Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞 – 10
ജോലി തുടർക്കഥ / സീരീസ് ത്രില്ലർ പാരന്റിങ് പ്രണയം ബന്ധങ്ങൾ സൗഹൃദം

തൂ മഞ്ഞുപോലെ…💞 – 10

By അയനJuly 28, 2024Updated:September 30, 2024No Comments6 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഇന്നേക്ക് പത്തു ദിവസമായി ജിത്തിന്റെ യാതൊരു വിവരവും ഇല്ലാതായിട്ട്.   ആ ശബ്ദമൊന്നു കേള്‍ക്കാതെ എവിടെ എന്നറിയാതെ.

മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വിച്ചോഫ് തന്നെയാണ്.  ഒരു വിവരം കിട്ടാൻ യാതൊരു മാര്‍ഗ്ഗവും ഇല്ല.

അവന്‍ ജീവനോടെയുണ്ടാവില്ലേ..?  ഒഴുക്കില്‍ പെട്ട് കാണുമോ…?

ഇനി എവിടെയെങ്കിലും കുടുങ്ങി കിടക്കുകയായിരിക്കുമോ…?

ഇത്രയും ദിവസമായി, ഭക്ഷണം വല്ലതും കിട്ടി കാണുമോ…?

ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ കടന്നു പോയി അവളുടെ മനസ്സിലൂടെ. ഹൃദയം നുറുങ്ങുന്ന വേദനയോടെ ആന്‍ലിയ അന്നത്തെ പത്രം എടുത്ത് വാര്‍ത്ത നോക്കി.  ആ വാര്‍ത്തയിലൂടെ മിഴികള്‍ പായിക്കവേ നെഞ്ചകം വിങ്ങിപ്പൊട്ടുന്ന പോലെ തോന്നി അവള്‍ക്ക്.

സിക്കിമിലെ മിന്നല്‍ പ്രളയം:   മരണ സംഖ്യ  85 ആയി കാണാതായ 156 പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു.  35 മൃദദേഹങ്ങൾ സിക്കിമില്‍ നിന്നും 50 എണ്ണം ഒഴുക്കില്‍ പെട്ട് പശ്ചിമ ബംഗാളിലെ ടീസ്റ്റ നദീ തടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.   അതേ സമയം തന്നെ വെള്ളപ്പൊക്കത്തില്‍ തോക്കുകളും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെയുള്ള ചില സൈനിക ഉപകരണങ്ങള്‍ ഒലിച്ചു പോയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പലയിടത്തും ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്താനായി കരസേനയോട് ഒപ്പം തന്നെ വായുസേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രക്ഷാപ്രവര്‍ത്തനം ഊർജിതമാക്കാൻ ആവുന്നില്ലെന്നും രക്ഷാമന്ത്രാലയം അറിയിച്ചു.  നോര്‍ത്ത് സിക്കിമില്‍ മഞ്ഞ് മലകള്‍ക്ക് മുകളില്‍ അകപ്പെട്ട അറുനൂറോളം വിനോദ സഞ്ചാരികളെ ആര്‍മിയും സി ആര്‍ പി എഫും ചേര്‍ന്ന് രക്ഷപ്പെടുത്തി.

വാര്‍ത്താവിനിമയ സ്രോതസ്സുകൾ ഇതുവരെ പുനഃസംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.  പ്രളയത്തില്‍ കാണാതായ സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം മൂന്ന്‌ ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.  .കാണാതായ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി 758XXXX11 എന്ന നമ്പറിലേക്ക് ആണ്‌ വിളിക്കേണ്ടത്.

കണ്ണ് നിറഞ്ഞൊഴുകി കൊണ്ട്‌ അവള്‍ ആ പത്രവും പിടിച്ചിരുന്നു.

ഈ നമ്പറിലേക്ക് വിളിച്ചാലും എന്ത് ചോദിക്കും ഞാൻ അവരോട്. ശ്രീജിത്ത് മഹാദേവ് എന്ന പേര് അല്ലാതെ മറ്റെന്തറിയാം.  അവന്റെ റാങ്കോ…. യൂണിറ്റോ… ഏതു റെജിമെന്റ് ആണെന്നോ… എന്തെങ്കിലും അറിയാമോ.  ഇല്ല….!!

പിന്നെ ഞാനെന്തു ചോദിക്കും..? ആരാണ് വിളിക്കുന്നതെന്ന് പറയും..?  ഫ്രണ്ട് ആണെന്നോ…? അതോ… ?

