Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞- 15
ജോലി തുടർക്കഥ / സീരീസ് പ്രണയം സൗഹൃദം

തൂ മഞ്ഞുപോലെ…💞- 15

By അയനAugust 31, 2024Updated:September 30, 2024No Comments6 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം
==========================

ഇങ്ങനെയൊരു വിധി കാത്തുവെച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ കർത്താവേ.  ഇനിയൊന്നു കാണുവാൻ കഴിയുമോ…?
ആ സ്വരമൊന്ന് കേൾക്കാൻ ആകുമോ..?

അന്നവൻ നൽകിയ ജ്വല്ലറി ബോക്സും മാലയും ചേർത്തു പിടിച്ച് കിടന്നു, ഉറക്കത്തെ കാത്തുകൊണ്ട്.  അപ്പോഴും ആ കാപ്പി കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

______________@@@@@@@@

അതേ സമയം

അങ്ങു ദൂരെ  മഞ്ഞുമലയുടെ മുകളിൽ കുറെ മരങ്ങൾ തിങ്ങി പാർത്ത് നിൽക്കുന്നതിനു നടുവിൽ കുറച്ചു  കാലിയായി കിടക്കുന്ന സ്ഥലം,   അവിടെ ഒരു പറ്റം പേർ കുറച്ചു കമ്പുകളും ചില്ലകളും കൂട്ടിയിട്ട് കത്തിച്ച് അതിനു ചുറ്റും വട്ടത്തിൽ ഇരുന്ന് തീ കായുകയാണ്.

ഇട്ടിരിക്കുന്ന നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ ഉണക്കാൻ ശ്രമിക്കുന്നു.  തൊട്ടടുത്തു തന്നെ ഒരു ടെന്റ് കെട്ടിയിട്ടുണ്ട് കൂടുതൽ പരിക്ക് പറ്റിയവർ അവിടെ വിശ്രമിക്കുന്നു.

തൊട്ടടുത്തു തന്നെ ഒരു മരം വേരോടെ പിഴുതു മറിഞ്ഞു വീണു കിടക്കുന്നു.  ആ വീതിയുള്ള മരത്തടിയിൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ട് ഒരുവൻ.

ഇന്നർ ബനിയനും ട്രാക്ക് സ്യൂട്ടും മാത്രമേ ഇട്ടിട്ടുള്ളൂ.  ബൂട്ട് ഊരി  ചാരി വെച്ചിട്ടുണ്ട്, ഇതുവരെ ഇട്ടിരുന്ന ഹുഡി ടീഷർട്ട് അവിടെ ഒരു കമ്പിൽ കുത്തി വിടർത്തി ഇട്ടിട്ടുണ്ട് നനവ് ഉണങ്ങാനായി.

നന്നേ ക്ഷീണിച്ചു പോയിരിക്കുന്നു, കണ്ണൊക്കെ കുഴിയിൽ ആണ്ടു പോയി, കവിളുകൾ ഒട്ടി വല്ലാത്തൊരു രൂപം.

കൈയ്യിലെയും കാലിലെയും മുറിവൊന്നും ശരിക്ക് ഉണങ്ങിയിട്ടില്ല.  കാലിൽ അന്നുണ്ടായ മുറിവ് വ്രണം ആയി മാറിയിട്ടുണ്ട്.

ഒരു കൈ മടക്കി അതിൽ തല വെച്ച് മറു കൈ വയറിനു മീതെ കുറുകെ വെച്ച് കണ്ണ് തുറന്ന് ആകാശത്തേക്ക് നോക്കിയാണ് കിടപ്പ്.

മരച്ചില്ലകൾക്കിടയിൽ കൂടി കുറച്ചു തെളിഞ്ഞ ആകാശം കാണാം.  ഈ യാത്ര തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇങ്ങനെ ഒരു രാത്രി…, പേടിപ്പെടുത്തുന്ന ഇരുട്ടോ ഇടി മിന്നലോ മഴയോ ഒന്നും ഇല്ലാത്ത ശാന്തമായ ഒരു രാത്രി.

