണ്. വെള്ളം കാണുമ്പോൾ ഉള്ള ചാട്ടവും കിളി പറന്ന് പോകലും എല്ലാം…ഇന്നും അദ്ദേഹം ഓർമ്മയിൽ ജീവിക്കുന്നു.

സുധീഷ്…”കിണ്ടി” എന്നത് ആ സിനിമയിലൂടെ സുധീഷിന് വീണ് കിട്ടിയ പേരാണ്.

സുരേഷ് ഗോപിയുടെ “നകുലൻ” എനിക്കു തോന്നുന്നത് എല്ലാ ഭാര്യമാരും അത് പോലൊരു ഭർത്താവിനെ ആവും കൊതിച്ചിട്ടുണ്ടാവുക.

തിലകൻ ചേട്ടന്റെ “സണ്ണിക്കുട്ടാ…അമ്പട വീരാ…” ഡയലോഗ് ഇന്നും കോമഡി വേദികളിൽ പഞ്ച് ഡയലോഗ് ആണ്.

ഇന്നസെന്റേട്ടൻ…അത് പിന്നെ പറയേണ്ടതില്ലല്ലോ? കോമഡിയുടെ ഉസ്താദാണ്.

ഇന്നും മണിച്ചിത്രത്താഴിൽ അദ്ദേഹത്തിന്റെ പെർഫോർമൻസ് കാണുമ്പോൾ ചിരിച്ച് ചിരിച്ച് വയർ വേദനിക്കും എനിക്ക്.

“അടുത്ത് വരരുത്…അടുത്ത് വരരുത്… എന്നോട് കളിക്കണ്ടാ…” എന്ന ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാണ്, കൊറോണക്കെതിരെ.

ഇതിലെ ഗാനങ്ങൾ ഇന്നും ഈ കാലഘട്ടത്തിലും മലയാളികളുടെ മനസ്സിൽ ഉണ്ട്… വരികൾ എല്ലാം കാണാപ്പാടം ആണ്.

“വരുവാനില്ലാരുമിങ്ങൊരുനാളുമീ…”,

“പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ…”,

“പലവട്ടം പൂക്കാലം വഴിമാറിപ്പോയിട്ട്…”,

“ഒരുമുറൈ വന്ത് പാർത്തായാ…”

എല്ലാം ഒന്നിനൊന്ന് മെച്ചം. ജോൺസൻ മാഷ് മൺമറഞ്ഞ് പോയെങ്കിലും സംഗീതത്തിലൂടെ അദ്ദേഹം ഇന്നും നമ്മുടെ ഓർമ്മകളിൽ ജീവിക്കുന്നു.

എടുത്ത് പറയേണ്ട മറ്റൊരാൾ ഡബ്ബിങ് ആർട്ടിസ്റ്റ് “ഭാഗ്യലക്ഷ്മി”.  ശബ്ദം കൊണ്ട് ഗംഗയെയും നാഗവല്ലിയെയും അനശ്വരമാക്കി അവർ.

മണിച്ചിത്രത്താഴ് എന്ന സിനിമയെ വർണ്ണിച്ചാൽ തീരില്ല.

കൈമാക്സ് സീൻ ഇതുവരെ മലയാളം സിനിമയിൽ കാണാത്ത…., അന്നേ വരെ കണ്ട സിനിമയിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ഫാസിൽ ഒരുക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം മണിച്ചിത്രത്താഴ് തന്നെയാണ്.

തികച്ചും വ്യത്യസ്തമായി ചിത്രീകരിച്ച ഈ മൂവി അന്നും ഇന്നും ഹിറ്റാണ്.

അത് കൊണ്ട് തന്നെയാണല്ലോ അന്യ ഭാഷകളിൽ ആ മൂവി റീമേക്ക് ചെയ്തതും. “അപ്താമിത്ര, ചന്ദ്രമുഖി, രാജ്മഹൽ, ഭൂൽ ഭുലയ്യാ” പക്ഷേ ഈ സിനിമകളൊന്നും ക്രിയേറ്റർ ആയ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ അടുത്തെത്തില്ല.

ശോഭനയുടെ അത്രയും ആ കഥാപാത്രത്തെ മികവുറ്റതാക്കാൻ മറ്റ് ഹീറോയിൻസിന് സാധിച്ചിട്ടും ഇല്ല. ശോഭനക്ക് പകരം ശോഭന മാത്രം.

“ഉമ്മീ ദേ ഉമ്മിയുടെ മണിച്ചിത്രത്താഴ് സൂര്യാ ടീവിയിൽ!”

മോനാണ്.  എപ്പോൾ ടിവിയിൽ ഈ ചിത്രം വന്നാലും റിമോർട്ട് ഞാനാർക്കും  കൊടുക്കില്ല. അത് കൊണ്ടാണ് അവൻ എന്നെ വിളിച്ചത്.

ഇപ്പോൾ ഒരുപാട് വട്ടം കണ്ടു കണ്ട് എന്നെ പോലെ   അവനും ഈ സിനിമയിലെ ഡയലോഗ് മുഴുവൻ കാണാപ്പാടമാണ്.

എന്നാൽ ഞാൻ പോയി സിനിമാ കാണട്ടേ കേട്ടോ.. എപ്പോൾ കണ്ടാലും ആദ്യമായി കാണുന്ന അതേ ആവേശത്തിലാണ് ഞാനീ സിനിമ കാണുന്നത്. എത്ര കണ്ടാലും മതിവരില്ലാ…

“പഴന്തമിഴ് പാട്ടിഴയും…ശ്രുതിയിൽ…പഴയൊരു തംബുരു മീട്ടീ…   മണിച്ചിത്രത്താഴിനുള്ളിൽ…വെറുതേ നിലവറ മൈന മയങ്ങീ…”

അയന….. ✍️

Post Views: 49
2
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

1 Comment

  1. Joyce on November 22, 2024 5:53 PM

    നല്ല രചന ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.