ഇന്നലെ തന്നെ വാര്‍ത്തയില്‍ പറയുന്നത് കേട്ടില്ലേ… പല സ്ഥലങ്ങളിലായി പത്തോ – ഇരുപതോ പേര്‍ അടങ്ങുന്ന പട്ടാള ക്യാമ്പുകൾ തമ്പടിച്ചിട്ടുണ്ടായിരുന്നു എന്ന്.

അപ്പോൾ ഈ പേര് മാത്രം വെച്ച് എന്ത് അന്വേഷിക്കും ഞാൻ.  ക്യാമ്പില്‍ നിന്ന് അവന്റെ അമ്മയെ വിളിച്ച് വിവരങ്ങൾ അറിയിച്ചിട്ടുണ്ടാവാം.  പക്ഷേ അമ്മയുടെ നമ്പറും ഇല്ലല്ലോ ഈശോയേ എന്റെ കൈയ്യില്‍.  ഉണ്ടായിരുന്നെങ്കില്‍ ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നു. അന്നാ നമ്പര്‍ വാങ്ങാതെ ഇരുന്നതില്‍ ഇന്ന്‌ ദുഃഖിച്ചിട്ട് കാര്യമില്ലല്ലോ.

ജീവനോടെ ഉണ്ടായാല്‍ മാത്രം മതിയായിരുന്നു എന്റെ ഈശോയേ…  ഒരാപത്തുമില്ലാതെ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതി,  കണ്ടില്ലെങ്കിലും കുഴപ്പമില്ല.  കാത്തോളണേ…. പകരം എന്തു വേണമെങ്കിലും തരാം ഞാൻ.  അവൾ കര്‍ത്താവിനോട് കേണപേക്ഷിച്ചു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ജെസ്സി വന്ന് നോക്കുമ്പോൾ ആനി പത്രവും കൈയ്യില്‍ പിടിച്ച് ബെഡ്ഡില്‍ ഇരിക്കുകയാണ്‌. ആ കാപ്പി കണ്ണുകൾക്കിപ്പോള്‍ ചോര ചുവപ്പു നിറമാണ്‌.  അവ ഇപ്പോഴും നിര്‍ത്താതെ പെയ്യുന്നുണ്ട്. ഈയിടെയായി ഇങ്ങനെയാണ് പത്രത്തിലെ വാര്‍ത്തയും ടീവീ ന്യൂസും ആയി കഴിച്ച് കൂട്ടുന്നു.  ഓരോ ദിവസത്തെയും വാര്‍ത്ത കണ്ടു കഴിയുമ്പോള്‍ കരയാന്‍ തുടങ്ങും.

പഴയ ആനിയുടെ ഒരു നിഴല്‍ രൂപം മാത്രമായിരിക്കുന്നു ഇപ്പോൾ.   ജീവനുണ്ടോ എന്ന് പോലും സംശയം തോന്നും.   ആശുപത്രിയില്‍ നിന്നും വന്നതിനു ശേഷം അവൾ ഇങ്ങനെയാണ്.  ആരോടും സംസാരമില്ല… ഏതു സമയവും മുറിയില്‍ കയറി കതകടച്ചിരിക്കും.   ജീവൻ നില നിര്‍ത്താന്‍ വേണ്ടി മാത്രം എന്തെങ്കിലും കഴിക്കും. അതും ഞാന്‍ ഒച്ചയെടുത്താല്‍ മാത്രം.  ഒരുപാട് വഴക്ക് പറഞ്ഞതിനു ശേഷം ഇപ്പോൾ തേങ്ങിയുള്ള ആ കരച്ചില്‍ നിര്‍ത്തിയിട്ടുണ്ട്.

എങ്ങനെ തുള്ളി ചാടി നടന്നിരുന്ന പെണ്ണാണ്.  താന്‍ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെങ്കിലും ആനിയുടെ സംസാരവും ചിരിയും എല്ലാം ആസ്വദിച്ചിരുന്നു.  ഇപ്പോൾ അവളുടെ കലപിലകളില്ലാതെ, ചിരിയൊച്ചകളില്ലാതെ, ഈ ഫ്ലാറ്റ് ഉറങ്ങിയതു പോലെലയായി.  ജെസ്സി വേദനയോടെ ഓര്‍ത്തു.

പ്രണയത്തിന് ഇത്ര ശക്തിയുണ്ടോ…?

അതിനവർ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നോ… ?

ഇതുവരെ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല.   ഇതിനെ പ്രണയം എന്ന് വിളിക്കാമോ… ?  അറിയില്ല.