ഇന്നലെ വൈകിട്ട് ഒരു കഷ്ണം ബ്രെഡ്‌ കഴിച്ചതാണ്.  അതിന് ശേഷം ഈ നേരം വരെ കഴിക്കാൻ ഒന്നും കിട്ടിയിട്ടില്ല. ഇനി എന്നാണ് ഫുഡ്‌ ട്രക്ക് വരിക, കിട്ടുക എന്നൊന്നും അറിയില്ല.

റോഡും പലങ്ങളും ഒരുപാട് തകർന്നതിനാൽ ബേസിൽ നിന്നും ഫുഡ്‌ കൊണ്ടുവരുന്ന ട്രക്ക് എവിടെയോ പെട്ട് കിടക്കുകയാണെന്നാണ് അറിഞ്ഞത്.

ഞങ്ങൾ എവിടെയാണ് ഉള്ളതെന്ന് അവർക്ക് ട്രേസു ചെയ്യുവാനും കഴിയുന്നില്ല എന്നാണ് പറഞ്ഞത്.

ചുരുക്കി പറഞ്ഞാൽ ഞങ്ങൾ പതിനേഴു പേര് എവിടെയാണെന്ന് ബേസിൽ ഉള്ളവർക്കോ ഞങ്ങളുടെ റെജിമെന്റ് സെന്ററിൽ ഉള്ളവർക്കോ അറിയില്ല.

ഈ കാട്ടിൽ കിടന്നു മരണപ്പെട്ടാൽ പോലും ആരും അറിയാൻ പോകുന്നില്ല. വാനം നോക്കി കിടക്കുമ്പോൾ അവൻ ചിന്തിച്ചു.

ഇപ്പോൾ ഒരു നേരത്തെ ആഹാരത്തിനായി വയറു കൊതിക്കുമ്പോൾ അവൻ ഓർത്തത് അന്ന് അവളെ കാണുവാനായി അവളുടെ നാട്ടിൽ ചെന്നപ്പോൾ അവൾ വാങ്ങിത്തന്ന ഭക്ഷണത്തെ കുറിച്ചായിരുന്നു.

അന്ന് കഴിച്ച പുട്ടുംബീഫിന്റെയും രുചി ഇപ്പോഴും നാവിൽ തങ്ങി നിൽക്കുന്നതു പോലെ.

ആ ഒരുവളെ കുറിച്ചോർത്തപ്പോൾ തന്നെ ഇപ്പോൾ അനുഭവിക്കുന്ന യാതനകളും വിശപ്പും ദാഹവും എല്ലാം അവൻ മറന്നു.

അന്ന് അവളെ കാണുവാനായി നാട്ടിലേക്ക് വണ്ടി കയറിയത് ഓർത്തു അവൻ….

എപ്പോഴോ ഒരിക്കൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ ജന്മദിനത്തെ കുറിച്ച് പറഞ്ഞത് മനസ്സിൽ കുറിച്ചിട്ടിരുന്നു.

ആദ്യ കൂടിക്കാഴ്ച്ചക്ക് ശേഷം കല്യാണിൽ അവൾ ട്രെയിനിൽ നിന്നും ഇറങ്ങി പോയ ശേഷം തിരിച്ച് നാട്ടിൽ എത്തുന്നതു വരെ ഇടക്കൊക്കെ വിളിച്ച് അന്വേഷിച്ചു കൊണ്ടേയിരുന്നു.

എന്തിനെന്നറിയാതെ ഒരു ഭീതി ഉണ്ടായിരുന്നു ഉള്ളിൽ. അവൾ തനിയെ ആണല്ലോ.   എങ്ങനെ മുംബൈയിൽ കറങ്ങി എല്ലാം പർച്ചേസ് ചെയ്ത് ഒറ്റക്ക് മടങ്ങും എന്നോർത്തിട്ട് ആകും എന്നാണ് ആദ്യം കരുതിയത്.

