Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2025 പടിയിറങ്ങുമ്പോൾ
അനുഭവം ആരോഗ്യം ഓർമ്മകൾ ജീവിതം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം വീട്

2025 പടിയിറങ്ങുമ്പോൾ

By അയനJanuary 1, 20263 Comments4 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

2025 ഒത്തിരി സന്തോഷങ്ങൾ നിറഞ്ഞ വർഷമായിരുന്നു, ജീവിതത്തിലെ ഒരുപാട് ആഗ്രഹങ്ങൾ പൂവണിഞ്ഞ വർഷം. ചെറിയ ചില ദുഃഖങ്ങളും വലിയ വേദനകളും സമ്മാനിച്ചെങ്കിലും സന്തോഷം നിറഞ്ഞതു തന്നെയായിരുന്നു

2025 തുടങ്ങിയതേ നല്ല നല്ല പ്രതീക്ഷകൾ കൊണ്ടായിരുന്നു. കാരണം മാർച്ചിൽ എന്റെ നല്ല പാതി ഇരുപതു വർഷത്തെ രാജ്യ സേവനം അനുഷ്ഠിച്ച ശേഷം തിരികെ മടങ്ങി വരികയായിരുന്നു എന്ന സന്തോഷം ആയിരുന്നു ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോയത്. 2024 അവസാനം തുടങ്ങിയിരുന്നു അതിനായുള്ള ഒരുക്കങ്ങൾ. ആൾക്ക് സർപ്രൈസ് ആയി ഒരു സമ്മാനം കൊടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം കൂട്ടുകാരോട് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. “പത്തൊൻപതു വയസ്സിൽ സർവീസിൽ കയറിയത് കൊണ്ടു കോളേജ് ലൈഫോ കൗമാരമോ ഒന്നും എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. ഫ്രണ്ട്സും ആയുള്ള കറക്കവും ബൈക്ക് യാത്രകളോ ഒന്നും ഉണ്ടായിട്ടില്ല. ഒരു ബുള്ളറ്റ് വാങ്ങണം എന്നിട്ട് കുറച്ചു കറങ്ങണം എന്നൊക്കെ. “

 സ്വന്തം ആഗ്രഹങ്ങൾ ഒന്നും പൂർത്തീകരിക്കാതെ മറ്റുള്ളവർക്ക് മാത്രമായി ജീവിക്കുന്ന മനുഷ്യനാണ് എന്റെ നല്ലപാതി, 2025 ൽ ആ ആഗ്രഹം സഫലീകരിച്ചു കൊടുക്കാൻ സാധിച്ചു എനിക്ക്. പുള്ളിക്കാരൻ സർവീസിൽ നിന്നും ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് ഗിഫ്റ്റ് ആയി റോയൽ എൻഫീൽഡ് കമാന്റോ സാൻഡ് വാങ്ങി കൊടുത്തു. സർപ്രൈസ് ഗിഫ്റ്റ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ സന്തോഷം 2025 മായാത്ത ഓർമ്മകളിൽ ഒന്നാണ്. 

 ജീവിതം സുഖദുഃഖ സമ്മിശ്രമാണല്ലോ. 2021 ൽ ഞാൻ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി വന്നതു മുതൽ എന്റെ പ്രശ്‌നങ്ങളും തുടങ്ങിയിരുന്നു, അതുവരെ നാട്ടിൽ വരുമ്പോൾ കണ്ടു കൊണ്ടിരുന്ന മുഖങ്ങളുടെ ഒക്കെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞു തുടങ്ങിയത് നാട്ടിൽ സ്ഥിര താമസമായതു മുതൽ ആയിരുന്നു. ഡ്യൂട്ടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ, കുട്ടികളുടെ കാര്യങ്ങൾ, ഭർത്താവിന്റെ പ്രായമായ മാതാപിതാക്കൾ, അവരുടെ ആരോഗ്യ പ്രശ്നങ്ങൾ… മരുന്നുകൾ… ഒറ്റക്ക് തോണി തുഴഞ്ഞ് മടുത്തിരുന്നു. 