എല്ലാവരോടും സംസാരിക്കും എന്നല്ലാതെ ഞാനല്ലാതെ വേറെയാരുമായി ആനി ഇത്ര ക്ലോസ്സായി കണ്ടിട്ടില്ല.  സ്കൂളിലോ കോളേജിലോ ഞാനല്ലാതെ വേറൊരു ഇന്റിമേറ്റ് ഫ്രണ്ട് ഉണ്ടായിരുന്നില്ല ആള്‍ക്ക്.

പക്ഷേ ബോംബെയില്‍ പോയി വന്ന ശേഷം പെണ്ണാകെ മാറിയിരുന്നു.  ഏതു സമയവും ഫോണിൽ തോണ്ടിയിരിക്കും.  വാ തുറന്നാല്‍ അവളുടെ ജിത്തേട്ടന്റെ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ. പട്ടാള വിശേഷങ്ങളും.  ആദ്യമൊക്കെ എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു, ആരാ… എന്താ… എന്നൊന്നും അറിയാതെ ഒറ്റ തവണ മാത്രം കണ്ട ആളുമായി ഇത്ര അടുപ്പം ഒന്നും വേണ്ടെന്നും പറഞ്ഞ്‌.

പോകെ പോകെ എനിക്കു മനസ്സിലായി അവരു തമ്മിലുള്ള ബോണ്ട്.   ഒരൊറ്റ യാത്രകൊണ്ടു തന്നെ രണ്ടാളും നല്ല സുഹൃത്തുക്കളായി, എന്തോ ഒരാത്മബന്ധം അവർ തമ്മിലുണ്ട്.

ആ യാത്ര തന്നെ ഇരുവരെയും കണ്ടുമുട്ടിക്കാൻ വേണ്ടി ദൈവം കരുതി വെച്ചതാണെന്ന് തോന്നിയിട്ടുണ്ട് എനിക്ക്.  അല്ലെങ്കിൽ കൃത്യം ആ സമയത്തുതന്നെ അമ്മച്ചി വീഴുകയും എനിക്ക് അവള്‍ക്കൊപ്പം പോകാൻ സാധിക്കാതെ വരികയും ചെയ്യില്ലായിരുന്നു അല്ലോ.

പലപ്പോഴും അവരു തമ്മില്‍ പ്രണയം ആയിരുന്നോ എന്ന്  തോന്നിയിട്ടുണ്ട്.  കാരണം അവനെ കുറിച്ച് വാചാലയാകുമ്പോൾ അവളുടെ കണ്ണുകളില്‍ ഞാൻ കണ്ടത് പ്രണയത്തിന്റെ ഭാവങ്ങള്‍ ആയിരുന്നില്ലേ…?

തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അവർ പ്രണയിക്കുകയായിരുന്നു അവർ പോലുമറിയാതെ…

തമ്മില്‍ കാണാതെ എങ്ങനെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുന്നു…?,   ഒരൊറ്റ കൂടിക്കാഴ്ച കൊണ്ട്‌ ഒരാളെ ഇത്ര ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുമോ…?, വിശ്വസിക്കാന്‍ സാധിക്കുമോ..?

“തമ്മില്‍ കണ്ടു കൊണ്ടുള്ള പ്രണയത്തേക്കാൾ നല്ലത് കാണാതെയുള്ള പ്രണയമാണ്.   കാരണം അതിൽ തീവ്രതയുണ്ട്, നൊമ്പരം ഉണ്ട്… ഒരു വേദനയുണ്ട്.”
മുന്‍പ്‌ എവിടെയോ വായിച്ചിട്ടുണ്ട്.

ശരിയാണ്, മറ്റാരേക്കാളും എനിക്ക് ഇപ്പോൾ അതു മനസ്സിലാകും.  കാരണം പ്രണയത്തിന്റെ ഭാവങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കി തുടങ്ങിയല്ലോ ഞാനും.  അല്ല… മനസ്സിലാക്കി തരികയാണല്ലോ ആ ഒരുവനിപ്പോൾ…. ചെന്നായയുടെ തോലിക്കട്ടിയും കുറുക്കന്റെ കണ്ണുകളും ഉള്ള ആ ഒരുത്തന്‍.

ഗബ്രി…., അവന്റെ ഓര്‍മ്മയില്‍ പോലും ജെസ്സിയുടെ മുഖം നാണത്താല്‍ ചുവന്നു.

