ദിലീപിനോടുള്ള ശക്തമായ പ്രതിഷേധവും ഭാവനക്കുള്ള സപ്പോർട്ടും ആയാണ് അനോമി കാണാൻ പോയത്. സാധാരണ ഒരു മൂവി കാണാൻ വിളിച്ചാൽ വരാൻ മടിക്കുന്ന ആൾ എന്റെ ഒരു വാക്കിൽ തന്നെ വന്നു.
കോയമ്പത്തൂർന്നു വന്നപ്പോൾ കൊണ്ടുവന്ന തേങ്ങ പൊതിച്ചു ടയേർഡ് ആണെങ്കിൽ പോലും രാത്രിയിൽ 9.15 ന്റെ ഷോക്ക് തന്നെ പോയി.
ഇല്ലെങ്കിൽ ആൾക്കറിയാം പിന്നെ ഒരാഴ്ചത്തേക്ക് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളുടെ ഘോര ഘോര പ്രസംഗം കേൾക്കേണ്ടി വരുമെന്നും ഭക്ഷണത്തിൽ പോലും അതിന്റെ വേർതിരിവും അനുഭവിക്കേണ്ടി വരുമെന്നും. പാവം പേടിച്ചിട്ടാവും… സമാധാനം ആഗ്രഹിക്കാത്തവർ ആരാണ്.
പക്ഷേ… പറയാതെ വയ്യ, സൂപ്പർ മൂവി. സിനിമ തീരുന്നത് വരെ അത്രയും ആകാംക്ഷയോടെയാണ് കണ്ട് തീർത്തത്. തികച്ചും അപൂർവ്വമായ ഒരു പ്രമേയം. “ഡെത്ത് ഇക്ക്വഷൻ” മരണത്തിനു ശേഷവും നമ്മുടെ ബ്രെയിൻ പ്രവർത്തിക്കുന്നതും കുറച്ചു നിമിഷത്തേക്ക് മറ്റൊരു ലോകം കാണുന്നതും എല്ലാം പുതുമ നിറഞ്ഞതായിരുന്നു. വേറിട്ടൊരു അനുഭവം ആയിരുന്നു അനോമി മൂവി.
സൂപ്പർ ഡയറക്ഷൻ… സ്റ്റോറി, സ്ക്രീൻ പ്ലെ, തിരക്കഥ, സംവിധാനം എല്ലാം റിയാസ് മാരാത്ത്. ആളുടെ ദിവാൻജി മൂല എന്ന സിനിമ കണ്ടിട്ടുണ്ട് നല്ലതായിരുന്നു. പക്ഷേ ഇത് തികച്ചും വ്യത്യസ്തമായിരുന്നു. ഓവറോൾ സസ്പെൻസ് കീപ് ചെയ്തു. മുഴുവൻ കഥ പറഞ്ഞു സിനിമയുടെ സസ്പെൻസ് കളയുന്നില്ല.
ഭാവന, റഹ്മാൻ, ബിനു പപ്പു, ഷെബിൻ ബെൻസൻ എല്ലാവരുടെയും മികച്ച അഭിനയം ആയിരുന്നു. കുറച്ചു നേരത്തേക്കേ ഉള്ളൂ എങ്കിൽ പോലും വിഷ്ണു അഗസ്ത്യയുടെ അഭിനയവും പൊളി ആയിരുന്നു… ആ കുറച്ചു നിമിഷം കൂട്ടച്ചിരിയായിരുന്നു തീയറ്ററിൽ.
ഭാവനയുടെ തിരിച്ചു വരവ് ഗംഭീരം ആണ്. എന്തു ഭംഗിയാണ് കാണാൻ… ആ സൗന്ദര്യം ആസ്വദിച്ചങ്ങനെ ഇരുന്നു.
സുജിത് സാരങ്ങിന്റെ ക്യാമറ മികവ് എടുത്തു പറയേണ്ടുന്ന ഒന്ന് തന്നെയാണ്.
മ്യൂസിക് പിന്നെ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഹർഷ വർദ്ധന്റെ മ്യൂസിക്ക് ഹോ… അതു നമ്മൾ അനിമൽലും അർജുൻ റെഡ്ഢിയിലും മറ്റും കേട്ട് അറിഞ്ഞതു തന്നെയാണല്ലോ. ഓരോ ബിജിഎമ്മും സൂപ്പർ. സ്ക്രീപ്റ്റിന് അനുയോജ്യമായ രീതിയിൽ മികവോടെ മ്യൂസിക് ഡയറക്ഷൻ ചെയ്തിട്ടുണ്ട് ഹർഷവർദ്ധൻ… 🩷
ഓരോ സീനും സൂപ്പർ ആണ്. ഉടനീളം സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലെർ മൂവിയാണ് അനോമി. കുടുംബമായും ഫ്രണ്ട്സുമായും പോയി കാണാൻ പറ്റിയ മൂവി. തീയേറ്റർ എക്സ്പീരിയൻസ് തന്നെ വേണം എന്നാണ് എന്റെ ഭാഷ്യം.
അയന…. ✍️
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