പക്ഷേ…, പോകെ പോകെ മനസ്സിലായി… അതൊന്നുമല്ല കാരണം എന്ന്,  ആ ഒരു ട്രെയിൻ യാത്രയിൽ തന്നെ പെണ്ണങ്ങ് നേരെ ചങ്കിലേക്ക് കയറി കൂടി.

അതിനു ശേഷം അവൾ നാട്ടിൽ തിരിച്ച് എത്തിയെന്ന് അറിയിച്ചെങ്കിലും ഇടക്കൊക്കെ വിളിക്കാൻ തുടങ്ങി…. പെണ്ണിന്റെ സംസാരം കേട്ടിരിക്കാൻ രസമായതു കൊണ്ട് ചിലപ്പോൾ ഫോൺ വിളികൾ മണിക്കൂറുകൾ നീണ്ടു പോകാറുണ്ട്.

പിന്നീട് അതങ്ങു വളർന്നു… ദിവസവും വിളിക്കാൻ കഴിഞ്ഞില്ല എങ്കിലും എന്നും മെസ്സേജ് അയക്കുമായിരുന്നു.

മേജറുടെ കാലു പിടിച്ചിട്ടാണ് പത്തു ദിവസത്തെ എമർജൻസി ലീവ് തരമാക്കിയെടുത്തത്.

അവളോട് പറയാതെയാണ് ട്രെയിൻ കയറിയത്, ആൾക്കൊരു സർപ്രൈസ് കൊടുക്കാനായി.  അവൾക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ജന്മദിനം സമ്മാനിക്കണം എന്ന ഉദ്ദേശത്തോടെ.

റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോൾ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.  എട്ട് മാസങ്ങൾക്കു ശേഷം വീണ്ടും ആ മുഖം ഒരിക്കല്‍ കൂടി കാണാന്‍ പോകുന്നതിന്റെയാണോ എന്നറിയില്ല.
നടത്തത്തിന് സ്പീഡ് ഇല്ലാത്തതു പോലെ…  എത്ര നടന്നിട്ടും തീരാത്ത പാത പോലെ…

പുറത്തേക്ക് എത്തിയതേ കണ്ടു ഒരു ഹോണ്ട ആക്ടീവ സൈഡ് ഒതുക്കി നിർത്തി അതിൽത്തന്നെ ഇരുന്ന് ചുറ്റും പരതുന്ന ആ കാപ്പി കണ്ണുകളെ.

അങ്ങനെ നോക്കി നിൽക്കാൻ തോന്നി… ഇത്രയും നാൾ കാണാനായി കൊതിച്ച മുഖം തൊട്ടു മുന്നിൽ എത്തിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

ചിലപ്പോൾ അവൾക്ക് അടുത്ത് എത്തിയാൽ എന്റെ ഹൃദയം ശക്തമായി ഇടിക്കുന്ന ശബ്ദം അവൾ കേട്ടാലോ എന്നോർത്ത് അവിടെ തന്നെ നിന്നു.

പിന്നെ ആ കാപ്പിക്കണ്ണുകൾ തിരയുന്നത് എന്നെയാണല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സന്തോഷവും തോന്നി.

അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് വിളിക്കാനായി തുടങ്ങുമ്പോൾ ആണ് തൊട്ട് മുന്നിൽ ചെന്ന് നിന്നത്.

എട്ട് മാസങ്ങൾക്കു ശേഷം വീണ്ടും ഒരിക്കല്‍ കൂടി കണ്ടപ്പോൾ പെണ്ണിന്റെ മുഖത്ത് ഉണ്ടായ ഭാവമൊന്ന് കാണേണ്ടതായിരുന്നു.