പ്രണയവിരോധി ഒന്നും അല്ലെങ്കിലും കുട്ടിക്ക് പ്രണയത്തിനോടും പ്രണയിക്കുന്നവരോടും വളരെയേറെ പുച്ഛം ആയിരുന്നു.  രണ്ടുപേര്‍ തമ്മിലുള്ള വെറും പ്രഹസനം മാത്രമാണ് ഈ പ്രേമം എന്നൊക്കെയാണ്‌ ആളുടെ കണ്ടു പിടിത്തം. തീർത്തും ഒരാൾ മറ്റൊരാള്‍ക്ക് മുന്നില്‍ അടിപ്പെട്ട് ജീവിക്കുന്നതിനോട് കുട്ടിക്ക് തീരെ യോജിപ്പില്ലായിരുന്നു.

ഒരിക്കലും പ്രേമം എന്ന കുരുക്കില്‍ വീഴില്ല എന്നുറപ്പിച്ചു നടന്നിരുന്ന ആളാണിപ്പോൾ ഒരുവനെ ഓര്‍ത്ത് ചുവന്നു തുടുത്ത കവിളുമായി പൂത്തുലഞ്ഞു നില്‍ക്കുന്നത്.  എപ്പോഴാണ് ആളോട് ഇഷ്ടം തോന്നിയത് എന്ന് ചോദിച്ചാൽ കുട്ടിക്ക് ഉത്തരവും ഇല്ല.

ആനി ആശുപത്രിയില്‍ ആയിരുന്ന സമയം തനിക്ക് താങ്ങും തണലുമായി ഈ ഒരുവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇങ്ങനെ ഒരു സാഹചര്യം ആയതു കൊണ്ട്‌ അവളുടെ വീട്ടിലും അറിയിക്കാന്‍ പറ്റില്ലല്ലോ.

പുറമേ ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞ് ധൈര്യം കാട്ടി നിന്നെങ്കിലും
പലപ്പോഴും വീണുപോകുമെന്ന് തോന്നിയപ്പോൾ കാലിടറി വീഴാതെ തോളോട് ചേര്‍ത്ത് നിർത്തിയത് ആ കരങ്ങള്‍ ആയിരുന്നു.

രണ്ടു ദിവസം കഴിഞ്ഞിട്ടും ആനിയുടെ ബീ പി നോർമല്‍ ആവുന്നില്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇനിയെന്ത് ചെയ്യും എന്നോര്‍ത്ത് വിറങ്ങലിച്ച് നിന്നിട്ടുണ്ട്.  ഒന്ന് പൊട്ടിക്കരയണം എന്നു തോന്നി, പക്ഷേ.. മറ്റുള്ളവര്‍ക്കു മുന്നില്‍ തന്റേടിയും ധൈര്യശാലിയും ആയ താന്‍ കരയുന്നതെങ്ങനെ എന്നോര്‍ത്ത് പുറത്തേക്ക്‌ ഇറങ്ങി വരാന്തയിലൂടെ നടക്കുമ്പോൾ ആണ്‌ പെട്ടെന്ന് രണ്ടു കരങ്ങള്‍ എന്നെ ഒരിടുങ്ങിയ പാസ്സേജിലേക്ക് വലിച്ചു നിര്‍ത്തിയത്.

കഷ്ടിച്ച് രണ്ടാൾക്കു മാത്രം നിൽക്കാൻ പറ്റുന്ന ആ ഇടത്ത് അവന്റെ നെഞ്ചോടു ചേര്‍ന്നാണ് ഞാൻ നിന്നത്.  ആദ്യം ഒന്ന് പകച്ചെങ്കിലും കുതറി മാറാൻ ശ്രമിച്ച എന്നെ ആ ബലിഷ്ഠമായ കൈകൾ ഒന്നൂടെ വരിഞ്ഞു മുറുക്കുകയാണ് ചെയ്തത്.  ഒടുക്കം ശ്രമിച്ചിട്ടും അതിനു കഴിയില്ലെന്ന് മനസ്സിലാക്കി അനങ്ങാതെ നിന്നപ്പോള്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ എന്റെ താടിത്തുമ്പ് ഉയർത്തി പതിഞ്ഞ സ്വരത്തില്‍ എന്നോട് ചോദിച്ചു :

“ജാന്‍സിറാണിക്ക് ഒന്ന് കരയാന്‍ തോന്നുന്നുണ്ടോ…?”