 

2025 ൽ ഉമ്മയുടെ (mother-in-law) അസുഖം ആണ് എന്നെ ഏറ്റവും കൂടുതൽ തളർത്തിയത് അൽഷിമെഴ്‌സ്.  വീട്ടിൽ ഒരു അൽഷിമെഴ്‌സ് രോഗിയുണ്ടെങ്കിൽ ആ വീട്ടിലെ മൊത്തം അവസ്ഥയും മാറും. എല്ലാവരെയും അതു എഫ്ക്ട് ചെയ്യും. നമ്മൾ വായിക്കുമ്പോഴോ, സിനിമയിൽ കാണുന്നതോ പോലെയല്ല. അതു നേരിട്ടനുഭവിക്കുമ്പോൾ മാത്രമേ അതിന്റെ തീവ്രത മനസ്സിലാവൂ. ആ സമയം നമ്മളും രോഗിയായി മാറും. (മനസ്സ് കൈവിട്ടു പോകും). ഒരുപാട് പോസിറ്റീവ് ചിന്താഗതിയും വളരേ ആക്റ്റീവും ആയ ഞാൻ പോലും തളർന്നു പോയ സന്ദർഭങ്ങൾ ആയിരുന്നു ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരുന്നത്. അതിനൊരുആശ്വാസം ആകുമല്ലോ അദ്ദേഹം നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്ന സമാധാനം ആയിരുന്നു. കൂടെ തുഴയാൻ ഒരാൾ കൂടി ഉണ്ടാവുമല്ലോ എന്നോർത്തു. 

 പക്ഷേ, പ്രതീക്ഷിച്ചകൾക്ക് വിപരീതമായി സർവീസിൽ ഇരുന്നതിലും വലിയ തിരക്കോടെയാണ് ആളുടെ റിട്ടയർമെന്റ് ജീവിതം മുന്നോട്ടു പോയത്. ബിസിനസ്സ് ലോകത്തേക്ക് ഇറങ്ങിയതും ആൾക്ക് മര്യാദക്ക് ഒന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടാതെയായി. വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ എന്ന് പറഞ്ഞപോലെ ഉത്തരവാദിത്യങ്ങൾ എല്ലാം വീണ്ടും എന്റെ തലയിൽ തന്നെ! എന്നിരുന്നാലും തളരാതെ. മുന്നോട്ടു പോയി. 

 ഒരു ഘട്ടത്തിൽ, ഇനി വയ്യ. ഈ തോണി ഒറ്റക്കു മുന്നോട്ടു തുഴയാൻ എന്നെ കൊണ്ടു കഴിയില്ല എന്ന് വരെ തോന്നിയ നിമിഷം പോലുമുണ്ട്. ഉറങ്ങാൻ ഉറക്ക ഗുളികകളിൽ അഭയം തേടേണ്ടി വന്ന നാളുകൾ, പക്ഷേ അതിൽ നിന്നെല്ലാം കര കയറി. പ്രതിസന്ധികളെ ഒരിക്കലും പേടിച്ചു തിരിഞ്ഞോടിയിട്ടില്ല ഇതുവരെ, കൗമാര പ്രായം മുതൽ എന്നോടൊപ്പമുള്ള സന്തത സഹചാരിയാണവൾ. കുറച്ചു നാൾ തളർന്നു പോയെങ്കിലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. അതൊരു ഉയിർത്തെഴുന്നേൽപ്പ് ആയിരുന്നു. 