അതാസ്വദിച്ചു കൊണ്ടു തന്നെയാണ് ഊറിവന്ന ചിരി ചുണ്ടില്‍ ഒളിപ്പിച്ചു കൊണ്ട്  ചോദിച്ചത്

“സ്കാന്‍ ചെയതു കഴിഞ്ഞോ എന്ന് ”

ആ മുഖത്തുനിന്നു ചോര തൊട്ടടുക്കാമായിരുന്നു അപ്പോൾ.  കാപ്പി കണ്ണുകൾ പതിവിലും കൂടുതൽ പിടക്കാൻ തുടങ്ങി.

പിടക്കുന്ന കണ്ണുകളും തുടുത്ത കവിൾത്തടവും കണ്ടപ്പോൾ….. എന്റെ പൊന്നോ….. കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുക്കാൻ ആണ് തോന്നിയത്.

ആ ഓര്‍മ്മയില്‍ അവന്റെ ചൊടിയില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.

അതിനെ ഭംഗം  വരുത്തിക്കൊണ്ടാണ്  ചീഫ് വന്നു പറഞ്ഞത് :

“ഗെറ്റ് റെഡി..  എല്ലാരും തയ്യാറാവൂ. അടുത്ത മിഷന്‍ സ്റ്റാര്‍ട്ട് ചെയ്യാൻ സമയമായി.”

അവന്‍ പെട്ടെന്ന് എഴുന്നേറ്റ് ചെന്ന് മറ്റുള്ളവരോടൊപ്പം അറ്റന്‍ഷനായി  നിന്നു.

ചീഫ് തുടർന്നു :

“ബേസില്‍ നിന്നും വയര്‍ലെസ് ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞതിനാൽ നമ്മോട് കാല്‍ നടയാൽ പുറപ്പെട്ടു കൊള്ളാൻ.  കാലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ ലിഫ്റ്റിങ് ബുദ്ധിമുട്ടാണെന്ന്.

പുലർച്ചെ വരെ കാക്കേണ്ടതില്ല ഈ രാത്രി തന്നെ പുറപ്പെട്ടു കൊള്ളാൻ ആണ് ഓർഡർ.  കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറാനുള്ള സാധ്യത ഉണ്ടെന്ന്.   ഇപ്പോഴുള്ള ശാന്തത കാര്യമാക്കണ്ട, ഇതിലും ശക്തമായ കാറ്റും മഴയും ആണ് അടുത്ത നാൽപത്തി എട്ടു മണിക്കൂറുകൾക്ക് അകം ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്ന് ചിലപ്പോൾ മണ്ണിടിച്ചിലും ഉണ്ടാകാം.
എന്നാണ് ബേസിൽ നിന്നും അറിയിച്ചത്.

നിലവിലെ സാഹചര്യത്തില്‍ റോഡും പാലവും മറ്റും തകർന്നു കടക്കുന്നതിനാൽ ഈ മലയിറങ്ങി ലാചെൻ നദി ക്രോസ്സ് ചെയത് എതിര്‍വശത്തുള്ള മല കയറണം.

ചീഫ് എതിർ വശത്തുള്ള മലയിലേക്ക് കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

ആ മല ഇറങ്ങുമ്പോള്‍ അവിടെ ആര്‍മിയുടെ ട്രക്ക് നമ്മളെ പിക്ക് ചെയ്യാൻ വരുന്നതായിരിക്കും.

എല്ലാവർക്കും മനസ്സിലായില്ലേ… ??”

“യെസ് സര്‍..”

” ജയ് ഹിന്ദ് ”

” ജയ് ഹിന്ദ് സർ”

ചീഫ് പറഞ്ഞിട്ട് ടെന്റിലേക്ക് കയറി പോയി.  എല്ലാവരും പെട്ടെന്ന് തന്നെ ഉണക്കാൻ ഇട്ട വസ്ത്രങ്ങളും ബൂട്ടും  ധരിക്കാൻ തുടങ്ങി.

മുകളിൽ നിന്നുള്ള ഓർഡർ അനുസരിക്കാൻ അല്ലാതെ… സർ ഈ രാത്രി എങ്ങനെ പുറപ്പെടും തണുപ്പ് സഹിക്കാൻ വയ്യ സർ, ഒന്നുറങ്ങി വിശ്രമിച്ചിട്ട്‌ രാവിലെ പോകാം എന്ന് പറയാൻ കഴിയില്ലല്ലോ. പട്ടാളക്കാരുടെ ജീവിതം ഇങ്ങനെ അല്ലേ.