അപ്പോള്‍ ആ കണ്ണുകളില്‍ എപ്പോഴും കാണുന്ന കുസൃതി അല്ലായിരുന്നു ഞാൻ കണ്ടത്.  അതുവരെ കാണാത്ത വേറൊരു ഭാവമായിരുന്നു.

പലപ്പോഴും അറിഞ്ഞിട്ടുള്ളതാണ് മറ്റാരും അറിയാതെ എന്നെ നോക്കി ഇരിക്കുന്നതും, ഒരു നിഴലായി കൂടെ നടക്കുന്നതും, പറയാതെ തന്നെ എന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും.  പക്ഷേ ഒരിക്കലും ഇതുപോലെ ഇത്ര ചേര്‍ന്ന് മുന്നില്‍ വന്നു നിന്നിട്ടില്ല.

എത്രനേരം ആ നെഞ്ചില്‍ ചേര്‍ന്ന് നിന്ന് കരഞ്ഞു എന്നറിയില്ല.  ഒടുവില്‍ അകന്നുമാറി ഒരുവാക്കു പോലും പറയാതെ ആ മുഖത്തേക്കൊന്ന് നോക്കുക കൂടി ചെയ്യാതെ മുന്നോട്ട് നടക്കുമ്പോള്‍ പിന്നില്‍ ആ പതിഞ്ഞ ചിരിയൊച്ച കേട്ടിരുന്നു.  ഒപ്പം കുസൃതി നിറഞ്ഞ ആ സ്വരവും…

” അതേ ഇനി കരയണം എന്ന് തോന്നുമ്പോള്‍ മുന്നേ കൂട്ടി പറയണം കേട്ടോ… എനിക്കീ ഷർട്ടൊന്ന് മാറ്റി പിടിക്കാനാണ് ഇതിപ്പൊ വൈറ്റ്‌ ഷർട്ടായതു കൊണ്ട്‌ കണ്‍മഷിയുടെയും ലീപ്സ്റ്റിക്കിന്റെയും കളറെല്ലാം ഷര്‍ട്ടില്‍ ആയി.  അല്ല കാലേ കൂട്ടി അറിയുകയാണെങ്കിൽ കളര്‍ഫുള്‍ ഷർട്ടിട്ടോണ്ടു വരാമായിരുന്നു.”

മറുപടിയൊന്നും കൊടുത്തില്ല…. തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു പക്ഷേ അപ്പോൾ എന്റെ മനസ്സും ശരീരവും ശാന്തമായിരുന്നു.  ആ ഹൃദയത്തോട് ചേര്‍ന്നു നിന്ന് കരഞ്ഞപ്പോൾ കണ്ണുനീരിനൊപ്പം ഞാനെന്റെ ഹൃദയവും കൂടിയാണ് കൈമാറിയത് എന്നറിഞ്ഞില്ല.

ഇഷ്ടമാണോ എന്ന് ചോദിക്കാതെയും ഇഷ്ടമാണെന്ന് തിരിച്ചു പറയാതെയും ഒരു പ്രണയകാവ്യം അവിടെ രചിച്ചു തുടങ്ങുകയായിരുന്നു.

പൊതുവേ ഗൗരവമാര്‍ന്ന അവളുടെ മുഖത്തപ്പോൾ അതുവരെ കാണാത്ത മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.  പക്ഷേ… അതധികനേരം നീണ്ടു നിന്നില്ല.  ആനിയുടെ കരഞ്ഞു വീര്‍ത്ത മുഖം കണ്ടപ്പോള്‍ മറ്റെല്ലാം അവൾ മറന്നു.

ഇനിയും ഇതു തുടര്‍ന്നാല്‍ ശരിയാവില്ല. കഴിഞ്ഞ ദിവസം ഡോക്ടര്‍ പറഞ്ഞതോര്‍ത്തു ജെസ്സി.

“ഈ നില തുടര്‍ന്നാല്‍ അവൾ വിഷാദ രോഗത്തിന് അടിപ്പെടും എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്.”

അവൾ എന്തോ തീരുമാനിച്ചുറപ്പിച്ച് അകത്തേക്ക് കയറി.

“ആനീ…. ”

ആദ്യ വിളിയില്‍ വിളി കേട്ടില്ല ആന്‍ലിയ.  രണ്ടാമതൊന്നുകൂടി ഉച്ചത്തില്‍  വിളിച്ചപ്പോള്‍ ആനി തലയുയർത്തി ജെസ്സിയെ നോക്കി.

“ഏതു നേരവും ഇതും നോക്കി ഇരുന്നാല്‍ എങ്ങനെയാണ് ആനീ… ഓഫീസില്‍ പോകണ്ടേ… ?”