 2025ൽ ഒത്തിരി യാത്രകൾ ചെയ്യുവാൻ ഉള്ള ഭാഗ്യം ഉണ്ടായി. അതിൽ ഒന്നാണ് സൗദി അറേബ്യയിലേക്കുള്ള യാത്ര. ജീവിതത്തിൽ ഒരു തവണയെങ്കിലും മക്കയിൽ പോയി ഉംറ ചെയ്യണം എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അൽഹംദുലില്ലാഹ് ഏപ്രിലിൽ എനിക്കും ഭർത്താവിനും അതിനുള്ള ഭാഗ്യമുണ്ടായി. കൂടെ എന്റെ അനിയത്തിയോടൊപ്പം അവിടെ ഒരു മാസത്തോളം താമസിക്കുവാനും. സൗദിയിൽ ഒട്ടുമിക്ക സ്ഥലങ്ങൾ സന്ദർശിക്കുവാനും ഷോപ്പിംഗ് ചെയ്യുവാനും കഴിഞ്ഞു. 

 കൂടാതെ… വയനാട്, കുട്ടമ്പുഴ-മാമലക്കണ്ടം, മാൻഡ്രോ തുരുത്ത്‌ കൊല്ലം, ഇലവീഴാ പൂഞ്ചിറ, കുട്ടിക്കാനം എന്നിവടങ്ങളിലും യാത്ര പോയി. കുട്ടികളും ഒത്തു വയനാട് പോയത് മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. അവിടെ എല്ലാം ഒരുക്കി സച്ചുവേട്ടനും കൂടെയുണ്ടായിരുന്നു. 

 ഇതുവരെ ക്വാർട്ടേഴ്‌സ് – ഡ്യൂട്ടി, ഡ്യൂട്ടി-ക്വാർട്ടേഴ്‌സ് എന്ന് നടന്നിരുന്ന ഞങ്ങൾ ബുള്ളറ്റിൽ നൈറ്റ്‌ ഡ്രൈവ് ചെയ്തു. ലോങ്ങ്‌ ഡ്രൈവ് പോയി. കുറേ അധികം മൂവികൾ തീയറ്ററിൽ പോയി കണ്ടു, കല്യാണങ്ങൾ, മറ്റു ഫങ്ക്ഷനുകൾ, അങ്ങനെ ഞങ്ങൾക്ക് അന്യമായിരുന്നത് എല്ലാം ആസ്വദിച്ചു. 

 മുടങ്ങി കിടന്നിരുന്ന എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് തിരികെ വന്നു. കുറെയേറെ നല്ല പുസ്തകങ്ങൾ വായിച്ചു. പുതിയ കുറേ കൂട്ടുകാരെ കിട്ടി. അവസാന മാസങ്ങളിൽ ഒരു മത്സരത്തിന്റെ ഭാഗമായി പതിനഞ്ചോളം കഥകൾ രചിക്കുവാനുള്ള ഭാഗ്യമുണ്ടായി. 

 നിനച്ചിരിക്കാതെ അമ്മായിക്ക് വന്ന രോഗവും, ആശുപത്രി വാസവും, അമ്മായിയുടെ വേർപാടും ഇന്നും തീരാവേദനയാണ്. 

അതേപോലെ തന്നെ വർഷങ്ങളായി വീടില്ലാതിരുന്ന മറ്റൊരമ്മായിക്ക് വീട് ഉണ്ടായത് മറ്റൊരു സന്തോഷവും. 

 ഏറ്റവും ഒടുവിൽ, 2025 പടിയിറങ്ങി പോകുന്ന ഈ അവസാന വാരത്തിൽ വിവാഹ വാർഷിക സമ്മാനമായി പ്രിയതമൻ ഒരു കാറും നൽകി ഞെട്ടിച്ചു. റ്റാറ്റാ പഞ്ച് ഫുൾ ഓട്ടോമാറ്റിക് ടോപ് വേരിയൻറ്, അപ്പോൾ പുതുവർഷത്തിൽ ഓഫീസിലേക്കുള്ള യാത്ര ഇനി പുതിയ കാറിലാകാം. 