ചീഫും മനുഷ്യൻ തന്നെയല്ലേ… അയാൾക്കും വേദനകളും ക്ഷീണവും കാണും.  ചിലപ്പോൾ ഇനി വരാൻ പോകുന്ന പേമാരിയിൽ ഞങ്ങളുടെ ജീവന് ആപത്തു സംഭവിച്ചേക്കാം  അതാവും പെട്ടെന്ന് ഇങ്ങനെ ഒരു നിർദേശം കിട്ടിയത്.

പറയുമ്പോൾ നിസാരം ആണ്. ഫോട്ടോയിൽ എല്ലാം സിക്കിം മലനിരകൾ കാണാൻ അതി മനോഹരവും.

പക്ഷേ…. നടക്കേണ്ടത് എത്രയെന്ന് വെച്ചാണ്.  രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്റർ മുകളിൽ ആണ് ഞങ്ങളുടെ ഈ ക്യാമ്പ്.  ഇവിടെ വന്നത് നാൽപത്തി എട്ടു ദിവസങ്ങൾ എടുത്താണ്.

മുകളിലേക്ക് എത്തും തോറും മഞ്ഞു കൂടുന്നതിന്റെ ബുദ്ധിമുട്ടും പനിയും പ്രഷർ വേരിയേഷനും മറ്റും നോക്കിയാണ് അത്രയും ദിവസങ്ങൾ എടുത്ത് മുകളിൽ എത്തപ്പെട്ടത്.  അവിടുന്നു വീണ്ടും ഒരുപാട് ദൂരം മുകളിലേക്ക് കയറിയിട്ടുണ്ട് ഇപ്പോൾ,  ഏകദേശം ചൈന ബോർഡറിൽ എത്തിയിട്ടുണ്ട്.

ഈ മലയാണ് ഇറങ്ങിയ ശേഷം ലാചെൻ നദി ക്രോസ്സ് ചെയ്ത് ഇതുപോലെ തന്നെയുള്ള അടുത്ത മല കയറാൻ പറയുന്നത്.

നേരാം വണ്ണം ഭക്ഷണം പോലും ഇല്ലാതെ ക്ഷീണിച്ച്‌ അവശരായവർക്ക് ഇത്രയും ദൂരം നടക്കാനുള്ള ആവതുണ്ടോ.  എല്ലാം വിധി..!!  ജീവൻ രക്ഷിക്കാനുള്ള ഓട്ടം ആണല്ലോ… വരുന്നിടത്തു വെച്ച് കാണാം.

അവനും അവർക്കൊപ്പം ചേർന്നു. അടുത്ത പുലരി കാണും എന്ന പ്രതീക്ഷയോടെ.  ഇവിടുന്ന് രക്ഷപ്പെടാൻ കഴിയും എന്ന പ്രതീക്ഷയോടെ.

—————🌿🌿🌿🌿🌿🌿——————

രണ്ടു ദിവസങ്ങൾക്കു ശേഷം…

ഞായറാഴ്ചയായതുകൊണ്ട് ഡ്യൂട്ടി ഇല്ലാത്തതിനാൽ രണ്ടുപേരും ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നു.  ജെസ്സി കിച്ചണിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്.

ആൻലിയ വസ്ത്രങ്ങളെല്ലാം കഴുകി വിരിച്ച ശേഷം ജെസ്സിക്ക് അടുത്തേക്ക് ചെന്നു.  കുറച്ചു നാളുകൾക്കു ശേഷമാണ് അവൾ ആ ഭാഗത്തേക്ക്‌ ചെല്ലുന്നത് തന്നെ.  ഉള്ളുരുകി നീറുകയാണെങ്കിലും  പുറമേ കാണിക്കാതെ ചുറ്റും ഉള്ളവരെ കൂടി വിഷമിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട് അവളിപ്പോൾ .