“ഞാൻ… ഞാന്‍ വരണോ ജെസ്സി. എനിക്കൊന്നിനും ആവുന്നില്ലെടാ…”

“ദേ ആനി, എന്നെ കൊണ്ടൊന്നും പറയിക്കരുത്.  എത്ര ദിവസമായി ഇങ്ങനെ..   ഇനിയിത് പറ്റില്ല. ഇന്ന്‌ നീ എന്റെ കൂടെ ഓഫീസില്‍ വന്നേ പറ്റുള്ളൂ.  ലീവെല്ലാം തീര്‍ന്നെന്നാ മൂര്‍ത്തിസാര്‍ പറഞ്ഞത്.  ഇനിയും വന്നില്ലെങ്കില്‍ ആക്ഷൻ എടുക്കും എന്ന്.”

“എനിക്ക് പറ്റാത്തതു കൊണ്ടല്ലേ ജെസ്സീ.. എന്നെയൊന്ന് മനസ്സിലാക്കൂ.
അവന്‍… അവനെന്തെങ്കിലും സംഭവിച്ചു കാണുമോ…?”

“എത്ര വട്ടം പറയണം ആനീ അവനൊന്നും സംഭവിച്ചു കാണില്ല എന്ന്.    കാരണം അവന്‍ ഒരു പട്ടാളക്കാരന്‍ ആണ്‌.  അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ മീഡിയക്കാര്‍ അറിയാതെ ഇരിക്കുമോ… ?  ഇത്ര ദിവസമായിട്ടും ഏതെങ്കിലും പത്രത്തിലോ ടിവി ന്യൂസിലോ വാര്‍ത്ത വന്നിട്ടുണ്ടോ… ? സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സൈനികനെ കാണാനില്ലെന്നോ… അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയെന്നോ…   പറ ഉണ്ടോ…? ”

ഇല്ലെന്ന് തലയാട്ടി ആനി.

“ഇനി ഇനിയിപ്പോ എന്തെങ്കിലും പറ്റി ആശുപത്രിയിലോ മറ്റോ ആയിരിക്കുമോ ജെസ്സീ…?

“ആനീ.. മോളെ അവനൊന്നും പറ്റിയിട്ടുണ്ടണ്ടാവില്ലെടാ… നീ വിഷമിക്കാതെ…  നിനക്ക് അറിഞ്ഞൂടെ അവന്റെ ജോലിയുടെ സ്വഭാവം.  അവരിപ്പൊ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കയാവും.  നീ കണ്ടില്ലേ ന്യൂസില്‍… അവിടെ ഇപ്പോഴും ടെലികമ്യൂണിക്കേഷന്‍ ശരിയാക്കിയിട്ടില്ലെന്ന്…  നെറ്റ് വര്‍ക്ക് കിട്ടുമ്പോൾ അവന്‍ നിന്നെ തിരികെ വിളിക്കും.  നീ പേടിക്കാതെ.  ഇങ്ങനെ മുറിയില്‍ ചടഞ്ഞിരിക്കാതെ നീ എഴുന്നേല്‍ക്ക്. എന്നിട്ട് വേഗം റെഡിയായി വാ നമുക്ക് ഓഫീസില്‍ പോകാം.”

” ജെസ്സീ… ഒരു ദിവസം കൂടി, നാളെ മുതൽ ഞാനെന്തായാലും വരാടാ. പ്ലീസ്…”

“ഒരു പ്ലീസുമില്ല ക്ലോസുമില്ല… മര്യാദയ്ക്ക് റെഡി ആയിക്കോ. ഇല്ലേല്‍ നിനക്ക് എന്നെ അറിയാമല്ലോ…”

അതും പറഞ്ഞ് ജെസ്സി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞു നോക്കി ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു :

“പതിനഞ്ചു മിനിറ്റ് സമയം അത്രയെ ഞാൻ തരുള്ളൂ… എളുപ്പം റെഡിയായി തീന്‍മേശയിലേക്ക് എത്തിക്കൊള്ളണം.  ഇല്ലെങ്കില്‍… അറിയാല്ലോ എന്നെ… ഒരു വരവു കൂടി ഞാനിങ്ങു വരും. അതിങ്ങനെ ആയിരിക്കില്ല പറഞ്ഞേക്കാം.”

അയന….✍

തുടരും….@

തൂ മഞ്ഞുപോലെ…💞- 11

Post Views: 60
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.