 2025 പഠിപ്പിച്ച ചില പാഠങ്ങൾ :-

 (1) ജീവിതത്തിൽ ഒരു കാര്യത്തിലും പ്രതീക്ഷ വെക്കരുത്. ജീവിതം എങ്ങനെയാണോ അങ്ങനെ മുന്നോട്ടു പോകുക. ആ സമയത്തിൽ ജീവിക്കുക, ഇന്നു ചെയ്യേണ്ട കാര്യം ഇന്നു തന്നെ ചെയ്യുക, നാളേക്ക് മാറ്റിവെക്കരുത്. നാളെ നമ്മൾ ഉണ്ടാകും എന്നതിൽ എന്താണുറപ്പ്. 

 (2) ആത്മാർഥത കാറ്റിൽ പറത്തി കളയുക. ഇന്നത്തെ ലോകത്ത് ആത്മാർഥതക്ക് ഒരു വിലയുമില്ല. നമ്മൾ എത്ര നല്ലതു ചെയ്താലും അതു കാണാതെ നമ്മളുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടു പിടിക്കുന്നവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. നമ്മളോട് എങ്ങനെയോ തിരിച്ചും അങ്ങനെ തന്നെ പെരുമാറുക. 

 (3) ജീവിത തിരക്കുകളിൽ സ്വയം ജീവിക്കാൻ മറന്നു പോകാതെ ഇരിക്കുക നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കഴിയുന്നതാണെങ്കിൽ നിറവേറ്റുക. കാരണം നമുക്ക് ഒരു ജീവിതമേയുള്ളൂ, നാളെ എന്തെന്ന് നമുക്കറിയില്ല. യാത്രകളും ആഗ്രഹങ്ങളും ആരോഗ്യം ഉള്ളപ്പോൾ സാധിക്കുക. 

 (4) നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് ഉണ്ടാവുക, അതുകൊണ്ട് ഹെൽത്തി ആയിരിക്കുക നല്ല ആരോഗ്യത്തോടെ ഇരിക്കുക. ഹെൽത്തി ഭക്ഷണവും വ്യായാമവും ചെയ്ത് സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുക, എല്ലാവർക്കും വേണ്ടി ഓടാൻ നമ്മൾ ഉണ്ടാകും പക്ഷേ, നമുക്ക് എന്തെങ്കിലും പറ്റുമ്പോൾ ആണ് നമ്മൾ ഒറ്റക്ക് ആണെന്ന തിരിച്ചറിവുണ്ടാവുക. സൊ ഹെൽത്തി യായി ഇരിക്കുക. 

 2026 ൽ പുതിയ തീരുമാനങ്ങളോ സ്വപ്നങ്ങളോ ഒന്നും ഇല്ല. ഇതേപോലെ ജീവിതം മുന്നോട്ടു പോകണം എന്നു തന്നെയാണ് ആഗ്രഹം. ഒരുപാട് വായിക്കണം. എഴുതണം. ബുള്ളറ്റ് ഓടിക്കാൻ പഠിക്കണം അതിൽ യാത്ര പോകണം. 

 ഉമ്മയുടെ ഓർമ്മക്കുറവുകളിൽ തിരിച്ചു തർക്കിക്കാതെ ഉമ്മയെ ഇതേപോലെ തന്നെ തുടർന്നും പരിചരിക്കാനുള്ള ആരോഗ്യവും ക്ഷമയും എനിക്കു നൽകണേ എന്നാണ് പ്രാർത്ഥന. 

 

എല്ലാവർക്കും പുതുവത്സരാശംസകൾ 🌹

 

 

അയന. ✍️

Post Views: 65
4
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

3 Comments

  1. Thara Subhash on January 5, 2026 10:03 PM

    ജീവിതം നന്നായി മുന്നോട്ടു പോകട്ടെ.👌👏😍

    Reply
  2. SumaJayamohan on January 4, 2026 6:31 AM

    ജീവിതം കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ ആശംസകൾ♥️🌹

    Reply
  3. മിനി സുന്ദരേശൻ on January 3, 2026 1:34 AM

    ഒരു വർഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും സുന്ദരമായി പകർത്തി👍🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.