“ജെസ്സി എന്തെങ്കിലും ഹെല്പ് വേണോടാ…”

പെട്ടെന്ന് ആനിയുടെ ശബ്ദം അടുത്ത് നിന്നു കേട്ടപ്പോൾ എന്തോ ആലോചിച്ചു കുക്ക് ചെയ്യുകയായിരുന്ന ജെസ്സി ഒന്ന് പേടിച്ചു പോയി.  എങ്കിലും ജെസ്സി കിച്ചണിലേക്ക് വന്നതിൽ അവൾക്ക് അതിയായ സന്തോഷം തോന്നി.

“ഒന്നും ഇല്ലെടോ ഇനി. എല്ലാം കഴിഞ്ഞു. ഈ മെഴുക്കുപുരട്ടി കൂടി ആയാൽ ഊണ് റെഡിയായി.  ഞാനൊന്ന് കുളിച്ചിട്ട് വന്നിട്ട് നമുക്ക് കഴിക്കാം.”

ജെസ്സി ആനിയുടെ ഇരു ചുമലിലും ചേർത്തു പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.

“അതുവരെ മോള് ഈ ജ്യൂസും കുടിച്ച് ഇരിക്ക്.  ഞാൻ ഇതൊന്ന് തീർക്കട്ടെ.”

ജെസ്സി കൊടുത്ത മുന്തിരി ജ്യൂസുമായി ആനി ബാൽക്കണിയിൽ ചെന്നിരുന്നു.  രണ്ടു സിപ്പ് കുടിച്ച ശേഷം ഗ്ലാസ്സ് ടീപോയിൽ വെച്ചിട്ട് അന്നത്തെ പത്രം എടുത്ത് വെറുതെ മറച്ചു നോക്കി.

പതിവുപോലെ പോലെ സിക്കിം വാർത്തയിലേക്ക് തന്നെയാണ് അവൾ ആദ്യം പോയത്.

സിക്കിമിലെ മരണ സംഖ്യ 86 ൽ നിന്നും 145 ലേക്കു വര്‍ധിച്ചിരിക്കുന്നു.

സിക്കിമില്‍ മിന്നല്‍ പ്രളയം ഉണ്ടായി നാലഞ്ചു ദിവസങ്ങൾക്ക് ശേഷം ടീസ്റ്റ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും മിക്കയിടങ്ങളിലും റോഡുകള്‍ക്കും പാലങ്ങള്‍ക്കും ആശയവിനിമയ ശൃംഗലകള്‍ക്കും വ്യാപകമായ നഷ്ടം നേരിട്ടുണ്ട്.   ഇതുമൂലം നിരവധി ആളുകള്‍ പലയിടത്തായി ഇപ്പോഴും   കുടുങ്ങി കിടക്കുന്നുണ്ട്.

പ്രളയത്തില്‍ കുടുങ്ങിയ 2500 ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍  കണ്‍ട്രോള്‍ റൂം അറിയിച്ചു.  പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ലിഫ്റ്റ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍ വടക്കൻ മേഖലയില്‍ അകപ്പെട്ടിരിക്കുന്ന ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല,  അതിനായുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

അവിടെ ഉണ്ടായിരുന്ന പട്ടാളക്കാരുടെയും സിആര്‍പിഎഫുകാരുടെയും നേതൃത്വത്തില്‍ റോപ്പ് വേ വഴി ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ്  ഇന്നലെ വൈകിട്ട് ചുങ്ങ്താങ്ങിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ പതിനേഴു പേർ താഴേക്ക് പോയത്.  അതിൽ എഴുപേർ പട്ടാളക്കാർ ആണെന്നാണ് ഒടുവിൽ കിട്ടിയ വിവരം…!

അയന….. ✍️

തുടരും…… @

💕 തൂ മഞ്ഞുപോലെ…💞- 16

Post Views: 69
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.